കിടിലന്‍ ഫീച്ചറുമായി വാട്സാപ്പ്; ഗ്രൂപ്പില്‍ അഡ്മിന്മാര്‍ക്ക് മാത്രം പോസ്റ്റ് ചെയ്യാനുള്ള ഫീച്ചര്‍ നിലവില്‍ വന്നു, മെമ്പര്‍മാര്‍ പോസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ അഡ്മിന്മാരുടെ ഇന്‍ബോക്സില്‍ എത്തും; വേണമെങ്കില്‍ അത് അഡ്മിന് പോസ്റ്റ് ചെയ്യാം

കിടിലന്‍ ഫീച്ചറുമായി വാട്സാപ്പ്; ഗ്രൂപ്പില്‍ അഡ്മിന്മാര്‍ക്ക് മാത്രം പോസ്റ്റ് ചെയ്യാനുള്ള ഫീച്ചര്‍ നിലവില്‍ വന്നു, മെമ്പര്‍മാര്‍ പോസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ അഡ്മിന്മാരുടെ ഇന്‍ബോക്സില്‍ എത്തും; വേണമെങ്കില്‍ അത് അഡ്മിന് പോസ്റ്റ് ചെയ്യാം

കാലിഫോര്‍ണിയ: വാട്സാപ്പ് ഗ്രൂപ്പില്‍ അഡ്മിന്മാര്‍ക്ക് മാത്രം പോസ്റ്റ് ചെയ്യാനുള്ള ഫീച്ചര്‍ നിലവില്‍ വന്നു. മെമ്പര്‍മാര്‍ പോസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ അഡ്മിന്മാരുടെ ഇന്‍ബോക്സില്‍ എത്തും. ഇത് വേണമെങ്കില്‍ ഗ്രൂപ്പിന്റെ സ്വഭാവം അനുസരിച്ച് അഡ്മിന് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യാം. പുതിയ ഫീച്ചര്‍ നിലവില്‍ വന്നതോടെ അഡ്മിന് കൂടുതല്‍ അധികാരം കിട്ടും. നേരത്തെ അംഗങ്ങളെ ആഡ് ചെയ്യാനും റിമൂവ് ചെയ്യാനും മാത്രം അധികാരമുണ്ടായിരുന്ന അഡ്മിന്മാര്‍ക്ക് കുറച്ച് കാലം മുമ്പ് മറ്റൊരു ഫീച്ചര്‍ ലഭ്യമായിരുന്നു. ഗ്രൂപ്പ് ഐക്കണും പേരും മാറ്റാനുള്ള അധികാരം പരിമിതപ്പെടുത്താവുന്ന […]

ശബരിമലയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി; ഭക്തരെ ഇനി വടംകെട്ടി നിയന്ത്രിക്കില്ലെന്ന് പൊലീസ്

ശബരിമലയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി; ഭക്തരെ ഇനി വടംകെട്ടി നിയന്ത്രിക്കില്ലെന്ന് പൊലീസ്

പത്തനംതിട്ട: ശബരിമലയില്‍ ഭക്തരെ ഇനിമുതല്‍ വടംകെട്ടി നിയന്ത്രിക്കില്ല. സന്നിധാനത്ത് വടം പൊട്ടി തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പൊലീസ് വടം ഉപേക്ഷിക്കുന്നത്.

ഹൈടെക് കള്ളന്മാര്‍ പിടിയില്‍

ഹൈടെക് കള്ളന്മാര്‍ പിടിയില്‍

ഡല്‍ഹി: നിക്കോളാസ് കേജും എയ്ഞ്ചലീന ജോളിയും തകര്‍ത്തഭിനയിച്ച കാര്‍ മോഷ്ടാക്കളുടെ കഥ പറഞ്ഞ ഗോണ്‍ ഇന്‍ 60 സെക്കന്റ്‌സിനെ അനുസ്മരിപ്പിക്കുകയാണ് നോയിഡയില്‍ പിടിയിലായ ഒരു കൂട്ടം മോഷ്ടാക്കള്‍. കാര്‍ മോഷണമാണെങ്കിലും ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകള്‍ കേട്ടാല്‍ ഞെട്ടും. കീ പ്രോഗ്രാമറുകള്‍, ജി.പി.എസ് ജാമറുകള്‍ തുടങ്ങി അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ഏതു മോഡല്‍ കാറും ഇവര്‍ തുറക്കും. ഇന്റര്‍നെറ്റിലൂടെയാണ് അത്യാധുനിക ഉപകരണങ്ങള്‍ വഴി കാറുകളുടെ ലോക്കിങ്ങ് തുറക്കാന്‍ ഇവര്‍ പഠിച്ചത്. തുടര്‍ന്ന് വിവിധ വെബ് സൈറ്റുകളില്‍ നിന്ന് ഓണ്‍ […]

തെഹല്‍കയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ടുവെന്ന് ജയ ജയ്റ്റ്‌ലി

തെഹല്‍കയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ടുവെന്ന് ജയ ജയ്റ്റ്‌ലി

ന്യുഡല്‍ഹി: മുന്‍ എന്‍.ഡി.എ സര്‍ക്കാരിലെ പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനെ കുടുക്കിയ തെഹല്‍ക സ്റ്റിംഗ് ഓപറേഷനില്‍ തെഹല്‍കയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ടുവെന്ന് ജയ ജയ്റ്റ്‌ലി. ജയയുടെ ആത്മകഥയായ ‘ലൈഫ് എമങ് ദ സ്‌കോര്‍പിയണ്‍സ്: മെമ്മറീസ് ഓഫ് എ വുമണ്‍ ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്‌സ്’ എന്ന പുസ്തകത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. പുസ്തകം ഇന്ന് പ്രസിദ്ധീകരിക്കും. പ്രതിരോധ വകുപ്പിലെ ആയുധ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവന്ന സ്റ്റിംഗ് ഓപറേഷന്‍ നടന്നത് 2001ലായിരുന്നു. എന്നാല്‍ തെഹല്‍കയ്ക്കു പിന്നിലുള്ള സാമ്ബത്തിക […]

അറബി നാടുകള്‍ വാര്‍ത്തയറിയുന്നത് സ്മാര്‍ട്ട് ഫോണുകളിലൂടെ

അറബി നാടുകള്‍ വാര്‍ത്തയറിയുന്നത് സ്മാര്‍ട്ട് ഫോണുകളിലൂടെ

ദോഹ: അറബി നാടുകളില്‍ വാര്‍ത്തകള്‍ അറിയാനുള്ള പ്രധാനമാര്‍ഗ്ഗമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് പുതിയ കണ്ടെത്തല്‍. പകുതിയിലധികം ആളുകളും വാര്‍ത്തകള്‍ക്കായി ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങളെയാണെന്നാണ് പഠനം പറയുന്നത്. മൂന്നില്‍ രണ്ടിലധികം പേരും വാര്‍ത്തകള്‍ അറിയാന്‍ സ്മാര്‍ട്ട് ഫോണിനെ ആശ്രയിക്കുന്നവരാണെന്നും സര്‍വേയില്‍ പറയുന്നു. ദോഹയിലെ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാല മധ്യപൂര്‍വമേഖലയിലെ ‘മാധ്യമ ഉപയോഗം’ എന്നവിഷയത്തില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. വാര്‍ത്തകളറിയുന്നതിന് 2015 മുതല്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന അറബ് പൗരന്മാരുടെ എണ്ണത്തില്‍ 13 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. […]

വിഷവാതകം ശ്വസിച്ച് 300 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

വിഷവാതകം ശ്വസിച്ച് 300 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

മീററ്റ്: ഉത്തര്‍പ്രദേശില്‍ വിഷവാതകം ശ്വസിച്ച് 300 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. ഉത്തര്‍പ്രദേശിലെ ഷാമിലിയില്‍ പഞ്ചസാര ഫാക്ടറിയില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്നാണ് ഫാക്ടറിക്ക് സമീപത്തെ സ്‌കൂളിലെ 300 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സരസ്വതി ശിശു മന്ദിറിലെ വിദ്യാര്‍ഥികളാണ് ശ്വാസതടസം, ഛര്‍ദ്ദി, തലക്കറക്കം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്നത്. ഇതില്‍ 30ലധികം കുട്ടികളുടെ നില ഗുരുതരമാണെന്നും ഇവരെ മീററ്റിലെ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റുമെന്നും ജില്ലാ മേധാവി സുര്‍ജിത് സിങ് അറിയിച്ചു. ജീവന് ഭീഷണിയില്ലെന്ന് ഡോക്ടര്‍മാര്‍ […]

പത്രപ്രവര്‍ത്തകനെ മുതല കടിച്ചെടുത്തുകൊണ്ടു പോയി:മുഖം കഴുകുന്നതിനിടെയാണ് സംഭവം

പത്രപ്രവര്‍ത്തകനെ മുതല കടിച്ചെടുത്തുകൊണ്ടു പോയി:മുഖം കഴുകുന്നതിനിടെയാണ് സംഭവം

ശ്രീലങ്കയില്‍ സര്‍ഫിങ് ഹോളിഡേയ്ക്ക് പോയ ഫിനാന്‍ഷ്യല്‍ ടൈംസ് ലേഖകന്‍ പോള്‍ മാക് €ീനെ(24) യാണ് മുഖം കഴുകാന്‍ വെള്ളമെടുക്കുന്നതിനിടയില്‍ മുതല കടിച്ചെടുത്തുകൊണ്ടു പോയത്്. ഈസ്റ്റ് ശ്രീലങ്കയിലെ അറുഗാം ബേയ്ക്ക് സമീപത്തുള്ള ബ്രിട്ടീഷുകാര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സര്‍ഫിങ് ഏരിയായ എലഫന്റ് റോക്കിലാണ് അപകടം സംഭവിച്ചത്. പോള്‍ ഇവിടെ വച്ച് സര്‍ഫിങ് പരിശീലിക്കുകയായിരുന്നു എന്നാണ് സമീപത്തെ സഫ സര്‍ഫ് സ്‌കൂളിന്റെ ഉടമയായ ഫവാസ് ലഫീര്‍ വെളിപ്പെടുത്തുന്നത്. പോളിനെ വെള്ളത്തിലേക്ക് മുതല വലിച്ചിഴച്ച് കൊണ്ടു പോകുന്നത് കണ്ടിരുന്നുവെന്നാണ് സമീപത്ത് മീന്‍പിടിത്തക്കാര്‍ സാക്ഷ്യപ്പെടുത്തുന്നത്. […]

ഗുരുവായൂരില്‍ കൂട്ട ആത്മഹത്യാശ്രമം, മൂന്ന് വയസുകാരന്‍ മരിച്ചു

ഗുരുവായൂരില്‍ കൂട്ട ആത്മഹത്യാശ്രമം, മൂന്ന് വയസുകാരന്‍ മരിച്ചു

ഗുരുവായുര്‍: പടിഞ്ഞാറെ നടയിലെ സ്വകാര്യ ലോഡ്ജില്‍ മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം മാതാപിതാക്കളും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ മകന്‍ മരിച്ചു. മലപ്പുറം ചേറംകോട് കാറമല വീട്ടില്‍ സുനിലിന്റെ മകന്‍ ആകാശ് (3) ആണ് മരിച്ചത്. സുനില്‍, ഭാര്യ സുജാത, മകന്‍ അമല്‍ എന്നിവര്‍ മെഡിക്കല്‍ കോളജില്‍ തുടരുന്നു. പായസത്തില്‍ എലിവിഷം കലര്‍ത്തിയാണ് കഴിച്ചത്. ബുധനാഴ്ച രാത്രിയാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തത്. വ്യാഴാഴ്ച ഉച്ചക്ക് ശേഷം ഭക്ഷ്യവിഷബാധയെന്ന് പറഞ്ഞ് ഇവര്‍ ദേവസ്വം ആശുപത്രിയിലെത്തുകയായിരുന്നു. തുടര്‍ന്ന് 4 […]

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ 19 പരാതികള്‍ തീര്‍പ്പാക്കി

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ 19 പരാതികള്‍ തീര്‍പ്പാക്കി

കാസര്‍കോട്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ കാസര്‍കോട് ഗവ.ഗസ്റ്റ്ഹൗസില്‍ നടത്തിയ സിറ്റിംഗില്‍ ജില്ലയിലെ 19 പരാതികള്‍ തീര്‍പ്പാക്കി. മൊത്തം 51 പരാതികളാണ് പരിഗണിച്ചത്. മറ്റ് പരാതികളില്‍ ബന്ധപ്പെട്ടവരില്‍ നിന്ന് റിപ്പോര്‍ട്ട് തേടുവാനും തുടര്‍ നടപടികള്‍ക്കുമായി കമ്മീഷന്‍ ഉത്തരവായി. പരാതിക്കാരില്‍ നിന്ന് വ്യക്തമായി വിവരങ്ങള്‍ അന്വേഷിച്ച് മനസിലാക്കാതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പോലീസിന് നിര്‍ദേശം നല്‍കി. പരാതികളില്‍ കോടതികളില്‍ നിന്ന് സ്‌റ്റേ ഉണ്ടെങ്കില്‍ സിറ്റിംഗിന് വരുമ്പോള്‍ ഇത്തരം വിധികളുടെ പകര്‍പ്പ് ഹാജരാക്കണം. ജില്ലയില്‍ അംഗപരിമിതര്‍ക്ക് മുച്ചക്ര […]

ഹെല്‍മെറ്റും ലൈസന്‍സുമില്ല; യാത്രക്കാരന് തടവും പിഴയും

ഹെല്‍മെറ്റും ലൈസന്‍സുമില്ല; യാത്രക്കാരന് തടവും പിഴയും

കാഞ്ഞങ്ങാട്: ഹെല്‍മെറ്റും ലൈസന്‍സുമില്ലാതിരുന്നതിനെ തുടര്‍ന്ന് ബൈക്ക് യാത്രക്കാരന് തടവും പിഴയും. ഉദുമ നാലാംവാതുക്കാലിലെ ശ്രീജയനെയാണ് ഹൊസ്ദുര്‍ഗ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി (രണ്ട്) തടവിനും പിഴയടക്കാനും ശിക്ഷിച്ചത്. 2013 നവംബര്‍ 25 ന് നാലാംവാതുക്കലില്‍ വെച്ച് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പോലീസ് വാഹന പരിശോധനക്കിടയില്‍ പിടികൂടുകയായിരുന്നു. പരിശോധനക്കിടയില്‍ ഹെല്‍മറ്റോ ലൈസന്‍സോ രജിസ്ട്രേഷന്‍ കാര്‍ഡോ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കേസെടുത്ത് കോടതിയില്‍ ഹാജരാക്കുകായിരുന്നു. നിയമാനുസൃതമായ രജിസ്ട്രേഷന്‍ ഇല്ലാത്തതിനാല്‍ 2,000 രൂപയും പിഴ അടച്ചില്ലെങ്കില്‍ 7 ദിവസം തടവും ലൈസന്‍സില്ലാത്തതിനാല്‍ 500 രൂപയും തുക […]

1 2 3 4