ജി.എസ്.ടി കാലത്തെ ഓണം കേറാമൂലകള്‍

ജി.എസ്.ടി കാലത്തെ ഓണം കേറാമൂലകള്‍

നിറവും മണവും കെട്ടുപോയ പൂക്കള്‍…അല്ല നിങ്ങള്‍ നിറം കെടുത്തിക്കളഞ്ഞ പൂക്കള്‍ നിറങ്ങളുടെ പൊലിമയില്‍ മതിമറക്കുന്ന ചിങ്ങവെയിലിന്റെ ചൂടുപറ്റി വസന്തം പടി കയറിവരുന്ന ആഘോഷം… ഓണം, പൂവിളികളും, പൂക്കൊട്ടകളും, സമൃദ്ധമായ ഓണസദ്യയും, ഒത്തു ചേരലും സന്തോഷവും.. പോയ്മറഞ്ഞ പഴമയുടെ ക്ലാവുമണം മാറാത്ത ഓര്‍മ്മയെ വീണ്ടും, വീണ്ടും ഓര്‍മ്മപ്പെടുത്തുന്ന മലയാളിയുടെ അത്തം പത്തോണം ഇങ്ങെത്തിക്കഴിഞ്ഞു. ഓണാഘോഷങ്ങള്‍ക്കായി കോപ്പുകൂട്ടിത്തുടങ്ങുന്ന ബഹു ഭൂരിഭാഗം ജനങ്ങളുടേയും ആര്‍പ്പുവിളിയ്ക്കും, ആഹ്ളാദത്തിമര്‍പ്പിനുമിടയില്‍ പതുക്കെ നാം മറന്നുപോകുന്ന ചില ഓണം കേറാ മൂല കളില്ലേ? ഓര്‍മ്മയിലൊരോണപ്പുടവയും, സദ്യയും കയറിവരാത്ത […]

ഓണവിപണിയില്‍ കണ്‍സ്യൂമര്‍ ഫെഡിന് 193 കോടി രൂപയുടെ വില്‍പ്പന

ഓണവിപണിയില്‍ കണ്‍സ്യൂമര്‍ ഫെഡിന്  193 കോടി രൂപയുടെ വില്‍പ്പന

കണ്‍സ്യൂമര്‍ഫെഡ് ത്രിവേണി മുഖേനയും സഹകരണ സ്ഥാപനങ്ങള്‍ മുഖേനയും നടത്തിയ ഓണച്ചന്തകളില്‍ 193 കോടി രൂപയുടെ വില്‍പ്പന നടന്നു. 3526 ഓണചന്തകള്‍ വഴി റെക്കോര്‍ഡ് വില്‍പ്പനയാണ് ഇത്തവണ നടന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സഹകരണ മേഖലയിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍, വനിതാ സഹകരണ സംഘങ്ങള്‍, മത്സ്യ തൊഴിലാളി സംഘങ്ങള്‍, എസ്.സി/എസ്.ടി സംഘങ്ങള്‍ മറ്റ് കാര്‍ഷിക സംഘങ്ങള്‍ എന്നിവയും ജീവനക്കാരുടെ സഹകരണ സ്ഥാപനങ്ങളും ഓണചന്തകള്‍ സംഘടിപ്പിച്ചു. സബ്‌സിഡി നല്‍കിയ 13 ഇനങ്ങളുടെ വില്‍പ്പനയിലൂടെ 80.27 കോടി രൂപയാണ് ലഭിച്ചത്. […]

ഓണത്തിനൊരുമുറം പച്ചക്കറി ദൃശ്യാവിഷ്‌കാരമൊരുക്കി എഫ്.ഐ.ബി

ഓണത്തിനൊരുമുറം പച്ചക്കറി ദൃശ്യാവിഷ്‌കാരമൊരുക്കി എഫ്.ഐ.ബി

സംസ്ഥാന കൃഷിവകുപ്പിന്റെ ഈ വര്‍ഷത്തെ ശ്രദ്ധയാകര്‍ഷിച്ച പദ്ധതിയായ ഓണത്തിനൊരു മുറം പച്ചക്കറിയുടെ ദൃശ്യാവിഷ്‌കാരമാണ് ഓണം വാരാഘോഷത്തില്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അവതരിപ്പിച്ചത്. സംസ്ഥാനത്തെ 63 ലക്ഷം കുടുംബാംഗങ്ങളെ കേന്ദ്രികരിച്ചു കൊണ്ടായിരുന്നു കൃഷിവകുപ്പ് പ്രസ്തുത പദ്ധതി ആവിഷ്‌കരിച്ചത്. ഹരിത കേരള മിഷന്റെ ഭാഗമായി എല്ലാവരും കര്‍ഷകരാകുക, എല്ലായിടവും കൃഷിയിടമാക്കുക, എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. ഓണം-ബക്രീദ് ഉത്സവ സീസണ്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കിയ പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം എല്ലാ കുടുംബവും ആവശ്യമായ പച്ചക്കറികള്‍ ലഭ്യമായ സ്ഥലത്ത് […]

വിലക്കയറ്റം: സര്‍ക്കാര്‍ ഉറക്കത്തിലെന്ന് ചെന്നിത്തല

വിലക്കയറ്റം: സര്‍ക്കാര്‍ ഉറക്കത്തിലെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഓണം കഴിഞ്ഞതോടെ കുതിച്ചുയരുന്ന സാധന വില പിടിച്ചു നിറുത്താന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം തൊട്ടാല്‍ പൊള്ളുന്ന വിലയാണിപ്പോള്‍. എരിതീയില്‍ എണ്ണപകരും പോലെ പെട്രോള്‍ വിലയും കുതിച്ചുയരുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഓണക്കാലത്ത് സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ പരിമിതമായിരുന്നതിനാല്‍ ഫലം ഉണ്ടായില്ല. ആന്ധ്രയില്‍ നിന്ന് അരി കൊണ്ടു വന്ന് വില പിടിച്ചു നിറുത്തുമെന്ന ഭക്ഷ്യമന്ത്രിയുടെ വാഗ്ദാനം പാഴായി. ചമ്ബാവ്, മട്ട തുടങ്ങിയ അരിയിനങ്ങള്‍ക്ക് അന്പത് രൂപയ്ക്ക് മുകളിലാണ് […]

ടി ഒ സി സി യുടെ നാട്ടാര്‍ക്കൊപ്പം ഓണം-ബക്രീദ് 2017

ടി ഒ സി സി യുടെ നാട്ടാര്‍ക്കൊപ്പം ഓണം-ബക്രീദ് 2017

തച്ചങ്ങാട്: തച്ചങ്ങാട് സ്വദേശികളായ പ്രവാസികളുടെ കൂട്ടായ്മയായ ടി ഒ സി സി യുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ‘നാട്ടാര്‍ക്കൊപ്പം ഓണം-ബക്രീദ് 2017’ പരിപാടി ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ തച്ചങ്ങാട് ഉദ്ഘാടനം ചെയ്തു. അമ്പതോളം കുടുംബങ്ങള്‍ക്ക് സമൃദ്ധമായ ഓണക്കിറ്റും, ഓണക്കോടിയും ചടങ്ങില്‍ വിതരണം ചെയ്തു. മാധവന്‍ തച്ചങ്ങാട് അധ്യക്ഷനായ ചടങ്ങില്‍ പി.രാഘവന്‍, യൂത്ത് കോണ്‍ഗ്രസ്സ് പാര്‍ലിമെന്ററി പ്രസിഡണ്ട് സാജിദ് മൗവ്വല്‍, പ്രവാസി കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത്, കെ.ബാലകൃഷ്ണന്‍, കണ്ണന്‍ കരുവാക്കോട്, ശ്രീനിവാസന്‍ അരവത്ത്, […]

കേരള ഹൗസിലെ ഓണാഘോഷത്തിനു സമാപനം

കേരള ഹൗസിലെ ഓണാഘോഷത്തിനു സമാപനം

തലസ്ഥാനത്തിനു പൊന്നോണക്കാഴ്ച സമ്മാനിച്ച കേരള ഹൗസിലെ ഓണാഘോഷത്തിനു സമാപനം. തിരുവോണ നാളില്‍ ഒരുക്കിയ ഓണസദ്യയില്‍ പങ്കെടുത്തു നൂറുകണക്കിന് ആളുകള്‍ കേരള ഹൗസിലെ ഓണാഘോഷത്തിന്റെ ഭാഗമായി. വൈകിട്ടു നടന്ന സംഗീത സന്ധ്യയോടെ മൂന്നു ദിവസങ്ങളിലായി നടന്ന ആഘോഷ പരിപാടികള്‍ സമാപിച്ചു. സമൃദ്ധി കാന്റീന്‍ ഒരുക്കിയ വിഭവ സമൃദ്ധമായ തിരുവോണ സദ്യയുണ്ണാന്‍ രാവിലെ മുതല്‍തന്നെ നിരവധി ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. ആഘോഷങ്ങള്‍ക്കു താളം പകര്‍ന്നു പഞ്ചാരിമേളവുമുണ്ടായിരുന്നു. വൈകിട്ട് തിരുവനന്തപുരം ദേവരാഗ അവതരിപ്പിച്ച മ്യൂസിക്കല്‍ ഫ്യൂഷന്‍ ഓണാഘോഷത്തിനു മാറ്റുകൂട്ടി. സമാപനത്തോടനുബന്ധിച്ചു ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി […]

ഓണമാഘോഷിക്കുന്നമലയാളികള്‍ക്ക് എട്ടിന്റെ പണികൊടുത്ത് എ.ടി.എമ്മുകള്‍

ഓണമാഘോഷിക്കുന്നമലയാളികള്‍ക്ക് എട്ടിന്റെ പണികൊടുത്ത് എ.ടി.എമ്മുകള്‍

കണ്ണൂര്‍: ഓണത്തിന് മുന്‍പേ എടിഎമ്മുകളില്‍ നിന്ന് പണം എടുത്തവര്‍ രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ പണികിട്ടിയതു തന്നെ. ഇന്നും നാളെയും എടിഎമ്മുകളില്‍ നിന്ന് പണം എടുക്കുന്നവര്‍ വലയും. മിക്ക എടിഎമ്മുകളിലും പണമില്ലാത്ത അവസ്ഥയാണ്. നഗരത്തില്‍ ഏകദേശം 200 എടിഎം കൗണ്ടറുകളുണ്ടെന്നാണ് കണക്ക്, എന്നാല്‍ ഏറ്റവും തിരക്കേറിയ സമയമായിട്ടും പ്രവര്‍ത്തിക്കുന്നത് വിരലിലെണ്ണാവുന്നവ മാത്രം. ശമ്പളമെത്തുന്ന സമയമായിട്ടും ബാങ്കുകള്‍ വേണ്ട മുന്‍കരുതലുകളെടുത്തില്ലെന്നാണ് പ്രധാന ആക്ഷേപം. എടിഎമ്മുകളില്‍ പണം നിറയ്ക്കാനായി സ്വകാര്യ ഏജന്‍സികളെയാണ് ഏല്‍പിച്ചിട്ടുള്ളത്, എല്ലാ എടിഎമ്മുകളിലും പണം ഉറപ്പാക്കാന്‍ ഏജന്‍സികള്‍ക്ക് നര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് […]

ഓണത്തെ വരവേല്‍ക്കാന്‍ കുമ്മാട്ടികളെത്തി

ഓണത്തെ വരവേല്‍ക്കാന്‍ കുമ്മാട്ടികളെത്തി

തൃശൂര്‍: ഓണത്തപ്പനെ വരവേല്‍ക്കാന്‍ കുമ്മാട്ടികളും ഒരുങ്ങിക്കഴിഞ്ഞു. പര്‍പ്പിടക പുല്ല് പുതച്ച് മുഖംമൂടിയണിഞ്ഞെത്തുന്ന കുമ്മാട്ടികള്‍ തൃശൂരിന്റെ ഗ്രാമ വീഥികളില്‍ ഓണനാളുകളില്‍ താളം ചവിട്ടും. ഉത്രാട നാള്‍ മുതല്‍ നാലാം ഓണം വരെയാണ് കുമ്മാട്ടികള്‍ നാട്ടിലിറങ്ങുക.പൂരവും പുലികളിയും പോലെയാണ് തൃശൂര്‍ക്കാര്‍ക്ക് കുമ്മാട്ടിക്കളിയും. എണ്‍പത്തിയഞ്ചോളം സംഘങ്ങളാണ് ഇത്തവണ അസുരതാളവുമായി ഗ്രാമവഴികളില്‍ ഇറങ്ങുക. കാട്ടാളന്‍, ഹനുമാന്‍, കാളി, നരസിംഹം എന്നിവയാണ് കുമ്മാട്ടി കളിയിലെ വേഷങ്ങള്‍. കാലങ്ങളായി പിന്തുടരുന്ന കുമ്മാട്ടികളിക്കു പിന്നില്‍ വലിയ ഐതിഹ്യവുമുണ്ട്. ‘കാലദോഷം തീര്‍ക്കാനും കുട്ടികളെ ആഹ്ലാദിപ്പിച്ച് അവര്‍ക്ക് നന്മനേരാനുമെത്തുന്ന കുമ്മാട്ടിക്കൂട്ടങ്ങള്‍ക്ക് […]

ഓണം-ബക്രീദ് ഉത്സവ സീസണില്‍ വിപണി ഇടപെടലിന് വലിയ വിപുലമായ മുന്നൊരുക്കങ്ങള്‍: മന്ത്രി പി. തിലോത്തമന്‍

ഓണം-ബക്രീദ് ഉത്സവ സീസണില്‍ വിപണി ഇടപെടലിന് വലിയ വിപുലമായ മുന്നൊരുക്കങ്ങള്‍: മന്ത്രി പി. തിലോത്തമന്‍

ഓണം-ബക്രീദ് ഉത്സവ സീസണില്‍ വിപണി ഇടപെടലിന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് വലിയ മുന്നൊരുക്കങ്ങള്‍ നടത്തിയതായി മന്ത്രി പി. തിലോത്തമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിവില്‍ സപ്ലൈസ് വകുപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഓണം മെഗാ ഫെയറുകളാണ് ഇത്തവണ എല്ലാ ജില്ലകളിലുമായി വകുപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ ഫെയറുകളിലൂടെ പതിമൂന്നിനം സബ്സിഡി സാധനങ്ങള്‍ക്ക് പുറമെ മറ്റ് ഉത്പന്നങ്ങളും പൊതുവിപണിയില്‍ നിന്നും അഞ്ച് മുതല്‍ പത്ത് ശതമാനം താഴ്ന്ന വിലയില്‍ ലഭ്യമാക്കി. പച്ചക്കറി വില്‍ക്കുന്നതിന് സപ്ലൈകോ ഓണച്ചന്തകളില്‍ പ്രത്യേക സംവിധാനമൊരുക്കി. 5.95 ലക്ഷം […]

മാവേലിനാട് തിരിച്ചു പിടിക്കാനായി ഇന്നു മുതല്‍ ഓണസമൃദ്ധി

മാവേലിനാട് തിരിച്ചു പിടിക്കാനായി ഇന്നു മുതല്‍ ഓണസമൃദ്ധി

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍.. ഓണസമൃദ്ധിയുടെ ഉദ്ഘാടനം ഇന്ന് നടക്കും. തിരുവന്തപുരത്തു വെച്ചു മുഖ്യമന്ത്രി പിണറായിയാണ് ചന്ത ജനങ്ങളക്കായി തുറന്നു കൊടുക്കുന്നത്. ഏതു തരം വേണം, വിഷമുള്ളതോ, ഇല്ലാത്തതോ, അതോ ഇറക്കുമതിയോ? മുന്നു തരത്തിലുള്ളവയും വെവ്വേറെ തരം തിരിച്ചുള്ള കച്ചവടത്തിനാണ് ഹോര്‍ട്ടി കോര്‍പ്പ് കോപ്പു കൂട്ടുന്നത്. സ്ഥാപനം സര്‍ക്കാരിന്റെതായതു കൊണ്ട് വാങ്ങുന്നവനും വില്‍ക്കുന്നവനും ലാഭം, നഷ്ടം എഴുതിത്തള്ളാന്‍ സംസ്ഥാന ഖജാനാവിന് ഒരു മടിയുമില്ല. വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടുന്നുവെന്ന പരാതി മിറകടക്കുകയാണ് പദ്ധതി ലക്ഷ്യം. കേരളത്തിലെ കര്‍ഷകരും കുടുംബശ്രീ യൂണിറ്റുകളും നിര്‍മ്മിച്ച ജൈവപച്ചക്കറികള്‍ […]

1 2 3