ഡോ. എസ് ആനന്ദബാബു (62) നിര്യാതനായി

ഡോ. എസ് ആനന്ദബാബു (62) നിര്യാതനായി

പയ്യന്നൂര്‍: ഡോ.എസ് ആനന്ദബാബു (62) നിര്യാതനായി. പ്രമുഖ ഹോമിയോ ഡോക്ടറും സ്പോര്‍ട്സ് സംഘാടകനുമായിരുന്നു. മൃതദേഹം ചൊവ്വാഴ്ച പകല്‍ 2 മുതല്‍ 3 വരെ മൂരി കൊവ്വല്‍ റാങ്ങ് ദി വു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. റാങ് ദിവു സ്പോര്‍ട്സ് ക്ലബ്ബിന്റെ സ്ഥാപക സെക്രട്ടറി, കണ്ണൂര്‍ ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം, റൈഫിള്‍ അസോസിയേഷന്‍, കോസ് മോ പൊളിറ്റന്‍ ക്ലബ്ബ്, പയ്യന്നൂര്‍ സ്പോര്‍ട്സ് ആന്റ് കള്‍ച്ചറല്‍ ഡവലപ്പ്മെന്റ് അസോസിയേഷന്‍ എന്നിവയുടെ ഭാരവാഹിയായിരുന്നു. കായിക […]

സൗദിയില്‍ വാഹനാപകടത്തില്‍ ചെര്‍ക്കള സ്വദേശി മരിച്ചു

സൗദിയില്‍ വാഹനാപകടത്തില്‍ ചെര്‍ക്കള സ്വദേശി മരിച്ചു

ജിദ്ദ: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ ചെര്‍ക്കള സ്വദേശിയായ യുവാവ് മരണപ്പെട്ടു. ചെര്‍ക്കള ബേര്‍ക്കയിലെ പ്രമുഖ കോണ്‍ട്രാക്ടറായ സി മാഹിന്‍ ഹാജിയുടെ മകന്‍ നബ് വാന്‍ (27) ആണ് മരണപ്പെട്ടത്. സൗദി സമയം രാവിലെ 9 മണിക്കാണ് അപകടമുണ്ടായത്. നബ്വാന്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ശക്തമായ മൂടല്‍ മഞ്ഞാണ് അപകടകാരണമായി പറയുന്നത്. ഒരു വര്‍ഷം മുന്‍പാണ് നബ്വാന്റെ വിവാഹം നടന്നത്. സുനൈനയാണ് ഭാര്യ.ഉമ്മ റാഹില,നാശിര്‍വാന്‍,മിഖ്ദാസ് എന്നിവര്‍ സഹോദരങ്ങളാണ്

രാജപുരത്ത് ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി

രാജപുരത്ത് ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍ഗോഡ്: ദമ്പതികളെ വീടിനുള്ളില്‍ വിഷം കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. രാജപുരം കോളിച്ചാല്‍ സ്വദേശി അനില്‍കുമാര്‍, ഭാര്യ ജയലക്ഷ്മി എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്ന് പോലീസ് നിഗമനം. ട്രാവല്‍ ഏജന്‍സി നടത്തിയിരുന്ന ഇവര്‍ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്നും പോലീസ് പറയുന്നു.

കണ്ണൂരില്‍ ആറ് മാസം ഗര്‍ഭിണിയായ യുവതി മരണപ്പെട്ടു: ചികിത്സാപിഴവെന്ന് ആരോപിച്ച് സ്വകാര്യ ആശുപത്രിയില്‍ നാട്ടുകാരുടെ പ്രതിഷേധം

കണ്ണൂരില്‍ ആറ് മാസം ഗര്‍ഭിണിയായ യുവതി മരണപ്പെട്ടു: ചികിത്സാപിഴവെന്ന് ആരോപിച്ച് സ്വകാര്യ ആശുപത്രിയില്‍ നാട്ടുകാരുടെ പ്രതിഷേധം

കണ്ണൂര്‍: ചികിത്സാ പിഴവിനെ തുടര്‍ന്ന് ആറ് മാസം ഗര്‍ഭിണിയായ യുവതി മരണപ്പെട്ടു. ചക്കരക്കല്‍ തലമുണ്ടയിലെ ദിലീഷിന്റെ ഭാര്യ പ്രണയ 24ആണ് മരണപ്പെട്ടത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേയായിരുന്നു മരണം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ യുവതിയെ പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രി അധികൃതരുടെ അധികൃതരുടെ അനാസ്ഥയും, ചികിത്സാപിഴവുമാണ് മരണ കാരണമെന്ന് പറഞ്ഞ് 30ഓളം നാട്ടുകാര്‍ ഹോസ്പിറ്റല്‍ പരിസരത്ത് പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ രണ്ട് ഹോസ്പിറ്റിലേയും ചികിത്സാ ചിലവുകള്‍ ഏറ്റെടുക്കാമെന്നും […]

കുഞ്ഞമ്മ കെ.വി (80) അന്തരിച്ചു

കുഞ്ഞമ്മ കെ.വി (80) അന്തരിച്ചു

ഉദുമ: ഉദുമ കൊക്കാലില്‍ പരേതനായ ഗോപാലന്റെ (ബംബന്‍) ഭാര്യ കുഞ്ഞമ്മ കെ.വി (80) അന്തരിച്ചു. മക്കള്‍ സീമന്തിനി കൊപ്പല്‍, നാരായണന്‍ , സുശീല, പരേതയായ ശ്യാമള, വേണു കെക്കാല്‍, മിനി മാങ്ങാട്. മരുമക്കള്‍: തിലകരാജന്‍ മാങ്ങാട്, രുഗ്മിണി, ബിന്ദു പരേതനയ കൊവ്വല്‍ ബാലന്‍. സഹോദരങ്ങള്‍: കെ.വി ചിരുത, കെ.വി കരുണകരന്‍ മാഷ്, കെ.വി കുമാരന്‍ മാഷ്, കെ.വി രാവഘവന്‍, കെ.വി മാധവന്‍, പരേതനായ കെ.വി കുഞ്ഞിക്കണ്ണന്‍.

ക്യാപ്റ്റന്‍ മണി ഇനിയോര്‍മ്മ

ക്യാപ്റ്റന്‍ മണി ഇനിയോര്‍മ്മ

കൊച്ചി: ക്യാപ്റ്റന്‍ മണി (77)ഇനിയോര്‍മ്മ. ഉദരരോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി കിരീടം സമ്മാനിച്ച ക്യാപ്റ്റനായിരുന്നു, മണി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഇടപ്പള്ളി പോണേക്കര ശ്മശാനത്തില്‍ നടക്കും. ഭാര്യ: പരേതയായ രാജമ്മ, മക്കള്‍: ആനന്ദ്, ജ്യോതി, ഗീത, അരുണ്‍. 1973ല്‍ എറണാകുളം മഹാരാജാസ് കോളജ് മൈതാനിയില്‍ റെയില്‍വേസിനെതിരേ നടന്ന ഫൈനലിലാണു മണി കേരളത്തിനു ഹാട്രിക് ഗോള്‍ നേടി കന്നിക്കിരീടം സമ്മാനിച്ചത്. 2-2 എന്ന സ്‌കോറില്‍ നില്‍ക്കേ മണി നേടിയ അവസാന […]