പൂജാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പൂജാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: പൂജാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറപ്പത്തി ദേവസ്ഥാന പൂജാരി കമ്മാടിയിലെ ചെമ്മന്‍ പൂജാരിയെ (72)യാണ് റാണിപുരം കുണ്ടുപ്പള്ളി കുറത്തിപ്പതിയില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: കല്യാണി. മക്കള്‍: ചന്ദ്രന്‍, രാജേഷ്, കുമാരന്‍, മല്ലിക.

എ.കെ ബ്രദേഴ്സ് സ്ഥാപകന്‍ എ.കെ അബ്ദുല്ല ഹാജി അന്തരിച്ചു

എ.കെ ബ്രദേഴ്സ് സ്ഥാപകന്‍ എ.കെ അബ്ദുല്ല ഹാജി അന്തരിച്ചു

കാസര്‍കോട്: പൗരപ്രമുഖന്‍ അടുക്കത്ത്ബയല്‍ കോട്ടവളപ്പിലെ എ.കെ അബ്ദുല്ല ഹാജി (85) അന്തരിച്ചു. കണ്ണൂര്‍, കാസര്‍കോട്, കാഞ്ഞങ്ങാട്, ഉപ്പള എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എ.കെ ബ്രദേഴ്സ് സ്ഥാപനങ്ങളുടെ സ്ഥാപകനാണ്. ഭാര്യ: സി.പി താഹിറ. മക്കള്‍: എ.കെ മുഹമ്മദ് അന്‍വര്‍ (എ.കെ മാര്‍ക്കറ്റിംഗ്), എ.കെ മന്‍സൂര്‍ (എ.കെ എന്റര്‍പ്രൈസസ്), എ.കെ റഊഫ് (എ.കെ ട്രേഡിംഗ് കമ്പനി), റസിയ, ഫൗസിയ. മരുമക്കള്‍: ഷാഫി മീപ്പിരി (കുമ്പള മീപ്പിരി സെന്റര്‍), ബി.എം ഫാറൂഖ് (ജനതാദള്‍ കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രമുഖ വ്യവസായിയും), ഷാഹിദ, […]

നിര്യാതയായി

നിര്യാതയായി

കാഞ്ഞങ്ങാട്: പുതിയകോട്ട ശ്രീകൃഷ്ണ ക്ഷേത്രത്തിലെ രക്ഷാധികാരി ശങ്കരന്‍ ഹെഗ്‌ഡെയുടെ ഭാര്യ മോഹിനി (63) നിര്യാതയായി. മക്കള്‍ എച്ച്.എസ് ശ്രീനിവാസ(ദുബായ്), എച്ച്.എസ് സുവര്‍ണ്ണി (കോഴിക്കോട്), എച്ച്.എസ് മുരളീ കൃഷ്ണ, എച്ച്.എസ് സുഹാസിനി. മരുമക്കള്‍ പീതാംബരന്‍ കോഴിക്കോട്, അനില്‍ കുമാര്‍ ദുബായ്, രേഖ ശ്രീനിവാസ. സഹോദരങ്ങള്‍ എച്ച്.ജി.ദേവേന്ദ്ര, എച്ച്.ജി.സാവിത്രി പുത്തൂര്‍, എച്ച്.ജി കസ്തൂരി പുത്തൂര്‍, എച്ച്.ജി നന്ദകുമാര്‍, എച്ച്.ജി. വനജാക്ഷി പുത്തൂര്‍, എച്ച്.ജി. പാര്‍വ്വതി പുത്തൂര്‍, എച്ച്.ജി. സുരേന്ദ്രന്‍ . സംസാക്കാരം ചൊവ്വാഴ്ച രാവിലെ പുതിയകോട്ട പൊതു ശ്മശാനത്തില്‍.

സി.എം.പി ജില്ലാ കൗണ്‍സില്‍ അംഗം ചെമ്മട്ടംവയലിലെ കോങ്ങാട് വിജയന്‍ നിര്യാതനായി

സി.എം.പി ജില്ലാ കൗണ്‍സില്‍ അംഗം ചെമ്മട്ടംവയലിലെ കോങ്ങാട് വിജയന്‍ നിര്യാതനായി

കാഞ്ഞങ്ങാട്: സി.എം.പി ജില്ലാ കൗണ്‍സില്‍ അംഗം ചെമ്മട്ടംവയലിലെ കോങ്ങാട് വിജയന്‍ (60) അന്തരിച്ചു. കണ്ണൂര്‍ ജില്ലയിലെ പിണറായി സ്വദേശിയാണ്. ബിഡി തൊഴിലാളിയായി പ്രവര്‍ത്തിച്ച് പിണറായിലെ കമ്മ്യൂണിസ്റ്റ് നേതാക്കളോടൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി. സി.പി.എമ്മില്‍ നിന്ന് ജെ.എസ്.എസിലൂടെ സി.എം.പിയിലെത്തുകയായിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി വികസന സമിതി മെമ്പര്‍, കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ലാന്റ് അസൈന്റ്മെന്റ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. പരേതനായ പിണറായിലെ കൃഷ്ണന്‍-ദേവു എന്നിവരുടെ മകനാണ്. ഭാര്യ: ഷീല, മകന്‍: വിനീഷ്, മരുമകള്‍: ദീപ വിനീഷ്. […]

നിര്യാതയായി

നിര്യാതയായി

ഉദുമ: പരേതനായ പുത്ത്യകോടി അപ്പായത്താറുടെ ഭാര്യ മുതിയക്കാലിലെ മാധവി അപ്പായത്താര്‍ (74) നിര്യാതയായി. മക്കള്‍: രവീന്ദ്രന്‍, കമലാക്ഷന്‍, സരോജനി, ചന്ദ്രന്‍, ജനാര്‍ദനന്‍, അംബിക, ലക്ഷ്മി, സരസ്വതി, പരേതരായ ഗണേശന്‍, സുരേഷ് ബാബു. മരുമക്കള്‍: ശോഭ, കാര്‍ത്യായനി, രാമൂഞ്ഞി, മാലതി, സുനിത, മീന, കുമാരന്‍, ക്യഷ്ണന്‍, നാരായണന്‍, ശോഭിത.

ഇറച്ചിക്കടയില്‍ ജീവനക്കാരന്‍ കടയ്ക്കകത്ത് തൂങ്ങിമരിച്ച നിലയില്‍

ഇറച്ചിക്കടയില്‍ ജീവനക്കാരന്‍ കടയ്ക്കകത്ത് തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: കാസര്‍കോട് നായന്മാര്‍മൂല ടൗണില്‍ മട്ടന്‍സ്റ്റാള്‍ ജീവനക്കാരനെ കടയ്ക്കകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പി.എ മട്ടന്‍സ്റ്റാള്‍ ജീവനക്കാരനും കര്‍ണ്ണാടക ഹുന്‍സൂര്‍ സ്വദേശിയുമായ അബ്ദുല്‍ ദാവൂദി(38)നെയണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി ചെര്‍ക്കള പൊടിപ്പള്ളയില്‍ താമസിക്കുന്ന ദാവൂദ് വിവിധ ഭാഗങ്ങളിലെ ഇറച്ചിക്കടകളില്‍ ജോലി ചെയ്തുവരികയായിരുന്നു. അടുത്തിടെയാണ് നായന്മാര്‍മൂലയില്‍ ജോലിക്കെത്തിയത്. അതിന് ശേഷം കടയില്‍ തന്നെയായിരുന്നു താമസവും. ഇന്ന് രാവിലെ മറ്റു ജീവനക്കാര്‍ എത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പരേതനായ റസാഖ്-സെറീന ദമ്പതികളുടെ മകനാണ്. ഭാര്യ: സൈനബ. മക്കള്‍: […]