ഗര്‍ഭനിരോധ ഉറ സൗജന്യമാക്കി; 69 ദിവസംകൊണ്ട് ഓര്‍ഡര്‍ ലഭിച്ചത് 10 ലക്ഷത്തിന്

ഗര്‍ഭനിരോധ ഉറ സൗജന്യമാക്കി; 69 ദിവസംകൊണ്ട് ഓര്‍ഡര്‍ ലഭിച്ചത് 10 ലക്ഷത്തിന്

ബംഗളുരു: ഫ്രീ കോണ്ടം സ്റ്റോറിലൂടെ 69 ദിവസത്തിനിടെ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത് പത്തു ലക്ഷത്തിലധികം ഗര്‍ഭനിരോധ ഉറകളെന്നു റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രില്‍ 28നാണ് ഓണ്‍ലൈനിലൂടെ ഗര്‍ഭനിരോധ ഉറകള്‍ വില്‍ക്കുന്നതിനായി ഫ്രീ കോണ്ടം സ്റ്റോര്‍ ആരംഭിച്ചത്. എയിഡ്‌സ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ മുന്‍കൈയെടുത്ത് ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡുമായി സഹകരിച്ചാണ് ഈ സംരംഭം നടത്തുന്നത്. ജൂലൈ പകുതി വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പത്തു ലക്ഷത്തില്‍ 5.14 ലക്ഷം ഗര്‍ഭനിരോധ […]

കലൂരിലെ കടകള്‍ ഒഴിപ്പിക്കുന്നതിനെതിരെ ഹൈക്കോടതി

കലൂരിലെ കടകള്‍ ഒഴിപ്പിക്കുന്നതിനെതിരെ ഹൈക്കോടതി

എറണാകുളം: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സര വേദിയായ കൊച്ചി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സമീപത്തെ കടകള്‍ ഒഴിപ്പിക്കുന്നതിനെതിരെ ഹൈക്കോടതി. ഒഴിപ്പിക്കുന്ന കടകള്‍ക്ക് ആര് നഷ്ടപരിഹാരം നല്‍കുമെന്ന് വിശാല കൊച്ചി വികസന അതോറിറ്റിയോട് കോടതി ചോദിച്ചു. പൗരന്‍മാരുടെ ജീവിക്കാനുള്ള അവകാശം പരിഗണിക്കണമെന്നും കോടതി പറഞ്ഞു. ലോകകപ്പിനായി കലൂര്‍ സ്റ്റേഡിയത്തിലെ കടകള്‍ മുഴുവന്‍ ഒഴിപ്പിക്കണമെന്ന് ഫിഫ നിര്‍ദ്ദേശിച്ചിരുന്നു. ഫിഫയുടെ നിര്‍ദ്ദേശ പ്രകാരം കട ഉടമകള്‍ക്ക് ജി.സി.ഡി.എ നോട്ടീസ് നല്‍കി. എന്നാല്‍, ഇതിനെതിരെ കട ഉടമകള്‍ ഹൈക്കോടതിയെ സമീപിയ്ക്കുകയായിരുന്നു.

ആള്‍ ദൈവം കുറ്റക്കാരന്‍ തന്നെ; വിധി തിങ്കളാഴ്ച

ആള്‍ ദൈവം കുറ്റക്കാരന്‍ തന്നെ; വിധി തിങ്കളാഴ്ച

ചണ്ഡിഗഡ്: പീഡനക്കേസില്‍ ദേരാ സച്ചാ സൗധ നേതാവ് ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനെന്ന് കോടതി വിധിച്ചതിനു പിന്നാലെ ഹരിയാനയിലും പഞ്ചാബിലും സുരക്ഷ ശക്തമാക്കി. പഞ്ചകുല സിബിഐ കോടതിയാണ് ഗുര്‍മീത് കുറ്റക്കാരനെന്ന് വിധിച്ചത്. ഇയാള്‍ക്കുള്ള ശിക്ഷ കോടതി തിങ്കളാഴ്ച പ്രഖ്യാപിക്കും. കോടതി വിധി വന്നതിനു പിന്നാലെ ഹരിയാന പഞ്ചാബ് സംസ്ഥാനങ്ങളുടെ സുരക്ഷ സൈന്യം ഏറ്റെടുത്തു. 15000 അര്‍ധസൈനികരെയും ഇരു സംസ്ഥാനങ്ങളിലുമായി സുരക്ഷക്കു സര്‍ക്കാര്‍ നിയോഗിച്ചു. കണ്ണീര്‍ വാതകവും ജലപീരങ്കിയുമായിയാണ് അര്‍ധസൈനികര്‍ക്കരെ വിന്യസിച്ചിരിക്കുന്നത്. സുരക്ഷ മുന്‍നിര്‍ത്തി ഇന്റര്‍നെറ്റ് സേവനങ്ങളും […]

സ്വകാര്യത മൗലീകാവകാശമാകുമ്പോള്‍ ആധാര്‍ റദ്ദാകുമോ?

സ്വകാര്യത മൗലീകാവകാശമാകുമ്പോള്‍ ആധാര്‍ റദ്ദാകുമോ?

ന്യൂഡല്‍ഹി: സ്വകാര്യത മൗലീകാവകാശമാണെന്ന സുപ്രീം കോടതി വിധിയോടെ ആധാര്‍ കാര്‍ഡിന്റെ ഭാവി എന്താകുമെന്ന ആശയക്കുഴപ്പത്തിലാണ് ജനങ്ങള്‍. മരണ സര്‍ട്ടിഫിക്കറ്റിന് പോലും ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കിയിരിക്കുന്ന രാജ്യത്ത് ഇത്തരമൊരു വിധി ചര്‍ച്ചയാകേണ്ടതാണ്. ആധാര്‍ കാര്‍ഡില്‍ നല്‍കിയിട്ടുള്ള വ്യക്തിവിവരങ്ങള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് നല്‍കിയ ഹര്‍ജികളാണ് സ്വകാര്യത മൗലികാവകാശമാണോ എന്ന ചര്‍ച്ചയിലേക്ക് നയിച്ചതും ഭരണഘടനാ ബെഞ്ചില്‍നിന്ന് ഇത്തരമൊരു വിധിയുണ്ടായതും. സ്വകാര്യത മൗലികാവകാശമാണെന്ന വിധി, ആധാര്‍ കേസിനെയും വാട്‌സാപ്പ് പ്രൈവസി കേസിനെയും ബാധിക്കുമെന്നുറപ്പാണ്. ആധാര്‍ കേസ് അഞ്ചംഗ ബെഞ്ചാണ് പരിഗണിക്കുന്നത്. […]

ശ്രീശാന്തിന്റെ വിലക്ക് റദ്ദാക്കിയ കോടതി വിധിക്കെതിരെ ബി.സി.സി.ഐ

ശ്രീശാന്തിന്റെ വിലക്ക് റദ്ദാക്കിയ കോടതി വിധിക്കെതിരെ ബി.സി.സി.ഐ

മുംബൈ: ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ വിലക്ക് റദ്ദാക്കിയ കേരളാ ഹൈക്കോടതി വിധിക്കെതിരേ ബിസിസിഐ അപ്പീലിന് പോകുന്നു. ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിക്കെതിരേ ഡിവിഷന്‍ ബഞ്ചിനെ സമീപിക്കാനാണ് ഒരുങ്ങുന്നത്. ഒത്തുകളി ബിസിസിയ്ക്ക് വെച്ചു പൊറുപ്പിക്കാനാകില്ലെന്നും ശ്രീശാന്ത് ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നുമാണ് ബിസിസഐ യുടെ നിലപാടെന്ന് ഉന്നതോദ്യോഗസ്ഥര്‍ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ചയാണ് ശ്രീശാന്തിനെ കുറ്റവിമുക്തമാക്കി കേരളാഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. വിലക്ക് റദ്ദാക്കിയതിനെതിരേ ബിസിസിഐ അപ്പീലിന് പോകണമെന്ന് നേരത്തേ മൂന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. […]

പെണ്‍മക്കളെ കാമുകന് പ്രദര്‍ശിപ്പിച്ച സംഭവം: മാതാവിനും കാമുകനും കോടതി ജീവ പര്യന്തം തടവും, 10000 രൂപ പിഴയും വിധിച്ചു

പെണ്‍മക്കളെ കാമുകന് പ്രദര്‍ശിപ്പിച്ച സംഭവം: മാതാവിനും കാമുകനും കോടതി ജീവ പര്യന്തം തടവും, 10000 രൂപ പിഴയും വിധിച്ചു

തൃശ്ശൂര്‍: പെണ്‍മക്കളെ കാമുകന് പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ മാതാവിനും കാമുകനുമെതിരെ കോടതി ജീവ പര്യന്തം തടവും, 10000 രൂപ പിഴയും വിധിച്ചു. കോതമംഗലം ഇരുമലപ്പടി ആട്ടയം വീട്ടില്‍ അലിയാറിനും പെണ്‍കുട്ടികളുടെ മാതാവിനുമാണ് തൃശൂര്‍ പോക്‌സോ സെഷന്‍സ് ജഡ്ജി മുഹമ്മദ് വസീം ശിക്ഷ വിധിച്ചത്. 2015-ലാണ് കേസിനാസ്പദമായ സംഭവം. ഓണാവധിക്ക് സ്‌കൂള്‍ പൂട്ടിയപ്പോള്‍ 17 വയസ്സുകാരിയായ മൂത്ത പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുന്നതിനിടെയാണ് പീഡനം നടന്നത്. വീട്ടിലേക്ക് പോകാതെ വീട്ടമ്മ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം കാമുകനോടൊപ്പം തൃശൂരിലെ ലോഡ്ജില്‍ മുറിയെടുത്തു […]

26 ആഴ്ച വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാനുള്ള പത്തുവയസ്സുകാരിയുടെ അപേക്ഷ ചണ്ഡിഗഢ് ജില്ലാ കോടതി നിരസിച്ചു

26 ആഴ്ച വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാനുള്ള പത്തുവയസ്സുകാരിയുടെ അപേക്ഷ ചണ്ഡിഗഢ് ജില്ലാ കോടതി നിരസിച്ചു

ചണ്ഡീഗഢ്: പീഡനത്തിനിരയായി ഗര്‍ഭിണിയായ പത്തുവയസ്സുകാരിയുടെ 26 ആഴ്ച വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാനുള്ള അപേക്ഷ ചണ്ഡിഗഢ് ജില്ലാ കോടതി നിരസിച്ചു. അമ്മയുടെ ബന്ധുവാണ് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയത്. ഇയാള്‍ നിരവധി തവണ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി നിയമപ്രകാരം ഇരുപത് ആഴ്ചയില്‍ താഴെ വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാനേ നിയമപ്രകാരം അനുമതിയുള്ളു. അതിനാലാണ് കോടതി ഗര്‍ഭം അലസിപ്പിക്കാനുള്ള അപേക്ഷ നിരസിച്ചത്. അതേസമയം ഇത്രയും ചെറിയ പ്രായത്തില്‍ ഗര്‍ഭം ധരിക്കാനുള്ള സാധ്യത വിരളമാണെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. പത്തുവയസ്സു […]

ആറു മുസ്ലിം രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി യു.എസ് പ്രസിഡന്റ

ആറു മുസ്ലിം രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി യു.എസ് പ്രസിഡന്റ

വാഷിംഗ്ടണ്‍ ഡിസി: ആറു മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കും അഭയാര്‍ഥികള്‍ക്കും യാത്രാവിലക്ക് ഏര്‍പ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് നിലവില്‍വന്നു. യുഎസിലെ കമ്പനിയുമായോ വ്യക്തിയുമായോ അടുത്ത ബന്ധമുള്ളവര്‍ക്കു യാത്രാവിലക്ക് ബാധകമാവില്ല. എന്നാല്‍ അച്ഛന്റെയോ അമ്മയുടേയോ സഹോദരി, സഹോദരന്‍മാര്‍, അനന്തരവന്‍, മുത്തച്ഛന്‍, മുത്തശി എന്നിങ്ങനെ ബന്ധുത്വമുള്ളവര്‍ക്കു പോലും വീസ നിഷേധിക്കപ്പെടും. യുഎസില്‍ ഉള്ളയാളുടെ മാതാപിതാക്കള്‍, സഹോദരങ്ങള്‍ തുടങ്ങി അടുത്ത ബന്ധമുള്ളവര്‍ക്ക് മാത്രമേ വീസ ലഭിക്കുകയുള്ളു. ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ ആറു മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ള എല്ലാ […]

വിദ്യാര്‍ത്ഥികളുടെ പുസ്തകം ഓര്‍ഡര്‍ ചെയ്തില്ലെന്ന് പരാതി; ഡി ഡി ഇ വിശദീകരണം ആവശ്യപ്പെട്ടു

വിദ്യാര്‍ത്ഥികളുടെ പുസ്തകം ഓര്‍ഡര്‍ ചെയ്തില്ലെന്ന് പരാതി; ഡി ഡി ഇ വിശദീകരണം ആവശ്യപ്പെട്ടു

തളങ്കര: തളങ്കര മുസ്‌ലിം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പുസ്തകം ഓണ്‍ലൈന്‍ വഴി സ്‌കൂള്‍ അധികൃതര്‍ ഓര്‍ഡര്‍ ചെയ്തില്ലെന്ന് പരാതി. സംഭവത്തെ തുടര്‍ന്ന് ഡി ഡി ഇ സ്‌കൂള്‍ അധികൃതരില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടു. മറ്റ് സ്‌കൂളുകളിലേക്കെല്ലാം ഓര്‍ഡര്‍ പ്രകാരം പുസ്തകം എത്തിയപ്പോഴാണ് തളങ്കര സ്‌കൂളിന് പുസ്തകം ലഭിക്കാതിരുന്നത്. യഥാസമയം ഓണ്‍ലൈനില്‍ പുസ്തകത്തിന്റെ ഓര്‍ഡര്‍ ചെയ്യാത്തതുകൊണ്ട് ടെക്സ്റ്റ് ബുക്ക് ഡിപ്പോയില്‍ നിന്നും സ്‌കൂളിന് പുസ്തകം ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച് പി ടി എ കമ്മിറ്റി ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് […]