ജില്ലയുടെ സമഗ്ര ടൂറിസം വികസനത്തിന് പഞ്ചായത്തുകള്‍ ഒരുങ്ങുന്നു

ജില്ലയുടെ സമഗ്ര ടൂറിസം വികസനത്തിന് പഞ്ചായത്തുകള്‍ ഒരുങ്ങുന്നു

കാസറഗോഡ്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്ക് വേണ്ടി ബി.ആര്‍.ഡി.സി സംഘടിപ്പിച്ച ഏകദിന ‘പങ്കാളിത്ത പഠനശാല’ ബേക്കലില്‍ വച്ച് നടന്നു. ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ടൂറിസം സാധ്യതകള്‍ ഇപ്പോഴും പുറം ലോകം അിറഞ്ഞിട്ടില്ലെന്നും സമഗ്രമായ ടൂറിസം വികസനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടികള്‍ കൈക്കൊള്ളണമെന്നും എം.എല്‍.എ പറഞ്ഞു. ഉത്തര മലബാര്‍ ടൂറിസം വികസനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിനിധികളെ അഭിസംബോധന ചെയ്ത തൃക്കരിപ്പൂര്‍ എം.എല്‍.എ എം. രാജഗോപാലന്‍ […]

2019നുള്ളില്‍ എല്ലാ പഞ്ചായത്തുകളിലും വൈഫൈ; 3,700 കോടി ചെലവ്

2019നുള്ളില്‍ എല്ലാ പഞ്ചായത്തുകളിലും വൈഫൈ; 3,700 കോടി ചെലവ്

ന്യൂഡല്‍ഹി: 2019-ഓടെ രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും വൈഫൈ സേവനം ലഭ്യമാക്കുന്ന പദ്ധതിയ്ക്കായി ഒരാഴ്ചയ്ക്കുള്ളില്‍ ടെലികോം മന്ത്രാലയം ടെന്‍ഡര്‍ വിളിയ്ക്കും. 3,700 കോടി രൂപയാണ് പദ്ധതി ചിലവ്. പദ്ധതിയ്ക്ക് കീഴില്‍ ഈ വര്‍ഷം അവസാനത്തോടെ ഒരു ലക്ഷം ഗ്രാമ പഞ്ചായത്തുകളില്‍ സെക്കന്‍ഡില്‍ ഒരു ജിബിപിഎസ് വേഗതയുള്ള വൈഫൈ ലഭ്യമാക്കാനാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ‘ടെന്‍ഡറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഈ ആഴ്ചയോടെ തീരുമാനമാവും. ഉടന്‍ തന്നെ അത് പരസ്യപ്പെടുത്തുകയും ചെയ്യും. ഈ വര്‍ഷം അവസാനത്തോടെ ഒരു ലക്ഷം ഗ്രാമ പഞ്ചായത്തുകളില്‍ വൈഫൈ […]

മാവേലിനാട് തിരിച്ചു പിടിക്കാനായി ഇന്നു മുതല്‍ ഓണസമൃദ്ധി

മാവേലിനാട് തിരിച്ചു പിടിക്കാനായി ഇന്നു മുതല്‍ ഓണസമൃദ്ധി

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍.. ഓണസമൃദ്ധിയുടെ ഉദ്ഘാടനം ഇന്ന് നടക്കും. തിരുവന്തപുരത്തു വെച്ചു മുഖ്യമന്ത്രി പിണറായിയാണ് ചന്ത ജനങ്ങളക്കായി തുറന്നു കൊടുക്കുന്നത്. ഏതു തരം വേണം, വിഷമുള്ളതോ, ഇല്ലാത്തതോ, അതോ ഇറക്കുമതിയോ? മുന്നു തരത്തിലുള്ളവയും വെവ്വേറെ തരം തിരിച്ചുള്ള കച്ചവടത്തിനാണ് ഹോര്‍ട്ടി കോര്‍പ്പ് കോപ്പു കൂട്ടുന്നത്. സ്ഥാപനം സര്‍ക്കാരിന്റെതായതു കൊണ്ട് വാങ്ങുന്നവനും വില്‍ക്കുന്നവനും ലാഭം, നഷ്ടം എഴുതിത്തള്ളാന്‍ സംസ്ഥാന ഖജാനാവിന് ഒരു മടിയുമില്ല. വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടുന്നുവെന്ന പരാതി മിറകടക്കുകയാണ് പദ്ധതി ലക്ഷ്യം. കേരളത്തിലെ കര്‍ഷകരും കുടുംബശ്രീ യൂണിറ്റുകളും നിര്‍മ്മിച്ച ജൈവപച്ചക്കറികള്‍ […]

കയര്‍ഫെഡ് ഓണം സ്റ്റാളിന് തുടക്കമായി

കയര്‍ഫെഡ് ഓണം സ്റ്റാളിന് തുടക്കമായി

കാസര്‍കോട്: കയര്‍ വികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓണം കയറുല്‍പ്പന്നവിപണന മേളകളുടെ ഭാഗമായി കയര്‍ ഫെഡിന്റെ ഓണം വിപണന സ്റ്റാള്‍ വെള്ളരിക്കുണ്ടില്‍ തുറന്നു. വിപണന സ്റ്റാളിന്റെ ഉദ്ഘാടനം ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് എം.രാധാമണി നിര്‍വ്വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റീന തോമസ് അദ്ധ്യക്ഷത വഹിച്ചു. ബളാല്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് രാജു കട്ടക്കയം ആദ്യവില്‍പ്പന ജിമ്മി ഇടപ്പാടിക്ക് നല്‍കി നിര്‍വ്വഹിച്ചു. എന്‍.ഡി വിന്‍സെന്റ്, നാരായണന്‍.കെ,രമ്യ.കെ എന്നിവര്‍ സംബന്ധിച്ചു. കയര്‍ ഫെഡിന്റെ കിടക്കകള്‍, ഡോര്‍ മാറ്റുകള്‍ തുടങ്ങി മികച്ച ഗുണനിലവാരമുള്ള […]

കര്‍ഷക ദിനത്തില്‍ ആതവനാട് പഞ്ചായത്ത് കര്‍ഷകരെ ആദരിച്ചു

കര്‍ഷക ദിനത്തില്‍ ആതവനാട് പഞ്ചായത്ത് കര്‍ഷകരെ ആദരിച്ചു

മലപ്പുറം: കര്‍ഷക ദിനാഘോഷത്തോടനുബന്ധിച്ച് ആതവനാട് ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍, കൃഷിഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. ആതവനാട് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മാറിയമുവിന്റെ അദ്ധ്യക്ഷതയില്‍ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കുഞ്ഞുമുഹമ്മദ്, പഞ്ചായത്ത് അംഗം മുഹമ്മദ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഒരു വിദ്യാര്‍ത്ഥി ഉള്‍പ്പെടെ 10 കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. കൃഷി ഓഫീസര്‍ ശ്രീ. വൈശാഖന്‍ എം.വി സ്വാഗതവും അസിസ്റ്റന്റ് […]

എല്ലാ പഞ്ചായത്തുകളിലും ആധുനിക പൊതുശൗചാലയങ്ങള്‍ ആവശ്യം: ജില്ലാ കളക്ടര്‍

എല്ലാ പഞ്ചായത്തുകളിലും ആധുനിക പൊതുശൗചാലയങ്ങള്‍ ആവശ്യം: ജില്ലാ കളക്ടര്‍

‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ പ്രഖ്യാപനം പദ്ധതിയുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം കാസര്‍കോട് ഡി.പി.സി കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ആധുനിക രീതിയിലുള്ള പൊതുശൗചാലയങ്ങള്‍ ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ പഞ്ചായത്ത് പ്രസിഡന്‍റുമാരോട് നിര്‍ദേശിച്ചു. അംഗപരിമിതര്‍ക്കുകൂടി ഉപകരിക്കുന്ന രീതിയിലാകണം ഇത്തരം പൊതുശൗചാലയങ്ങളെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ 38 പഞ്ചായത്തുകളിലും ആധുനിക രീതിയിലുള്ള ഒരു പൊതുശൗചാലയമെങ്കിലും നിര്‍മ്മിക്കേണ്ടത് അത്യാവശ്യമാണ്. ചിലയിടത്ത് പൊതു ശൗചാലയങ്ങള്‍ ഉണ്ടെങ്കിലും ഉപയോഗിക്കാന്‍ കഴിയാത്ത വിധത്തില്‍ വൃത്തിഹീനമാണ്. ഇത് ഏറ്റവും […]

കുടുംബശ്രീ സമന്വയം ശില്‍പ്പശാല സംഘടിപ്പിച്ചു

കുടുംബശ്രീ സമന്വയം ശില്‍പ്പശാല സംഘടിപ്പിച്ചു

കാസര്‍കോട്: വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സംയോജിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍ നടപ്പാക്കാവുന്ന പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് സമന്വയം-17 സംയോജന ശില്‍പ്പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പ്പശാല ജില്ലാ കളക്ടര്‍ കെ.ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് കെ.വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഗൗരി മുഖ്യാതിഥി ആയിരുന്നു. കുടുംബശ്രീമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.പി രഞ്ജിത് പദ്ധതി വിശദീകരിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ പി സൈജു, […]

മുളിയാര്‍ പഞ്ചായത്തിന്റെ അനാസ്ഥ: പ്രാദേശിക റോഡുകള്‍ തകര്‍ന്നു

മുളിയാര്‍ പഞ്ചായത്തിന്റെ അനാസ്ഥ: പ്രാദേശിക റോഡുകള്‍ തകര്‍ന്നു

മുളിയാര്‍: മുളിയാര്‍ പഞ്ചായത്തിന്റെ അനാസ്ഥ മൂലം പ്രാദേശിക റോഡുകള്‍ തകര്‍ന്ന് യാത്ര ദുരിതപൂര്‍ണമാകുമ്പോഴും പഞ്ചായത്ത് ഓര്‍ഡര്‍ ചെയ്ത ടാര്‍ ബോവിക്കാനം പഞ്ചായത്ത് ഗ്രൗണ്ടില്‍ നശിച്ച് പോവുന്നു. ഇതുമൂലം പഞ്ചായത്തിന് വന്‍ സമ്പത്തിക നഷ്ട്ടമാണ് സംഭവിക്കുക. അതോടൊപ്പം സ്‌കൂള്‍ കുട്ടികളും യുവാക്കളും കളിക്കുന്ന ഗ്രൗണ്ടില്‍ കളിക്കാന്‍ പറ്റാത്ത അവസ്ഥയുമാണ്. പഞ്ചായത്ത് ടാര്‍ ഓര്‍ഡര്‍ ചെയ്യാന്‍ വൈകിയതാണ് ഈ ദുരവസ്ഥക്ക് കാരണമായത്. ഓര്‍ഡര്‍ ചെയ്ത ടാര്‍ കിട്ടിയത് മെയ് പകുതിയോടെയാണ്. കാലവര്‍ഷം ആരംഭിച്ചതോടെ പദ്ധതി അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് മാറ്റി. […]

പനി: സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോണിറ്ററിംഗ് സെല്‍ -ആരോഗ്യമന്ത്രി

പനി: സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോണിറ്ററിംഗ് സെല്‍ -ആരോഗ്യമന്ത്രി

ജില്ലാതല സെല്ലുകള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിയുടെ ഓഫീസില്‍ സംവിധാനം സംസ്ഥാനത്ത് പകര്‍ച്ചപ്പനിയെക്കുറിച്ച് ജനങ്ങളില്‍ കൃത്യമായ ബോധവത്കരണം നടത്തുന്നതിനും ചികില്‍സയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കുന്നതിനും പകര്‍ച്ചപ്പനി നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി എല്ലാ ജില്ലകളില്‍ ഇന്ന് മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോണിറ്ററിംഗ് സെല്ലുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലുമുള്ള മോണിറ്ററിംഗ് സെല്ലുകള്‍ ഏകോപിപ്പിക്കാന്‍ ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍, ആശുപത്രികളിലെ മരുന്നു ലഭ്യത, രോഗീ പരിചരണം, ആശുപത്രികളിലെ ശുചിത്വനിലവാരം […]

വികസനം പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ടുള്ളതാകണം: മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

വികസനം പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ടുള്ളതാകണം: മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

തിരുവനന്തപുരം: പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ടുള്ള വികസനമാണ് കേരളത്തിന് വേണ്ടതെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. കുണ്ടറ നിയോജക മണ്ഡലത്തിന്റെ സുസ്ഥിര വികസനത്തിനുള്ള ഇടം പ്രോജക്ടിന്റെ ഭാഗമായി കേരള സര്‍വകലാശാല രൂപപ്പെടുത്തിയ സമഗ്ര ജല സംരക്ഷണ- ഭൂഗര്‍ഭ ജല പരിപോഷണ മാസ്റ്റര്‍ പ്ലാന്‍ തിരുവനന്തപുരത്ത് കേരള സര്‍വകലാശാല സെനറ്റ് ചേമ്പറില്‍ പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി. ഭാവിക്കായി കരുതേണ്ട വിലപ്പെട്ട സമ്പത്ത് ജൈവവൈവിധ്യങ്ങളായിരിക്കണം. രാജ്യത്ത് മൂവായിരം മില്ലിമീറ്റര്‍ മഴ ലഭിക്കുന്ന അപൂര്‍വം സംസ്ഥാനങ്ങളിലൊന്നാണ് കേരളം. മൂവായിരം മില്ലി മീറ്റര്‍ […]