ചായങ്ങളില്‍ വിസ്മയം തീര്‍ത്ത് ആര്‍ട്ടിസ്റ്റ് ഉണ്ണി

ചായങ്ങളില്‍ വിസ്മയം തീര്‍ത്ത് ആര്‍ട്ടിസ്റ്റ് ഉണ്ണി

അമ്പലവയല്‍: അമ്പലവയലിന്റെ അലങ്കാരമായി അരങ്ങേറുന്ന പൂപ്പൊലി മേളയില്‍ കാഴ്ചക്കാര്‍ക്ക് കുളിര്‍മയേകി ചായങ്ങളില്‍ വിസ്മയം തീര്‍ത്ത് ആര്‍ട്ടിസ്റ്റ് ഉണ്ണി. അഞ്ച് വര്‍ഷമായി തുടര്‍ന്നുവരുന്ന പൂപ്പൊലി മേളയില്‍ ചായം വിതറി അലങ്കാരമൊരുക്കുന്നത് ആര്‍ട്ടിസ്റ്റ് ഉണ്ണി തന്നെയാണ്. ആകര്‍ഷകമായ ചുമര്‍ ചിത്രങ്ങള്‍, പെയിന്റിങ് മുതലായവയില്‍ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച് ജനശ്രദ്ധ നേടുകയാണ് ഈ കലാകാരന്‍. അമ്പലവയലുകാരനായ ഉണ്ണി 25 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ചലചിത്ര മേഖലകളിലും വിവിധ കലാപരിപാടികളിലും പെയിന്റിങ് മത്സരങ്ങളിലും നിറഞ്ഞ് നില്‍ക്കുന്നു.

ചിത്രകാരി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ചു

ചിത്രകാരി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ചു

ബംഗളൂരു: ചിത്രകാരി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ചു. തമിഴ്‌നാട് ശിവഗംഗ സ്വദേശിനിയായ വല്ലിയാമൈ വി (34) ആണ് മരിച്ചത്. മാര്‍ത്തഹള്ളിയിലെ സെസ്‌ന ബിസിനസ് പാര്‍ക്കിലെ അലോഫ്റ്റ് ഹോട്ടലിന്റെ ഒമ്പതാം നിലയില്‍ നിന്നാണ് യുവതി ചാടി മരിച്ചത്. തിങ്കളാഴ്ച രാവിലെ 11. 30 നാണ് സംഭവം. പെയിന്റിംഗ് ചെയ്യുന്ന യുവതി പെയിന്റിംഗ് കിറ്റുമായാണ് ചാടിയതെന്ന് വൈറ്റ് ഫീല്‍ഡ് ഡി സി പി അബ്ദുല്‍ അഹദ് പറഞ്ഞു. ഞായാറാഴ്ച രാവിലെയാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്. എന്നാല്‍ ആത്മഹത്യാ കുറിപ്പ് […]

ബാപ്പുജി പെയിന്റിംഗ് മത്സരം; ആദിത്യന് ഒന്നാം സ്ഥാനം

ബാപ്പുജി പെയിന്റിംഗ് മത്സരം; ആദിത്യന് ഒന്നാം സ്ഥാനം

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റില്‍ സംഘടിപ്പിച്ച യു പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായുളള ബാപ്പുജി വാട്ടര്‍ കളര്‍ പെയിന്റിംഗ് മത്സരത്തില്‍ മേലാങ്കോട്ട് ഗവ. യു പി സ്‌കൂളിലെ ആദിത്യന്‍ പി ഒന്നാം സ്ഥാനം നേടി. കോട്ടിക്കുളം നൂറുല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിശാഖ് എസ്, പുല്ലൂര്‍ ജി യു പി എസി ലെ അശ്വിനി പി, എന്നിവര്‍ രണ്ടാം സ്ഥാനവും നൂറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഭിശങ്കര്‍ എസ് മൂന്നാം സ്ഥാനവും നേടി.