തൈക്കടപ്പുറത്ത് സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം: 70 ആളുകളുടെപേരില്‍ കേസ്

തൈക്കടപ്പുറത്ത് സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം: 70 ആളുകളുടെപേരില്‍ കേസ്

നീലേശ്വരം: നഗരസഭയിലെ തൈക്കടപ്പുറത്തും പരിസരപ്രദേശങ്ങളിലും സി.പി.എം.-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരുപാര്‍ട്ടികളുടെയും നിരവധി പതാകകളും കൊടിമരങ്ങളും പാര്‍ട്ടി ചിഹ്നങ്ങളും സ്തൂപങ്ങളും നശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയതിന് ഡി.സി.സി. ജനറല്‍ സെക്രട്ടറി മാമുനി വിജയന്‍ ഉള്‍പ്പെടെ 40 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. മേഖലാ പ്രസിഡന്റുമായ സുനില്‍ അമ്പാടി ഉള്‍പ്പെടെ 30 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തു. സുനില്‍ അമ്പാടിയെ ഫോണില്‍ ഭീഷണിപ്പെടുത്തിയതിന് മറ്റൊരു കേസുമുണ്ട്. ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ […]

ശാസ്ത്രലോകം കുരുന്നു കൈകളിലേക്ക്

ശാസ്ത്രലോകം കുരുന്നു കൈകളിലേക്ക്

ഉദിനൂര്‍: കണ്ടുപിടിത്തങ്ങളിലൂടെ ശാസ്ത്രലോകം കുരുന്നുകൈകളിലേക്കെത്തിയ ശാസ്ത്രവിരുന്നിന് ഉദിനൂരില്‍ തുടക്കം. പ്രവൃത്തിപരിചയ മേളയിലും ഗണിതമേളയിലും രണ്ടായിരത്തോളം പ്രതിഭകള്‍ പങ്കെടുത്തു. കുട്ടിശാസ്ത്രജ്ഞരുടെ തത്സമയ നിര്‍മാണത്തിന് വിഷയങ്ങളായത് ഇലക്ട്രോണിക്‌സ് മുതല്‍ പാവ നിര്‍മാണംവരെ. പഠിച്ച് ചെയ്ത പ്രവൃത്തികള്‍ കുട്ടികള്‍ മറക്കില്ല. പക്ഷേ, അത് തുടരാന്‍ അധ്യാപകരും രക്ഷിതാക്കളും മുന്‍കൈ എടുക്കണം. ഹരിത പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിച്ചുകൊണ്ടുള്ള മേളയാണ് ഉദ്ദേശിക്കുന്നത്. നിര്‍മാണത്തിന് കുട്ടികള്‍ കൊണ്ടുവരുന്ന സാധനങ്ങളുടെ അവശിഷ്ടങ്ങള്‍ കുട്ടികള്‍ സ്‌കൂളില്‍ ഉപേക്ഷിക്കുന്ന അവസ്ഥ ഒഴിവാക്കും. മത്സരാര്‍ഥികള്‍ക്ക് ആവശ്യമായ കുടിവെള്ളം മത്സരസ്ഥലത്ത് വിതരണംചെയ്യുന്നതിനാല്‍ പ്ലാസ്റ്റിക് കുപ്പികളും […]

കോട്ടപ്പുറത്തെ ജലവിമാന പദ്ധതി ഉപേക്ഷിച്ചു

കോട്ടപ്പുറത്തെ ജലവിമാന പദ്ധതി ഉപേക്ഷിച്ചു

നീലേശ്വരം: കോട്ടപ്പുറത്ത് പ്രഖ്യാപിച്ച ജലവിമാന പദ്ധതി ഒടുവില്‍ ഉപേക്ഷിച്ചു. പദ്ധതിക്കായി കോട്ടപ്പുറത്തെത്തിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന എക്‌സ്‌റേ സ്‌കാനിങ് യൂണിറ്റ് ഇവിടെനിന്ന് കൊണ്ടുപോയി. സ്ഥലത്തെ ബി.ആര്‍.ഡി.സി. ബോട്ട് ടെര്‍മിനല്‍ വളപ്പില്‍ പ്രത്യേക ഷെഡ് പണിത് അതിനകത്താണ് ഇത് സൂക്ഷിച്ചിരുന്നത്. കാവലിന് പോലീസിനെയും നിയോഗിച്ചിരുന്നു. ജലവിമാനമിറങ്ങി സ്പീഡ് ബോട്ടില്‍ കരയ്‌ക്കെത്തുന്ന സഞ്ചാരികളുടെ ബാഗേജ് പരിശോധനയ്ക്കുള്ള ഉപകരണമായിരുന്നു ഇത്. പുഴയിലെ ജലനിരപ്പ് പ്രശ്‌നമാകാതെ കയറാനും ഇറങ്ങാനുമുള്ള ഫ്‌ലോട്ടിങ് ജെട്ടി, ജലവിമാനങ്ങള്‍ക്ക് പുഴയുടെ ഉപരിതലത്തില്‍ ഇറങ്ങാനുള്ള സ്ഥലം അടയാളപ്പെടുത്തിയ ചാനല്‍ മാര്‍ക്കിങ് ബോയെ […]

നീലേശ്വരം-പള്ളിക്കര ദേശീയപാത തകര്‍ന്നു സ്വകാര്യ ബസ്സുകള്‍ പെരുവഴിയിലായി

നീലേശ്വരം-പള്ളിക്കര ദേശീയപാത തകര്‍ന്നു സ്വകാര്യ ബസ്സുകള്‍ പെരുവഴിയിലായി

കാഞ്ഞങ്ങാട്: നീലേശ്വരം-പള്ളിക്കര റെയില്‍വേ ഗേറ്റിന് സമീപം വളവില്‍ ദേശീയപാത തകര്‍ന്ന് ഗതാഗതം താറുമാറായി. ട്രിപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ ബസ്സുകള്‍ പെരുവഴിയിലായി. മിക്ക പ്രദേശങ്ങളിലും റെയില്‍വേ ഗേറ്റ് അടച്ചിടുന്നതുമൂലമുള്ള ഗതാഗതക്കുരുക്കും തകര്‍ന്ന റോഡിലൂടെയുള്ള നീക്കവും കൃത്യസമയത്ത് ഓടിയെത്തേണ്ടുന്ന സ്വകാര്യ ബസ്സുകള്‍ക്ക് വിനയാകുന്നു. അടിയന്തിരമായി അറ്റകുറ്റപണി നടത്തി ഗതാഗത സുഗമമാക്കണമെന്ന് ബസ്സ് ഓണേഴ്സ് അസോസിയേഷന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. തകര്‍ന്ന റോഡില്‍ കൂടിയുള്ള യാത്ര ബസ്സുകളുടെ അറ്റകുറ്റപണികള്‍ക്ക് ഭീമമായ തുക ചെലവഴിക്കുന്നതിന് പുറമെ ട്രിപ്പുകള്‍ മുടങ്ങിയുള്ള സാമ്പത്തിക നഷ്ടവും കണക്കിലെടുത്താല്‍ ഈ […]

എസ്.എസ്.എല്‍.സി വിജയികളെ അനുമോദിച്ചു

എസ്.എസ്.എല്‍.സി വിജയികളെ അനുമോദിച്ചു

നീലേശ്വരം: അടോട്ട് സഹോദര പുരുഷ സ്വയം സഹായ സംഘം പത്താം വാര്‍ഷികത്തിന്റെ ഭാഗമായി സംഘം പരിധിയിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെയും മറ്റു മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള അനുമോദിച്ചു. യോഗം നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.വി. കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷനായി. ഹൊസ്ദുര്‍ഗ്ഗ് (സി.ഐ) സി.കെ സുനില്‍കുമാര്‍ ഉപഹാരം വിതരണം ചെയ്തു. എം പൊക്ലന്‍, ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍, വി.പി. പ്രശാന്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പുഴയില്‍ കക്ക വാരാനിറങ്ങിയ വിദ്യാര്‍ത്ഥി ഷോക്കേറ്റു മരിച്ചു

പുഴയില്‍ കക്ക വാരാനിറങ്ങിയ വിദ്യാര്‍ത്ഥി ഷോക്കേറ്റു മരിച്ചു

നീലേശ്വരം: പുഴയില്‍ കക്ക വാരാനിറങ്ങിയ പോളിടെക്നിക് വിദ്യാര്‍ത്ഥി ജലോപരിതലത്തിലേക്ക് താഴ്ന്നു കിടന്ന വൈദ്യുത കമ്പിയില്‍ തട്ടി ഷോക്കേറ്റു മരിച്ചു. പുതുക്കൈ ചിറ്റിക്കുന്ന് വളപ്പിലെ സി വി പ്രണവ് (19) ആണു മരിച്ചത്. തൃക്കരിപ്പൂര്‍ പോളിടെക്നിക് വിദ്യാര്‍ത്ഥിയാണ്. അരയി പുഴയിലെ മോനാച്ച കടവില്‍ വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. വൈദ്യുതി കമ്പി പുഴയിലെ ജലോപരിതലത്തിലേക്കു താഴ്ന്നു കിടക്കുന്ന വിവരം നേരത്തെ ഇലക്ട്രിക്കല്‍ സെക്ഷനില്‍ വിളിച്ചറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നു നാട്ടുകാര്‍ പറയുന്നു. പ്രണവ് കക്ക വാരാന്‍ പോയി […]

അക്ഷയ ആര്‍ട്സ് & സ്പോട്സ് കബ്ലിന്റ്‌റെ രജത ജൂബിലി ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി

അക്ഷയ ആര്‍ട്സ് & സ്പോട്സ് കബ്ലിന്റ്‌റെ രജത ജൂബിലി ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി

നീലേശ്വരം: കൂട്ടപ്പുന്ന അക്ഷയ ആര്‍ട്സ് & സ്പോട്സ് കബ്ലിന്റ്‌റെ രജത ജൂബിലി ആഘോഷ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നടന്നു. ഇന്ന് രാവിലെ മുതല്‍ മെയ് 21 വരെ വിപുലങ്ങളായ കലാ,കായിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ആരോഗ്യ പരിപാടികളോട് കൂടി രജത ജൂബിലി ആഘോഷം നടക്കും. ് ആഘോഷ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടന കര്‍മ്മം ബഹു: മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌റ്.ശ്രീ.സി.പ്രഭാകരന്‍ നിര്‍വ്വഹിച്ചു. ജില്ലാ ആശുപത്രിയിലെ പ്രകല്‍ഭരായ ഡോക്ടര്‍മാരുടെ നേത്രത്വത്തില്‍ പ്രകൃതിജന്യ രോഗ നിര്‍ണ്ണയ ക്യാമ്പും,ആരോഗ്യ ക്ലാസും’ ജില്ലാ രക്ത […]

ആദര്‍ശം പ്രസംഗത്തില്‍ മാത്രമല്ല ലളിതമായ രീതില്‍ മകളുടെ വിവാഹം നടത്തി സി പി എം നേതാവ്

ആദര്‍ശം പ്രസംഗത്തില്‍ മാത്രമല്ല ലളിതമായ രീതില്‍ മകളുടെ വിവാഹം നടത്തി സി പി എം നേതാവ്

നീലേശ്വരം: ആദര്‍ശം പ്രസംഗിച്ചാലും ലാളിത്തം പറഞ്ഞാലും സ്വന്തം മക്കളുടേയും ബന്ധുക്കളുടേയും വിവാഹം ആഢംബര പൂര്‍വം നടത്തുന്നവര്‍ കണ്ടുപടിക്കണം സി പി എം കാസര്‍കോട് ജില്ലാകമ്മിറ്റിയംഗവും മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സി പ്രഭാകരന്റെ മകളുടെ വിവാഹം. ശനിയാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് സബ് രജിസ്റ്റര്‍ ഓഫീസില്‍ വച്ചാണ് സി പ്രഭാകരന്‍ – വത്സല ദമ്പദികളുടെ മകളും ബിടെക് വിദ്യാര്‍ത്ഥിനിയുമായ മടിക്കൈ മൈത്തടത്തെ പി വി സ്മൃതിയും, സജീവ സി പി എം പ്രവര്‍ത്തകന്‍ കൂടിയായ മടിക്കൈ സര്‍വീസ് സഹകരണ ബാങ്ക് […]

സംസ്ഥാന ജൂനിയര്‍, യൂത്ത് ബാസ്‌ക്കറ്റ് ബോള്‍ജില്ലാ ടീമിന്റെ സെലക്ഷന്‍ 17 ന്

സംസ്ഥാന ജൂനിയര്‍, യൂത്ത് ബാസ്‌ക്കറ്റ് ബോള്‍ജില്ലാ ടീമിന്റെ സെലക്ഷന്‍ 17 ന്

നീലേശ്വരം : സംസ്ഥാന ജൂനിയര്‍, യൂത്ത് ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ജില്ലാ ടീമിന്റെ സെലക്ഷന്‍ 17 നു വൈകിട്ടു മൂന്നിനു നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തുമെന്നു അസോസിയേഷന്‍ പ്രസിഡന്റ് ചന്ദ്രന്‍.എം. നവോദയ അറിയിച്ചു. 1999 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ചവര്‍ക്കു ജൂനിയര്‍, 2001 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ചവര്‍ക്കു യൂത്ത് ടീം സെലക്ഷനിലും പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ വയസു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം. ഫോണ്‍: 9961281960