മുന്‍ ചീഫ് ജസ്റ്റിസ് നാസിറുല്‍ മുല്‍ക്ക് പാക്കിസ്ഥാന്‍ ഇടക്കാല പ്രധാനമന്ത്രി

മുന്‍ ചീഫ് ജസ്റ്റിസ് നാസിറുല്‍ മുല്‍ക്ക് പാക്കിസ്ഥാന്‍ ഇടക്കാല പ്രധാനമന്ത്രി

ലാഹോര്‍: മുന്‍ ചീഫ് ജസ്റ്റിസ് നാസിറുല്‍ മുല്‍ക്ക് പാകിസ്ഥാന്‍ ഇടക്കാല പ്രധാനമന്ത്രി. ജൂലൈ 25ന് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത് വരെയായിരിക്കും നാസിറിന്റെ കാലാവധി. നിലവിലെ പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസിയാണ് നിയമിച്ചത്. അബ്ബാസിയുടെ പാകിസ്ഥാന്‍ മുസ്ലിം ലീഗ് അവാസും പ്രതിപക്ഷ പാര്‍ട്ടിയായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും തമ്മിലുള്ള പ്രശ്നങ്ങള്‍ക്കിടെയാണ് പുതിയ നിയമനം.

അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ അതിര്‍ത്തി പ്രദേശത്ത് പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. വിനോദ് സിംഗ്, ജാക്കി ശര്‍മ എന്നിവരാണ് മരിച്ചത്. രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്ടറിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്. തിങ്കളാഴ്ച വൈകിട്ടാണ് പ്രകോപനങ്ങളൊന്നുമില്ലാതെ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. മെഷിന്‍ ഗണ്ണുകളും മോര്‍ട്ടാര്‍ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു പാക് സൈന്യം ആക്രമണം നടത്തിയതെന്നാണ് വിവരം. ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് വിനോദ് സിംഗിനും ജാക്കി ശര്‍മയ്ക്കും വെടിയേല്‍ക്കുന്നത്. ഗുരുതരമായി […]

ജമ്മു-കശ്മീര്‍ ഉറി മേഖലയിലെ അതിര്‍ത്തിയില്‍ ഇന്ത്യ-പാക് ഏറ്റുമുട്ടല്‍

ജമ്മു-കശ്മീര്‍ ഉറി മേഖലയിലെ അതിര്‍ത്തിയില്‍ ഇന്ത്യ-പാക് ഏറ്റുമുട്ടല്‍

ശ്രീനഗര്‍: പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതിനെ തുടര്‍ന്ന് ജമ്മു-കശ്മീരിലെ ഉറി മേഖലയിലെ അതിര്‍ത്തി രേഖയില്‍ ഇന്ത്യ-പാക് സൈനികര്‍ ഏറ്റുമുട്ടുന്നു. ഉറിയിലെ അതിര്‍ത്തി രേഖയില്‍ പാക് വെടിവയ്പ് നടത്തിയത് ഇന്ന് രാവിലെ 11.50 ഓടെയാണെന്നും ആക്രമണം രൂക്ഷമായിതിനെ തുടര്‍ന്ന് മേഖലയിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം വക്താവ് കേണല്‍ രാജേഷ് കാലിയ അറിയിച്ചു.

ഭീകരര്‍ക്ക് സഹായം; പാക്കിന് കനത്ത തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പുമായി ജനറല്‍ വിപിന്‍ റാവത്ത്

ഭീകരര്‍ക്ക് സഹായം; പാക്കിന് കനത്ത തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പുമായി ജനറല്‍ വിപിന്‍ റാവത്ത്

ന്യൂ ഡല്‍ഹി: ജമ്മുകശ്മീരില്‍ ഭീകരരെ സഹായിച്ചാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യന്‍ സൈനീക മേധാവി ബിപിന്‍ റാവത്ത്. ഭീകരര്‍ക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ പാക്കിസ്ഥാന്‍ സഹായം നല്‍കുന്നുവെന്നാരോപിച്ചാണ് ബിപിന്‍ റാവത്ത് രംഗത്തെത്തിയത്. ആര്‍മി ദിനത്തിന്റെ ആഘോഷ പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാക്കിസ്ഥാന്‍ ഇടയ്ക്കിടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുണ്ടെന്നും, അതുകൊണ്ട് തന്നെയാണ് തൊട്ടടുത്ത നിമിഷം ഇന്ത്യ പ്രതികരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. പാക്കിസ്ഥാന്റെ ഇത്തരം നടപടികള്‍ ഇന്ത്യയെ ശത്രുക്കള്‍ക്കെതിരെ കൂടുതല്‍ ശക്തമായ രീതിയില്‍ തിരിച്ചടി […]

കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അമ്മയ്ക്കും ഭാര്യയ്ക്കും അനുമതി

കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അമ്മയ്ക്കും ഭാര്യയ്ക്കും അനുമതി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്ഥാന്‍ തടവിലിട്ടിരിക്കുന്ന മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും അനുമതി ലഭിച്ചു. ഡിസംബര്‍ 25ന് ഇരുവര്‍ക്കും കുല്‍ഭൂഷണെ കാണാമെന്ന് പാക് വിദേശകാര്യ മന്ത്രാലയമാണ് പ്രസ്താവനയില്‍ അറിയിച്ചത്.

ഇന്ത്യയിലേയ്ക്ക് കള്ളനോട്ട് ഒഴുകുന്നു; മുഖ്യവിതരണക്കാരന്‍ അറസ്റ്റില്‍

ഇന്ത്യയിലേയ്ക്ക് കള്ളനോട്ട് ഒഴുകുന്നു; മുഖ്യവിതരണക്കാരന്‍ അറസ്റ്റില്‍

ഡല്‍ഹി: കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കും എന്നതായിരുന്നു നോട്ട് നിരോധനത്തിന്റെ കാരണമായി മോദി സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് രണ്ടും പാടെ പാളിയ അവസ്ഥയാണ് ഉള്ളത്. കോടികളുടെ കള്ളനോട്ടുകള്‍ ഇന്ത്യയിലേയ്ക്ക് ഒഴുകുന്നു. 2000 രൂപയുടെ നോട്ടുകളാണ് വന്‍തോതില്‍ എത്തുന്നത്. സംഭവത്തില്‍ ഒരാള്‍ പൊലീസ് പിടിയിലായി. വെസ്റ്റ് ബംഗാളിലെ മാര്‍ഡ സ്വദേശിയായ കാഷിദ് ആണ് വ്യാഴാഴ്ച ഡല്‍ഹിയില്‍ വച്ച് അറസ്റ്റിലായത്. ഒരു രണ്ടായിരം രൂപ നോട്ടിന് വില 900 രൂപയാണ്. പാകിസ്ഥാനില്‍ നിന്നും രാജ്യത്തേക്ക് എത്തുന്നത് കോടികള്‍ വിലമതിക്കുന്ന 2000 […]

പാക് മത്സ്യത്തൊഴിലാളികളെ അതിര്‍ത്തി രക്ഷാ സേന പിടികൂടി

പാക് മത്സ്യത്തൊഴിലാളികളെ അതിര്‍ത്തി രക്ഷാ സേന പിടികൂടി

അഹമ്മദാബാദ്: പാക് മത്സ്യത്തൊഴിലാളികളെ അതിര്‍ത്തി രക്ഷാ സേന പിടികൂടി. മൂന്ന് മത്സ്യത്തൊഴിലാളികളെയാണ് അതിര്‍ത്തി രക്ഷാ സേന പിടികൂടിയത്. ഗുജറാത്തിലെ ഭുജിലാണ് സംഭവം നടന്നത്. ഇതു ഇന്ത്യ പാക്ക് അതിര്‍ത്തി പ്രദേശമാണ്. ഇവരെ ഭുജിലെ ഹരമി നല കനാലില്‍ നിന്നും പിടികൂടിയ സേന പിന്നീട് പോലീസു കൈമാറി. ബിഎസ്എഫ് ഇവരുടെ പക്കല്‍ നിന്നും അഞ്ച് ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.

തല പിന്നിലേയ്ക്ക് തിരിക്കാന്‍ കഴിയുന്ന അസാമാന്യ കഴിവുകളുള്ള ഈ ബാലന്‍ ലോകത്തിനു മുന്നില്‍ അത്ഭുതമാകുന്നു

തല പിന്നിലേയ്ക്ക് തിരിക്കാന്‍ കഴിയുന്ന അസാമാന്യ കഴിവുകളുള്ള ഈ ബാലന്‍ ലോകത്തിനു മുന്നില്‍ അത്ഭുതമാകുന്നു

ഇസ്ലാമാബാദ്: ലോകത്തിന് മുന്നില്‍ അത്ഭുതമാണ് ഈ ബാലന്‍. പതിനാല് വയസുള്ള ഈ പാകിസ്ഥാനി ബാലന്‍ അസാധാരണമായ കാര്യങ്ങളാണ് ചെയ്യുന്നത്. ആര്‍ക്കും ചെയ്യാന്‍ പറ്റാത്ത വിധത്തില്‍ അവന്റെ തലയെ 180 ഡിഗ്രിയില്‍ പിന്നിലേയ്ക്ക് തിരിക്കുന്നു. കറാച്ചിയില്‍ നിന്നുള്ള ഈ അത്ഭുത ബാലന്റെ പേര് സമീര്‍ എന്നാണ്. സമീര്‍ ഇപ്പോള്‍ എട്ട് അംഗങ്ങള്‍ അടങ്ങിയ ഡാന്‍സ് ഗ്രൂപ്പിലെ മെയിന്‍ ഡാന്‍സറാണ്. 49 വയസുള്ള പിതാവിന് അസുഖത്തെ തുടര്‍ന്ന് ജോലിയ്ക്ക് പോകാന്‍ സാധിക്കുന്നില്ല. സമീറിന്റെ ഡാന്‍സ് ഷോകളില്‍ നിന്ന് ലഭിയ്ക്കുന്ന വരുമാനമാണ് […]

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 27 പേര്‍ മരിച്ചു

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 27 പേര്‍ മരിച്ചു

ലാഹോര്‍: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 27 പേര്‍ മരിച്ചു. 70 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 13 പേരുടെ നില ഗുരുതരമാണ്. ഇവരെ റാവല്‍ പിണ്ടിയിലെ ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച അര്‍ദ്ധരാത്രി കോഹത്തില്‍ നിന്നും റായ്‌വിന്ദിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. ബസില്‍ നൂറോളം യാത്രക്കാര്‍ ഉണ്ടായിരുന്നു. കല്ലാര്‍ കഹാര്‍ ടൗണിന് സമീപമാണ് അപകടം നടന്നത്. റായ്‌വിന്ദിലെ പ്രാര്‍ത്ഥനാ സമ്മേളനത്തിന് പോകുന്നവരാണ് ബസിലുണ്ടായിരുന്നത്. റായ്‌വിന്ദിലേക്ക് ഇസ്‌ലമാബാദ് ഫലഹോര്‍ മോട്ടോര്‍ വേയിലൂടെയാണ് ബസ് പോകേണ്ടിയിരുന്നത്. […]

കാബൂളില്‍ സ്വകാര്യ ടെലിവിഷന്‍ ചാനലിന് നേരെ ഭീകരാക്രമണം; നാല് മരണം റിപ്പോര്‍ട്ട് ചെയ്തു

കാബൂളില്‍ സ്വകാര്യ ടെലിവിഷന്‍ ചാനലിന് നേരെ ഭീകരാക്രമണം; നാല് മരണം റിപ്പോര്‍ട്ട് ചെയ്തു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ സ്വകാര്യ ടെലിവിഷന്‍ ചാനലിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ നാല് മരണം, നിരവധി പേര്‍ക്ക് പരിക്ക്. പഷ്‌തോ ഭാഷയില്‍ സംപ്രേഷണം നടത്തുന്ന ഷംഷാദ് ടെലിവിഷനു നേരെയാണ് ആക്രമണമുണ്ടായത്. ആയുധങ്ങളുമായെത്തിയ ഭീകരര്‍ ചാനല്‍ ഓഫീസിലേക്ക് ഇരച്ചു കയറി നിറയൊഴിക്കുകയും സ്‌ഫോടനം നടത്തുകയുമായിരുന്നു. അക്രമികളെ കീഴ്‌പ്പെടുത്താനുള്ള ശ്രമം തുടരുകയാണ്, ഒരു ഭീകരനെ വധിച്ചതായും റിപ്പോര്‍ട്ടുണ്ട്. താലിബാനാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

1 2 3 4