പൃഥ്വിരാജ്-പാര്‍വതി കോമ്പോ; കൂടെയിലെ പുതിയ ഗാനം കാണാം

പൃഥ്വിരാജ്-പാര്‍വതി കോമ്പോ; കൂടെയിലെ പുതിയ ഗാനം കാണാം

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജും പാര്‍വതിയും ഒരുമിച്ചുള്ള ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രനാണ്. കാര്‍ത്തിക് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. പാര്‍വ്വതി, നസ്രിയ, പൃഥ്വിരാജ് എന്നിവരുടെ കഥാപാത്ര ബന്ധത്തെക്കുറിച്ചുള്ള കഥയാണ് ചിത്രം പറയുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തെ ബന്ധപ്പെടുത്തിയാണ് കഥയുടെ മുന്നോട്ടുപോക്ക് എന്നാണ് അറിയുന്നത്. സഹോദരനായും കാമുകനായും രണ്ട് വ്യത്യസ്ത ജീവിതഘട്ടങ്ങളിലാണ് പൃഥ്വി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. കാമുകിയായി പാര്‍വ്വതിയും അനുജത്തിയായി നസ്രിയയും വേഷമിടുന്നു. അതുല്‍ […]

ദേശീയപാത കൊമ്മാടിയില്‍ നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

ദേശീയപാത കൊമ്മാടിയില്‍ നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

ആലപ്പുഴ: നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ദേശീയ പാതയില്‍ കൊമ്മാടിയില്‍ നടിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആര്‍ക്കും പരുക്കില്ല. ട്രാഫിക് പൊലീസ് അപകടസ്ഥലത്തെത്തി സ്ഥിതഗതികള്‍ നിയന്ത്രിച്ചു. ഞായാറാഴ്ച്ച നടന്ന അമ്മ മഴവില്ല് മെഗാഷോയില്‍ പങ്കെടുത്ത് നടി തിരിച്ചുവരുന്ന വഴിയാണ് അപകടം ഉണ്ടായതെന്നാണ് സൂചന.

ടേക്ഓഫിലെ മികച്ച പ്രകടനത്തിന് നടി പാര്‍വതിക്ക് പ്രത്യേക ജൂറി പരാമര്‍ശം

ടേക്ഓഫിലെ മികച്ച പ്രകടനത്തിന് നടി പാര്‍വതിക്ക് പ്രത്യേക ജൂറി പരാമര്‍ശം

ന്യൂഡല്‍ഹി: അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച മലയാള ചിത്രമായി തെരഞ്ഞെടുത്തു. ടേക്ഓഫിലെ മികച്ച പ്രകടനത്തിന് നടി പാര്‍വതി പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹയായി ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് മികച്ച മലയാള സിനിമ. ചിത്രത്തിലെ ഫഹദിന്റെ പ്രകടനത്തെ ജൂറി പ്രത്യേകം പ്രശംസിച്ചു. മലയാള ചിത്രങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെന്നും ജൂറി അറിയിച്ചു. ദിലീപ് പോത്തന്‍ ചിത്രത്തിന് തുടര്‍ച്ചയായി രണ്ടാം തവണയാണ് പുരസ്‌കാരം ലഭിക്കുന്നത്. മികച്ച സംഗീത സംവിധാനം, പശ്ചാത്തല സംഗീതം എന്നീ […]

ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ ഇന്ന്; ടേക്ക് ഓഫും പാര്‍വതിയും മത്സരരംഗത്ത്

ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ ഇന്ന്; ടേക്ക് ഓഫും പാര്‍വതിയും മത്സരരംഗത്ത്

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്രപുരസ്‌കാര പ്രഖ്യാപനം ഇന്ന്. പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂര്‍ അധ്യക്ഷനായ 11 അംഗ ജൂറി നിര്‍ണയിക്കുന്ന പുരസ്‌കാര പ്രഖ്യാപനം രാവിലെ 11.30നാണ്. മികച്ച നടിയായി മലയാളി താരം പാര്‍വതിയും ഇറാഖിലെ യുദ്ധ ഭൂമിയില്‍ കുടുങ്ങിയ നഴ്സുമാരുടെ അതിജീവന കഥ പറഞ്ഞ ടേക്ക് ഓഫും മികച്ച ചിത്രങ്ങളുടെ പട്ടികയിലുണ്ട്. നടന്‍മാരുടെ പട്ടികയില്‍ ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും മത്സരരംഗത്തുണ്ട്. മലയാളത്തില്‍നിന്ന് 11 ചിത്രങ്ങളാണ് അവസാന റൗണ്ടിലെത്തിയത്.

നിലപാട് പറയാന്‍ പാര്‍വതിക്ക് സ്വാതന്ത്യമുണ്ട്, അഭിപ്രായം വിവാദമാക്കേണ്ടതില്ല: എ കെ ബാലന്‍

നിലപാട് പറയാന്‍ പാര്‍വതിക്ക് സ്വാതന്ത്യമുണ്ട്, അഭിപ്രായം വിവാദമാക്കേണ്ടതില്ല: എ കെ ബാലന്‍

കാസര്‍ഗോഡ് : കസബ സിനിമയുമായി ബന്ധപ്പെട്ട് നടി പാര്‍വതി നടത്തിയ അഭിപ്രായ പ്രകടനം വിവാദമാക്കേണ്ടതില്ലെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍. സ്വന്തം നിലപാട് പറയാന്‍ നടിക്ക് സ്വാതന്ത്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ചിത്രാജ്ഞലിയില്‍ ഫിലിം സിറ്റി നിര്‍മ്മിക്കാനുള്ള തീരുമാനവും വിവാദമാക്കരുത്. സ്ഥലപരിമിതി കാരണമാണ് ചിത്രാജ്ഞലി തിരഞ്ഞെടുത്തതെന്നും മന്ത്രി വ്യക്തമാക്കി. മമ്മൂട്ടിയുടെ കസബ സിനിമയിലെ ഒരു രംഗം സ്ത്രീവിരുദ്ധമാണെന്ന പാര്‍വതിയുടെ പരാമര്‍ശമാണ് വിവാദമായത്. ഇതിന് പിന്നാലെ പാര്‍വതിയെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചുകൊണ്ടും സാമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രചരിക്കുകയായിരുന്നു. ഇതേ […]

നടി പാര്‍വ്വതിയെ ഭീഷണിപ്പെടുത്തിയ കേസ്: ഒരാള്‍ അറസ്റ്റില്‍

നടി പാര്‍വ്വതിയെ ഭീഷണിപ്പെടുത്തിയ കേസ്: ഒരാള്‍ അറസ്റ്റില്‍

കൊച്ചി: നടി പാര്‍വ്വതിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയിലൂടെ പ്രചരിപ്പിക്കുകയും നടിയെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. വടക്കാഞ്ചേരി സ്വദേശി പ്രിന്റോ ആണ് അറസ്റ്റിലായത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്ന വിധത്തില്‍ വ്യാപകമായി പ്രചാരണം നടത്തുന്നത് ചൂണ്ടിക്കാട്ടി നടി പാര്‍വ്വതി കഴിഞ്ഞ ദിവസം ഡി.ജി.പിക്കും എറണാകുളം റേഞ്ച് ഐ.ജിക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തനിക്കെതിരെ പ്രചാണം നടത്തുന്നവരുടെ വിവരങ്ങള്‍ നടി […]

അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ നസ്രിയ വീണ്ടും വെള്ളിത്തിരയിലേയ്ക്ക്

അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ നസ്രിയ വീണ്ടും വെള്ളിത്തിരയിലേയ്ക്ക്

നടി നസ്രിയ നസീം തിരിച്ചു വരുന്നു. അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്നുവെന്നും പൃഥ്വിരാജ്, പാര്‍വതി എന്നിവരോടൊപ്പമുള്ള ചിത്രമാണിതെന്നും നസ്രിയ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് നസ്രിയ ഇക്കാര്യം വെളിപ്പെടുത്തിയത്. ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം നിരവധി പേര്‍ തന്നോട് ചോദിച്ചത് സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചായിരുന്നെന്നും നസ്രിയ വ്യക്തമാക്കി. https://www.facebook.com/Nazriya4u/posts/1217139845053265

മധുര നാരങ്ങയിലെ നായിക വിവാഹിതയാകുന്നു

മധുര നാരങ്ങയിലെ നായിക വിവാഹിതയാകുന്നു

അന്തരിച്ച സിനിമാ നടന്‍ രതീഷിന്റെ മൂത്ത മകള്‍ പാര്‍വതി വിവാഹിതയാകുന്നു. അകാലത്തില്‍ നഷ്ടപ്പെട്ട പ്രിയ താരത്തിന്റെ പ്രധാന ആകര്‍ഷണമായ കണ്ണുകള്‍ അതേ പടി കിട്ടിയ മകളേയും മലയാളികള്‍ നെഞ്ചേറ്റിയിട്ടുണ്ട്. രതീഷിന്റെ ഭാര്യ ഡയാന 2014 ലായിരുന്നു മരിച്ചത്. ശേഷം സഹോദരങ്ങളുടെ താങ്ങും തണലുമായി പാര്‍വതി കഴിഞ്ഞു. സിനിമയില്‍ നിന്നുള്ള ചില താരങ്ങളുടെ സഹായത്താല്‍ പാര്‍വതിയുടെ സഹോദരനും സിനിമയില്‍ എത്തി. ഇപ്പോള്‍ ഇതാ ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. പാര്‍വതി വിവാഹിതയാകാന്‍ പോവുന്നു. കോഴിക്കോട് സ്വദേശി മിലുവാണ് പാര്‍വതിയുടെ […]

ടേക്ക് ഓഫ്; മലയാള സിനിമയെ ഹോളിവുഡ് നിലവാരത്തിലേക്ക് ഉയര്‍ത്തിയ ചിത്രം

ടേക്ക് ഓഫ്; മലയാള സിനിമയെ ഹോളിവുഡ് നിലവാരത്തിലേക്ക് ഉയര്‍ത്തിയ ചിത്രം

മലയാള സിനിമയെ ഹോളിവുഡ് നിലവാരത്തിലേക്ക് ഉയര്‍ത്തിയ ചിത്രമെന്നാണ് മഹേഷ് നാരായണന്റെ പ്രഥമ സംവിധാന സംരഭമായ ടേക്ക് ഓഫിന് കിട്ടിയ പ്രതികരണം. പ്രേക്ഷകരില്‍ നിന്ന് മാത്രമല്ല മലയാളത്തിലെയും തെന്നിന്ത്യയിലെ ചലച്ചിത്ര പ്രവര്‍ത്തകരും ഇതേ അഭിപ്രായം പങ്കുവച്ചുകഴിഞ്ഞു. ഇറാഖിലെ തിക്രിത്തില്‍ വിമതരുടെ പിടിയിലായ മലയാളി നഴ്സുമാര്‍ അനുഭവിച്ച ദുരിതം എന്ന വണ്‍ലൈനറില്‍ ഒരുക്കിയ ടേക്ക് ഓഫ് ഒരു റിയല്‍ ലൈഫ് സംഭവത്തെ അധികരിച്ച് തയ്യാറാക്കിയതാണ്. ടേക്ക് ഓഫ് ആദ്യദിവസം തന്നെ മികച്ച പ്രതികരണങ്ങളാണ് നല്‍കിയത്. മഹേഷ് നാരായണനും ഷാജികുമാറും ചേര്‍ന്ന് […]

നഴ്സുമാരുടെ ജീവിതം പശ്ചാത്തലമാക്കിയ ടേക്ക് ഓഫ് 24ന് തിയറ്ററുകളില്‍

നഴ്സുമാരുടെ ജീവിതം പശ്ചാത്തലമാക്കിയ ടേക്ക് ഓഫ് 24ന് തിയറ്ററുകളില്‍

എഡിറ്റര്‍ എന്നനിലയില്‍ പേരെടുത്ത മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ടേക്ക് ഓഫി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ മാസം 24ന് ചിത്രം തീയേറ്ററുകളിലെത്തും. ഇറാഖിലെ തിക്രിത്തില്‍ വിമതരുടെ പിടിയിലായി ആശുപത്രികളില്‍ ബന്ദികളാക്കപ്പെട്ട നഴ്സുമാരുടെ ജീവിതം പശ്ചാത്തലമാക്കിയാണ് ചിത്രമെന്നാണ് സൂചന. പാര്‍വതിയും കുഞ്ചാക്കോ ബോബനും നഴ്സുമാരുടെ റോളിലെത്തുന്ന ചിത്രത്തില്‍ ഇന്ത്യന്‍ അംബാസിഡറായി ഫഹദ് ഫാസിലും എത്തുന്നു. കൊച്ചി, കാസര്‍ഗോഡ്, ദുബായ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. മഹേഷ് നാരായണനും യുവകഥാകൃത്ത് പി.വി.ഷാജികുമാറും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. അന്തരിച്ച സംവിധായകന്‍ രാജേഷ് […]