ഇന്ധന സബ്‌സിഡി: കെഎസ്ആര്‍ടിസി 90 കോടിരൂപ അടയ്ക്കണമെന്ന് സുപ്രിം കോടതി

ഇന്ധന സബ്‌സിഡി: കെഎസ്ആര്‍ടിസി 90 കോടിരൂപ അടയ്ക്കണമെന്ന് സുപ്രിം കോടതി

ദില്ലി: ഇന്ധന സബ്‌സിഡി ഇനത്തില്‍ കെഎസ്ആര്‍ടിസി പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് 90 കോടി രൂപ അടയ്ക്കണമെന്ന് സുപ്രിം കോടതി. കുടിശിക അടക്കുന്നതില്‍ ഇളവ് തേടി കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി. തുക സംസ്ഥാന സര്‍ക്കാര്‍ അടക്കയ്ക്കുകയൊ കുടിശികയില്‍ ഇളവ് നല്‍കണമോയെന്ന് കേന്ദ്രസര്‍ക്കാരിന് തീരുമാനിക്കുകയോ ചെയ്യാം. സബ്‌സിഡി ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആര്‍ക്കും വാശിപിടിക്കാന്‍ ആകില്ലെന്ന് കോടതി വ്യക്തമാക്കി. വന്‍കിട ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി ഒഴിവാക്കാന്‍ കിരീത് പരീഖ് സമിതി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2013 ജൂലൈയില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. […]

പെട്രോള്‍ വില കുറയ്ക്കാന്‍ വന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

പെട്രോള്‍ വില കുറയ്ക്കാന്‍ വന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

വിയന്ന: രാജ്യത്ത് ഇരുപതു രൂപയ്ക്ക് ഒരു ലിറ്റര്‍ പട്രോള്‍ ലഭ്യമാകുന്ന രീതിയില്‍ എണ്ണ വിലയില്‍ വന്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. എണ്ണ വിപണിയില്‍ ഇടപെടുന്ന പത്തൊന്‍പതു രാഷ്ട്രങ്ങളുമായി നേരിട്ട് എണ്ണ വാ്ങ്ങാന്‍ കരാര്‍ ഒപ്പിടുകയാണ് കേന്ദ്ര സര്‍ക്കാര്‍. നരേന്ദ്രമോദി നടത്തിയ വിദേശ യാത്രകളുടെ ഭാഗമായി ഒപെക് രാഷ്ട്രങ്ങളാണ് ഇന്ത്യയുമായി കരാര്‍ ഒപ്പിടുന്നത്. ഇതിനു പകരമായി ഇന്ത്യയുടെ അഭിമാനമായ ക്രയോജനിക് സാങ്കേതിക വിദ്യയും, വിദ്യാഭ്യാസം അടക്കമുള്ള വിവിധ മേഖലകളില്‍ ഇന്ത്യന്‍ സംഘത്തിന്റെ സഹായവുമാണ് ഇപ്പോള്‍ ഈ രാജ്യങ്ങള്‍ […]