പത്തുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; തയ്യല്‍ കടയുടമ അറസ്റ്റില്‍

പത്തുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; തയ്യല്‍ കടയുടമ അറസ്റ്റില്‍

കൊച്ചി: പത്തുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ തയ്യല്‍ കടയുടമയെ പോക്‌സോ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂള്‍ യൂണിഫോമിനു വീണ്ടും അളവെടുക്കണമെന്ന് ആവശ്യപ്പെട്ടു കടയിലേക്കു വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി. പൊണേക്കര എല്‍ബിഎസ് റോഡില്‍ പള്ളിപ്പറമ്പില്‍ വീട്ടില്‍ പ്രദീപിനെ(50)യാണ് എസ്ഐ ജെ. ബിനോദ് കുമാറും സീനിയര്‍ സിപിഒ കൃഷ്ണ കുമാറും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

ഇരുപതുകാരിയെ കാണാനില്ലെന്ന് പിതാവിന്റെ പരാതി; കാമുകനൊപ്പം പോയതായി സംശയം

ഇരുപതുകാരിയെ കാണാനില്ലെന്ന് പിതാവിന്റെ പരാതി; കാമുകനൊപ്പം പോയതായി സംശയം

കാഞ്ഞങ്ങാട്: ഇരുപതുകാരിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാമുകനൊപ്പം പോയതായാണ് സംശയിക്കുന്നത്. കൊളവയലിലെ ഗണേശന്റെ മകള്‍ ഭവ്യ ഗണേഷിനെ (20)യാണ് കാണാതായത്. ബുധനാഴ്ച വൈകുന്നേരം മുതല്‍ ഭവ്യയെ കാണാനില്ലെന്ന് പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ചെമ്മട്ടംവയല്‍ തോയമ്മലിലെ അഭിലാഷിനൊപ്പം പോയതായാണ് സംശയിക്കുന്നത്.

നിപ വൈറസ്: മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരെ കേസ്

നിപ വൈറസ്: മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരെ കേസ്

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം നിപ വൈറസ് ബാധിച്ച് മരിച്ച കൂരാച്ചുണ്ട് സ്വദേശി രാജന്റെ സംസ്‌കരിക്കാന്‍ ശ്മശാനം അധികൃതര്‍ വിസമ്മതിച്ചിരുന്നു. സംസ്‌കരിക്കുമ്പോള്‍ ഉയരുന്ന പുക വഴി വൈറസ് ബാധയേല്‍ക്കുമെന്നും മറ്റുമായിരുന്നു മൃതദേഹം സംസ്‌കരിക്കാന്‍ എത്തിയവരോട് ഇവര്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ആരോഗ്യവകുപ്പ് അധികൃതര്‍ ഇവരുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടാകില്ലെന്ന് ഉറപ്പ് നല്‍കിയതോടെയാണ് മൃതദേഹം സംസ്‌കരിച്ചത്.

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു

ചെങ്ങന്നൂര്‍ : മൈക്രോഫിനാന്‍സ് തട്ടിപ്പു കേസില്‍ എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തു. എസ്.എന്‍.ഡി.പിയോഗം സംരക്ഷണ സമിതിയുടെ ഹര്‍ജി പരിഗണിച്ച് കേസെടുക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ വേഗത്തിലാക്കിയത്.

നാടോടി ബാലികയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതി ഒളിവിലെന്ന് പൊലീസ്

നാടോടി ബാലികയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതി ഒളിവിലെന്ന് പൊലീസ്

കണ്ണൂര്‍: പയ്യന്നൂരില്‍ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതി ഒളിവിലെന്ന് പൊലീസ്. പ്രതിയായ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ പി.ടി ബേബി രാജന്‍ കര്‍ണാടകത്തിലേക്ക് കടന്നിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ ബുധനാഴ്ചയാണ് കുടുംബത്തോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന ഏഴു വയസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് ബന്ധുക്കളെത്തി രക്ഷപ്പെടുത്തുകയായിരുന്നു. പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ ബേബി രാജനെതിരെ ബലാത്സംഗ ശ്രമത്തിനും ബാലികയെ പീഡിപ്പിച്ചതിനും പോക്സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്

തിയേറ്ററിലെ പീഡനം; പൊലീസിന് വീഴ്ച സംഭവിച്ചെന്ന് മന്ത്രി കെ.കെ ശൈലജ

തിയേറ്ററിലെ പീഡനം; പൊലീസിന് വീഴ്ച സംഭവിച്ചെന്ന് മന്ത്രി കെ.കെ ശൈലജ

മലപ്പുറം: എടപ്പാളിലെ തിയേറ്ററില്‍ പത്തുവയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. മുതലാളിത്തത്തിന് കീഴ്പ്പെടുന്ന സാഹചര്യം കേരളത്തില്‍ നിന്ന് പൂര്‍ണ്ണമായും മാറിയിട്ടില്ല. തെളിവ് സഹിതം പരാതി ലഭിച്ചെങ്കില്‍ അന്നേരം കേസെടുക്കണമായിരുന്നുവെന്നും കുട്ടിയുടെ അമ്മ ഇങ്ങനെ പെരുമാറിയ സാഹചര്യം സാമൂഹിക നീതി വകുപ്പ് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്ത അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് തൃത്താല സ്വദേശിയായ സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു അറസ്റ്റ്. പോക്സോ […]

കണ്ണൂരില്‍ ഒമ്പത് വയസായ നാടോടി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം

കണ്ണൂരില്‍ ഒമ്പത് വയസായ നാടോടി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം

കണ്ണൂര്‍: കണ്ണൂരില്‍ ഒമ്പത് വയസായ നാടോടി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. കണ്ണൂരിലെ പയ്യന്നൂരിലാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. മെയ് ഒമ്പതിനാണ് സംഭവം നടന്നത്. പയ്യന്നൂര്‍ സ്വദേശി തന്നെയായ യുവാവ് രാത്രിയില്‍ കുട്ടിയെ എടുത്ത് ഓടുകയായിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പത്തു വയസുകാരന്റെ കൊലപാതകം; പ്രതി വിജയമ്മയുടെ ഞെട്ടിപ്പിക്കുന്ന മൊഴി ഇങ്ങനെ

പത്തു വയസുകാരന്റെ കൊലപാതകം; പ്രതി വിജയമ്മയുടെ ഞെട്ടിപ്പിക്കുന്ന മൊഴി ഇങ്ങനെ

കോട്ടയം: കോട്ടയം നഗരത്തെ മുഴുവന്‍ നടുക്കിയ പത്തു വയസുകാരന്റെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. സഹോദരന്റെ പത്തുവയസുള്ള മകന്റെ കഴുത്തില്‍ ചരട് ചുറ്റി ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതി കൈപ്പുഴ കുടിലില്‍ കവല ഭാഗത്ത് നെടുംതൊട്ടിയില്‍ വിജയമ്മ (57)യ്ക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു. വിജയമ്മയുടെ സഹോദരന്‍ ഷാജിയുടെ മകന്‍ രാഹുലിനെ (10) കൊലപ്പെടുത്തിയ കേസില്‍ കോട്ടയം അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. പിഴത്തുക മാതാപിതാക്കള്‍ക്ക് തുല്യമായി നല്‍കണം. 2013 സെപ്റ്റംബര്‍ മൂന്നിന് പുലര്‍ച്ചെ […]

യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ നാട്ടുകാര്‍ തെറ്റുകാരല്ലെന്ന് പൊലീസ്

യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ നാട്ടുകാര്‍ തെറ്റുകാരല്ലെന്ന് പൊലീസ്

പുതുക്കാട്: ചെങ്ങാലൂര്‍ കുണ്ടുകടവില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തില്‍ നാട്ടുകാര്‍ തെറ്റുകാരല്ലെന്ന് എസ്പി. പ്രതിയെ രക്ഷപ്പെടാന്‍ നാട്ടുകാര്‍ സഹായിച്ചെന്ന വാദം പൊലീസ് തള്ളി. 24 മണിക്കുറിനുള്ളില്‍ ഒളിവില്‍പോയ പ്രതി കുണ്ടുകടവ് പയ്യപ്പിള്ളി ബി രാജുവിനെ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു. പുതുക്കാട് സിഐ എസ്.പി.സുധീരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൃത്യം നടത്തിയശേഷം മറ്റൊരാളുടെ ബൈക്കില്‍ കയറി രക്ഷപ്പെട്ട പ്രതി പാലക്കാട് എത്തി ട്രെയിന്‍ മാര്‍ഗം മഹാരാഷ്ട്രയിലേക്ക് കടന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ എഴുതിയതെന്ന് കരുതുന്ന […]

ഒരു മാസമായി ഫോണില്‍ വഴി ചീത്ത വിളിയും ബലാത്സംഗ ഭീഷണിയും, ബി ജെ പി നേതാവിനെതിരെ 60കാരി രംഗത്ത്

ഒരു മാസമായി ഫോണില്‍ വഴി ചീത്ത വിളിയും ബലാത്സംഗ ഭീഷണിയും, ബി ജെ പി നേതാവിനെതിരെ 60കാരി രംഗത്ത്

ബി ജെ പി നേതാവ് ഒരു മാസമായി തെറിവിളിയും ബലാത്സംഗം ഭീഷിണിയുമാണ് എന്നു കാണിച്ച് അറുപതുകാരി പോലീസിനെ സമീപിച്ചു. ഇവരുടെ പരാതിയില്‍ തൃശ്ശൂര്‍ സ്വദേശിയായ അഭിഭാഷന്‍ കെ വി ഗുരൂവായുരപ്പനെതിരെ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു. നെയ്യറ്റിന്‍കര സ്വദേശിയായ സുകുമാരിയാണു പരാതിക്കാരി. ഫോണ്‍ കോളുകളിലൂടെ ഗുരുവായൂരുപ്പന്‍ ഫോണില്‍ വിളിച്ചു നിരന്തരമായി അസഭ്യം പറയുന്നു എന്നാണു സുകുമാരിയുടെ പരാതി. മാര്‍ച്ച് മാസം അവസാനത്തോടെയായിരുന്നു ഇയാള്‍ ഫോണ്‍വിളി ആരംഭിച്ചത്. പിന്നെ പത്തു ലക്ഷം രൂപ ആവശ്യപ്പെട്ടു. സംഭാഷണം റെക്കോര്‍ഡ് ചെയ്തു പരാതിക്കൊപ്പം […]

1 2 3 16