സ്വകാര്യ ബസ് ഡ്രൈവര്‍: കുളത്തില്‍ മരിച്ച നിലയില്‍

സ്വകാര്യ ബസ് ഡ്രൈവര്‍: കുളത്തില്‍ മരിച്ച നിലയില്‍

കോഴിക്കോട്: സ്വകാര്യ ബസ് ഡ്രൈവര്‍ കുറ്റ്യാടി പാറക്കടവിലെ കേളോത്ത് അജ്മലിനെ (22) പേരാമ്പ്രയില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചു വരികയായിരുന്നു. മൃതദേഹം കണ്ടതിനടുത്ത സ്ഥലത്താണ് രാത്രി ബസ് നിര്‍ത്തിയിടാറുള്ളത്. കാടും പുല്ലും നിറഞ്ഞ റോഡ് വക്കിലെ കുളത്തില്‍ അബദ്ധത്തില്‍ വീണതാണെന്ന് പറയപ്പെടുന്നു. കുളത്തിനു സമീപം ചെരിപ്പ് കണ്ടതിനെ തുടര്‍ന്ന് ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്. അമ്മദിന്റെയും റംലയുടെയും മകനാണ്. കുറ്റ്യാടിയില്‍ ആംബുലന്‍സ് ഡ്രൈവറായിരുന്ന […]

കക്കയത്ത് ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

കക്കയത്ത് ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

പേരാമ്പ്ര: കക്കയത്ത് ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരാനായ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥി മരിച്ചു. കക്കയം 27-ാം മൈല്‍ റോഡില്‍ നിന്നും കക്കയം ഡാമിലേക്കുള്ള വഴിയില്‍ വളവില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടം നടന്നയുടന്‍ അജിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കക്കയം ഡാം റോഡില്‍ ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് നടന്ന അപടത്തിലാണ് കല്ലാനോട്, കരിയാത്തുംപാറ പുത്തന്‍പുരയില്‍ ജെയിംസിന്റെ മകന്‍ അജിന്‍ (19) മരണപ്പെട്ടത്.

യുവതിയെ ഇടിച്ചു വീഴ്ത്തിയ കാര്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ജീപ്പിലിടിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

യുവതിയെ ഇടിച്ചു വീഴ്ത്തിയ കാര്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ജീപ്പിലിടിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

പേരാമ്പ്ര: സംസ്ഥാന പാതയില്‍ കൂത്താളിയില്‍ വഴിയാത്രക്കാരിയായ യുവതിയെ ഇടിച്ചു വീഴ്ത്തിയ കാര്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ മറ്റൊരു ജീപ്പലും ഇടിച്ചു. നിയന്തണം വിട്ട ജീപ്പ് സമീപത്തെ മരത്തിലിടിച്ചു നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ജീപ്പില്‍ സഞ്ചരിച്ച നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. ജീപ്പില്‍ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നു. പരുക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂത്താളി സ്വദേശിനിയായ പുളിയുള്ള പറമ്പില്‍ ഗോപിയുടെ ഭാര്യ മിനി (34)യെയാണ് കാര്‍ ആദ്യം ഇടിച്ചു വീഴ്ത്തിയത്. പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ഉടന്‍ തിരിച്ച് […]

കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കണം

കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കണം

കോഴിക്കോട്‌: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ആത്മ കോഴിക്കോടിന്റെ നേതൃത്വത്തില്‍ 2017 ആഗസ്റ്റ് 22, 23 തീയതികളില്‍ പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തില്‍ ഹരിതം കാര്‍ഷിക മേള കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. കാര്‍ഷിക ഉല്ന്നങ്ങള്‍ക്ക് ന്യായവില ലഭിക്കണമെന്നും കാര്‍ഷിക മേഖലയില്‍ പുത്തനുണര്‍വ് കാണുന്നുണ്ടെന്നും നെല്‍കൃഷിയ്ക്ക് നടീല്‍ കൂലിയായി ഹെക്ടറിന് 17000 രൂപ വരെ കര്‍ഷകര്‍ക്ക് ധനസഹായമായി നല്‍കാന്‍ പറ്റുന്നുണ്ട്. ഇത് കര്‍ഷകര്‍ക്ക് വളരെ ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കൃഷി ഓഫീസര്‍ […]