നീലേശ്വരം പ്രതിഭ കോളേജിലെ 1990-93 ബികോം ബാച്ച് കുടുംബ സംഗമം നടത്തി

നീലേശ്വരം പ്രതിഭ കോളേജിലെ 1990-93 ബികോം ബാച്ച് കുടുംബ സംഗമം നടത്തി

നീലേശ്വരം :നീലേശ്വരം പ്രതിഭ കോളേജിലെ 1990-93 ബികോം ബാച്ച് കുടുംബ സംഗമം നടത്തി. പടന്നക്കാട് ബേക്കല്‍ ക്ലബില്‍ വച്ച് മുന്‍ ഇന്ത്യന്‍ കബഡി കോച്ച് ഭാസ്‌കരന്‍ കൊടക്കാട് പരിപാടി ഉല്‍ഘാടനം ചെയ്തു. അധ്യാപകരെ ആദരിച്ചു. കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. യോഗത്തില്‍ ശ്രീജിത്ത്. വി അധ്യക്ഷത വഹിച്ചു. സുമേഷ് സ്വാഗതവും സി. വി പ്രകാശന്‍ നന്ദിയും പറഞ്ഞു

അര്‍പ്പിതയുടെ അര്‍പ്പണബോധം

അര്‍പ്പിതയുടെ അര്‍പ്പണബോധം

നീലേശ്വരം: പട്ടേനയിലെ മുതിരക്കാല്‍ വീട്ടില്‍ സുലതയുടെയും കേശവന്റെയും മകളായ ഒന്‍പതു വയസ്സുകാരി അര്‍പ്പിത നാടിന്റെ അഭിമാനമായി. വണ്ണാത്തിക്കുളത്തിന് സമീപം വെച്ച് പണവും ആധാറടക്കം അനേകം രേഖകളുമടങ്ങിയ കളഞ്ഞുകിട്ടിയ പേഴ്‌സ് ഉടമസ്ഥനായ പുതുക്കളത്ത് ബാബുവിനെ അന്വേഷിച്ച് കണ്ടെത്തി കൊച്ചു മിടുക്കി തിരിച്ചേല്‍പ്പിച്ചു. നാട്ടിലെ യുവാക്കള്‍ ഒത്ത് ചേര്‍ന്ന് കുട്ടിയെ വീട്ടില്‍ച്ചെന്ന് മധുര പലഹാരം നല്‍കിയും മൊമെന്റോ നല്‍കിയും അനുമോദിച്ചു. വീട്ടില്‍ എത്തിച്ചേര്‍ന്ന യുവാക്കള്‍ അനുമോദന യോഗം ചേര്‍ന്നു. കല്യാണി സ്‌കൂള്‍ ഓഫ് മ്യൂസിക് രൂപകല്‍പന ചെയ്ത മൊമെന്റോ ടി. […]

ഉന്നത വിജയികളെ ആദരിച്ചു

ഉന്നത വിജയികളെ ആദരിച്ചു

നീലേശ്വരം: നീലേശ്വരം പ്രസ്സ് ഫോറവും അപ്പെക്‌സ് എഡ്യുക്കേഷനും സഹകരിച്ച് എസ്.എസ്.എല്‍.സി.പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു. പ്രസ്സ് ഫോറം പ്രസിഡണ്ട് എം.സുധാകരന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ പ്രൊഫ: കെ.പി. ജയരാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അപെക്‌സ് എഡ്യുക്കേഷന്‍ മാനേജിങ്ങ് ഡയറക്ടര്‍ പി.കെ. ശ്രീജിത്, പി.കെ.പ്രജിത് എന്നിവര്‍ സംസാരിച്ചു. യുവകവി ജിതേഷ് കമ്പല്ലൂര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ഡോ.വി.സുരേശന്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി ആദരിച്ചു.

പള്‍സ്പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലാതല ഉദ്ഘാടനം നീലേശ്വരം താലൂക്കാശുപത്രിയില്‍

പള്‍സ്പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലാതല ഉദ്ഘാടനം നീലേശ്വരം താലൂക്കാശുപത്രിയില്‍

നീലേശ്വരം: പള്‍സ്പോളിയോഇമ്മ്യൂണൈസേഷന്‍ ജില്ലാതല ഉദ്ഘാടനം നീലേശ്വരം താലൂക്കാശുപത്രിയില്‍ എം.രാജഗോപാല്‍ എം.എല്‍ .എ ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ കെ.പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.പി. ദിനേശ് കുമാര്‍ സ്വാഗതം പറഞ്ഞു. കാസര്‍ഗോഡ് ആര്‍ സി എച്ച് ഓഫീസര്‍ ഡോ. മുരളീധരന്‍ നെല്ലൂരായ പരിപാടി വിശദീകരിച്ചു. വി. ഗൗരി, ഡോ കെ .സി. കെ.രാജ, ഡോ വി സുരേശന്‍, തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, പി.മനോഹരന്‍, ഡോ രാമന്‍ സ്വാതിവാമന്‍, കെ രാമകൃഷ്ണന്‍, പി. എസ്.സുജ […]

കേബിള്‍ ടി വി ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നീലേശ്വരം പളളിക്കരത്ത് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്

കേബിള്‍ ടി വി ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നീലേശ്വരം പളളിക്കരത്ത് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്

നീലേശ്വരം :കേബിള്‍ ടി വി ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നീലേശ്വരം പളളിക്കരത്ത് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് എസ്.ഐ. നീലേശ്വരം മെല്‍വിന്‍ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.മനോജ് കുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ലോഹിതാക്ഷന്‍, കോസ്‌മോസ് ക്ലബ്ബ് മെമ്പര്‍ ഇ.വി.രാജീവന്‍ എന്നിവര്‍ ആശംസയും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.പ്രദീപ് കുമാര്‍ സ്വാഗതവും, പ്രോഗ്രാം കണ്‍വീനര്‍ സതീശ് പാക്കം നന്ദിയും പറഞ്ഞു.

വാര്‍ഷി ജനറല്‍ ബോഡി യോഗവും സെമിനാറും

വാര്‍ഷി ജനറല്‍ ബോഡി യോഗവും സെമിനാറും

കാസറഗോഡ്: തുളുനാട് കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ വാര്‍ഷി ജനറല്‍ ബോഡി യോഗവും സെമിനാറും എം.രാജഗോപലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.എച്ച് കുഞ്ഞമ്പു അധ്യക്ഷനായി. സി.ബാലകൃഷ്ണന്‍, മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് സി.പ്രഭാകരന്‍, വി.മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു. ‘മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും വിതരണവും സി.പി.എസ് കളുടെ പങ്കാളിത്തം’ എന്ന വിഷയം വി.സി.വസന്തകുമര്‍ അവതരിപ്പിച്ചു. ‘ഉദ്പാദക മേഖലയിലെ സംരഭകത്വം കൃഷിക്കാരുടെ പങ്കാളിത്തം’ എന്ന വിഷയം ഡോ.എ.അശോകന്‍ അവതരിപ്പിച്ചു.

ട്രെയിന്‍ തട്ടി യുവാവിന്റെ തലയും ഉടലും വേര്‍പെട്ട നിലയില്‍

ട്രെയിന്‍ തട്ടി യുവാവിന്റെ തലയും ഉടലും വേര്‍പെട്ട നിലയില്‍

നീലേശ്വരം: ട്രെയിന്‍ തട്ടി യുവാവിന്റെ തലയും ഉടലും വേര്‍പെട്ട നിലയില്‍ കണ്ടെത്തി. നീലേശ്വരം കുമ്പളപ്പള്ളി യു പി സ്‌കൂളിന് സമീപം താമസിക്കുന്ന ഉമിച്ചിപൊയിലിലെ രവി-ശാന്ത ദമ്പതികളുടെ മകന്‍ വിഷ്ണുവിനെയാണ്(26) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ചെറുവത്തൂര്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് താഴെയാണ് വിഷ്ണുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കമഴ്ന്ന നിലയിലായിരുന്നു മൃതദേഹം. ഉടല്‍ പാളത്തിലും തല പുറത്ത് കുറ്റിക്കാട്ടിലുമായിരുന്നു. ആത്മഹത്യ ആണെന്ന് സംശയിക്കുന്നു. നിര്‍മാണ തൊഴിലാളിയാണ് മരിച്ച വിഷ്ണു. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് […]

കല്ലേന്‍ പൊക്കുടനെ അനുസ്മരിച്ച് കുഞ്ഞുകൈകളാല്‍ കണ്ടല്‍ ചെടികള്‍ നട്ടു

കല്ലേന്‍ പൊക്കുടനെ അനുസ്മരിച്ച് കുഞ്ഞുകൈകളാല്‍ കണ്ടല്‍ ചെടികള്‍ നട്ടു

നീലേശ്വരം: തത്ത്വമസി യോഗ-യോഗചികിത്സ കേന്ദ്രത്തിന്റെയും ഓര്‍ച്ച ജവഹര്‍ ക്ലബ്ബും നീലേശ്വരം രാജാസ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങളും ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ഭാഗമായി ഓര്‍ച്ച പുഴയോരത്ത് കണ്ടല്‍ ചെടികള്‍ നട്ടു. തത്ത്വമസി യോഗ പ്രസിഡന്റ് അശോക് രാജ് വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു. സീഡ്‌കോഡിനേറ്റര്‍ പ്രസീത ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കേന്ദ്രസര്‍വ്വകലാശാല പരിസ്ഥിതി ശാസ്ത്ര മേധാവി ഡോ. മുത്തുകുമാര്‍ മുത്തുച്ചാമി ഉദ്ഘാടനം ചെയ്തു. കണ്ടല്‍കാടിനെക്കുറിച്ച് രഘുപൊക്കുടന്‍ ക്ലാസ്സെടുത്തു പി ഉണ്ണികൃഷ്ണന്‍ നായര്‍ സത്യനാരായണന്‍ സന്ദീപ് കുമാര്‍ […]

പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ പ്രത്യേക പരിഗണന- റവന്യു മന്ത്രി

പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ പ്രത്യേക പരിഗണന- റവന്യു മന്ത്രി

വടക്കന്‍ കേരളം വിവിധ മേഖലകളില്‍ നേരിടുന്ന പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രധാന പരിഗണയാണ് നല്‍കുന്നതെന്നും ജില്ലയില്‍ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച വിവിധ വികസന പദ്ധതികള്‍ക്ക് അനുമതി ലഭിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. മടിക്കൈ അമ്പലത്തുകരയില്‍ പൊതുമരാമത്ത് ദേശീയപാതാ വിഭാഗം സി ആര്‍എഫ് 2016-17 ല്‍ അനുമതിലഭിച്ച ഹൊസ്ദുര്‍ഗ്-നീലേശ്വരം-മടിക്കൈ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് ഭരണ-സാങ്കേതികാനുമതി ലഭിക്കുന്നതിന് കാലതാമസമുണ്ടാകരുതെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. […]

എന്‍.കെ.ബാലകൃഷ്ണന്റെ അര്‍ധകായ ശില്‍പം നീലേശ്വരത്തു സ്ഥാപിക്കും

എന്‍.കെ.ബാലകൃഷ്ണന്റെ അര്‍ധകായ ശില്‍പം നീലേശ്വരത്തു സ്ഥാപിക്കും

നീലേശ്വരം: സ്വാതന്ത്ര്യസമര സേനാനിയും മുന്‍മന്ത്രിയുമായ എന്‍.കെ.ബാലകൃഷ്ണന്റെ അര്‍ധകായ ശില്‍പം ഇന്നു ജന്മനാടായ നീലേശ്വരത്തു സ്ഥാപിക്കും. ശില്‍പി ചിത്രന്‍ കുഞ്ഞിമംഗലമാണു ശില്‍പമൊരുക്കിയത്. പാര്‍ലമെന്റ് വളപ്പിലെ എകെജി ശില്‍പം തീര്‍ത്ത വിഖ്യാത ശില്‍പി കുഞ്ഞിമംഗലം നാരായണന്റെ മകനാണു ചിത്രന്‍. കേന്ദ്രമന്ത്രിയായിരുന്ന സി.എം.സ്റ്റീഫന്റെ 12അടി ഉയരമുള്ള വെങ്കല ശില്‍പത്തിന്റെയും കണ്ണൂരിലേക്കുള്ള എകെജി വെങ്കല ശില്‍പത്തിന്റെയും പണിപ്പുരയിലാണ് ഇപ്പോള്‍. കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകലാ അധ്യാപകനാണ്. കിരണ്‍, അഖില്‍, ആദര്‍ശ്, കാര്‍ത്തിക്, ചിത്ര, സജിത്ത് എന്നിവരാണു സഹായികള്‍. എന്‍കെയുടെ ശില്‍പം ഇന്നു രാവിലെ […]