എബിവിപി പ്രവര്‍ത്തകന് മാരകപരിക്ക്

എബിവിപി പ്രവര്‍ത്തകന് മാരകപരിക്ക്

കാസര്‍കോട്: എബിവിപി പ്രവര്‍ത്തകനായ ബോവിക്കാനം അമ്മംങ്കോട് സ്വദേശി എ.പി.ജിഷ്ണുപ്രസാദ് (17) നേരെ സ്‌കൂള്‍ കോമ്പൗണ്ടിന് സമീപത്ത് വെച്ച് സിപിഎം ഗുണ്ടാ അക്രമം. കാസര്‍കോട് ഇരിയണ്ണി വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ജിഷ്ണു. ഇന്നലെ വൈകിട്ട് സ്‌കൂള്‍വിട്ട് വരവെയാണ് പാഞ്ഞടുത്ത പത്തോളം വരുന്ന ക്രിമിനല്‍ സംഘം ഇരുമ്പ് കമ്പികള്‍, കേബിള്‍ വയറുകള്‍, വടിക്കഷ്ണങ്ങള്‍ തുടങ്ങിയ മാരകായുധങ്ങളുമായി അക്രമിച്ചത്. മാരകമായി തലയ്ക്കും കഴുത്തിനും മറ്റും പരിക്കേറ്റ ജിഷ്ണു പ്രസാദ് കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ദിനില്‍, ഹരി, സനല്‍, […]

ഒമ്‌നിവാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു

ഒമ്‌നിവാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു

കാസര്‍ഗോഡ്: ഒമ്‌നിവാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു. ബദിയടുക്ക, ബൈക്കുഞ്ച സ്വദേശിയും ഇപ്പോള്‍ ബേള ബദ്‌രടുക്ക സ്വദേശിയുമായ ശേഷപ്പനായിക്-സരസ്വതി ദമ്പതികളുടെ മകള്‍ അര്‍പ്പിത(17)ആണ് മരിച്ചത്. അഗല്‍പാടി അന്നപൂര്‍ണേശ്വരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. ബദിയടുക്ക പള്ളത്തടുക്ക തിങ്കളാഴ്ച പുലര്‍ച്ചേ രണ്ട് മണിയോടെ ബദിയടുക്ക പോലീസ് സ്റ്റേഷന് സമീപമാണ് അപകടം. കര്‍ണാടക പുത്തൂരിലെ ബന്ധുവീട്ടില്‍ വിവാഹ ചടങ്ങില്‍ സംബന്ധിക്കാന്‍ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. സഹോദരന്‍ അരുണ്‍ കുമാറും മാതാവ് സരസ്വതിയുമായിരുന്നു വാനിലുണ്ടായിരുന്നത്. […]

അനന്ദുവിനെ കൊലപ്പെടുത്തിയ കേസില്‍ ആറുപേര്‍ അറസ്റ്റില്‍

അനന്ദുവിനെ കൊലപ്പെടുത്തിയ കേസില്‍ ആറുപേര്‍ അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ആര്‍.എസ്.എസ് വിട്ട പ്ലസ്ടു വിദ്യാര്‍ത്ഥി അനന്ദു അശോകനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള ആറ് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് അനന്തുവിന്റെ സഹപാഠികളടക്കം ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരായ 10 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം രാത്രി 11 മണിക്കായിരുന്നു സംഭവം. ഇവരില്‍ അഞ്ചു പേര്‍ക്ക് സംഭവവുമായി നേരിട്ട് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. അനന്ദുവിനെ കൊലപ്പെടുത്താന്‍ പലതവണ ആര്‍.എസ്.എസ് ആസൂത്രണം ചെയ്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ തന്നെ അനന്തുവുമായി […]