നിയമസഭാ വജ്ര ജൂബിലിക്കു തിളക്കമേകാന്‍ ‘ജനാധിപത്യത്തിന്റെ ഉത്സവം’ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

നിയമസഭാ വജ്ര ജൂബിലിക്കു തിളക്കമേകാന്‍ ‘ജനാധിപത്യത്തിന്റെ ഉത്സവം’ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി : കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജനാധിപത്യത്തിന്റെ ഉത്സവം എന്ന പേരില്‍ ആഘോഷ പരിപാടി സംഘടിപ്പിക്കുന്നു. നിയമസഭാ സെക്രട്ടേറിയറ്റിന്റേയും പാര്‍ലമെന്ററി കാര്യ വകുപ്പിന്റേയും ആഭിമുഖ്യത്തില്‍ ജൂലായ് രണ്ടാം വാരം സംഘടിപ്പിക്കുന്ന പരിപാടി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിലെ മാറ്റങ്ങള്‍, വ്യതിയാനങ്ങള്‍, സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളിലെ ആഴത്തിലുള്ള ചര്‍ച്ചകളും സംവാദങ്ങളുമാണു ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി എന്ന പരിപാടിയുടെ ലക്ഷ്യമെന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു ഇതിന്റെ ഭാഗമായി ദളിത് വിഷയങ്ങള്‍ […]

ആര്‍എസ്എസ് സന്ദര്‍ശനം പോരിലേക്ക്; രാഹുലിന്റെ ഇഫ്താര്‍ ചടങ്ങിലേക്ക് പ്രണബിന് ക്ഷണമില്ല

ആര്‍എസ്എസ് സന്ദര്‍ശനം പോരിലേക്ക്; രാഹുലിന്റെ ഇഫ്താര്‍ ചടങ്ങിലേക്ക് പ്രണബിന് ക്ഷണമില്ല

ന്യൂഡല്‍ഹി : മുന്‍ രാഷ്ട്രപതിയും രാജ്യത്തെ തലമുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളില്‍ ഏറ്റവും പ്രഗത്ഭനുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ ആര്‍എസ്എസ് ആസ്ഥാന സന്ദര്‍ശനം രാജ്യത്തൊട്ടാകെ വന്‍ വിവാദമായിരുന്നു. മതനിരപേക്ഷിവാദികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒന്നടങ്കം പ്രണബിന്റെ സന്ദര്‍ശനത്തെ എതിര്‍ത്തിരുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അടക്കം ഈ വിഷയത്തില്‍ കടുത്ത എതിര്‍പ്പുകളുമായി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ പ്രതിഷേധം പരസ്യമായിരിക്കുകയാണ്. രാഹുല്‍ ഗാന്ധി തന്റെ ഇഫ്താര്‍ ചടങ്ങിലേക്ക് പ്രണബിനെ ക്ഷണിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 13നാണ് രാഹുല്‍ ഇഫ്താര്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്. ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുത്തത് […]

രാഷ്ട്രപതി ഭവനില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

രാഷ്ട്രപതി ഭവനില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെ ഒരു ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. പ്രസിഡന്റിന്റെ സെക്രട്ടേറിയേറ്റിലെ നാലാം ക്ലാസ്സ് ജീവനക്കാരനായ ത്രിലോക് ചന്ദിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. ജീവനക്കാരുടെ കോര്‍ട്ടേഴ്സില്‍ നിന്ന് കണ്ടെടുത്ത മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുള്ളതായാണ് സൂചന. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അടഞ്ഞു കിടന്ന മുറിയില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് പൊലീസെത്തി റൂമിന്റെ കതക് തകര്‍ത്താണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹ പരിശോധനയ്ക്ക് ശേഷം മാത്രമെ മരണകാരണം വ്യക്തമാവുകയുള്ളു.

പുരുലിയ കൊലപാതകം സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി നിരസിച്ചു

പുരുലിയ കൊലപാതകം സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി നിരസിച്ചു

ന്യൂഡല്‍ഹി : പുരുലിയ കൊലപാതകം സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി നിരസിച്ചു. പുരുലിയയില്‍ കൊല്ലപ്പെട്ട ബി ജെ പി പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി വെള്ളിയാഴ്ച നിരസിച്ചത്. മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍, ഇക്കാര്യത്തില്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. മെയ് 30 നാണ് പശ്ചിമബംഗാളില്‍ 20 കാരനായ ബി ജെ പി പ്രവര്‍ത്തകന്‍ ത്രിലോചന്‍ മഹാതോവിനെ മരത്തില്‍ കെട്ടിതൂങ്ങിയ നിലയില്‍ കണ്ടത്. രണ്ടു ദിവസത്തിന് ശേഷം മറ്റൊരു […]

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ഗുരുഗ്രാമില്‍ കെനിയന്‍ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ഗുരുഗ്രാമില്‍ കെനിയന്‍ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി

ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍ കെനിയന്‍ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി പരാതി. കാറില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തില്‍ കയറ്റി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഗുരുഗ്രാം ബ്രിസ്റ്റോള്‍ ചൗക്കിലെ എം.ജി റോഡില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഒരു പാര്‍ട്ടി കഴിഞ്ഞ് വാഹനത്തിന് കാത്ത് നില്‍ക്കുകയായിരുന്ന യുവതിയെ സ്‌കോര്‍പ്പിയോ വാഹനത്തിലെത്തിയ സംഘം ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പീഡനത്തിന് ഇരയാക്കിയ ശേഷം തന്നെ ഒറ്റപ്പെട്ട പ്രദേശത്ത് ഉപേക്ഷിച്ചതായി യുവതി പരാതിയില്‍ പറയുന്നുണ്ട്. […]

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സിന് വിട്ടുനല്‍കാന്‍ സംസ്ഥാന നേതൃത്വത്തില്‍ ധാരണ

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സിന് വിട്ടുനല്‍കാന്‍ സംസ്ഥാന നേതൃത്വത്തില്‍ ധാരണ

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സിന് വിട്ടുനല്‍കാന്‍ തയ്യാറായി സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വം. ഒറ്റത്തവണ ഇളവ് നല്‍കാന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടും. യുഡിഎഫിന്റെ വിശാല താത്പര്യം പരിഗണിക്കണമെന്നാണ് ആവശ്യം. കോണ്‍ഗ്രസ് വിട്ടുവീഴ്ച്ചയ്ക്ക് തയാറാകണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടിരുന്നു. ലീഗ് കര്‍ശന നിലപാടെടുത്തതോടെയാണ് കോണ്‍ഗ്രസ് നിലപാട് മാറ്റിയത്.

ഗ്രാമീണ ഡാക് സേവക്മാരുടെ ശമ്പളം പരിഷ്‌കരിച്ചു; തസ്തികകളിലും മാറ്റം

ഗ്രാമീണ ഡാക് സേവക്മാരുടെ ശമ്പളം പരിഷ്‌കരിച്ചു; തസ്തികകളിലും മാറ്റം

ന്യൂഡല്‍ഹി: ഗ്രാമീണ ഡാക് സേവക്മാരുടെ ശമ്പളം കേന്ദ്ര സര്‍ക്കാര്‍ പരിഷ്‌കരിച്ചു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മാതൃകയില്‍ ശമ്പളം പരിഷ്‌കരിക്കും. തസ്തിക ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റര്‍ എന്നാക്കി മാറ്റും. ബ്രാഞ്ച് പോസ്റ്റ് ്മാസ്റ്റര്‍ക്ക് കുറഞ്ഞത് 12,000 രൂപയും, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ക്ക് 10,000 രൂപയുമായിരിക്കും ശമ്പളം. കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് തീരുമാനം

രജനികാന്ത് ചിത്രം ‘കാല’; റിലീസ് തടയാനാകില്ലെന്ന് സുപ്രീംകോടതി

രജനികാന്ത് ചിത്രം ‘കാല’; റിലീസ് തടയാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ചിത്രം കാലയുടെ റിലീസ് തടയാനാകില്ലെന്ന് സുപ്രീംകോടതി. എല്ലാവരും ചിത്രത്തിനായി കാത്തിരിക്കുമ്പോള്‍ റിലീസിങ് തടയാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എ.കെ ഗോയല്‍, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കാവേരി പ്രശ്നത്തില്‍ രജനികാന്ത് കര്‍ണാടകത്തിന് എതിരായ നിലപാട് സ്വീകരിച്ചെന്നാരോപിച്ചാണ് ചിത്രത്തിനെതിരെ പ്രതിഷേധം പുകയുന്നത്. ചിത്രം നാളെയാണ് റിലീസിനെത്തുന്നത്.

രാഷ്ട്രപതി വിളിച്ച ഗവര്‍ണര്‍മാരുടെ യോഗം ഡല്‍ഹിയില്‍

രാഷ്ട്രപതി വിളിച്ച ഗവര്‍ണര്‍മാരുടെ യോഗം ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിളിച്ച ഗവര്‍ണര്‍മാരുടെ യോഗം ഡല്‍ഹിയില്‍. രണ്ട് ദിവസങ്ങളിലായി നടക്കുന്ന യോഗം തിങ്കളാഴ്ച രാഷ്ട്രപതി ഭവനില്‍ ആരംഭിക്കും. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന 49-ാമത് സമ്മേളനമാണിത്. 1949 ല്‍ സി രാജഗോപാലാചാരിയുടെ നേതൃത്വത്തില്‍ ആണ് ആദ്യ സമ്മേളനം രാഷ്ട്രപതി ഭവനില്‍ നടന്നത്. പ്രധാനമന്ത്രിയും, ഉപരാഷ്ട്രപതിയും കേന്ദ്രമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ യോഗത്തില്‍ ചര്‍ച്ചയാകും. മാത്രമല്ല രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയും യോഗത്തില്‍ വിലയിരുത്തും. നീതി ആയോഗ് ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപിയെ തറപറ്റിക്കാന്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ കൈപിടിക്കാന്‍ ആംആദ്മി

ബിജെപിയെ തറപറ്റിക്കാന്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ കൈപിടിക്കാന്‍ ആംആദ്മി

ന്യൂഡല്‍ഹി: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കാന്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ കൈപിടിക്കാനൊരുങ്ങുകയാണ് ആംആദ്മി പാര്‍ട്ടി. ഇരുപാര്‍ട്ടികളും സഖ്യം സംബന്ധിച്ച ചര്‍ച്ച അണിയറയില്‍ തുടങ്ങിയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മെയ് 24 ന് സഖ്യസാധ്യതകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നതായും കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും അജയ് മാക്കനുമാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ നടന്ന പ്രാഥമിക ചര്‍ച്ചയില്‍ എഎപിക്ക് അഞ്ച് സീറ്റും കോണ്‍ഗ്രസിന് രണ്ട് സീറ്റും എന്ന രീതിയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാമെന്ന […]

1 2 3 12