കല്ലാണം കഴിക്കാനും ഇനി ആധാര്‍

കല്ലാണം കഴിക്കാനും ഇനി ആധാര്‍

ന്യൂഡല്‍ഹി: വിദേശ ഇന്ത്യക്കാരുടെ വിവാഹങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. എന്‍ആര്‍ഐ വിവാഹങ്ങളുടെ രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാനാണു നിര്‍ദേശം.ഉപേക്ഷിക്കല്‍, മറ്റു വൈവാഹിക പ്രശ്‌നങ്ങള്‍ എന്നിവ തടയുന്നതിനുവേണ്ടിയാണ് നടപടിയെന്ന് മന്ത്രിതല സമിതി വിദേശകാര്യ മന്ത്രാലയത്തിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ആര്‍ഐ ഭര്‍ത്താക്കന്‍മാര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതു തടയാനും ഗാര്‍ഹിക പീഡനത്തിന് അറുതി വരുത്താനും ആധാര്‍ നിര്‍ബന്ധമാക്കണമെന്നു സമിതിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമണ്ടു. ഓഗസ്റ്റ് 30നാണു സമിതി വിദേശകാര്യ മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കിയത്. വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യയിലെ വിദേശ പൗരന്‍മാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും […]

പൊതുമാപ്പ്: സാൗദിയില്‍ നിന്ന് പ്രവാസികള്‍ മടങ്ങുന്നു

പൊതുമാപ്പ്: സാൗദിയില്‍ നിന്ന് പ്രവാസികള്‍ മടങ്ങുന്നു

ജിദ്ദ: സൗദിയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി അനധികൃത താമസക്കാരായ വിദേശികള്‍ സ്വദേശങ്ങളിലേക്ക് മടങ്ങിത്തുടങ്ങി. പൊതുമാപ്പ് രണ്ടാം ദിനം പിന്നിട്ടപ്പോള്‍ നാട്ടിലേക്കു മടങ്ങനായി രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചു. സ്വന്തം ചെലവിലാണ് ഇവര്‍ തിരിച്ചുപോകുന്നത്. മൂന്നു മാസം കാലാവധിയുള്ള പൊതുമാപ്പ് ബധനാഴ്ച പുലര്‍ച്ചെ 12.05 നാണ് നിലവില്‍ വന്നത്. ഇഖാമ, വിസ നിയമല്‍ഘകര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാനോ താമസം നിയമ വിധേയമാക്കാനോ ഈ കാലയളവില്‍ കഴിയും. പൊതുമാപ്പ് ആനുകൂല്യത്തില്‍ നാട്ടിലേക്കു മടങ്ങാനായി ആയിരങ്ങളാണ് കാത്തിരിക്കുന്നത്. ഹുറൂബായവരും […]

ഇനി കുടുംബമായി തങ്ങാം: കുടുംബ വിസയിന്‍മേലുള്ള അധിക നിരക്ക് സൗദി പിന്‍വലിച്ചു

ഇനി കുടുംബമായി തങ്ങാം: കുടുംബ വിസയിന്‍മേലുള്ള അധിക നിരക്ക് സൗദി പിന്‍വലിച്ചു

അഞ്ച് അംഗങ്ങളുള്ള കുടുംബത്തിന് വര്‍ഷത്തില്‍ 1000 റിയാല്‍ നല്‍കേണ്ടി വരാവുന്ന സാമ്പത്തിക ബാധ്യതയില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് പ്രവാസികള്‍. ദമാം: കുടുംബ വിസയിന്‍മേലുള്ള അധിക നിരക്ക് സൗദി പിന്‍വലിച്ചു. സ്വദേശിവത്കരണത്തിന് പിന്നാലെയായിരുന്നു കുടുംബ വിസയില്‍ എത്തുന്നവര്‍ക്ക് അധികനിരക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സൗദിയുടെ നീക്കം. അതേസമയം ഇഖാമയിലെത്തുന്നവര്‍ക്ക് അധിക തുക നല്‍കേണ്ടി വരും മലയാളികള്‍ ഉള്‍പ്പെടെ സൗദിയെ ആശ്രയിച്ചു കഴിയുന്ന നിരവധി ഇന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും തിരിച്ചടിയാകുന്ന തീരുമാനമാണ് സൗദി ഉപേക്ഷിച്ചത്. സൗദിയുടെ ഈ തീരുമാനം വന്നതിനു പിന്നാലെ കുടുംബ വിസയിലെത്തിയ […]

പ്രവാസിമലയാളികള്‍ക്ക് തിരിച്ചടി: സൗദി സമ്പൂര്‍ണ സ്വദേശിവത്കരണത്തിലേക്ക്

പ്രവാസിമലയാളികള്‍ക്ക് തിരിച്ചടി: സൗദി സമ്പൂര്‍ണ സ്വദേശിവത്കരണത്തിലേക്ക്

സൗദി: സൗദി അറേബ്യ സമ്പൂര്‍ണ സ്വദേശി വത്കരണത്തിലേക്ക് കടക്കുന്നു. 27 തൊഴില്‍ മേഖല കൂടി സ്വദേശിവത്കരണത്തില്‍ ഉള്‍പ്പെടുത്താന്‍ സൗദി തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. ഇതുവഴി മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ക്ക് തിരിച്ചടി നേരിടേണ്ടിവരും. റെഡിമെയ്ഡ് കടകള്‍, കാര്‍ ഡെക്കറേഷന്‍,വര്‍ക്ക് ഷോപ്പ് ഷോറും,പെയിന്റ് കട, ഡെക്കറേഷന്‍ സ്ഥാപനം, ഗിഫ്റ്റ് കട, സുഗന്ധദ്രവ്യ വില്‍പന കട, കളിപ്പാട്ട കട, തയ്യല്‍ വസ്തു വില്‍പന സ്ഥാപനം, വാച്ചുകട, ഹാര്‍ഡ്വെയര്‍, പര്‍ദ വില്‍പന കട, വാഹനം വാടകക്ക് നല്‍കുന്ന സ്ഥാപനങ്ങള്‍, സ്‌കൂള്‍ കാന്റീന്‍ […]

പ്രവാസി പ്രതിനിധികളെ ഉള്‍പ്പെടുത്തി നോര്‍ക്ക പുന:സംഘടിപ്പിക്കണം- ഏകതാ പ്രവാസി

പ്രവാസി പ്രതിനിധികളെ ഉള്‍പ്പെടുത്തി നോര്‍ക്ക പുന:സംഘടിപ്പിക്കണം- ഏകതാ പ്രവാസി

കൊച്ചി: പ്രവാസി ക്ഷേമത്തിനായി രൂപീകരിച്ച നോര്‍ക്ക പോലുള്ള സ്ഥാപനങ്ങള്‍ക്ക് സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനോ പരിഹരിക്കുന്നതിനോ കഴിഞ്ഞിട്ടില്ലെന്ന് വൈ.എം.സി.എ. ഹാളില്‍ ചേര്‍ന്ന ഏകതാ പ്രവാസി സംസ്ഥാന കണ്‍വെന്‍ഷന്‍ കുറ്റപ്പെടുത്തി. സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങളറിയാത്തവരാണ് ഇത്തരം സ്ഥാപനങ്ങളുടെ തലപ്പത്തുള്ളതെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. രാജ്യത്തിന് വന്‍തോതില്‍ വിദേശനാണ്യം നേടിത്തരുന്ന പ്രവാസികള്‍ ചൂഷണം ചെയ്യപ്പെടുമ്പോള്‍ ഇടപെടാന്‍ പോലും ഇത്തരം സ്ഥാപനങ്ങള്‍ തയ്യാറാകുന്നില്ലെന്നു യോഗം ആരോപിച്ചു. സാധാരണക്കാരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി നോര്‍ക്ക പുന:സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സമ്മേളനം നിര്‍ദ്ദേശിച്ചു. പ്രവാസികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കുക, […]