പുരുഷ സംരക്ഷണത്തിന് നിയമം വേണ്ടിവരും: പി.സി ജോര്‍ജ്

പുരുഷ സംരക്ഷണത്തിന് നിയമം വേണ്ടിവരും: പി.സി ജോര്‍ജ്

കൊല്ലം: ഏതെങ്കിലും ഒരു സ്ത്രീ പരാതി കൊടുത്താല്‍ പുരുഷനെ പിടിച്ച് ജയിലില്‍ അടക്കുന്നത് ശരിയല്ലെന്നും ഈ അവസ്ഥ മാറണമെന്നും പി.സി.ജോര്‍ജ് എം.എല്‍.എ പറഞ്ഞു. സ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടോയെന്ന് പരിശോധിച്ച ശേഷമേ പുരുഷനെതിരെ നടപടി എടുക്കാവൂ. അതല്ലെങ്കില്‍ പുരുഷ സംരക്ഷണത്തിന് പുതിയ നിയമം കൊണ്ടുവരേണ്ടി വരും. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് നിരപരാധിയെന്ന് തെളിഞ്ഞുവരികയാണ്. പൊലീസ് ഉന്നയിച്ച 19 ആരോപണങ്ങളും കളവാണെന്ന് തെളിഞ്ഞിരിക്കുന്നു. സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ടി തയ്യാറാക്കിയ നിയമം തെറ്റായി വ്യാഖ്യാനിച്ച് പുരുഷന്‍മാരെ അടിമകളാക്കാന്‍ ഉപയോഗിക്കുന്നത് […]

നടന്‍ ദിലീപിനും പി.സി. ജോര്‍ജ്ജ് എം.എല്‍.എ യുടെ മകനും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ബന്ധം

നടന്‍ ദിലീപിനും പി.സി. ജോര്‍ജ്ജ് എം.എല്‍.എ യുടെ മകനും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ബന്ധം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചനയിലെ പ്രതിയായ നടന്‍ ദിലീപിനും പിസി ജോര്‍ജ്ജ് എം.എല്‍.എ യുടെ മകന്‍ ഷോണ്‍ജോര്‍ജ്ജിനും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ബന്ധമുള്ളതായി പോലീസ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പോലീസിന് കിട്ടിയതായിട്ടാണ് വിവരം. ഇരുവരെയും ഉടന്‍ ചോദ്യം ചെയ്യാന്‍ പോലീസ് ഒരുങ്ങുന്നതായിട്ടാണ് വിവരം. മകനും ദിലീപുമായി ബന്ധത്തെക്കുറിച്ച് പിസി ജോര്‍ജ്ജ് തന്നെ വിശദീകരിക്കണമെന്ന് പോലീസ് വ്യക്തമാക്കി. മംഗളം ചാനലാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഷോണ്‍ജോര്‍ജ്ജ് വലിയ റിയല്‍ എസ്റ്റേറ്റ് മാഫിയയെ നിയന്ത്രിക്കുന്ന ആളാണെന്നും പോലീസ് ഉടന്‍ […]

പൂഞ്ഞാര്‍ എം.എല്‍.എ പിസി ജോര്‍ജിനെതിരെ കൊലപാതക ശ്രമത്തിന് കേസ്

പൂഞ്ഞാര്‍ എം.എല്‍.എ പിസി ജോര്‍ജിനെതിരെ കൊലപാതക ശ്രമത്തിന് കേസ്

കോട്ടയം: മുണ്ടക്കയം വെള്ളനാടി എസ്റ്റേറ്റ് തൊഴിലാളികള്‍ക്കു നേരെ തോക്കുചൂണ്ടി ഭീക്ഷണിപ്പെടുത്തിയ സംഭവത്തില്‍ പൂഞ്ഞാര്‍ എം.എല്‍.എ പിസി ജോര്‍ജിനെതിരെ കൊലപാതക ശ്രമത്തിന് കേസ്. അസഭ്യം പറയല്‍, ഭീക്ഷണിപ്പെടുത്തല്‍, കൊലപാതക ശ്രമം എന്നീ വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് മുണ്ടക്കയം പോലീസ് എം.എല്‍.എ ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്നലെ മുണ്ടക്കയം വെള്ളനാടി എസ്റ്റേറ്റിലായിരുന്നു നാടകീയ രംഗങ്ങള്‍. എസ്റ്റേറ്റിനു സമീപത്തെ പുറമ്പോക്കില്‍ ഭൂമി കയ്യേറിയെന്ന പരാതി പരിശോധിക്കാന്‍ എത്തിയ എം.എല്‍.എ സംസാരത്തിനിടെ തോക്ക് ചൂണ്ടി അദേഹം കയര്‍ക്കുകയായിരുന്നൂ. ആസിഡ് ഒഴിക്കുമെന്ന് പിസി ഭീക്ഷണിപ്പെടുത്തിയെന്നും തൊഴിലാളികള്‍ ആരോപണം […]