ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു: മറ്റൊരാള്‍ക്ക് ഗുരുതരം

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു: മറ്റൊരാള്‍ക്ക് ഗുരുതരം

പയ്യന്നൂര്‍ : കരിവെള്ളൂര്‍ ഓണക്കുന്ന് ദേശീയപാതയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കണ്ടങ്കാളി സ്വദേശിയും കരിവെള്ളൂര്‍ മണക്കാട്ട് താമസിക്കുന്ന ഇലക്ട്രീഷ്യന്‍ എടാടന്‍ വിനോദ് കുമാറാണ് (47)മരിച്ചത്. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് കണ്ടന്‍കാളി സമുദായ ശ്മശാനത്തില്‍ നടക്കും. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കരിവെള്ളൂര്‍ ചെറുമൂലയിലെ ഉണ്ണി എന്ന ശ്രീകാന്ത് പൊതുവാള്‍(29) പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ തീവൃപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി 9.45ന് ഓണക്കുന്ന് ജംഗ്ഷന് സമീപമാണ് അപകടം. പയ്യന്നൂര്‍ നിന്നും കരിവെള്ളൂരിലെ വീട്ടിലേക്ക് പോകുകയായിരുന്ന വിനോദ് […]

ഗ്രാന്റ് തേജസ് പയ്യന്നൂര്‍ ഷോറൂം വിപുലീകരിച്ചു

ഗ്രാന്റ് തേജസ് പയ്യന്നൂര്‍ ഷോറൂം വിപുലീകരിച്ചു

പയ്യന്നൂര്‍: ഗ്രാന്റ് തേജസ് പയ്യന്നൂര്‍ ഷോറൂമിലെ കല്യാണസാരികളുടെയും കുട്ടികളുടെ വസ്ത്രങ്ങളുടെയും വിപുലീകരിച്ച സെക്ഷനുകളുടെ ഉദ്ഘാടനം കെ മുസ്തഫ, സിയാന ഖാലിദ്, സെഹവ ഖാലിദ്, റസീന്‍ ഫൈസല്‍, റിസ ഫൈസല്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിച്ചു. മാനേജിങ് ഡയറക്ടര്‍മാരായ കെ. എം. അഷറഫ്, കെ ഖാലിദ്, ഹിദാഷ് അഷറഫ് എന്നിവര്‍ പങ്കെടുത്തു.

പയ്യന്നൂരില്‍ കാറ്റിലും മഴയിലും കനത്ത നാശം

പയ്യന്നൂരില്‍ കാറ്റിലും മഴയിലും കനത്ത നാശം

കണ്ണൂര്‍: പയ്യന്നൂരിലും പരിസരങ്ങളിലുമുണ്ടായ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. മരങ്ങള്‍ വീണു രണ്ടു വീടുകള്‍ തകര്‍ന്നു. പലയിടത്തും റോഡ് ഗതാഗതവും തടസപ്പെട്ടു. വൈദ്യുതി വിതരണവും താറുമാറായി. ഇന്ന് പുലര്‍ച്ചെയാണ് ശക്തമായ കാറ്റും മഴയുമുണ്ടായത്. തായിനേരി ബൈപാസ് ജംഗ്ഷനു സമീപത്തെ തായമ്പത്ത് കൃഷ്ണന്റെ വീടിനു മുകളില്‍ മരം വീണു. ഈ രണ്ടപകടങ്ങളിലും ആര്‍ക്കും പരിക്കില്ല. തായിനേരി, അന്നൂര്‍, വെള്ളൂര്‍, കരിവെള്ളൂര്‍, പയ്യന്നൂര്‍, എന്നിവിടങ്ങളില്‍ മരം പൊട്ടിവീണു ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. കരിവെള്ളൂര്‍ ദേശീയപാതയില്‍ […]

നാടോടി ബാലികയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതി ഒളിവിലെന്ന് പൊലീസ്

നാടോടി ബാലികയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതി ഒളിവിലെന്ന് പൊലീസ്

കണ്ണൂര്‍: പയ്യന്നൂരില്‍ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതി ഒളിവിലെന്ന് പൊലീസ്. പ്രതിയായ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ പി.ടി ബേബി രാജന്‍ കര്‍ണാടകത്തിലേക്ക് കടന്നിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ ബുധനാഴ്ചയാണ് കുടുംബത്തോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന ഏഴു വയസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് ബന്ധുക്കളെത്തി രക്ഷപ്പെടുത്തുകയായിരുന്നു. പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ ബേബി രാജനെതിരെ ബലാത്സംഗ ശ്രമത്തിനും ബാലികയെ പീഡിപ്പിച്ചതിനും പോക്സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്

പയ്യന്നൂരില്‍ പടക്ക കടക്ക് തീപിടിച്ചു ; കെട്ടിടത്തിന്റെ താഴത്തെ നില പൂര്‍ണമായും കത്തി നശിച്ചു

പയ്യന്നൂരില്‍ പടക്ക കടക്ക് തീപിടിച്ചു ; കെട്ടിടത്തിന്റെ താഴത്തെ നില പൂര്‍ണമായും കത്തി നശിച്ചു

പയ്യന്നൂര്‍: പയ്യന്നൂര്‍ മാതമംഗലത്ത് പടക്ക കടക്ക് തീപിടിച്ചു. മാതമംഗലം മെയിന്‍ റോഡിലെ ലക്ഷ്മി പടക്ക വ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. മൂന്നു നില കെട്ടിടത്തിന്റെ താഴത്തെ നില പൂര്‍ണമായും കത്തി നശിച്ചു. കടയുടെ പുറത്തു നിര്‍ത്തിയിട്ടിരുന്ന ബൈക്കും അഗ്നിക്കിരയായി. പയ്യന്നൂരില്‍ നിന്നുള്ള അഗ്നിശമനസേനാ യൂണിറ്റും പ്രദേശവാസികളും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.

പയ്യന്നൂരില്‍ മാരകായുധങ്ങളുമായി വീട് കയറി അക്രമം ; അഞ്ച് പേര്‍ക്ക് പരുക്ക്

പയ്യന്നൂരില്‍ മാരകായുധങ്ങളുമായി വീട് കയറി അക്രമം ; അഞ്ച് പേര്‍ക്ക് പരുക്ക്

പയ്യന്നൂര്‍: പയ്യന്നൂരില്‍ മാരകായുധങ്ങളുമായി ഒരു സംഘം വീട്ടില്‍ കയറി നടത്തിയ അക്രമത്തില്‍ സ്ത്രീകളടക്കം അഞ്ച് പേര്‍ക്ക് പരുക്ക്. അക്രമ സംഘം സമീപത്തുണ്ടായിരുന്ന കാറും അടിച്ചു തകര്‍ത്തു. ഇന്നലെ രാത്രി 11 മണിയോടെ പയ്യന്നൂര്‍ പെരുമ്പയിലാണ് സംഭവം നടന്നത്. പരുക്കേറ്റ പെരുമ്പയിലെ എ.സി.ഹൗസിലെ സൈനുല്‍ ആബിദ് (53), മക്കളായ മുഹമ്മദ് താക്കീര്‍ (24), മുഹമ്മദ് യാസിന്‍ (19), ബന്ധുക്കളായ കെ.ഖദീജ (55), എന്‍. ഷര്‍ഫുന്നീസ (30) എന്നിവരെ പയ്യന്നൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുമ്പുവടി കൊണ്ട് തലക്ക് അടിയേറ്റ മുഹമ്മദ് […]

പയ്യന്നൂരില്‍ വര്‍ക്ക് ഷോപ്പ് കത്തി നശിച്ചു

പയ്യന്നൂരില്‍ വര്‍ക്ക് ഷോപ്പ് കത്തി നശിച്ചു

പയ്യന്നൂര്‍: പയ്യന്നൂരില്‍ കാസര്‍കോട് സ്വദേശിയുടെ വര്‍ക്ക് ഷോപ്പ് കത്തി നശിച്ചു. കാസര്‍കോട് എടച്ചാക്കൈ സ്വദേശി യു.പി.വി. പ്രമോദിന്റെ ഉടമസ്ഥതയില്‍ കൊറ്റി മേല്‍പ്പാലത്തിനുസമീപത്തെ പെരുമാള്‍ ഓട്ടോ മൊബൈല്‍ വര്‍ക്ക് ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. കംപ്രസര്‍ മെഷീന്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍, രണ്ട് വീപ്പ ഓയില്‍ തുടങ്ങിയവ കത്തിനശിച്ചു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്.

പയ്യന്നൂര്‍ സിപിഎം-ലീഗ് സംഘര്‍ഷം: അഞ്ച് പേര്‍ അറസ്റ്റില്‍

പയ്യന്നൂര്‍ സിപിഎം-ലീഗ് സംഘര്‍ഷം: അഞ്ച് പേര്‍ അറസ്റ്റില്‍

പയ്യന്നൂര്‍: കൊടിമരം സ്ഥാപിച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റത്തെ തുടര്‍ന്നു ബോംബേറും അക്രമവും നടന്ന കവ്വായിയിലെ അക്രമ സംഭവങ്ങളില്‍ ആറു കേസുകളിലായി അഞ്ച് പേരെ അറസ്റ്റു ചെയ്തു. വിവിധ പരാതികളില്‍ ഇരുന്നൂറോളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഇതുവരെ ലഭിച്ച പരാതികളില്‍ ആറര ലക്ഷം രൂപയുടെ നഷ്ടവും കണക്കാക്കുന്നു. കവ്വായിയിലെ ഡിവൈഎഫ്‌ഐ – സിപിഎം പ്രവര്‍ത്തകരായ മുകേഷ് (31), ഇ.അനൂപ് (30), കെ.രഞ്ജിത്ത് (30), കെ.ബിനീഷ് (32), മുഹമ്മദ് ഹാഷിം(29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഈ അഞ്ച് പേരും രജിസ്റ്റര്‍ ചെയ്ത […]

പയ്യന്നൂരില്‍ തീപിടുത്തം

പയ്യന്നൂരില്‍ തീപിടുത്തം

പയ്യന്നൂര്‍:പയ്യന്നുര്‍ പെരുമ്പയിലെ അമീന്‍ ടെക്‌സ് സ്‌റ്റൈല്‍ സ്ഥാപനത്തിനാണ് തീപിടിച്ചത് തീ പിടുത്തതില്‍ സ്ഥാപനം പൂര്‍ണമായും കത്തിനശിച്ചു. തീ പടര്‍ന്നു പിടിക്കുന്നത് ശ്രദ്ധയില്‍ പെട്ട ജീവനക്കാര്‍ സ്ഥാപനത്തില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു .ജീവനക്കാരുടെ സമയോചിത ഇടപെടല്‍ അപകടത്തിന്റെ ആഴം കുറച്ചു. സമീപത്തെ രണ്ടു കടകള്‍ക്കും നാശനഷ്ടം സംഭവിച്ചു നഗരത്തില്‍ തിരക്കേറിയഭാഗത്തു ,കടകള്‍ക്കു നടുവില്‍ ഉച്ചയോടെ ഉണ്ടായ തീപിടുത്തത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരായി .പയ്യന്നുരില്‍ നിന്നും എത്തിയ ഫയര്‍ ഫോഴ്സും ,ഓടിക്കൂടിയ ജനങ്ങളും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത് .ഷോര്‍ട്‌സര്‍ക്യൂട്ട് ആണ് […]

ജി.ടെക്ക് പയ്യന്നൂര്‍ സെന്ററില്‍ ജോബ്‌ഫെയര്‍ നവംബര്‍ 11ന്

ജി.ടെക്ക് പയ്യന്നൂര്‍ സെന്ററില്‍ ജോബ്‌ഫെയര്‍ നവംബര്‍ 11ന്

പയ്യന്നൂര്‍: ജി.ടെക്ക് കമ്പ്യൂട്ടര്‍ സെന്റര്‍ പയ്യന്നൂര്‍ ശാഖയില്‍ 2017 വര്‍ഷത്തെ ജോബ്ഫെയര്‍ സംഘടിപ്പിക്കുന്നു. ആയിരത്തോളം വേക്കന്‍സികളാണ് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി കമ്പനികള്‍ പങ്കെടുക്കുന്ന ജോബ് ഫെയര്‍ നവംബര്‍ 11ന് ജി.ടെക് പയ്യന്നൂര്‍ സെന്ററില്‍ നടക്കും. ജി.ടെക്ക് സെന്ററില്‍ പഠിച്ചവര്‍ക്കും, അല്ലാത്തവര്‍ക്കും ഈ സുവര്‍ണാവസരം ഉപയോഗിക്കാം. പ്ലസ്.ടു, എഞ്ചിനീയറിംഗ്, എം.ബി.എ, മാര്‍ക്കറ്റിംഗ്,ഡിസൈനിംഗ് തുടങ്ങി വിവിധ മേഖലകളില്‍ തൊഴിലന്വേഷിക്കുന്നവര്‍ക്ക് ജോബ് ഫെയറില്‍ പങ്കെടുക്കാം. മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ബയോ ഡാറ്റയും, പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആവശ്യമാണ്. […]

1 2 3