ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരീക്ഷണശാലയാണ് കേരള നിയമസഭ: മന്ത്രി എ.കെ. ബാലന്‍

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരീക്ഷണശാലയാണ് കേരള നിയമസഭ: മന്ത്രി എ.കെ. ബാലന്‍

തിരുവനന്തപുരം: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരീക്ഷണശാലയാണ് കേരള നിയമസഭയെന്ന് മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു. നിരവധി സുപ്രധാന നിയമനിര്‍മാണങ്ങളിലൂടെ ഇന്ത്യയ്ക്കും ലോകത്തിനും മാതൃകയായി കേരള നിയമസഭ മാറിയിട്ടുണ്ട്. ആദ്യ നിയമസഭയില്‍ ഭൂപരിഷ്‌കരണം, വിദ്യാഭ്യാസം, കാര്‍ഷിക കടാശ്വാസം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന നിയമങ്ങള്‍ പാസാക്കിയാണ് മാതൃകയായെന്നും മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളില്‍ പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച യൂത്ത് പാര്‍ലമെന്റ് മത്സര വിജയികളുടെ റിപ്പീറ്റ് പെര്‍ഫോമന്‍സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ ഭരണക്രമമാണ് ഇന്ത്യയുടെ ഏറ്റവും വലിയ […]

ഇന്ത്യയില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ച് സമഗ്ര ജുഡീഷ്യല്‍ അന്വേഷണം വേണം: എംപി എം.ഐ ഷാനവാസ്

ഇന്ത്യയില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ച് സമഗ്ര ജുഡീഷ്യല്‍ അന്വേഷണം വേണം: എംപി എം.ഐ ഷാനവാസ്

ന്യൂ ഡല്‍ഹി : ദിനം പ്രതി വര്‍ദ്ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ കാരണം സാധാരണ ജനങ്ങള്‍ പ്രത്യേകിച്ച് ദളിത്, മുസ്ലിം ജന വിഭാഗങ്ങള്‍ അസാധാരണമായ ജീവ ഭയത്തിലാണ് ഓരോ ദിവസവും കഴിയുന്നതെന്ന് എം.ഐ ഷാനവാസ് എം പി. 2014 മെയ് മാസത്തിനു ശേഷമാണ് ഇത്തരം ആക്രമണങ്ങളില്‍ തൊണ്ണൂറ്റിയെഴു ശതമാനവും സംഭവിച്ചത് എന്നതും ഇത്തരം സംഭവങ്ങള്‍ നിരന്തരം രാജ്യമാകമാനം ഉണ്ടാകുന്നതിനു കാരണം, സൂത്രധാരന്മാര്‍ക്ക് തങ്ങള്‍ പിടിക്കപെടില്ല എന്ന തോന്നല്‍ ഈ കാലയളവില്‍ ഉണ്ടായതും ഏറെ ആശങ്കയുണര്‍ത്തുന്ന വസ്തുതയാണെന്നും എം.ഐ ഷാനവാസ് […]

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്

ന്യൂഡല്‍ഹി: ജയം ആര്‍ക്കെന്ന് ഇതിനകം ഉറപ്പായിക്കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വ്യാഴാഴ്ച. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയുടെ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് വ്യക്തമായ മേല്‍ക്കൈയുള്ള തെരഞ്ഞെടുപ്പില്‍ 17 പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയോടെ മീര കുമാറിനെ സ്ഥാനാര്‍ഥിയാക്കി നല്ല മത്സരത്തിന് വഴി തുറക്കാന്‍ കഴിഞ്ഞ ആശ്വാസത്തിലാണ് പ്രതിപക്ഷം. വൈകീട്ട് അഞ്ചുമണിയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകും. ലോക്‌സഭ സെക്രട്ടറി ജനറല്‍ അനൂപ് മിശ്രയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ റിട്ടേണിങ് ഓഫിസര്‍. രാവിലെ 11ന് പാര്‍ലമെന്റെ മന്ദിരത്തില്‍ വോട്ടെണ്ണല്‍ തുടങ്ങും. പാര്‍ലമന്റെിലെ ബാലറ്റ് പെട്ടിയാണ് […]