കുറ്റകൃത്യങ്ങള്‍ക്ക് മാപ്പ്; പോലീസ് പിന്നിലുണ്ട്

കുറ്റകൃത്യങ്ങള്‍ക്ക് മാപ്പ്; പോലീസ് പിന്നിലുണ്ട്

കാസര്‍കോട്: കുറ്റകൃത്യങ്ങള്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ സമാഹരിച്ച് അന്വേഷണത്തിന് പുതിയ മുഖം നല്‍കാന്‍ പോലീസ്. ഗ്ലോബല്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം ഉപയോഗിച്ച് കുറ്റകൃത്യം അതത് സ്ഥലത്തുവെച്ച് ശേഖരിക്കാനാണ് (ക്രൈംമാപ്പിങ്) തുടങ്ങിയിരിക്കുന്നത്. സംസ്ഥാനത്ത് അഞ്ചുതലങ്ങളില്‍ പുതിയ സംവിധനം പ്രവര്‍ത്തിപ്പിക്കാനാകും. ഡി.ജി.പി., ജില്ലാ പോലീസ് മേധാവി, ഡിവൈ.എസ്.പി. ഇന്‍സ്‌പെക്ടര്‍, പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ സംവിധാനം ഉപയോഗിക്കാനാകും. സംവിധാനം ഉപയോഗിക്കുന്നത് സിവില്‍ പോലീസ് ഓഫീസര്‍മാരെ പഠിപ്പിക്കുന്നതിനുള്ള ക്ലാസ് ഇപ്പോള്‍ നടക്കുകയാണ്. ജില്ലാ പോലീസ് ആസ്ഥാനത്ത് ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു. […]

ഡ്രൈവറില്ലാത്ത ടാക്‌സി കാറുകള്‍ വരുന്നു

ഡ്രൈവറില്ലാത്ത ടാക്‌സി കാറുകള്‍ വരുന്നു

ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള, ഗൂഗിളിന്റെ സഹോദര സ്ഥാപനമായ വേയ്മോ (Waymo) ഡ്രൈവറിന്റെ സഹായമില്ലാതെ പൂര്‍ണമായും ഓട്ടോണമസ് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ ഉപയോഗിച്ചുള്ള ടാക്സി സേവനം ആരംഭിക്കുന്നു. ഏറെ നാള്‍ നീണ്ട പരീക്ഷണയോട്ടങ്ങള്‍ക്കൊടുവിലാണ് കാറുകളുടെ സേവനം പൊതുജനങ്ങളിലേക്കെത്തിക്കാന്‍ വേയ്മോ തീരുമാനിച്ചിരിക്കുന്നത്. അരിസോണയിലാണ് ഉബര്‍ ടാക്സി മാതൃകയില്‍ ഡ്രൈവറില്ലാ കാറുകളുടെ സേവനം നല്‍കുക. ഫിയറ്റ് ക്രിസ്ലര്‍ പസിഫിക മിനിവാനാണ് ഓട്ടോമേറ്റഡ് സാങ്കേതിക വിദ്യയിലൂടെ വെയ്മോ ഡ്രൈവര്‍ലെസ് കാര്‍ ആയി പരിഷ്‌കരിച്ചെടുത്തത്. അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ വെയ്മോയുടെ ഡ്രൈവര്‍ലെസ് കാറുകള്‍ […]

കാന്‍സര്‍ തിരിച്ചറിയാം ഇനി സ്മാര്‍ട്ട് ഫോണ്‍ സെല്‍ഫിയിലൂടെ

കാന്‍സര്‍ തിരിച്ചറിയാം ഇനി സ്മാര്‍ട്ട് ഫോണ്‍ സെല്‍ഫിയിലൂടെ

സ്മാര്‍ട്ട് ഫോണ്‍ സെല്‍ഫിയിലൂടെ പാന്‍ക്രിയാറ്റിക് കാന്‍സര്‍ തിരിച്ചറിയുന്നതിന് സഹായിക്കുന്ന ഒരു ആപ്ലിക്കേഷന്‍ പുറത്തിറക്കി. ബില്‍ സ്‌ക്രീന്‍ എന്നു പേരിട്ടിരിക്കുന്ന ആപ്പ് മെഷീന്‍ ലേണിംഗ് സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ കണ്ണിനെ ബിലിറുബിന്‍ അളവ് വിലയിരുത്തിയാണ് നിഗമനം നടത്തുന്നതെന്നാണ് ടെക് പ്രമുഖര്‍ പറയുന്നത്. വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് നൂതന ആപ്ലിക്കേഷനുമായി രംഗത്തെത്തിയിരിക്കുന്നത്. കാന്‍സര്‍ റിസേര്‍ച് യൂകെ റിപ്പോര്‍ട്ട് പ്രകാരം എല്ലാ വര്‍ഷവും യുകെ യില്‍ 9500 പുതിയ പാന്‍ക്രിയാറ്റിക് കാന്‍സര്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്, 8,800 മരണവും. ഒരു ശതമാനത്തില്‍ […]