വയോധികയായ വീട്ടമ്മയെ കുളിമുറിയില്‍ വീണ് മരിച്ച നിലയില്‍

വയോധികയായ വീട്ടമ്മയെ കുളിമുറിയില്‍ വീണ് മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: വയോധികയായ വീട്ടമ്മയെ കുളിമുറിയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പാണത്തൂര്‍ മാച്ചിപ്പള്ളിയിലെ വാസുവിന്റെ ഭാര്യ പൊന്നമ്മ(61)യെയാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് വാസുവിനൊപ്പമാണ് പൊന്നമ്മ താമസം. ഉച്ചയോടെ പുറത്തുപോയ വാസു തിരിച്ചെത്തി നോക്കിയപ്പോഴാണ് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്ബിളി, അനീഷ്, അജിത മക്കളാണ്. രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുളിമുറിയില്‍ തെന്നിവീണ് മരണപ്പെട്ടതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി

സന ഫാത്തിമയുടെ മൃതദേഹം  കണ്ടെത്തി

കാസറഗോഡ്: പാണത്തൂര് ബാപ്പൂങ്കയത്ത് കാണാതായ മൂന്നു വയസ്സുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി.  മൃതദേഹം പുഴയില്‍ മരത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു. പാണത്തൂര്‍ പവിത്രങ്കയം എന്ന സ്ഥലത്തു നിന്നാണ് മൃതദേഹം കിട്ടിയത്. മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ പറയാനാകുകയുള്ളു എന്ന് കലക്ടര്‍ കെ. ജീവന്‍ ബാബു മാധ്യമങ്ങളോട് പറഞ്ഞു. ഒരു നാടാകെ നെഞ്ചുരുകി കാത്തു നിന്നതിന്റെ ഏഴാം നാളില്‍ വിധി തിരികെ തന്നത് ആ പൈതലിന്റെ മരിച്ച് മരവിച്ച ശരീരം. ഊണും ഉറക്കവും ഉപേക്ഷിച്ച് പുഴയില്‍ […]

പാണത്തൂര്‍ ചെക്കുഡാമില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

പാണത്തൂര്‍ ചെക്കുഡാമില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

പാണത്തൂര്‍: ചെക്കുഡാമില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പാണത്തൂര്‍ ചിറംകടവിലെ കുരിശുംമൂട്ടില്‍ ആന്റണിയുടെയും മിനിയുടെയും മകന്‍ ഡൊമിനിക് ആന്റണി (16) ആണ് മരിച്ചത്. ഇന്നലെ വൈകുനേരം 6.30 മണിയോടെ പാണത്തൂര്‍ ചിറംകടവ് പുഴയില്‍ ചെക്കുഡാമിനു സമീപം കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ ചെളിയില്‍ താഴ്ന്നു പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ പൂടുംകല്ല് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില വഷളായതിനാല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. രാത്രിയോടെ മരണം സംഭവിച്ചു. സംസ്‌ക്കാരം് പാണത്തൂര്‍ സെന്റ് […]