ഇന്ധനവില ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരണം:പെട്രോളിയം മന്ത്രി

ഇന്ധനവില ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരണം:പെട്രോളിയം മന്ത്രി

ഗുരുഗ്രാം (ഹരിയാന): പെട്രോളിയം ഉത്പന്നങ്ങള്‍ ചരക്ക് സേവന നികുതി (ജി.എസ്.ടി) യുടെ പരിധിയില്‍ കൊണ്ടുവരണമെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഇതുസംബന്ധിച്ച ധാരണയില്‍ എത്തണമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രകൃതി ക്ഷോഭംമൂലം അമേരിക്കയിലെ എണ്ണയുത്പാദനം 13 ശതമാനം കുറഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവില കുറയാന്‍ ഇത് അടക്കമുള്ളവയാണ് കാരണം. എന്നാല്‍ സമ്ബദ് വ്യവസ്ഥ ശക്തിപ്പെടുന്നതിന് വില നിര്‍ണയാവകാശം എണ്ണക്കമ്ബനികള്‍ക്ക് നല്‍കേണ്ടത് ആവശ്യമാണ്. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് […]

ഇന്ധനവില കുറയും:കേന്ദ്ര പെട്രോളിയം മന്ത്രി

ഇന്ധനവില കുറയും:കേന്ദ്ര പെട്രോളിയം മന്ത്രി

ന്യൂഡല്‍ഹി: ഇന്ധനവില വരും ദിവസങ്ങളില്‍ കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു. വില കുറയാന്‍ പെട്രോളിനെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇങ്ങനെ വന്നാല്‍ വിലയില്‍ വിത്യാസം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവസേനയുള്ള ഇന്ധനവില നിര്‍ണയം സുതാര്യമാണെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. അന്തരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയില്‍ ഇന്ധന വില ഉയരാന്‍ കാരണമായത്. എന്നാല്‍ വരും  ദിവസങ്ങളില്‍ ക്രൂഡ് ഓയില്‍ വില താഴുമെന്നാണ് നിഗമനം.ഇര്‍മ ചുഴലിക്കാറ്റും പെട്രോള്‍ വിലയില്‍ വര്‍ധനവുണ്ടാക്കിയെന്ന് […]

പെട്രോള്‍ വില വര്‍ദ്ധന: പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വത്തിനെതിരെ ‘കണ്ണ് തുറപ്പിക്കല്‍’ സമരവുമായി മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍

പെട്രോള്‍ വില വര്‍ദ്ധന: പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വത്തിനെതിരെ ‘കണ്ണ് തുറപ്പിക്കല്‍’ സമരവുമായി മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍

കോട്ടയം: പെട്രോളിന്റെയും ഡീസലിന്റെയും വില വന്‍തോതില്‍ ദിനംപ്രതി കേന്ദ്ര സര്‍ക്കാരിനെതിരെ ക്രിയാത്മമായി പ്രതികരിക്കാത്ത രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ‘കണ്ണു തുറപ്പിക്കല്‍’ പ്രതിക്ഷേധം സംഘടിപ്പിക്കാന്‍ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയില്‍ പ്രതിപക്ഷ നിരയിലെ പ്രമുഖ രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്ക് പ്രതിക്ഷേധ കത്തുകള്‍ അയയ്ക്കും. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ജനങ്ങള്‍ക്കു വേണ്ടി പ്രതികരിക്കാന്‍ ബാധ്യതയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മൗനം പാലിക്കുന്നത് ജനവഞ്ചനയാണ്. പ്രതിപക്ഷത്തിന്റെ വിചാരം ആനുകൂല്യങ്ങള്‍ പറ്റാന്‍ മാത്രമാണ് വിജയിപ്പിച്ചെതെന്നാണെന്നു ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തി. […]

പെട്രോള്‍ വില: ജനങ്ങളെ കൊള്ളയടിക്കാന്‍ മോദി കോര്‍പ്പറേറ്റുകളെ കയറഴിച്ച് വിട്ടിരിക്കുന്നു – ഹമീദ് വാണിയമ്പലം

പെട്രോള്‍ വില: ജനങ്ങളെ കൊള്ളയടിക്കാന്‍ മോദി കോര്‍പ്പറേറ്റുകളെ കയറഴിച്ച് വിട്ടിരിക്കുന്നു – ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: അനിയന്ത്രിതമായി പെട്രോള്‍, ഡീസല്‍ നിരക്ക് വര്‍ദ്ധിപ്പിച്ച് ജനങ്ങളെ ആവും വിധം കൊള്ളയടിക്കാന്‍ മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളെ കയറഴിച്ച് വിട്ടിരിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് വില കുറഞ്ഞ നിരക്കിലായിട്ടും കഴിഞ്ഞ ഒരുമാസത്തിനിടെ മാത്രം പെട്രോളിന് 4 രൂപയിലധികവും ഡീസലിന് 3 രൂപയിലധിവും വില വര്‍ദ്ധിച്ചു. ദിവസവും പെട്രോള്‍-ഡീസല്‍ നിരക്കുകള്‍ പുനര്‍ നിര്‍ണയിക്കാന്‍ പെട്രോളിയം കമ്പനികള്‍ക്ക് മോദി സര്‍ക്കാര്‍ നല്‍കിയ അനുമതിയുടെ മറവില്‍ ദിനേനെ ചാര്‍ജ്ജില്‍ ചെറിയ വര്‍ദ്ധന […]

ജൂണ്‍ 16-ന് പമ്പുകള്‍ രാജ്യവ്യാപകമായി അടച്ചിടും

ജൂണ്‍ 16-ന് പമ്പുകള്‍ രാജ്യവ്യാപകമായി അടച്ചിടും

ഇന്ധനവില പ്രതിദിനം പരിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് 16-ന് പമ്പുകള്‍ രാജ്യവ്യാപകമായി അടച്ചിടും. ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സിന്റെതാണ് തീരുമാനം. തീരുമാനം പിന്‍വലിക്കണമെന്നും പെട്രോള്‍ വില നിര്‍ണയം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം. പൊതുമേഖലാ എണ്ണക്കമ്പനികളുടെ നീക്കത്തില്‍ പ്രതിഷേധിച്ച് 24 മുതല്‍ അനിശ്ചിതകാല സമരവും തുടങ്ങും. എണ്ണക്കമ്പനികളുടെ പെട്ടെന്നുള്ള തീരുമാനം പെട്രോളിയം വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ സാമ്പത്തിക നഷ്ടം വരുത്തും. പ്രതിദിനം പുതുക്കിയ വില ലഭിക്കാന്‍ പുലരുവോളം കാത്തിരിക്കേണ്ടിയും വരും. വിലയിലെ വ്യക്തത ഉറപ്പില്ലാത്തതിനാല്‍ ഉപഭോക്താക്കളുമായി […]

ഇന്ധനവില കുറച്ചു

ഇന്ധനവില കുറച്ചു

ദില്ലി: രാജ്യവ്യാപകമായി ഇന്ധനവില കുറച്ചു. പെട്രോളിന് രണ്ട് രൂപ 16 പൈസയും ഡീസലിന് രണ്ട് രൂപ 10 പൈസയും കുറച്ചതായി രാജ്യത്തെ ഏറ്റവും വലിയ ഇന്ധനക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. തിങ്കളാഴ്ച അര്‍ധരാത്രിയോടെ പുതുക്കിയ നിരക്കുകള്‍ നിലവില്‍വന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞതും രൂപയുടെ മൂല്യം കുറഞ്ഞതുമാണ് ഇന്ധനവില കുറയാന്‍ കാരണം.വിപണിയിലെ മാറ്റങ്ങള്‍ തുടര്‍ന്നും ഇന്ധനവിലയില്‍ പ്രതിഫലിക്കുമെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. ഏപ്രില്‍ 16ന് പെട്രോളിന് 1.39 രൂപയും ഡീസലിന് 1.04 […]

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന

ന്യൂഡല്‍ഹി: ഇന്ധനവിലയില്‍ വീണ്ടും നേരിയ വര്‍ധന. ഡീസല്‍ ലിറ്ററിന് 44 പൈസയും പെട്രോളിന് ഒരു പൈസയുമാണ് കൂടിയത്. സംസ്ഥാന നികുതി കൂടാതെയുള്ള വിലയാണിത്. പുതുക്കിയ വില ഞായറാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. ഏപ്രില്‍ മാസത്തെ രണ്ടാമത്തെ വില വര്‍ധനയാണിത്. ഏപ്രില്‍ 16ന് പെട്രോളിന് 1.39 രൂപയും ഡീസലിന് 1.04 രൂപയും വര്‍ധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ഇന്ധനവിലയും ഡോളറിനെതിരെ രൂപയുടെ മുല്യവും കണക്കാക്കിയാണ് ഇന്ധന വില പുതുക്കിയിരിക്കുന്നത്.

പെട്രോളിയം ഉത്പന്നങ്ങള്‍ക്കും ഇനി ഹോം ഡെലിവറി

പെട്രോളിയം ഉത്പന്നങ്ങള്‍ക്കും ഇനി ഹോം ഡെലിവറി

ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകളിലെ നീണ്ട ക്യൂ ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ക്ക് പെട്രോളിയം ഉത്പന്നങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കുന്നതിനെ കുറിച്ച് പെട്രോളിയം മന്ത്രാലയം ആലോചിക്കുന്നു.മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ഹോം ഡെലിവറിയായി നല്‍കുകയാണ് പദ്ധതി ലക്ഷ്യം. കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം അറിയിച്ചത്.ഏതാണ്ട് 35 കോടി ജനങ്ങളാണ് ദിവസേന പെട്രോളിനും ഡീസലിനുമായി പമ്പുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍കുന്നത്. ഇതു മൂലമുണ്ടാകുന്ന സമയനഷ്ടം വലുതാണ്. ബുക്കിങ് സംവിധാനം വരുന്നതോടെ വാങ്ങാനെത്തുന്നവര്‍ നേരിടുന്ന സമയ നഷ്ടത്തിന് ഏറെ പരിഹാരമാവുമെന്ന് മന്ത്രാലയത്തിന്റെ ട്വീറ്റില്‍ […]

പെട്രോള്‍ വില ലീറ്ററിന് 1.39 രൂപയും ഡീസല്‍ ലീറ്ററിന് 1.04 രൂപയും കൂടി

പെട്രോള്‍ വില ലീറ്ററിന് 1.39 രൂപയും ഡീസല്‍ ലീറ്ററിന് 1.04 രൂപയും കൂടി

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോള്‍ വില ലീറ്ററിന് 1.39 രൂപയും ഡീസല്‍ ലീറ്ററിന് 1.04 രൂപയും വര്‍ധിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് വര്‍ധനവ് അറിയിച്ചത്. ഈ മാസം ഒന്നിന് ഒന്നിനു പെട്രോള്‍ ലീറ്ററിന് 4.85 രൂപയും ഡീസല്‍ 3.41 രൂപയും കുറഞ്ഞതിനു പിന്നാലെയാണു വര്‍ധന. കേന്ദ്ര ഭരണപ്രദേശങ്ങളായ പുതുച്ചേരി, ചണ്ഡീഗഡ് എന്നിവിടങ്ങളിലും ആന്ധ്രപ്രദേശിലെ വിശാഖപട്ടണം, രാജസ്ഥാനിലെ ഉദയ്പുര്‍, ജാര്‍ഖണ്ഡിലെ ജാംഷെഡ്പുര്‍ എന്നീ നഗരങ്ങളിലും പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസം തോറും പരിഷ്‌കരിക്കുന്ന കാര്യവും […]

പെട്രോള്‍ പമ്പുകള്‍ക്ക് ഇനി ഞായറാഴ്ച അവധി

പെട്രോള്‍ പമ്പുകള്‍ക്ക് ഇനി ഞായറാഴ്ച അവധി

ന്യൂഡല്‍ഹി:രാജ്യത്തെ 25000 ത്തിലധികം വരുന്ന പെട്രോള്‍ പമ്പുകള്‍ക്ക് പ്രവര്‍ത്തന സമയം നിശ്ചയിക്കാനും പമ്പുകള്‍ ഞായറാഴ്ചകളില്‍ അടച്ചിടാനും അഖിലേന്ത്യാ തലത്തില്‍ നീക്കം.ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്‌സ് കണ്‍സോര്‍ഷ്യമാണ് ഇക്കാര്യം അറിയിച്ചത്. പമ്പ് നടത്തിപ്പ് ചെലവ് കുറയ്ക്കുന്നതിനായാണ് പുതിയ തീരുമാനം. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറു വരെയാണ് നിര്‍ദേശിക്കുന്ന പ്രവര്‍ത്തന സമയമെന്ന് കണ്‍സോര്‍ഷ്യം ജനറല്‍ സെക്രട്ടറി രവി ഷിന്‍ഡെ പറഞ്ഞു. മെയ് 15 മുതല്‍ ഇത് പ്രാവര്‍ത്തികമാക്കാനാണ് കണ്‍സോര്‍ഷ്യത്തിന്റെ ശ്രമം.അതേ സമയം പദ്ധതി […]