കുമ്പളയില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി

കുമ്പളയില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി

കുമ്പള: വീട്ടമ്മയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തിഗെ എ.കെ.ജി നഗറിലെ ആഇശ (52)യെയാണ് ശനിയാഴ്ച രാവിലെ 10 മണിയോടെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്. ഇവരുടെ ഏകമകന്‍ മുഹമ്മദ് ബാസിത്ത് (19) ദര്‍സ് വിദ്യാര്‍ത്ഥിയാണ്. ഒരാഴ്ച കഴിഞ്ഞ് മകന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മാതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കല്യാണ വീടുകളിലും മറ്റും ജോലിക്ക് പോകാറുള്ള ആഇശ ജോലിക്ക് പോയതായിരിക്കുമെന്ന് കരുതി പരിസരവാസികള്‍ ആരും […]

നിര്യാതനായി

നിര്യാതനായി

തൃക്കരിപ്പൂര്‍: ഒളവറ കുറ്റിച്ചിയിലെ കെ.വി. രാഘവന്‍ 65 നിര്യാതനായി. ഭാര്യ: സാവിത്രി (തോട്ടംകടവ്), മക്കള്‍: രാസ, രാഗേഷ്, സജേഷ്. മരുമക്കള്‍: സുകുമാര്‍ (കണ്ടോത്ത്), ലിജിന(ഇരിണാവ്), സഹോദരങ്ങള്‍: രമേശന്‍ (ഗള്‍ഫ്), ദാമോധരന്‍, ഇന്ദിര(പടന്നക്കടപ്പുറം), ചുന്ദ്രന്‍ ,അമ്പു (പരേതന്‍), ജാനകി.

ഭാരതിയമ്മ നിര്യാതയായി

ഭാരതിയമ്മ നിര്യാതയായി

തൈയ്ക്കാട്: തൈയ്ക്കാട് പൗണ്ടു കോളനിയില്‍ ടിസി 24/12ല്‍ പരേതനായ നാരായണന്റെ ഭാര്യ ഭാരതിയമ്മ (83) നിര്യാതയായി. സംസ്‌കാരം: ഇന്ന് രാവിലെ 10.30ന് തൈയ്ക്കാട് ശാന്തികവാടത്തില്‍. സഞ്ചയനം: ഞായറാഴ്ച രാവിലെ എട്ടിന്. മക്കള്‍: മോഹനന്‍, രാജന്‍, സുരേന്ദ്രന്‍, സീത. മരുമക്കള്‍: ലക്ഷ്മി, ചന്ദ്രിക, ജയ, ചന്ദ്രബാബു.

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ മരത്തിലിടിച്ച് മറിഞ്ഞ് വീട്ടമ്മ മരിച്ചു. ചിത്താരിയിലെ മമ്മുവിന്റെ ഭാര്യ ആസ്യുമ്മയാ (70)ണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരം 3.30 മണിയോടെ അമ്പലത്തറയിലാണ് അപകടം. പരിക്കേറ്റ ഡ്രൈവര്‍ ചിത്താരിയിലെ കുഞ്ഞഹമ്മദ്, ആസ്യുമ്മയുടെ മകള്‍ ആമിന, മകന്‍ എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആസ്യുമ്മയും കുടുംബവും പാറപ്പള്ളിയിലുള്ള മറ്റൊരു മകളുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. അമ്പലത്തറ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപത്തുള്ള മരത്തിലിടിച്ച് ഓട്ടോ റിക്ഷ മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ […]

അന്തരിച്ചു

അന്തരിച്ചു

കാഞ്ഞങ്ങാട്: നിട്ടടുക്കത്തെ സതീശ്റാവു (45) അന്തരിച്ചു. പരേതനായ ശിവറാവുവിന്റെയും ലളിതയുടെയും മകനാണ് എച്ച്.എസ്.സതീശ്റാവു . ഭാര്യ പ്രീതിയും മകന് പ്രജ്വലും. സഹോദരങ്ങള്‍ രാജശേഖര്‍ റാവു, പുഷ്പലത രാമപ്പ, താരാ അനന്തകൃഷ്ണന്‍ എന്നിവരാണ്

വിഷം കഴിച്ച് യുവാവ് മരിച്ചു

വിഷം കഴിച്ച് യുവാവ് മരിച്ചു

കാസര്‍ഗോഡ്:വിഷം കഴിച്ച് ചികിത്സയിലായിരുന്ന പട്ട്‌ല സ്വദേശി അബ്ദുള്‍ റസാക്(30) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച ഛര്‍ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് റസാക് വിഷം കഴിച്ചതായി മനസ്സിലായത്.ഇന്നലെ രാത്രിയോടെ റസാക് മരണത്തിന് കീഴടങ്ങി. ഭാര്യ;താഹിറ,മക്കള്‍:തഹല്‍,മുസമ്മില്‍,അയന്‍

നിര്‍മാണ തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു

നിര്‍മാണ തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു

കല്ലാശേരി: കല്യാശേരി സെന്‍ട്രല്‍ എല്‍.പി.സ്‌ക്കൂളിന് സമീപത്തെ കെട്ടിട നിര്‍മ്മാണ തൊഴിലാളി എ.കെ.മോഹനന്‍ (62) പാമ്പുകടിയേറ്റ് മരിച്ചു. വ്യഴാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയില്‍ വെച്ചാണ് പാമ്പുകടിയേറ്റത്. വീട്ടില്‍ എത്തുമ്പോഴേക്കും കുഴഞ്ഞ് വീണ മോഹനനെ പാപ്പിനിശേരി വിഷചികില്‍സാ കേന്ദ്രത്തിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും എത്തിച്ചെങ്കിലും രാത്രി 9 മണിയോടെ മരണപ്പെട്ടു. ഭാര്യ സരസ്വതി (കോലത്ത് വയല്‍വീവേഴ്‌സ് സൊസൈറ്റി). മക്കള്‍ നിതിനും നിഖിതയും. മരുമകന്‍ രാജേഷ് കണ്ണാടിപ്പറമ്പില്‍ ഇലക്ട്രീഷ്യനാണ്. സഹോദരങ്ങള്‍ ചന്ദ്രന്‍, രാധ, നിര്‍മ്മല, […]

ലോറി പിറകോട്ട് എടുക്കുമ്പോള്‍ കുഴിയിലേക്ക് മറിഞ്ഞ് ലോഡിംഗ് തൊഴിലാളി മരിച്ചു

ലോറി പിറകോട്ട് എടുക്കുമ്പോള്‍ കുഴിയിലേക്ക് മറിഞ്ഞ് ലോഡിംഗ് തൊഴിലാളി മരിച്ചു

ബന്തടുക്ക: കരിവേഡകത്ത് ചെങ്കല്ല് ഇറക്കുന്നതിനായി ലോറി പിറകോട്ട് എടുക്കുമ്പോള്‍ കുഴിയിലേക്ക് മറിഞ്ഞ് ലോഡിംഗ് തൊഴിലാളി മരിച്ചു. കുറ്റിക്കോല്‍ പുന്നേക്കാലിലെ കൃഷ്ണന്‍ (42) ആണ് മരിച്ചത്.കരിവേടകം ക്ഷേത്രത്തിന് സമീപം റോഡിന്റെ വശം ഇടിഞ്ഞതിനെ തുടര്‍ന്നു ടിപ്പര്‍ താഴെ തോട്ടിലേക്കു പതിക്കുകയായി. വാഹനത്തിന്റെ മുകളില്‍ കല്ലിന്‍മേല്‍ ഇരുന്നു സഞ്ചരിക്കുകയായിരുന്ന കൃഷ്ണന്‍ വാഹനത്തിനടിയില്‍ കുടുങ്ങിപ്പോയി.ബേഡകത്തു നിന്നുള്ള പൊലീസ് സംഘവും കുറ്റിക്കോലില്‍ നിന്നെത്തിയ അഗ്‌നിശമന സേനയും അരമണിക്കൂറോളം പണിപ്പെട്ടാണ് കൃഷ്ണനെ പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ കൃഷ്ണന്‍ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു.ടിപ്പറില്‍ ഉണ്ടായിരുന്ന […]

ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തല പുറത്തേക്കിട്ട ബാലന്‍ വൈദ്യുത തൂണില്‍ തലയിടിച്ചു മരിച്ചു

ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തല പുറത്തേക്കിട്ട ബാലന്‍ വൈദ്യുത തൂണില്‍ തലയിടിച്ചു മരിച്ചു

കൊട്ടിയൂര്‍: ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തല പുറത്തേക്കിട്ട ബാലന്‍ വൈദ്യുത തൂണില്‍ തലയിടിച്ചു മരിച്ചു. ഇടിയുടെ ആഘാതത്തില്‍ കുട്ടിയുടെ തലയും ഉടലും വേര്‍പെട്ടു. ഗൂഡല്ലൂരിലെ പരേതനായ നെല്ലിശ്ശേരി ജയറാമിന്റെയും ഡെയ്‌സിയുടെയുംമകന്‍ സിബി(13) യാണ് ദാരുണമായി മരിച്ചത്. ബസിന്റെ പിന്‍സീറ്റിലായിരുന്ന സിബി ശര്‍ദ്ദിക്കാനായി പുറത്തേക്ക് തലയിട്ടപ്പോഴായിരുന്നു അപകടം. പുത്തൂര്‍ വയല്‍ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജാസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കൃഷ്ണപൂജാരി കൊടവഞ്ചി അന്തരിച്ചു

കൃഷ്ണപൂജാരി കൊടവഞ്ചി അന്തരിച്ചു

കാസര്‍ഗോഡ്: കൃഷ്ണപൂജാരി അന്തരിച്ചു. എംപ്ലോയി പി.ഡബ്ലൂ.ഡി എന്‍.എം.ആര്‍ ആയിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്താല്‍ വീട്ടിലായിരുന്നു, മരണം. പുഷ്പാവതി ഭാര്യ. മക്കള്‍: ശിവരാമ, ഹരിശ്ചന്ദ്ര, നാരായണ, ഗോപാല, ജയന്തി, കമലാക്ഷി, കലാവതി. മരുമക്കള്‍: തിമ്മണ്ണ, ദിവാകര, ശാരദ,സരിത, ഗായത്രി, സുരേഖ.