മാടായി സര്‍വീസ് സഹകരണ ബാങ്ക് എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിജയികളെ അനുമോദിച്ചു

മാടായി സര്‍വീസ് സഹകരണ ബാങ്ക് എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിജയികളെ അനുമോദിച്ചു

പഴയങ്ങാടി: മാടായി സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പെടുത്തിയ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ കാഷ് അവാര്‍ഡ് നല്‍കി അനുമോദിച്ചു. മാടായി സര്‍വീസ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന പരിപാടി ഡി സി സി പ്രസി.സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.വി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം.പവിത്രന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസി.പി.പി.കരുണാകരന്‍, മാടായി മണ്ഡലം പ്രസി.സുധീര്‍ വെങ്ങര, മാടായി ലിഗ് കമ്മിറ്റി പ്രസി. പി.എം.ഹനീഫ്, ബി ‘സി. […]

പഴയങ്ങാടി ജ്വല്ലറി മോഷണം ; പ്രതികളെ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലും സംഘവും പിടികൂടി

പഴയങ്ങാടി ജ്വല്ലറി മോഷണം ; പ്രതികളെ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലും സംഘവും പിടികൂടി

തളിപ്പറമ്പ്: തെളിവുകള്‍ ഇല്ലാതാക്കി എല്ലാ പഴുതുകളും അടച്ച് വളരെ ആസൂത്രിതമായി നടത്തിയ മോഷണത്തിലെ പ്രതികളെ കുടുക്കി കേരളാ പൊലിസിനു തന്നെ അഭിമാനമായി മാറിയത് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ അന്വേഷണ മികവ്. മോഷണം നടന്ന് പതിനേഴാമത്തെ ദിവസമാണ് പ്രതികളാരെന്ന് പൊലിസിന് തെളിവുകള്‍ സഹിതം സ്ഥീരീകരിക്കാനായത് കെ.വി.വേണുഗോപാലിന്റെ അനുഭവ സമ്പത്ത് കൊണ്ട് മാത്രമാണെന്നത് ഈ അവസരത്തില്‍ ചര്‍ച്ചയാകുകയാണ്. നേരത്തേ നിരവധി പ്രമാദമായ കേസുകള്‍ തെളിയിച്ച് മുഖ്യമന്ത്രിയുടെ പ്രത്യേക ബഹുമതിക്കര്‍ഹനായ കെ.വി.വേണുഗോപാലിന്റെ തൊപ്പിയിലെ പൊന്‍തൂവലായി മാറിയിരിക്കുകയാണ് പഴയങ്ങാടി ഈ ജ്വല്ലറി കവര്‍ച്ച […]

അമാന്‍ ബില്‍ഡ് മാര്‍ട്ട് പഴയങ്ങാടി ഷോറും ഉദ്ഘാടനം ചെയ്തു

അമാന്‍ ബില്‍ഡ് മാര്‍ട്ട് പഴയങ്ങാടി ഷോറും ഉദ്ഘാടനം ചെയ്തു

ടൈല്‍സ്, സാനിറ്ററിവെയേര്‍സ്, ഇലക്ട്രിക്കല്‍സ്, പ്ലംബിംഗ്, ഹാര്‍ഡ് വെയര്‍സ്, പെയിന്റ്, ലോക്ക്, ഫാന്‍സി ലൈറ്റ്, ഗ്ലാസ് തുടങ്ങിയവയുടെ അതിവിശാലമായ ശ്രേണി ഉപഭോക്താക്കള്‍ക്കായി ഒരുക്കി അമാന്‍ ബില്‍ഡ് മാര്‍ട്ടിന്റെ പഴയങ്ങാടി ഷോറും ഉദ്ഘാടനം ചെയ്തു. 10000 ചതുരശ്ര അടി വിസ്തൃതിയില്‍ ഒരുക്കിയ അമാന്‍ ബില്‍ഡ് മാര്‍ട്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങളുടെ സാന്നിദ്ധ്യത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇന്ത്യന്‍ ഫുഡ് ബോള്‍ പ്ലെയര്‍ മുഹമ്മദ് റാഫി ചടങ്ങില്‍  മുഖ്യാതിഥിയായി സംബന്ധിച്ചു. അമാന്‍ ബില്‍ഡ് […]