കൊച്ചിയില്‍ ട്രെയിനിന് ‘തീപിടിച്ചു’

കൊച്ചിയില്‍ ട്രെയിനിന് ‘തീപിടിച്ചു’

കൊച്ചി: കൊച്ചിയില്‍ ട്രെയിനിന് ‘തീപിടിച്ചു’. പഴയ ട്രെയിന്‍ കോച്ചിനു തീയിട്ട് ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ അപകട മുന്നറിയിപ്പ് നല്‍കിയതാണ് നാട്ടുകാരെയാകെ ട്രെയിനിന് തീപിടിച്ചതായി തെറ്റിദ്ധരിപ്പിച്ചത്. തീ പിടിച്ചാല്‍ എന്തു ചെയ്യണമെന്നതിനെപ്പറ്റി റെയില്‍വേ നടത്തിയ പരിശീലനമായിരുന്നെന്ന് അറിയുന്നവരെ നാട്ടുകാരെല്ലാം പരിഭ്രാന്തിയിലായിരുന്നു. അഗ്‌നിശമന സേന, പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. അപകടം സംഭവിച്ചാല്‍ എങ്ങനെ രക്ഷപ്പെടാം പ്രതിരോധിക്കാം എന്ന ബോധവല്‍ക്കരണമാണ് ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ നടന്നത്. രാവിലെ എറണാകുളം മാര്‍ഷലിങ് യാര്‍ഡിലാണു സംഭവം

മഹാരാഷ്ട്രയിലുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് 13 നക്സലേറ്റുകളെ വധിച്ചു

മഹാരാഷ്ട്രയിലുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് 13 നക്സലേറ്റുകളെ വധിച്ചു

മുംബൈ: മഹാരാഷ്ട്ര ഗട്ചിറോലി ജില്ലയില്‍ പൊലീസും നക്സലുകളും തമ്മില്‍ ഏറ്റുമുട്ടല്‍. ഗട്ചിറോലിയിലെ ബോറിയാ വനത്തില്‍ ഇന്ന് രാവിലെ 11 മണിയോടെ ഉണ്ടായ ഏറ്റുമുട്ടലില്‍ 13 നക്സലേറ്റുകളെ വധിച്ചു. മുതിര്‍ന്ന നക്സലേറ്റുകളും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വനത്തിനുള്ളില്‍ നക്സലേറ്റുകള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലിനിടെ നക്സലുകള്‍ വെടിയുതിര്‍ക്കുകയും തുടര്‍ന്നു പൊലീസ് ശക്തമായി തിരിച്ചടിക്കുകയുമായിരുന്നു.

സെക്രട്ടറിയേറ്റിനു സമീപത്തെ മരത്തിനു മുകളില്‍ കയറി സ്ത്രീയുടെ ആത്മഹത്യാഭീഷണി

സെക്രട്ടറിയേറ്റിനു സമീപത്തെ മരത്തിനു മുകളില്‍ കയറി സ്ത്രീയുടെ ആത്മഹത്യാഭീഷണി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു സമീപത്തെ മരത്തിനു മുകളില്‍ കയറി സ്ത്രീ ആത്മഹത്യാ ഭീഷണി മുഴക്കി. കണ്ണൂര്‍ സ്വദേശി വീണയാണ് ഇന്ന് രാവിലെ സെക്രട്ടറിയേറ്റിനു സമീപം പരിഭ്രാന്തി സൃഷ്ടിച്ചത്. പിന്നീട് പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി വീണയെ ബലം പ്രയോഗിച്ച് താഴെയിറക്കി. കണ്ണൂരില്‍ തന്റെ പേരില്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. 2014 ല്‍ പോലീസ് സ്റ്റേഷനില്‍ അക്രമം നടത്തിയെന്നാണ് കേസ്.

സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ജാര്‍ഖണ്ഡ്: സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ ലത്തേഹാര്‍ ജില്ലയിലാണ് സംഭവം. ജില്ലയിലെ സെറന്‍ഡാഗ് വനത്തില്‍ ഇപ്പോഴും സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ജില്ലാ പൊലീസും സിആര്‍പിഎഫും ഒന്നിച്ചാണ് മാവോയിസ്റ്റുകളെ നേരിടുന്നതെന്ന് എസ്പി പ്രശാന്ത് ആനന്ദ് പറഞ്ഞു. കൊല്ലപ്പെട്ട അഞ്ച് മാവോയിസ്റ്റുകളുടെയും അടുത്ത് നിന്ന് മാറി മൂന്ന് എകെ 47 തോക്കുകളും കണ്ടെടുത്തിട്ടുണ്ട്.

മോശമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് ഡി.ജി.പി

മോശമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് ഡി.ജി.പി

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി ഡി.ജി.പി ലോക്നാഥ് ബെഹ്റ. ജനങ്ങളോട് മോശമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രശ്നത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം വിളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോഴുണ്ടായ സംഭവങ്ങള്‍ തികച്ചും നിര്‍ഭാഗ്യകരമാണ്. വാഹനപരിശോധനയിലെ അപാകതകള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെറ്റ് ചെയ്തവരെ ഒരു തരത്തിലും സംരക്ഷിക്കില്ലെന്നും ഡി.ജി.പി വ്യക്തമാക്കി. വാഹന പരിശോധനയ്ക്കിടെ പൊലീസുകാര്‍ മോശമായി പെരുമാറിയതും രണ്ടു പേരുടെ മരണിത്തിനിടയാക്കിയ സംഭവങ്ങളും അരങ്ങേറിയതിനെ തുടര്‍ന്നാണ് […]

കാക്കിയുടുപ്പ് ട്രാഫിക് നിയമങ്ങള്‍ ലംഘിക്കാനുള്ള അധികാരമല്ല : മുഖ്യമന്ത്രി

കാക്കിയുടുപ്പ് ട്രാഫിക് നിയമങ്ങള്‍ ലംഘിക്കാനുള്ള അധികാരമല്ല : മുഖ്യമന്ത്രി

തൃശൂര്‍: കാക്കിയിട്ടാല്‍ ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കാന്‍ അധികാരമുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കരുതരുതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 381 പൊലീസ് ഡ്രൈവര്‍മാരുടെ സല്യൂട്ട് സ്വീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസുകാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ചെറിയ തെറ്റ് പോലും പൊലീസ് സേനയുടെ തെറ്റായി കാണുമെന്നും അതു സേനയ്ക്ക് ഒന്നാകെ നാണക്കേടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ നിലപാടിന് മാറ്റം വേണമെന്നും, പൊലീസ് സേനയുടെ യശസ് ഉയര്‍ത്തുന്ന തരത്തിലായിരിക്കണം ഓരോരുത്തരും പ്രവൃത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. […]

തൊടുപുഴയില്‍ ക്ഷേത്രഭണ്ഡാരത്തില്‍ നിന്ന് 20 രൂപ മോഷ്ടിച്ചയാള്‍ക്ക് 500 രൂപ നല്‍കി പൊലീസ്; കയ്യടികളോടെ സോഷ്യല്‍മീഡിയ

തൊടുപുഴയില്‍ ക്ഷേത്രഭണ്ഡാരത്തില്‍ നിന്ന് 20 രൂപ മോഷ്ടിച്ചയാള്‍ക്ക് 500 രൂപ നല്‍കി പൊലീസ്; കയ്യടികളോടെ സോഷ്യല്‍മീഡിയ

തൊടുപുഴ: ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്നും ഇരുപത് രൂപ മോഷ്ടിച്ച വൃദ്ധന് അഞ്ഞൂറ് രൂപ പിരിവെടുത്ത് നല്‍കി പൊലീസുകാര്‍. വിശപ്പു കാരണമാണ് കാണിക്കവഞ്ചിയില്‍ നിന്ന് 20 രൂപ എടുത്തതെന്ന് അറിയിച്ചതോടെയാണ് തൊടുപുഴ എസ്.ഐ വിഷ്ണു കുമാറും പൊലീസുകാരും ഇയാള്‍ക്ക് പിരിവെടുത്ത് പണം നല്‍കിയത്. കോട്ടയം സ്വദേശിയായ 57കാരന്‍ ഞായറാഴ്ച രാവിലെയാണ് തൊടുപുഴയിലെ ക്ഷേത്രത്തില്‍ നിന്നും 20 രൂപ മോഷ്ടിച്ചത്. പുലര്‍ച്ചെ അഞ്ചരയ്ക്ക് തൊഴാനെത്തിയ ഭക്തര്‍ മോഷണവിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. എന്നാല്‍ ഇയാളുടെ പക്കല്‍ നിന്ന് 20 […]

പാലത്തില്‍ നിന്ന് കായലില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്തു

പാലത്തില്‍ നിന്ന് കായലില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: ആക്കുളം പാലത്തില്‍ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം സ്വദേശി മുരുഗനാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. റോഡരികില്‍ ബൈക്ക് നിറുത്തിവച്ച ശേഷം മുരുഗന്‍ കായലില്‍ ചാടുകയായിരുന്നു. ഇന്നലെ മുതല്‍ ബൈക്ക് റോഡരികില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ പൊലീസും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

വീട്ടമ്മമാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം: ഹക്കിം കുന്നില്‍

വീട്ടമ്മമാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം: ഹക്കിം കുന്നില്‍

കാഞ്ഞങ്ങാട്: ജില്ലയില്‍ അടുത്തിടെയുണ്ടായ വീട്ടമ്മമാരുടെ കൊലപാതക ങ്ങളും അത്തരം കേസുകളിലെ പ്രതികളെ പിടികൂടാത്തിലും ജില്ലയിലെ വീട്ടമ്മമാര്‍ ആശങ്കാകുലരാന്നെന്നും നിലവിലെ പോലീസ് സംവിധാനത്തില്‍ പ്രതികളെ പിടികൂടാന്‍ കഴിയില്ലെന്നും ആയതിനാല്‍ ജില്ലയിലെ പോലീസ് സേന അഴിച്ചുപണിഞ്ഞ് വീട്ടമ്മമാരുടെ ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഡി.സി.സി പ്രസിഡണ്ട് ഹക്കിം കുന്നില്‍ ആവശ്യപ്പെട്ടു. ജില്ലയിലെ വീട്ടമ്മമാരുടെ കൊലപാതകത്തിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് കൊണ്ട് ജില്ലാ മഹിളാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഡി.വൈ.എസ്.പി ഓഫീസ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു’ അദ്ദേഹം യോഗത്തില്‍ മഹിളാ കോണ്‍ഗ്രസ് […]

എസ്ഐയെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

എസ്ഐയെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: എറണാകുളത്ത് വീണ്ടും പോലീസ് ആത്മഹത്യ. നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്ഐ ഗോപകുമാറി (40) നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയാണ് ഗോപന്‍ കുമാര്‍. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഒരു മാസത്തിനിടെ ഇതു രണ്ടാമത്തെ ആത്മഹത്യ. ജനുവരി ആദ്യവാരം കടവന്ത്ര സ്റ്റേഷനില്‍ എ.എസ്.ഐ തൂങ്ങി മരിച്ചിരുന്നു.

1 2 3 27