പാസ്‌പോര്‍ട്ട് പുതുക്കാന്‍ അനുമതിക്കായുള്ള നടന്‍ ജയസൂര്യയുടെ അപേക്ഷ പരിഗണിക്കുന്നത് മാര്‍ച്ച് പന്ത്രണ്ടിലേക്ക് മാറ്റി

പാസ്‌പോര്‍ട്ട് പുതുക്കാന്‍ അനുമതിക്കായുള്ള നടന്‍ ജയസൂര്യയുടെ അപേക്ഷ പരിഗണിക്കുന്നത് മാര്‍ച്ച് പന്ത്രണ്ടിലേക്ക് മാറ്റി

മൂവാറ്റുപുഴ: പാസ്‌പോര്‍ട്ട് പുതുക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നടന്‍ ജയസൂര്യ നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് മാര്‍ച്ച് പന്ത്രണ്ടിലേക്ക് മാറ്റി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അപേക്ഷ മാറ്റിയത്. യസൂര്യയ്‌ക്കെതിരെ ചെലവന്നൂര്‍ കായല്‍ കയ്യേറ്റ കേസ് നിലനില്‍ക്കുന്നതിനാലാണ് പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് കോടതിയുടെ അനുമതി ആവശ്യമായി വന്നത്.എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും ജാമ്യം എടുക്കാതെ എങ്ങനെയാണ് പാസ്‌പോര്‍ട്ട് പുതുക്കാന്‍ സാധിക്കുന്നതെന്ന് കോടതി ചോദിച്ചിരുന്നു. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് തീരദേശ പരിപാലന സംരക്ഷണ നിയമവും മുന്‍സിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടവും ലംഘിച്ച് ജയസൂര്യ ബോട്ടു […]

ഭാര്യയെ മൊഴി ചൊല്ലി അടുത്ത കല്യാണത്തിന് തയ്യാറെടുക്കുന്ന പ്രവാസികള്‍ക്ക് ഇരുട്ടടിയായി കേന്ദ്രസര്‍ക്കാറിന്റെ കര്‍ശന നിയമം

ഭാര്യയെ മൊഴി ചൊല്ലി അടുത്ത കല്യാണത്തിന് തയ്യാറെടുക്കുന്ന പ്രവാസികള്‍ക്ക് ഇരുട്ടടിയായി കേന്ദ്രസര്‍ക്കാറിന്റെ കര്‍ശന നിയമം

ന്യൂഡല്‍ഹി: ഭാര്യയെ ഉപേക്ഷിച്ചു മുങ്ങി നടക്കുന്ന പ്രവാസികള്‍ക്ക് ഇനി പണി കിട്ടും. ഭാര്യമാരെ പറ്റിച്ച് മുങ്ങിയ പത്തു പ്രവാസി ഇന്ത്യക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തിരുമാനം. ഭാര്യമാരെ ഉപേക്ഷിച്ചുപോയ പത്തു പേരുടെ പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കും. ഇതിന് വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടാന്‍ കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി വിളിച്ചുകൂട്ടിയ യോഗത്തില്‍ തീരുമാനമായി. മുങ്ങിയ ഭര്‍ത്താക്കന്മാര്‍ക്കെതിരെ തിരച്ചില്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കാനുള്ള അധികാരം കൂടി നല്‍കി ഇത്തരം കേസുകളില്‍ ഇടപെടാനുള്ള സമിതിയെ ശക്തിപ്പെടുത്തും. പാസ്‌പോര്‍ട്ട് റദ്ദാക്കുന്നതോടെ ഇവര്‍ക്ക് […]

വിദേശത്തേക്ക് പോകാന്‍ പാസ്‌പോര്‍ട്ട് തിരികെ നല്‍കണം: ദിലീപ് ഹര്‍ജി നല്‍കി

വിദേശത്തേക്ക് പോകാന്‍ പാസ്‌പോര്‍ട്ട് തിരികെ നല്‍കണം: ദിലീപ് ഹര്‍ജി നല്‍കി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. വിദേശത്തേക്ക് പോകാന്‍ പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്നാണ് ദിലീപിന്റെ ആവശ്യം. തന്റെ പുതിയ ബിസിനസ് സംരഭത്തിന്റെ ഉദ്ഘാടനത്തിന് പങ്കെടുക്കുന്നതിന് വേണ്ടിയാണ് ദിലീപ് കോടതിയുടെ അനുമതി തേടിയത്. ദിലീപിന്റെ ഹര്‍ജി കോടതി പിന്നീട് പരിഗണിക്കും. നടിയെ ആക്രമിച്ച കേസില്‍ കര്‍ശന ഉപാധികളോടെയായിരുന്നു ദിലീപിന് കോടതി ജാമ്യം അനുവദിച്ചിരുന്നത്. അതേസമയം കേസില്‍ ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി കഴിഞ്ഞ […]

വരുന്നൂ… രാജ്യത്തെ ഓരോ 50 കിലോമീറ്ററിനുള്ളിലും പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍

വരുന്നൂ… രാജ്യത്തെ ഓരോ 50 കിലോമീറ്ററിനുള്ളിലും പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഓരോ 50 കിലോമീറ്ററിനുള്ളിലും പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍ ആരംഭിക്കും. വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറാണ് ഇക്കാര്യം അറിയിച്ചത്. പാസ്പോര്‍ട്ട് ഓരോ പൗരന്റെയും അവകാശമാണ്. അതാരുടെയും ഔദാര്യമല്ല. നമ്മള്‍ ജീവിക്കുന്നത് ജനാധിപത്യത്തിലാണ്. പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍ക്കായി ജനങ്ങള്‍ കാത്തിരുന്ന ഭൂതകാലത്തില്‍ നിന്നു ജനങ്ങള്‍ക്കായി അവ കാത്തിരിക്കുന്ന കാലത്തിലേക്കു മാറും- മന്ത്രി പറഞ്ഞു. ഇക്കാലമത്രയും ആളുകള്‍ ചിന്തിക്കാതിരുന്ന സ്ഥലങ്ങളില്‍പ്പോലും പാസ്പോര്‍ട്ട് ഓഫിസുകള്‍ ആരംഭിക്കും. മുന്‍കാലങ്ങളില്‍ ചില ഉദ്യോഗസ്ഥര്‍ പാസ്പോര്‍ട്ട് കേന്ദ്രങ്ങളെ വലിയ അധികാരകേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു. ഇതിനു മാറ്റം വരും. ജനങ്ങള്‍ […]

പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ഉദ്ഘാടനം ചെയ്തു; കാസര്‍കോടിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായി

പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ഉദ്ഘാടനം ചെയ്തു; കാസര്‍കോടിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായി

കാസര്‍കോട്: കാസര്‍കോട് ഹെഡ്‌പോസ്റ്റോഫീസില്‍ അനുവദിച്ച പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ഇന്ന് രാവിലെ പത്തിന് പഴയ ബസ്സ്റ്റാന്‍ഡ് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ പി.കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു.  അങ്ങനെ ദീര്‍ഘനാളായി കാസര്‍കോടുകാര്‍ കാത്തിരുന്ന ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായി. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഓണ്‍ലൈന്‍ ബുക്കിങ് ബുധനാഴ്ച അനൗദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചു. ഏപ്രില്‍ പത്തുവരെയുള്ള ബുക്കിങ് പൂര്‍ത്തിയായി. കംപ്യൂട്ടറുകളും ബയോമെട്രിക് ഉപകരണങ്ങളും ലഭ്യമല്ലാത്തതിനാല്‍ സേവാകേന്ദ്രം തുടങ്ങുന്നതില്‍ കാലതാമസമുണ്ടായിരുന്നു. എംപിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഉദ്ഘാടനം നടത്തുന്നത്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ […]

പൊതുമാപ്പ്: സൗദി പാസ്‌പോര്‍ട്ട് വിഭാഗം എക്‌സിറ്റ് നല്‍കി തുടങ്ങി

പൊതുമാപ്പ്: സൗദി പാസ്‌പോര്‍ട്ട് വിഭാഗം എക്‌സിറ്റ് നല്‍കി തുടങ്ങി

റിയാദ്: പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുന്ന നിയമ ലംഘകര്‍ക്ക് ബുധനാഴ്ച രാവിലെ മുതല്‍ സൗദി പാസ്‌പോര്‍ട്ട് വിഭാഗം എക്‌സിറ്റ് നല്‍കി തുടങ്ങി. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരാണ് ഇന്നലെ രാവിലെ മുതല്‍ മലസിലെ ജവാസാത്ത് കേന്ദ്രത്തിലെത്തി എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. റിയാദ് ഇന്ത്യന്‍ എംബസിയിലും രാവിലെ എട്ട് മുതല്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കിറ്റിന് അപേക്ഷ സ്വീകരിച്ചു തുടങ്ങി. ആദ്യ ദിവസം 810 പേര്‍ എംബസിയിലെത്തിയതായും 615 പേര്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയതായും ഫസ്റ്റ് സെക്രട്ടറി അനില്‍ നോട്ടിയാല്‍ പറഞ്ഞു. […]

കാസര്‍കോട് പാസ്പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ ട്രയല്‍പ്രവര്‍ത്തനം തുടങ്ങി

കാസര്‍കോട് പാസ്പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ ട്രയല്‍പ്രവര്‍ത്തനം തുടങ്ങി

കാസര്‍കോട്: കാസര്‍കോട് ഹെഡ്‌പോസ്റ്റോഫീസില്‍ ഏപ്രില്‍ 1 ന് പ്രവര്‍ത്തനം ആരംഭിക്കുന്ന കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ ട്രയല്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങി. ബുധനാഴ്ച രാവിലെ പാലക്കുന്ന് തിരുവക്കോളിയിലെ ഷെയ്ഖ് മുര്‍ഷിദിന്റെ അഞ്ചുമാസം പ്രായമുള്ള മകള്‍ മറിയം ഷാനിയ മഹ്ഷിഫക്കുള്ള പാസ്‌പോര്‍ട്ട് അപേക്ഷയാണ് ഇവിടെ ആദ്യമായി സ്വീകരിച്ചത്. പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ഏപ്രില്‍ 1 ന് രാവിലെ 10മണിക്ക് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. യുടെ അധ്യക്ഷതയില്‍ പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യും. അപേക്ഷകള്‍ക്കുള്ള ടോക്കണ്‍ ഇന്ന് മുതല്‍ വിതരണം ചെയ്യുന്നു. […]

കാസര്‍ഗോഡ് പാസ്പോര്‍ട്ട് സേവാകേന്ദ്രം 30ന് തുറക്കും

കാസര്‍ഗോഡ് പാസ്പോര്‍ട്ട് സേവാകേന്ദ്രം 30ന് തുറക്കും

കാസര്‍ഗോഡ്: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് കാസര്‍ഗോഡ് പാസ്പോര്‍ട്ട് സേവാകേന്ദ്രം ഹെഡപോസ്റ്റോഫീസില്‍ ഒരു കൗണ്ടറുമായി 30ന് തുറക്കും.ഉദ്ഘാടനം ഉച്ചക്ക് 2 മണിക്ക് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പി. കരുണാകരന്‍ എം.പി നിര്‍വ്വഹിക്കും. ഹെഡ്പോസ്റ്റോഫീസുകള്‍ കേന്ദ്രീകരിച്ച് പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് കാസര്‍ഗോഡ് കേന്ദ്രം അനുവദിച്ച് കിട്ടിയത്.ഫെബ്രുവരി 28ന് പ്രവര്‍ത്തിക്കാനിരുന്ന പാസ്‌പോര്‍ട്ട് കേന്ദ്രം ചില അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. കമ്പ്യൂട്ടറുകളും ബയോമെട്രിക് ഉപകരണങ്ങളും ലഭ്യമല്ലാത്തതിനാലാണ് സേവാകേന്ദ്രം തുടങ്ങുന്നതില്‍ കാലതാമസമുണ്ടായത്. ആവശ്യത്തിന് സ്ഥലസൗകര്യം […]

കാസര്‍കോടുള്ള കുടുംബത്തെ മംഗലാപുരം വിമാനത്താവളത്തില്‍ നിന്നു തിരിച്ചയച്ചു

കാസര്‍കോട്: ദോഹയിലേയ്ക്ക് പുറപ്പെട്ട മലയാളി കുടുംബത്തെ മംഗലാപുരം വിമാനത്താവളത്തില്‍ നിന്നും മടക്കി അയച്ചതായി പരാതി. കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിയായ അബ്ദുള്‍ഖാദറിന്റെ ഭാര്യ ആയിഷയേയും മൂന്ന് മക്കളുമാണ് പാസ്പോര്‍ട്ട് വ്യക്തമല്ലെന്ന കാരണത്താല്‍ വിമാനത്താവളത്തില്‍ നിന്നും തിരിച്ചയച്ചത്. തുടര്‍ന്ന് ഒന്നര ലക്ഷം രൂപയുടെ നഷ്ടം സഹിച്ച കുടുംബം പിന്നീട് ഇതേ പാസ്പോര്‍ട്ടില്‍ കോഴിക്കോടു വഴി ദോഹയില്‍ എത്തി. ഖത്തറിലുള്ള ഭര്‍ത്താവ് അബ്ദുള്‍ ഖാദറിന്റെ അടുത്തേയ്ക്ക് ചെറിയ മൂന്ന് കുട്ടികളുമായി യാത്രയ്ക്കെത്തിയ യുവതിയ്ക്കൊപ്പം ഉണ്ടായിരുന്ന ഭര്‍ത്തൃസഹോദരന്‍ അബൂതാഹറിനെയും വിമാനത്താവള ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി. […]