പതഞ്ജലി ഉല്‍പന്നങ്ങള്‍ ഇ-വിപണിയിലേയ്ക്കും എത്തുന്നു

പതഞ്ജലി ഉല്‍പന്നങ്ങള്‍ ഇ-വിപണിയിലേയ്ക്കും എത്തുന്നു

ന്യൂഡല്‍ഹി: പതഞ്ജലി ഉല്‍പന്നങ്ങള്‍ ഇനി മുതല്‍ ഇ-വിപണിയിലേയ്ക്കും എത്തുന്നു. ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, പേടിഎം മാള്‍, ബിഗ് ബാസ്‌ക്കറ്റ്, ഗ്രോഫേഴ്‌സ്, നെറ്റ്‌മെഡ്‌സ്, വണ്‍എംജി, ഷോപ്‌ക്ലോസ് എന്നിങ്ങനെയുള്ള വെബ്‌സൈറ്റുകളില്‍ നിന്നെല്ലാം ഉല്‍പന്നങ്ങള്‍ ലഭ്യമാകും. ഇത്തരത്തില്‍ പ്രതിദിനം 10 ലക്ഷം ഓര്‍ഡറുകളാണ് പതഞ്ജലി ഉല്‍പന്നങ്ങള്‍ക്ക് പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വെളിച്ചെണ്ണ പൊള്ളുന്നു; ലിറ്ററിന് 200 കടന്നേക്കും

വെളിച്ചെണ്ണ പൊള്ളുന്നു; ലിറ്ററിന് 200 കടന്നേക്കും

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍ തേങ്ങ കൈവശമുണ്ടെങ്കില്‍ സ്വര്‍ണത്തിന് സമമായിരിക്കുകയാണിപ്പോള്‍. ഇന്നലെ റിട്ടേയില്‍ മാര്‍ക്കറ്റില്‍ മുന്തിയ ഇനം വെളിച്ചെണ്ണക്ക് 181 രൂപ വരെയെത്തി. ഇത് സര്‍വ്വകാല റെക്കോര്‍ഡാണ്. 2013ല്‍ രൂപപ്പെട്ട കടുത്ത വേനലില്‍ തെങ്ങുകള്‍ ഉണങ്ങി നശിച്ചപ്പോള്‍ പോലും വെളിച്ചെണ്ണക്ക് 179 അധികരിച്ചിരുന്നില്ല. ഇത്തവണ എണ്ണ വില 200ലെത്തിച്ചേരുമെന്നാണ് കണക്കു കൂട്ടല്‍. കേരളത്തിനാവശ്യമുള്ള മുഴുവന്‍ കൊപ്രയും ഇവിടെ കൃഷി ചെയ്യുന്നതല്ല. കൂടുതലും എത്തിച്ചേരുന്നത് തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ്. കനത്ത വേനല്‍ കാരണം ഇത്തവണ അവിടെയും ഉല്‍പ്പാദനം കുറഞ്ഞതാണ് വിലവര്‍ദ്ധനവിനു […]

പതഞ്ജലി ച്യവനപ്രാശത്തിന് കോടതിയുടെ വിലക്ക്

പതഞ്ജലി ച്യവനപ്രാശത്തിന് കോടതിയുടെ വിലക്ക്

മുംബൈ: പതഞ്ജലി സോപ്പുകള്‍ക്ക് പിന്നാലെ ച്യവനപ്രാശത്തിനും കോടതിയുടെ വിലക്ക്. ബാബാ രാംദേവിന്റെ പതഞ്ജലി ച്യവന പ്രാശത്തിന്റെ പരസ്യം പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് ഡല്‍ഹി ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. തങ്ങളുടെ ഉത്പന്നത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡാബര്‍ ഇന്ത്യയാണ് പതഞ്ജലിയ്‌ക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. വിധി വരും വരെ പരസ്യം തടഞ്ഞില്ലെങ്കില്‍ ഹര്‍ജിക്കാരന് ഗുരുതരമായ നഷ്ടം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. മുന്‍പ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്ബനി നല്‍കിയ ഹര്‍ജി പ്രകാരം പതഞ്ജലി സോപ്പുകളുടെ പരസ്യവും കോടതി തടഞ്ഞിരുന്നു. ഇതിനിടെ, പതഞ്ജലിയുടെ […]

പതജ്ഞലി തരംഗമായില്ല: എങ്കിലും സ്ഥാപനം വലിയ വളര്‍ച്ചയിലാണ്

പതജ്ഞലി തരംഗമായില്ല: എങ്കിലും സ്ഥാപനം വലിയ വളര്‍ച്ചയിലാണ്

പതഞ്ജലി ഉല്‍പന്നങ്ങള്‍ വന്‍ തരംഗം ആയിരിക്കും എന്ന് കരുതിയ യോഗ ഗുരു ബാബ രാംദേവിന്റെ കണക്കുകൂട്ടല്‍ പോലെ കാര്യങ്ങള്‍ നടന്നില്ല. എങ്കിലും സ്ഥാപനം വലിയ വളര്‍ച്ചയാണ് നേടിയത്. ഇന്ത്യയിലെ ഏറ്റവു സമ്പന്നരായ 25 പേരില്‍ ഒരാളാണ് യോഗ ഗുരു ബാബ രാംദേവ്. പല ആരോപണങ്ങളും ഈ ഉല്‍പന്നങ്ങളെ ചുറ്റിപറ്റി വന്നു. ഇക്കാരണം കൊണ്ടാകാം രാംദേവ് പുതിയ ബിസിനസ് ആരംഭിക്കുന്നത്. സെക്യൂരിറ്റി ബിസിനസ്സിലേക്കാണ് രാംദേവ് ചുവട് വെച്ചിരിക്കുന്നത്. പരാക്രം സുരക്ഷ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് സംരഭത്തിന് പേരിട്ടിരിക്കുന്നത്. ഇന്ന് […]

പതഞ്ജലിക്ക് ലഭിച്ചത് 297 കോടിയുടെ ഇളവുകള്‍

പതഞ്ജലിക്ക് ലഭിച്ചത് 297 കോടിയുടെ ഇളവുകള്‍

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം ബാബാ രാംദേവിന്റെ പതഞ്ജലിക്ക് ലഭിച്ചത് 297 കോടിയുടെ ഇളവുകള്‍. 2013-15 സാമ്പത്തികവര്‍ഷത്തില്‍ പതഞ്ജലിയുടെ വരുമാനം 1,011 കോടിയില്‍ നിന്ന് 2,087 കോടിയായി ഉയര്‍ന്നതായും റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്തു. നരേന്ദ്രമോദി അധികാരത്തില്‍ വന്നശേഷം ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍നിന്നായി ഭൂമി ഏറ്റെടുത്ത വകയിലാണ് 297 കോടിയുടെ ഇളവ് ലഭിച്ചത്. സംസ്ഥാന സര്‍ക്കാരുകളുടെ രേഖകളുടെ അടിസ്ഥാനത്തിലാണ് റോയിട്ടേഴ്സ് റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മോദി അധികാരത്തില്‍ വന്നശേഷം രാംദേവിന്റെ കമ്പനിക്ക് അതിവേഗത്തില്‍ അനുമതികള്‍ നല്‍കുന്നുവെന്ന് റിപോര്‍ട്ട് പറയുന്നു. […]

അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ബഹുരാഷ്ട്ര കമ്പനികളെ പതജ്ഞലി തുരത്തും; ബാബ രാംദേവ്

അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ബഹുരാഷ്ട്ര കമ്പനികളെ പതജ്ഞലി തുരത്തും; ബാബ രാംദേവ്

ഷഹരന്‍പൂര്‍: അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ബഹുരാഷ്ട്ര കമ്പനികളെ തുരത്തുമെന്ന് യോഗഗുരു ബാബരാംദേവ്. ഉപഭോക്തൃ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്ന ബഹുരാഷ്ട്ര കമ്പനികളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കും. ആയുര്‍വേദ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന പതജ്ഞ്ജലിയുടെ ഉടമയാണ് യോഗ ഗുരു ബാബ രാംദേവ്. ബഹുരാഷ്ട്ര കമ്പനികള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ബാബ രാംദേവ് പറഞ്ഞു. ഇന്ത്യയെ ബഹുരാഷ്ട്ര കമ്പനികളുടെ പിടിയില്‍ നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യം. രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയല്ല ബഹുരാഷ്ട്ര കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്, മറിച്ച് രാജ്യത്തെ കൊള്ളയടിക്കുകയാണെന്നും ബാബ രാംദേവ് പറഞ്ഞു. കൃഷി മെച്ചപ്പെടുത്താനുളള […]