കേരളത്തിനെതിരായ ഗൂഢനീക്കം വ്യക്തമായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കേരളത്തിനെതിരായ ഗൂഢനീക്കം വ്യക്തമായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭ ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ ജനറല്‍ കൗണ്‍സിലില്‍ പങ്കെടുക്കുന്നതിന് സംസ്ഥാന ടൂറിസം മന്ത്രിയെന്ന നിലയില്‍ എനിക്ക് അനുമതി നല്‍കാതിരുന്നത് ദേശീയ താല്‍പര്യത്തിന് വിരുദ്ധമാകുമെന്നതിനാലാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയ വിവരം മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞു. കേരളത്തിന്റെ ടൂറിസം വികസന സാധ്യതകളെ തുരങ്കം വെക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് അന്ന് എനിക്ക് ചൈനയില്‍ നടന്ന യുഎന്‍ഡബ്ലൂടിഒ പരിപാടിയില്‍ പങ്കെടുക്കുന്നതിന് അനുമതി നല്‍കാതിരുന്നത് എന്ന സംശയം ശരിവെക്കുന്നതാണ് ഈ മറുപടി. നമ്മുടെ സംസ്ഥാനത്തിന് എതിരെ വിദ്വേഷം […]

പിണറായിക്ക് കയ്യടിച്ച്, സുരേഷ് ഗോപിയെ തള്ളിപ്പറഞ്ഞ് കെ.പി ശശികല

പിണറായിക്ക് കയ്യടിച്ച്, സുരേഷ് ഗോപിയെ തള്ളിപ്പറഞ്ഞ് കെ.പി ശശികല

കൊച്ചി: കേരളത്തില്‍ ദളിതര്‍ക്കും പൂജ ചെയ്യാമെന്ന് തെളിയിച്ച സര്‍ക്കാരിന്റെ തീരുമാനം ശരിയാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. ബ്രാഹ്മണ്യം കര്‍മ്മം കൊണ്ട് നേടുന്നതാണെന്നും ദളിതര്‍ എന്നല്ല പൂജാരിമാരായി വരുന്ന എല്ലാവരും ബ്രാഹ്മണരാണെന്നും പറഞ്ഞ കെപിശശികല പിണറായി സര്‍ക്കാരിന്റെ ഈ നടപടി അഭിനന്ദനം അര്‍ഹിക്കുന്ന ഒന്നാണെന്നും വ്യക്തമാക്കി.അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്ന് സിനിമാതാരവും എംപിയുമായ സുരേഷ്ഗോപി പറഞ്ഞത് വിവരക്കേടു കൊണ്ടാണെന്ന് ആധ്യാത്മീക കാര്യങ്ങളില്‍ അദ്ദേഹത്തിനുള്ള വിവരക്കേടാണ് ഇതിന് കാരണമെന്നും ശശികല പറഞ്ഞു. തിരുവനന്തപുരത്ത് യോഗക്ഷേമസഭയുടെ സംസ്ഥാന സമ്മേളനത്തിലായിരുന്നു […]

അമിത് ഷായ്ക്ക് ശക്തമായ താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

അമിത് ഷായ്ക്ക് ശക്തമായ താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്ക് ശക്തമായ താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പി അധ്യക്ഷന്റെ മത-ജാതി വിദ്വേഷ-ധനാധിപത്യ രാഷ്ട്രീയത്തിന് കേരളത്തില്‍ ഇടമില്ലെന്നും അദ്ദേഹത്തിന്റെ അമിതാവേശം അതിരുകടക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അമിത് ഷായുടെ നുണകളെ കേരളം തള്ളിക്കളയുന്നു (#keralarejects #liesbyshah) എന്ന ഹാഷ് ടാഗോടെ ആണ് മുഖ്യമന്ത്രിയുടെ കുറിപ്പ് അവസാനിക്കുന്നത്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം : ‘ അമിത് ഷായുടെ അമിതാവേശം അതിരുകടക്കുന്നു. ബിജെപി അധ്യക്ഷന്റെ മത-ജാതി-വിദ്വേഷ-ധനാധിപത്യ രാഷ്ട്രീയത്തിന് കേരളത്തില്‍ ഇടമില്ല. അത് ബോധ്യപ്പെട്ടപ്പോഴാണ് […]

രാഷ്ട്രപതി നാളെ കേരളത്തില്‍

രാഷ്ട്രപതി നാളെ കേരളത്തില്‍

തിരുവനന്തപുരം: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാളെ കേരളത്തിലെത്തും. അമൃതാനന്ദമയിയുടെ അറുപത്തിനാലാം ജന്‍മദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ രാവിലെ ഒന്‍പതരയ്ക്ക് തിരുവനന്തപുരം വ്യോമസേനാ താവളത്തിലെത്തുന്ന രാഷ്ട്രപതിയെ ഗവര്‍ണ്ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് ഹെലികോപ്ടറില്‍ കായംകുളം എന്‍ടിപിസി ഹെലിപാഡില്‍ ഇറങ്ങിയ ശേഷം റോഡ് മാര്‍ഗം വള്ളിക്കാവിലെ അമൃതാനന്ദമയിയുടെ ആശ്രമത്തിലെത്തും. കൊല്ലത്ത് അമൃതാനന്ദമയി മഠം നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം രാഷ്ട്രപതി നിര്‍വഹിക്കും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് കൊല്ലം ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. രാഷ്ട്രപതി ആയതിന് ശേഷം ആദ്യമായെത്തുന്ന രാംനാഥ് […]

നഴ്‌സുമാരുടെ ശമ്പളം കൂട്ടാന്‍ ധാരണയായില്ല; വീണ്ടും സമരത്തിനൊരുങ്ങുകയാണ് നഴ്‌സുമാരുടെ സംഘടന

നഴ്‌സുമാരുടെ ശമ്പളം കൂട്ടാന്‍ ധാരണയായില്ല; വീണ്ടും സമരത്തിനൊരുങ്ങുകയാണ് നഴ്‌സുമാരുടെ സംഘടന

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം കൂട്ടാന്‍ മുഖ്യമന്ത്രി ഇടപെട്ട് ഉണ്ടാക്കിയ ധാരണ നടപ്പായില്ല. ഒത്ത് തീര്‍പ്പുണ്ടാക്കി രണ്ട് മാസം പിന്നിട്ടിട്ടും ശമ്പളം കൂട്ടിയില്ലെന്ന് മാത്രമല്ല മാനേജ്‌മെന്റുകളുടെ തരംതാഴ്ത്തല്‍ അടക്കം പ്രതികാര നടപടികള്‍ തുടരുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി വീണ്ടും സമരത്തിനൊരുങ്ങുകയാണ് നഴ്‌സുമാരുടെ സംഘടന. സംസ്ഥാനത്താകെ അലയടിച്ച മാലാഖമാരുടെ സമരം. പ്രക്ഷോഭം ശക്തമാകുന്നതിനിടെ കഴിഞ്ഞ ജുലൈ 20ന് മുഖ്യമന്ത്രി ഇടപെട്ട് ശമ്പളം കൂട്ടാന്‍ ആശുപത്രി മാനേജ്‌മെന്റുകളുമായി ധാരണയിലെത്തി. മുഖ്യമന്ത്രിയുടെ ഉറപ്പില്‍ സമരം പിന്‍വലിച്ച […]

യുഎഇയിലെ ഇന്ത്യക്കാരുടെ മോചനം: മുഖ്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചു

യുഎഇയിലെ ഇന്ത്യക്കാരുടെ മോചനം: മുഖ്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചു

തിരുവനന്തപുരം: യുഎഇയിലെ മറ്റു എമിറേറ്റുകളിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ മോചനം സാധ്യമാക്കാന്‍ വിദേശകാര്യമന്ത്രാലയം ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചു.സിവില്‍ കേസുകളില്‍ ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ധാരാളം നിവേദനങ്ങള്‍ സംസ്ഥാന സര്‍ക്കാരിനും വിദേശ മന്ത്രാലയത്തിനും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി സെപ്റ്റംബര്‍ 24 മുതല്‍ 26 വരെ കേരളം സന്ദര്‍ശിച്ചപ്പോള്‍ ഷാര്‍ജ ജയിലില്‍ കഴിയുന്നവരെ […]

ഗൗരിയമ്മ കേരള ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടിയ ജനനേതാവ്: മുഖ്യമന്ത്രി

ഗൗരിയമ്മ കേരള ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടിയ ജനനേതാവ്:  മുഖ്യമന്ത്രി

കേരള സമൂഹത്തെ മാറ്റിമറിച്ച ഭൂപരിഷ്‌കരണ നിയമം അവതരിപ്പിച്ചതിലൂടെ കേരളചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടിയ വ്യക്തിയാണ് ഒന്നാം കേരള മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായിരുന്ന കെ.ആര്‍ ഗൗരിഅമ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭാ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പഴയ നിയമസഭാഹാളില്‍ ചേര്‍ന്ന മുന്‍ നിയമസഭാ സാമാജികരുടെ സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷികമേഖലയില്‍ പിന്നീടുവന്ന എല്ലാ മാറ്റങ്ങള്‍ക്കും ആധാരശിലയായതാണ് ആ നിയമം. നിലപാടുകളില്‍ കാര്‍ക്കശ്യം പുലര്‍ത്തുമ്പോഴും സാധാരണക്കാര്‍ക്ക് നീതി ലഭിക്കാന്‍ വേണ്ടി ശബ്ദമുയര്‍ത്തിയ ഗൗരിയമ്മ ഏറ്റവും മികച്ച ജനപ്രതിനിധിയായി […]

മുഖ്യമന്ത്രി ഗോളടിച്ചു: ഹര്‍ഷാരവത്തോടെ ഫുട്‌ബോള്‍ പ്രേമികള്‍ സ്വീകരിച്ചു

മുഖ്യമന്ത്രി ഗോളടിച്ചു: ഹര്‍ഷാരവത്തോടെ ഫുട്‌ബോള്‍ പ്രേമികള്‍ സ്വീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഗോള്‍ പോസ്റ്റിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തിയായി പന്ത് അടിച്ചു. ”ഗോള്‍….” കണ്ടു നിന്നവര്‍ ഹര്‍ഷാരവത്തോടെയും കൈയടിയോടെയും മുഖ്യമന്ത്രിയുടെ ഗോളിനെ സ്വീകരിച്ചു. ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി കായിക വകുപ്പും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലും വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച വണ്‍ മില്യണ്‍ ഫുട്ബാള്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രി ഗോള്‍ അടിച്ചതോടെ സംസ്ഥാനത്തെല്ലായിടത്തും വണ്‍ മില്യണ്‍ ഗോള്‍ പരിപാടിക്ക് തുടക്കമായി. മുഖ്യമന്ത്രി ഗോളടിച്ച […]

ഷാര്‍ജയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്ന ചരിത്ര മുഹൂര്‍ത്തമാണ് ഷേക്ക് സുല്‍ത്താന്റെ സന്ദര്‍ശനം: മുഖ്യമന്ത്രി

ഷാര്‍ജയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്ന ചരിത്ര മുഹൂര്‍ത്തമാണ്  ഷേക്ക് സുല്‍ത്താന്റെ സന്ദര്‍ശനം: മുഖ്യമന്ത്രി

ഷാര്‍ജയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്ന ചരിത്ര മുഹൂര്‍ത്തമാണ് ഷാര്‍ജ ഭരണാധികാരിയും യു. എ. ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഷേക്ക് സുല്‍ത്താന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡീലിറ്റ് നല്‍കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷേക്ക് സുല്‍ത്താന് ഡീലിറ്റ് ബിരുദം നല്‍കിയതിലൂടെ ഏറെ നാളത്തെ കടമാണ് വീട്ടിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളീയരെ സംബന്ധിച്ച് ഷാര്‍ജ ഭരണാധികാരി അചഞ്ചലമായ സൗഹൃദത്തിന്റെയും അതിരുകളില്ലാത്ത ആതിഥ്യത്തിന്റെയും പ്രതീകമാണ്. യു. […]

ഷാര്‍ജ ഭരണാധികാരി ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയ്ക്ക് രാജകീയ വരവേല്‍പ്പ്

ഷാര്‍ജ ഭരണാധികാരി ഷേക്ക് സുല്‍ത്താന്‍  ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയ്ക്ക് രാജകീയ വരവേല്‍പ്പ്

ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളത്തിലെത്തി. തലസ്ഥാനത്ത് പ്രത്യേക വിമാനത്തിലെത്തിയ അദ്ദേഹത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണമൊരുക്കി. മുഖ്യമന്ത്രിയുടെ പത്നി കമലയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. വൈകിട്ട് 3.15ന് എത്തിയ ഡോ. ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ താലപ്പൊലിയോടും വാദ്യമേളങ്ങളോടും കൂടിയാണ് വരവേറ്റത്. വിമാനത്താവളത്തില്‍ അദ്ദേഹം പോലീസ് സംഘത്തിന്റെ ഗാര്‍ഡ് ഓഫ് ഓണറില്‍ അഭിവാദ്യം സ്വീകരിച്ചു. മന്ത്രിമാരായ ഡോ. കെ.ടി. […]

1 2 3 5