പെണ്‍കുട്ടികള്‍ വഴിയില്‍ വെച്ച് ഫോണില്‍ സംസാരിച്ചാല്‍ 21,000 രൂപ പിഴ

പെണ്‍കുട്ടികള്‍ വഴിയില്‍ വെച്ച് ഫോണില്‍ സംസാരിച്ചാല്‍ 21,000 രൂപ പിഴ

ദില്ലി: പെണ്‍കുട്ടികള്‍ ഇനിമുതല്‍ വഴിയില്‍ വെച്ച് ഫോണില്‍ സംസാരിക്കരുത്. സംസാരിച്ചാല്‍ 21,000 രൂപ പിഴ ഈടാക്കുമെന്ന് യുപിയിലെ മദോര ഗ്രാമ പഞ്ചായത്ത്. പെണ്‍കുട്ടികള്‍ വഴിയിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ടു നടക്കുന്നത് മറ്റാരെങ്കിലും കണ്ടാലാണ് 21,000 രൂപ പിഴയായി നല്‌കേണ്ടി വരിക. ഉത്തര്‍പ്രദേശിലെ മധുരയില്‍ മദോര ഗ്രാമപഞ്ചായത്താണ് പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഇങ്ങനെയൊരു നിയമം ഏര്‍പ്പെടുത്തിയത്. മധുരയില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ ദൂരെയുള്ള മുസ്ലിം ഗ്രാമമാണ് മദോര. പെണ്‍കുട്ടികള്‍ പരസ്യമായി ഫോണില്‍ സംസാരിക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വഴിയിലൂടെ ഫോണില്‍ സംസാരിച്ച് നടന്നാല്‍ […]

വിജ്ഞാന വ്യവസായ രംഗത്ത് കേരളം മുന്നേറാന്‍ ഫ്യൂച്ചര്‍ ഉച്ചകോടി

വിജ്ഞാന വ്യവസായ രംഗത്ത് കേരളം മുന്നേറാന്‍ ഫ്യൂച്ചര്‍ ഉച്ചകോടി

തിരുവനന്തപുരം: വിജ്ഞാനവ്യവസായ മേഖലയിലെ നൂതനപ്രവണതകള്‍, അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍, ഡിജിറ്റല്‍ നൂതനാശയങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും അനുകൂലമായ ഹബ് ആയി കേരളത്തെ ഉയര്‍ത്തിക്കാട്ടാനുള്ള വഴികള്‍ എന്നിവ ചര്‍ച്ച ചെയ്യാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ പിന്തുണയോടെ ഫ്യൂച്ചര്‍ എന്ന പേരില്‍ നടക്കുന്ന ഉച്ചകോടിക്ക് കൊച്ചി വേദിയാകുന്നു. മാര്‍ച്ച് 22, 23 തീയതികളില്‍ നടക്കുന്ന ഉച്ചകോടിയില്‍ വിവരസാങ്കേതിക വ്യവസായ മേഖലയിലെ ആഗോള പ്രമുഖരുടെ സാന്നിധ്യമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളെ മാറ്റിമറിക്കാന്‍ തക്ക അനന്ത സാധ്യതകളാണ് വിവരസാങ്കേതിക വ്യവസായമേഖലയ്ക്കുള്ളത്. ഇതുമായി […]

മക്കയിലെയും മദീനയിലെയും പള്ളികളില്‍ ഫോട്ടോഗ്രഫി നിരോധിച്ചു

മക്കയിലെയും മദീനയിലെയും പള്ളികളില്‍ ഫോട്ടോഗ്രഫി നിരോധിച്ചു

മക്കയിലെയും മദീനയിലെയും പള്ളികളില്‍ ഫോട്ടോഗ്രഫി നിരോധിച്ച് ഹജ്ജ് ഔഖാഫ് ഭരണവിഭാഗം. ഇനി മുതല്‍ ഹറം മസ്ജിദുകളിലും പരിസരത്തും ഫോട്ടോ എടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതും അനുവദിക്കില്ല. നിയമലംഘിക്കുന്നവരുടെ ക്യാമറകളും ഫോണുകളും പിടിച്ചെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. എംബസികള്‍ക്കും ഹജ്ജ് ഉംറ സര്‍വീസ് കമ്പനികള്‍ക്കും ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. കൂട്ടമായി ഫോട്ടോ എടുക്കുന്നത് മറ്റ് തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന നിരീക്ഷണത്തെത്തുടര്‍ന്നാണ് നിരോധനം. ചിലര്‍ അവരുടെ രാജ്യത്തിന്റെ പതാകയുമേന്തിയാണ് ചിത്രമെടുക്കുന്നത്. ഇത് സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അധികൃതര്‍ വ്യക്തമാക്കി

ഫെയ്‌സ്ബുക്ക് മെസഞ്ചറും നിശ്ചലമായി

ഫെയ്‌സ്ബുക്ക് മെസഞ്ചറും നിശ്ചലമായി

ഫെയ്‌സ്ബുക്ക് മെസഞ്ചറും നിശ്ചലമായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 30 മിനിറ്റ് വാട്ട്‌സ്ആപ്പ് സേവനം നിലച്ചത് ട്വിറ്ററിലൂടെയാണ് വാട്ട്‌സ്ആപ്പ് ഉപഭോക്താക്കള്‍ അറിയിച്ചത്. സെര്‍വറിന്റെ തകരാറാണ് വാട്ട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമായായതെന്നാണ് സൂചന. എന്നാല്‍ പ്രശ്‌നം ഏകദേശം അരമണിക്കൂറിനു ശേഷം പരിഹരിച്ചു. ഇതേ പ്രശ്‌നം തന്നെയാണ് ഫെയ്‌സ്ബുക്ക് മെസഞ്ചറിനും സംഭവിച്ചത്. ഫെയ്‌സ്ബുക്ക് മെസഞ്ചറിലെ മെസേജുകള്‍ ഡിലീറ്റായതായി കണ്ടെത്തിയതായും പലരും ട്വീറ്റ് ചെയ്തു. മെസേജ് അയയ്ക്കാനോ മെസേജ് സ്വീകരിക്കാനോ കഴിയാതെ വന്നതോടെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വാട്ട്‌സ്ആപ്പ് ഉപഭോക്താക്കള്‍ ഈ വിവരം ട്വിറ്ററില്‍ അറിയിച്ചത്. […]

സാംസങ് മേധാവിക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ

സാംസങ് മേധാവിക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ

സോള്‍: കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് കുനേയ്ക്ക് കൈക്കൂലി നല്‍കിയെന്ന കേസില്‍ സാംസങ് മേധാവി ലീ ജാ യങിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ. ദക്ഷിണകൊറിയയെ പിടിച്ചുകുലുക്കിയ അഴിമതി കേസിലാണ് സോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്ട്റ്റ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. തനിക്കുചെയ്തുതന്ന സഹായങ്ങള്‍ക്കു പകരമായി പ്രസിഡന്റിന്റെ വിശ്വസ്തസഹായിക്ക് പണം നല്‍കാന്‍ ലീ ആവശ്യപ്പെട്ടെന്നാണ് അന്വേഷണസമിതി പറയുന്നത്. അഴിമതി ആരോപണത്തെത്തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പാര്‍ക്ക് ഇംപീച്ച്മെന്റ് നടപടി നേരിടുകയാണ്. സാംസങ് ഇലക്ട്രോണിക്‌സിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനമാണ് ഒദ്യോഗികമായി ലീ […]

ഫോണ്‍ കെണി: ജാമ്യമില്ലാ വകുപ്പ് ചുമത്തി എ.കെ ശശീന്ദ്രനെതിരെ കേസ്

ഫോണ്‍ കെണി: ജാമ്യമില്ലാ വകുപ്പ് ചുമത്തി എ.കെ ശശീന്ദ്രനെതിരെ കേസ്

ഫോണ്‍ കെണി വിവാദത്തില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരെ സിജെഎം കോടതി സ്വമേധയാ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കോടതി കേസെടുത്തിരിക്കുന്നത്. കോടതി ശശീന്ദ്രന് നോട്ടീസ് അയച്ചിട്ടുണ്ട്. ലൈംഗികാരോപണ വാര്‍ത്ത സ്വകാര്യ ചാനല്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് എകെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. കേസില്‍ ചാനല്‍ മേധാവിക്കും ജീവനക്കാര്‍ക്കുമെതിരായി ക്രൈംബ്രാഞ്ചും ഹെടെക് സെല്ലും അന്വേഷണം നടത്തിവരികയാണ്. ഇതിനിടെയാണ് ചാനല്‍ ജീവനക്കാരിയായ യുവതി കോടതിയില്‍ നേരിട്ട് പരാതി നല്‍കിയത്. മന്ത്രി തന്നെ ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ചതായും അപമാനിച്ചതായും ചൂണ്ടിക്കാട്ടിയാണ് […]