മലപ്പുറത്ത് ആസിഡാക്രമണത്തില്‍ പരിക്കേറ്റയാള്‍ക്ക് ദാരുണാന്ത്യം

മലപ്പുറത്ത് ആസിഡാക്രമണത്തില്‍ പരിക്കേറ്റയാള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം : മലപ്പുറത്ത് ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മധ്യവയസ്‌കന്‍ മരിച്ചു. കോഡൂര്‍ ഉമ്മത്തൂര്‍ സ്വദേശി ബഷീറാണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. മലപ്പുറം ഉണ്ടുപറമ്പിലെ വാടകവീട്ടിലെത്തിയ അക്രമികള്‍ വാതില്‍തട്ടി. വാതില്‍ തുറന്നപാടേ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരന്നു. മുഖത്തും നെഞ്ചിലുമായി 80 ശതമാനം പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നുമരണം. മലപ്പുറം പോലിസ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണമാരംഭിച്ചു. ബഷീര്‍ നടത്തിയിരുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് കേന്ദ്രീകരിച്ചാണ് അന്വേഷണം.

കോതമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ വിഷം കഴിച്ച് മരിച്ച നിലയില്‍

കോതമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ വിഷം കഴിച്ച് മരിച്ച നിലയില്‍

കോതമംഗലം: കോതമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ വിഷം കഴിച്ച് മരിച്ച നിലയില്‍. കാക്കുന്നേല്‍ വീട്ടില്‍ ശശിയേയും ഭാര്യയെയും മകനെയുമാണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

യുഎസ് മുന്‍ പ്രഥമ വനിത ബര്‍ബറ ബുഷ് അന്തരിച്ചു

യുഎസ് മുന്‍ പ്രഥമ വനിത ബര്‍ബറ ബുഷ് അന്തരിച്ചു

ഹൂസ്റ്റണ്‍: യുഎസ് മുന്‍ പ്രഥമ വനിത ബര്‍ബറ ബുഷ് അന്തരിച്ചു. 1989-93 കാലഘട്ടത്തില്‍ യുഎസ് പ്രസിഡന്റായിരുന്ന ജോര്‍ജ് എച്ച്.ഡബ്ല്യു.ബുഷിന്റെ പത്നിയാണ്. 92 വയസായിരുന്നു ഇവര്‍ക്ക്. ഭര്‍ത്താവും മകനും യുഎസ് പ്രസിഡന്റാകുന്നതു കണ്ട ഏക വനിതയാണു ബര്‍ബറ. ജീവിതത്തിന്റെ അവസാന കാലഘട്ടത്തില്‍ ആശുപത്രി ചികിത്സ വേണ്ടെന്നു വച്ചിരുന്നു ബര്‍ബറ. ഹൂസ്റ്റണിലെ വസതിയില്‍ ശിഷ്ടകാലം കുടുംബാംഗങ്ങളുടെ പരിചരണയില്‍ കഴിയാനാണ് ആഗ്രഹമെന്നായിരുന്നു മുന്‍ പ്രഥമ വനിത പറഞ്ഞിരുന്നത്.

മീനച്ചിലാറില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു; രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി

മീനച്ചിലാറില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു; രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി

കോട്ടയം: പൂഞ്ഞാര്‍ മീനച്ചിലാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കുമാരനെല്ലൂര്‍ സ്വദേശികളായ മുഹമ്മദ് റിയാസ്, ക്രിസ്റ്റഫര്‍ എന്നിവരാണ് മരിച്ചത്. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഇവരോടൊപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്

കൊല്ലത്ത് സ്‌കൂട്ടര്‍ മരത്തിലിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

കൊല്ലത്ത് സ്‌കൂട്ടര്‍ മരത്തിലിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് സ്‌കൂട്ടര്‍ മരത്തിലിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ചവറ നീണ്ടകരയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ചവറ തെക്കുംഭാഗം മാലിഭാഗം തടത്തില്‍കിഴക്കതില്‍ അശോകന്‍ (52), വിജയന്‍ (56) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നീണ്ടകര ചീലാന്തിമുക്കിന് സമീപമായിരുന്നു അപകടം. നീണ്ടകര ഹാര്‍ബറില്‍ മത്സ്യ വില്‍പ്പന നടത്തുന്നവരായിരുന്നു ഇരുവരും. പതിവുപോലെ തൊഴിലിന് പോകുന്നതിനിടയിലായിരുന്നു അപകടം. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. മറ്റേതെങ്കിലും വാഹനം തട്ടിയാണോ അപകടമുണ്ടായതെന്ന് പോലീസ് അന്വേഷിച്ചു വരുന്നു

പ്രസവിച്ചു കിടന്ന ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ എത്തിയ യുവാവിനെ ഭര്‍ത്തൃപിതാവ് കൊലപ്പെടുത്തി

പ്രസവിച്ചു കിടന്ന ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ എത്തിയ യുവാവിനെ ഭര്‍ത്തൃപിതാവ് കൊലപ്പെടുത്തി

തിരുവനന്തപുരം: വിഷുദിനത്തില്‍ പ്രസവിച്ചു കിടക്കുന്ന ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ എത്തിയ യുവാവിനെ ഭര്‍ത്തൃപിതാവ് ബിയറുകുപ്പിക്കു കുത്തി. സെക്രട്ടിറിയേറ്റ് താല്‍ക്കാലിക ജീവനക്കാരനായ കൃഷ്ണകുമാറാണ് കൊല്ലപ്പെട്ടത്. സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശേഷം ചികിത്സയിലായിരുന്ന ഭാര്യയെ കാണാന്‍ എത്തിയ യുവാവിനെയാണ് ഭാര്യാ പിതാവ് കൊലപ്പെടുത്തിയത്. വിഷുദിനത്തില്‍ വൈകിട്ട് 6 നായിരുന്നു സംഭവം. പ്രസവശേഷം ചികിത്സയിലായിരുന്ന അലീനയേയും കുഞ്ഞിനേയും കാണാന്‍ എത്തിയതായിരുന്നു കൃഷ്ണകുമാര്‍. ഇയാള്‍ക്കൊപ്പം അഖില്‍ എന്ന സുഹൃത്തും ഉണ്ടായിരുന്നു. പിതാവുമായുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്നു ആശുപത്രിയിലെ ടെറസില്‍ വച്ചു കൃഷ്ണ കുമാറിനു […]

ഡല്‍ഹി ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഡല്‍ഹി ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുപ്പത്തില്‍ ലൈംഗിക അതിക്രമത്തിന് താന്‍ ഇരയായെന്നും അതിലുള്ള മനോവിഷമം മൂലമാണ് താന്‍ മരിക്കുന്നതെന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. പശ്ചിമ ബംഗാളിലെ ഹൂഗ്ലി സ്വദേശിയായ ഗോപാല്‍ മാലൂ (21) ആണ് മരിച്ചത്. ഐഐടിയില്‍ മാസ്റ്റേഴ്സ് ഓഫ് കെമിസ്ട്രിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ഗോപാല്‍. ഹോസ്റ്റലിലെ സീലീംഗ് ഫാനിലാണ് ഇയാള്‍ തൂങ്ങി മരിച്ചത്. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു. രണ്ടു ദിവസം […]

കെഎസ്ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു

കെഎസ്ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാര്‍ ഡ്രൈവറായ ചെര്‍പ്പുളശേരി സ്വദേശി മുഹമ്മദ് ഫാസില്‍ (26) ആണ് മരിച്ചത്. പുലര്‍ച്ചെ നാലു മണിയോടെ രാമപുരം സ്‌കൂള്‍ പടിയില്‍ ആയിരുന്നു അപകടം. അപകടത്തില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റു. ഇവരെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുനെല്ലി കാളിന്ദി പുഴയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

തിരുനെല്ലി കാളിന്ദി പുഴയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കല്‍പറ്റ: തിരുനെല്ലി കാളിന്ദി പുഴയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയുമായ ഗോകുല്‍ (19) ആണ് മരിച്ചത്. കോഴിക്കോട് കുന്ദമംഗലം എന്‍.ഐ.ടി എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഗോകുല്‍. മൃതദേഹം അപ്പപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്നു.

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ചു: 13 പേര്‍ ആശുപത്രിയില്‍

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ചു: 13 പേര്‍ ആശുപത്രിയില്‍

നിസമാബാദ്: തെലങ്കാനയിലെ മലേപ്പള്ളി മേഖലയിലെ മദ്രസയില്‍ നിന്നും ഭക്ഷണം കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. ജാമിയ സഫിയ മദ്രസയിലെ വിദ്യാര്‍ത്ഥിനിയായ സുമയ്യ (15)ആണ് മരിച്ചത്. മദ്രസയില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം ഛര്‍ദ്ദിച്ച 13 വിദ്യാര്‍ത്ഥികള്‍ നിസമാബാദ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

1 2 3 11