പിണറായി സര്‍ക്കാര്‍ മോദിക്കു വേണ്ടി തൊഴിലാളി വിരുദ്ധ ലോകബാങ്ക് നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നു : ഹമീദ് വാണിയമ്പലം

പിണറായി സര്‍ക്കാര്‍ മോദിക്കു വേണ്ടി തൊഴിലാളി വിരുദ്ധ ലോകബാങ്ക് നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നു : ഹമീദ് വാണിയമ്പലം

തിരുവനന്തപുരം : കേരളത്തിലെ പിണറായി സര്‍ക്കാര്‍ നിര്‍മിക്കുന്ന തൊഴിലാളി വിരുദ്ധ ബില്ലായ നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ബില്‍ ലോകബാങ്ക് നിര്‍ദ്ദേശവും മോദിയുടെ കോര്‍പ്പറേറ്റ് സ്വപ്നപദ്ധതിയുമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. തൊഴിലാളി വിരുദ്ധ നിയമത്തിനെതിരെ എഫ്.ഐ.ടി.യു സംഘടിപ്പിച്ച നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകബാങ്കിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്ന പദ്ധതിയാണ് കേന്ദ്ര സര്‍ക്കാരിന്റെ താത്പര്യപ്രകാരം ഇടതു സര്‍ക്കാര്‍ നിയമമാക്കുന്നത്. 1978 ലെ കേരളാ ചുമട്ടുതൊഴിലാളി ക്ഷേമ നിയമം, കേരള […]

സീതാറാം യെച്ചൂരിയുടെ നിര്‍ദ്ദേശം സി.പി.എം നേതാക്കള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് ചെന്നിത്തല

സീതാറാം യെച്ചൂരിയുടെ നിര്‍ദ്ദേശം സി.പി.എം നേതാക്കള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും പദവി ദുരുപയോഗം ചെയ്ത് പണമുണ്ടാക്കാന്‍ പാടില്ലെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്‍ദ്ദേശം സംസ്ഥാനത്തെ സി.പി.എം നേതാക്കള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് എതിരെ ഉയര്‍ന്ന പണത്തട്ടിപ്പ് ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സീതാറാം യെച്ചൂരിക്ക് ഇത് പറയേണ്ടി വന്നത് പാര്‍ട്ടിയിലെ ജീര്‍ണതയുടെ ആഴമാണ് വെളിവാക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് പോലും ഇത് തുറന്ന് പറയേണ്ടി വന്നിട്ടും മുഖ്യമന്ത്രി […]

സാമ്പത്തികനേട്ടങ്ങളില്‍ കേരളം നമ്പര്‍ വണ്‍; തീരദേശത്തിനായി 2000 കോടിയുടെ പാക്കേജ്

സാമ്പത്തികനേട്ടങ്ങളില്‍ കേരളം നമ്പര്‍ വണ്‍; തീരദേശത്തിനായി 2000 കോടിയുടെ പാക്കേജ്

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി തകിടം മറിച്ചെന്ന് ചൂണ്ടിക്കാട്ടി പിണറായി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ്. തീരദേശത്തിനായി 2000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരദേശ മേഖലയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. സാമ്പത്തികനേട്ടങ്ങളില്‍ കേരളം നമ്പര്‍ വണ്‍ ആണെന്ന് ധനമന്ത്രി പറഞ്ഞു. ഓഖി ദുരന്തം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ കൈക്കൊള്ളേണ്ട പ്രവര്‍ത്തനങ്ങളില്‍ ഒരു മാതൃകയാണ്. വര്‍ഗീയതയ്ക്കു മുന്നില്‍ കേരളം അഭേദ്യമായ കോട്ടയാണെന്നും ധനമന്ത്രി വ്യക്തമാക്കി. തീരദേശഗ്രാമങ്ങളില്‍ വൈ.ഫൈ സംവിധാനം ഏര്‍പ്പെടുത്തും. മല്‍സ്യമേഖലയുടെ മൊത്തം […]

ബസ് ചാര്‍ജ്ജ് കൂട്ടുമെന്ന സൂചനയുമായി മുഖ്യമന്ത്രി

ബസ് ചാര്‍ജ്ജ് കൂട്ടുമെന്ന സൂചനയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് കൂട്ടുമെന്ന സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡീസല്‍ വില വര്‍ദ്ധന മോട്ടോര്‍ വാഹന വ്യവസായ രംഗത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. നിരക്ക് കൂട്ടണമെന്ന ആവശ്യം ബസുടമകള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം താനുമായി നടത്തിയ ചര്‍ച്ചയില്‍ ബസുടമകള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. പണിമുടക്ക് ഒഴിവാക്കണമെങ്കില്‍ നിരക്ക് വര്‍ദ്ധനയില്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്നാണ് ബസുടമകള്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നിലയില്‍ നിരക്ക് വര്‍ദ്ധിപ്പിക്കേണ്ട നടപടിയിലേക്ക് പോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. […]

കാരുണ്യ, ഇഎസ്ഐ ചികിത്സാ പദ്ധതികളില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ പിന്‍മാറുന്നു

കാരുണ്യ, ഇഎസ്ഐ ചികിത്സാ പദ്ധതികളില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ പിന്‍മാറുന്നു

തിരുവനന്തപുരം : സൗജന്യ ചികിത്സാ പദ്ധതികളില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ പിന്‍മാറുന്നു. കാരുണ്യ, ആര്‍.എസ്.ബി.വൈ, ഇഎസ്ഐ പദ്ധതികളില്‍ നിന്നാണ് സ്വകാര്യ ആശുപത്രികള്‍ പിന്‍മാറിയത്. സര്‍ക്കാര്‍ നൂറ് കോടിയലധികം രൂപ കുടിശ്ശിക വരുത്തിയതായി മാനേജ്‌മെന്റുകള്‍ അറിയിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ പദ്ധതികളില്‍ ചികിത്സ ലഭ്യമാകില്ലെന്നും അവര്‍ വ്യക്തമാക്കി.

കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍ തുക പൂര്‍ണമായും നല്‍കും: മുഖ്യമന്ത്രി

കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍ തുക പൂര്‍ണമായും നല്‍കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ തുക പൂര്‍ണമായും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി അദ്ദേഹം അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ പെന്‍ഷന്‍ ബാദ്ധ്യത ഏറ്റെടുക്കാനാവില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ല. വരവിനെക്കാള്‍ ചെലവ് വരുന്നതാണ് കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധിക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി ഇതിനെക്കാളും രൂക്ഷമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

കണ്ണൂര്‍: പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെ ഉയര്‍ന്ന തട്ടിപ്പ് വിവാദവും പ്രാദേശിക പ്രശ്‌നങ്ങളും കത്തുന്നതിനിടെ സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഇന്നാരംഭിക്കും. കണ്ണൂര്‍ ഇ.കെ.നായനാര്‍ അക്കാദമിയില്‍ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.

തിരുപ്പതി മാതൃക ശബരിമലയില്‍ നടപ്പാക്കാനാവുമോയെന്ന് പരിശോധിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുപ്പതി മാതൃക ശബരിമലയില്‍ നടപ്പാക്കാനാവുമോയെന്ന് പരിശോധിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുപ്പതി ക്ഷേത്രത്തില്‍ തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിട്ടുള്ള സൗകര്യങ്ങളില്‍ ശബരിമലയ്ക്ക് അനുയോജ്യമായവ പരിശോധിച്ച് നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഇതിനായി ഒരു വിദഗ്ധ സമിതി ഉടന്‍ തിരുപ്പതിക്ക് പോകും. ശബരിമല ഉപദേശക സമിതിയുടെ ഏറ്റവും അടുത്ത ചുമതല ഇതു പരിശോധിക്കുകയെന്നതാണ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തിരുപ്പതി മോഡല്‍ പഠിക്കുന്നതിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ശബരിമലയില്‍ സ്ഥലപരിമിതിയാണ് പ്രധാന പ്രശ്നം. കാനനക്ഷേത്രം എന്ന പരിഗണന നല്‍കിയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ മാത്രമേ ഇവിടെ […]

ഗീതാ ഗോപിനാഥിന്റെ സാമ്പത്തിക ഉപദേശങ്ങളെ കരുതലോടെ കാണണമെന്ന് സിപിഐ

ഗീതാ ഗോപിനാഥിന്റെ സാമ്പത്തിക ഉപദേശങ്ങളെ കരുതലോടെ കാണണമെന്ന് സിപിഐ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. ഗീതാ ഗോപിനാഥിന്റെ സാമ്പത്തിക ഉപദേശങ്ങളെ കരുതലോടെ കാണണമെന്ന് സിപിഐ. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിന്റെ മുഖപ്രസംഗത്തിലാണ് ഇത് സംബന്ധിച്ച് സൂചിപ്പിച്ചിട്ടുള്ളത്. ഗീത ഗോപിനാഥിന്റെ സാമ്പത്തിക നിര്‍ദേശങ്ങള്‍ കേരള സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളില്‍ സ്വാധീനം ചെലുത്തിയാല്‍ അത് തികച്ചും ആശങ്കാജനകമാണെന്നും, ചെലവു ചുരുക്കലിന്റെ പേരില്‍ പെന്‍ഷനും, ക്ഷേമപദ്ധതികള്‍ അടക്കമുള്ളവയും അധികച്ചിലവാണെന്ന നിലപാട് അപകടകരമാണെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നുണ്ട്.

ലോക കേരള സഭ പ്രവാസികള്‍ക്കൊപ്പം നാടുണ്ട് എന്ന പ്രഖ്യാപനം: മുഖ്യമന്ത്രി

ലോക കേരള സഭ പ്രവാസികള്‍ക്കൊപ്പം നാടുണ്ട് എന്ന പ്രഖ്യാപനം: മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകത്തെവിടെയാണെങ്കിലും മലയാളിക്കൊപ്പം ഈ നാടുണ്ട് എന്ന പ്രഖ്യാപനമായിരുന്നു ലോക കേരള സഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള സൃഷ്ടിക്കായി നാടിന്റെ ഒപ്പമുണ്ട് എന്ന് പ്രവാസികള്‍ക്ക് പ്രഖ്യാപിച്ച വേദി കൂടിയായിരുന്നു ഇത്. കേരള സഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിശാഗന്ധിയില്‍ നടന്ന ലോക കേരള സഭയുടെ സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പല കാര്യങ്ങളിലും നാം നേട്ടമുണ്ടാക്കിയെങ്കിലും കാലാനുസൃതമായി മുന്നേറാനുണ്ട്. ലോകത്താകെയുള്ള മലയാളികളില്‍ 151 പേരെയാണ് സഭയില്‍ ഉള്‍ക്കൊള്ളിക്കാനായത്. ആശയങ്ങളും അഭിപ്രായങ്ങളും […]

1 2 3 11