ഉല്‍പാദനം കുറഞ്ഞു: സവാളയ്ക്കും ചെറിയ ഉള്ളിക്കും വീണ്ടും വിലകുതിക്കുന്നു

ഉല്‍പാദനം കുറഞ്ഞു: സവാളയ്ക്കും ചെറിയ ഉള്ളിക്കും വീണ്ടും വിലകുതിക്കുന്നു

മുംബൈ: രാജ്യത്ത് സവാളയുടെയും, ചെറിയ ഉള്ളിയുടെയും വില കുതിച്ചുയരുന്നു. ഉത്തരേന്ത്യയില്‍ രണ്ടാഴ്ചയ്ക്കിടെ മുപ്പത് ശതമാനത്തോളമാണ് വില കൂടിയത്. രണ്ടാഴ്ച കൂടി വിലക്കയറ്റം ഉണ്ടാകുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഉല്‍പാദനത്തിലെ കുറവാണ് വിലക്കയറ്റത്തിന് കാരണമെന്നും കച്ചവടക്കാര്‍ വ്യക്തമാക്കി. നിലവില്‍ ചെറിയ ഉള്ളിക്ക് ഒരു കിലോയ്ക്ക് മൊത്തവില 150 ആയിരുന്നത് 170 മുതല്‍ 180 വരെയാണ് എത്തിയിരിക്കുന്നത്. ചെറുകിട വില്‍പ്പന ഇരുന്നൂറിന് മുകളിലും എത്തി. കൂടാതെ സാവാളയ്ക്ക് ഒരുമാസം മുന്‍പ് 25മുതല്‍ 35 വരെയായിരുന്നു മൊത്തവിലയെങ്കില്‍ ഇപ്പോഴത് 45 വരെയായി. ചെറുകിടവില്‍പ്പന […]

ഉള്ളിക്ക് റെക്കോര്‍ഡ് വില; കിലോ് 100

ഉള്ളിക്ക് റെക്കോര്‍ഡ് വില; കിലോ് 100

തിരുവനന്തപുരം: സംസ്ഥാനത്ത് ഉള്ളിവില റെക്കോര്‍ഡില്‍. കിലോയ്ക്ക് 100 രൂപയാണ് വിപണിവില. വരും ദിവസങ്ങളില്‍ വില ഇനിയും ഉയരുമെന്നാണു കച്ചവടക്കാര്‍ പറയുന്നത്. കിലോയ്ക്ക് ഇരുപതും മുപ്പതും രൂപ ഉണ്ടായിരുന്ന സ്ഥാനത്താണ് ഉള്ളിവില നൂറിനു മുകളില്‍ എത്തിയത്. മൊത്തവിപണികളില്‍ 90 രൂപയും ചില്ലറവിപണികളില്‍ നൂറിനു മുകളിലുമാണ് വില. തമിഴ്‌നാട്, ആന്ധ്രാ തുടങ്ങി ഉള്ളി ഉല്‍പാദക സംസ്ഥാനങ്ങളിലെ വരള്‍ച്ചയാണ് പ്രതിസന്ധിക്കു കാരണം. വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ വില ഇനിയും ഉയരുമെന്നാണ് വിപണി വിലയിരുത്തല്‍. ഉള്ളി ഉല്‍പാദക സംസ്ഥാനങ്ങളിലെ മൊത്ത, ചില്ലറവിപണികളിലും വില […]

മഹാരാഷ്ട്രയില്‍ സവാള വില കുത്തനെ ഇടിഞ്ഞു, വില്‍ക്കാനായി കര്‍ഷകര്‍ കേരളത്തിലേക്ക്

മഹാരാഷ്ട്രയില്‍ സവാള വില കുത്തനെ ഇടിഞ്ഞു, വില്‍ക്കാനായി കര്‍ഷകര്‍ കേരളത്തിലേക്ക്

കൊട്ടിയം : മഹാരാഷ്ട്രയില്‍ സവാള വില കുത്തനെ ഇടിഞ്ഞതിനെതുടര്‍ന്ന് വില്‍ക്കാനായി കേരളത്തിലേക്കു യാത്ര തിരിച്ച് കര്‍ഷകര്‍. മഹാരാഷ്ട്രയിലെ ഖത്രജ് ഗ്രാമത്തിലെ രണ്ടു കര്‍ഷക കുടുംബങ്ങളാണു സവാളയുമായി കേരളത്തിലേക്കു ലോറിയില്‍ യാത്ര തിരിച്ചത് പുണെ മാര്‍ക്കറ്റില്‍ കര്‍ഷകര്‍ക്ക് ഏറ്റവും താഴ്ന്ന വിലയാണു നല്‍കുന്നത്. ഒരു കിലോ സവാളയ്ക്കു നാലു രൂപ. അധ്വാനിക്കുന്നതിന്റെ വക പോലും കിട്ടാത്ത വിപണിവില. കേരളത്തില്‍ കിലോയ്ക്കു 10 മുതല്‍ 11 രൂപവരെയാണു മൊത്ത വ്യാപാരികള്‍ നല്‍കുന്നത്. പുണെയിലെ വ്യാപാരികളാണു സവാളയുടെ വില താഴ്ത്തുന്നതെന്നു കര്‍ഷകര്‍ […]