എ.എ.പിയുടെ രാജ്യസഭാ ഓഫര്‍ തള്ളി രഘുറാം രാജന്‍

എ.എ.പിയുടെ രാജ്യസഭാ ഓഫര്‍ തള്ളി രഘുറാം രാജന്‍

ന്യൂഡല്‍ഹി: എഎപി ടിക്കറ്റില്‍ രാജ്യസഭയിലേക്കു മത്സരിക്കാനുള്ള ഓഫര്‍ തള്ളി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. അക്കാഡമിക് വിഷയങ്ങളില്‍നിന്നും ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ അധ്യാപന ജോലിയില്‍നിന്നും ഇപ്പോള്‍ പൂര്‍ണമായി വിട്ടുനില്‍ക്കാന്‍ പദ്ധതിയില്ലെന്ന് രഘുറാം രാജന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. ഡല്‍ഹിയില്‍നിന്ന് ഒഴിവു വരുന്ന രാജ്യസഭ സീറ്റില്‍ രഘുറാം രാജനെ മത്സരിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി നീക്കം നടത്തുന്നെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലെ മൂന്നു രാജ്യസഭ സീറ്റുകളില്‍ അടുത്ത വര്‍ഷത്തോടെയാണ് ഒഴിവു വരിക. ഡല്‍ഹി നിയമസഭയില്‍ നാലില്‍ മൂന്നു ഭൂരിപക്ഷമുള്ളതിനാല്‍ […]

ധന്‍ ധനാ ധന്‍; റിലയന്‍സ് ജിയോ ഓഫര്‍ നിരക്കുകള്‍ ഉയര്‍ത്തി

ധന്‍ ധനാ ധന്‍; റിലയന്‍സ് ജിയോ ഓഫര്‍ നിരക്കുകള്‍ ഉയര്‍ത്തി

399 രൂപക്ക് 84 ദിവസത്തേക്ക് പ്രതിദിനം 4ജി വേഗതയില്‍ 1ജി.ബി ഡാറ്റയും സൗജന്യ കോളുകളുമാണ് ധന്‍ ധനാ ധന്‍ ഓഫറില്‍ ജിയോ നല്‍കിയിരുന്നത്. ഇതേ ഓഫര്‍ ഇനി മുതല്‍ ലഭിക്കണമെങ്കില്‍ 459 രൂപ നല്‍കണം. 399 രൂപക്ക് 70 ദിവസത്തേക്ക് ഡാറ്റയും കോളുകളുമാണ് ലഭിക്കുന്നത്. കുറഞ്ഞ തുക റീചാര്‍ജ് ചെയ്യുന്നവര്‍ക്കായി ജിയോ ഓഫറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 7,14,28 ദിവസം കാലാവധിയുള്ള ഈ പ്ലാനുകളില്‍ യഥാക്രമം 1.05ജി.ബി, 2.1 ജി.ബി, 4.2 ജി.ബി ഡാറ്റ ലഭിക്കും. പ്രതിദിനം 4ജി വേഗതയില്‍ […]

ഓഫ് സീസണില്‍ യാത്രക്കാര്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി എയര്‍ ഇന്ത്യ

ഓഫ് സീസണില്‍ യാത്രക്കാര്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി എയര്‍ ഇന്ത്യ. സൗജന്യ ബാഗേജ് 50 കിലോ ആക്കിയും ടിക്കറ്റില്‍ വന്‍ ഇളവ് നല്‍കിയുമാണ് എയര്‍ ഇന്ത്യ യാത്രക്കാരെ ആകര്‍ഷിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് കേരളത്തിലേക്കടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് എയര്‍ ഇന്ത്യ 50 കിലോ ഗ്രാം ലഗേജ് ഓഫര്‍ നല്‍കിയിരിക്കുന്നത്. സപ്തംബര്‍ 12 മുതല്‍ ഒക്ടോബര്‍ 31 വരെ കേരളത്തിലേക്കും ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന ഇക്കണോമി ക്ലാസുകാര്‍ക്കാണ് 50 കിലോ ലഗേജ് ഓഫര്‍ നല്‍കുന്നത്. ദുബൈയില്‍ നിന്ന് […]

ഉത്സവ സീസണ്‍: നിസ്സാന്‍, ഡാറ്റ്സണ്‍ കാറുകള്‍ക്ക് കിടിലന്‍ ഡിസ്‌കൗണ്ടും ഓഫറുകളും

ഉത്സവ സീസണ്‍: നിസ്സാന്‍, ഡാറ്റ്സണ്‍ കാറുകള്‍ക്ക് കിടിലന്‍ ഡിസ്‌കൗണ്ടും ഓഫറുകളും

ന്യൂഡല്‍ഹി: ഉത്സവ സീസണ്‍ പ്രമാണിച്ച് നിസ്സാന്‍, ഡാറ്റ്സണ്‍ കാറുകള്‍ക്ക് നിസ്സാന്‍ ഇന്ത്യാ 71,000 രൂപ വരെ ഡിസ്‌കൗണ്ടും ഓഫറുകളും നല്‍കുന്നു. നിസ്സാന്‍ വാഹനങ്ങള്‍ക്ക് 71,000 രൂപ വരെയും ഡാറ്റ്സണ്‍ കാറുകള്‍ക്ക് 16,000 രൂപ വരെയുമാണ് ബ്രാന്‍ഡുകള്‍ ഓഫറുകള്‍. സൗജന്യ ഇന്‍ഷൂറന്‍സ്, 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 6,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയാണ് നിസ്സാന്‍ കാറുകള്‍ വാങ്ങുമ്പോള്‍ ലഭിക്കുക. മൈക്ര കാറിന് ഇപ്പോള്‍ 39,000 രൂപ വരെയും, മൈക്ര ആക്റ്റിവിന് 34,000 രൂപ വരെയുമായിരിക്കും ഓഫറുകള്‍. ഇരു […]

12 രൂപയ്ക്ക് വിമാനയാത്രയുമായി സ്പൈസ്ജെറ്റ്

12 രൂപയ്ക്ക് വിമാനയാത്രയുമായി സ്പൈസ്ജെറ്റ്

മുംബൈ: സ്പൈസ് ജെറ്റിന്റെ 12-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് 12 രൂപയ്ക്ക് വിമാനയാത്ര സാധ്യമാക്കുകയാണ് സ്പൈസ്ജെറ്റ്. ജെറ്റിന്റെ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വ്വീസുകളിലാണ് ഈ ഓഫറുകള്‍ ലഭ്യമാക്കുന്നത്. മെയ് 23 മുതല്‍ 28 വരെയാണ് ഈ ഓഫര്‍ നല്‍കിയിരിക്കുന്നത്. ടിക്കറ്റ് 12 രൂപയാണെങ്കിലും വിമാനയാത്രയുടെ ടാക്സും സര്‍ചാര്‍ജും ഈടാക്കും. ആദ്യം ബുക്ക് ചെയ്യുന്ന കുറച്ചു പേര്‍ക്കായിരിക്കും 12 രൂപ നിരക്കില്‍ ടിക്കറ്റ് ലഭിക്കുക. നിലവില്‍ രാജ്യാന്തര തലത്തില്‍ ടിക്കറ്റ് നിരക്കുകള്‍ കുറച്ചും, ഓഫറുകള്‍ നല്‍കിയും എയര്‍ലൈന്‍സുകള്‍ ജനങ്ങളെ ആകര്‍ഷിക്കുന്നുണ്ട്. അതിനാല്‍ […]

മഹാരാജാസ് എക്‌സ്പ്രസില്‍ ഉഗ്രന്‍ ഓഫറുമായി ഐആര്‍സിടിസി; ഒരു ടിക്കറ്റില്‍ രണ്ടുപേര്‍ക്ക് ആഢംബര യാത്ര

മഹാരാജാസ് എക്‌സ്പ്രസില്‍ ഉഗ്രന്‍ ഓഫറുമായി ഐആര്‍സിടിസി; ഒരു ടിക്കറ്റില്‍ രണ്ടുപേര്‍ക്ക് ആഢംബര യാത്ര

കൊച്ചി: അത്യാഡംബര ടൂറിസ്റ്റ് ട്രെയിനായ മഹാരാജാസ് എക്‌സ്പ്രസില്‍ കൂടുതല്‍ ഓഫറുകളുമായി ഐആര്‍സിടിസി. എട്ടു ദിവസം നീളുന്ന മുഴുവന്‍ പാക്കേജില്‍ ഒരാളുടെ ടിക്കറ്റ് നിരക്കില്‍ രണ്ടു പേര്‍ക്കു യാത്ര െചയ്യാന്‍ അവസരമൊരുക്കുന്ന പ്രത്യേക മണ്‍സൂണ്‍ ഓഫറിനു പുറമേ ഒരു ദിവസം നീളുന്ന ഭാഗിക യാത്രകള്‍ക്കുള്ള അവസരവും ലഭിക്കുമെന്നു ഐആര്‍സിടിസി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ എസ്.എസ്.ജഗന്നാഥന്‍ അറിയിച്ചു. അഞ്ചുലക്ഷം രൂപയുടെ ഫുള്‍ പാക്കേജിലാണു രണ്ടാമത്തെ യാത്രികനു ടിക്കറ്റ് വേണ്ടാത്തത്. ഭാഗികമായ യാത്രകളില്‍ ഒരു ദിവസത്തേക്കു 36,243 രൂപയ്ക്കു ഒരാള്‍ക്കു യാത്ര […]

വിശ്വസിക്കാനാവാത്ത ഓഫറുകളുമായി ആപ്പിള്‍

വിശ്വസിക്കാനാവാത്ത ഓഫറുകളുമായി ആപ്പിള്‍

വിശ്വസിക്കാനാവാത്ത ഓഫറുകളുമായി ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ . ഏറ്റവും പുതിയ ഐഫോണുകള്‍ക്കും മാക്ബുക്കിനും വന്‍ വിലകിഴിവാണ് ഐവേള്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. 50,000 രൂപയ്ക്ക് മുകളില്‍ വിലയുള്ള ഐഫോണ്‍ 7 (32 ജിബി) 20,010 രൂപ ഇളവ് നല്‍കി 39,990 രൂപയ്ക്കാണ് ഐവേള്‍ഡ് വില്‍ക്കുന്നത്. ഡല്‍ഹി ഖാന്‍ മാര്‍ക്കറ്റ്, ഗുഗുഗ്രാമിലെ എയ്‌റോസിറ്റി, നോയിഡയിലെ ലോജിക്‌സ് സിറ്റി സെന്റര്‍ എന്നിവിടങ്ങളില്‍ ഐവേള്‍ഡിന്റെ സ്റ്റോറുകളുണ്ട്. മാക്ബുക്ക് എയറിന് 30,910 രൂപയാണ് ഇളവ് നല്‍കുന്നത്. 80,900 രൂപ വിലയുള്ള മാക് ബുക് എയര്‍ 49,990 രൂപയ്ക്കാണ് […]