കുമ്പളയില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി

കുമ്പളയില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി

കുമ്പള: വീട്ടമ്മയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തിഗെ എ.കെ.ജി നഗറിലെ ആഇശ (52)യെയാണ് ശനിയാഴ്ച രാവിലെ 10 മണിയോടെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്. ഇവരുടെ ഏകമകന്‍ മുഹമ്മദ് ബാസിത്ത് (19) ദര്‍സ് വിദ്യാര്‍ത്ഥിയാണ്. ഒരാഴ്ച കഴിഞ്ഞ് മകന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മാതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കല്യാണ വീടുകളിലും മറ്റും ജോലിക്ക് പോകാറുള്ള ആഇശ ജോലിക്ക് പോയതായിരിക്കുമെന്ന് കരുതി പരിസരവാസികള്‍ ആരും […]

സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി

സന ഫാത്തിമയുടെ മൃതദേഹം  കണ്ടെത്തി

കാസറഗോഡ്: പാണത്തൂര് ബാപ്പൂങ്കയത്ത് കാണാതായ മൂന്നു വയസ്സുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി.  മൃതദേഹം പുഴയില്‍ മരത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു. പാണത്തൂര്‍ പവിത്രങ്കയം എന്ന സ്ഥലത്തു നിന്നാണ് മൃതദേഹം കിട്ടിയത്. മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ പറയാനാകുകയുള്ളു എന്ന് കലക്ടര്‍ കെ. ജീവന്‍ ബാബു മാധ്യമങ്ങളോട് പറഞ്ഞു. ഒരു നാടാകെ നെഞ്ചുരുകി കാത്തു നിന്നതിന്റെ ഏഴാം നാളില്‍ വിധി തിരികെ തന്നത് ആ പൈതലിന്റെ മരിച്ച് മരവിച്ച ശരീരം. ഊണും ഉറക്കവും ഉപേക്ഷിച്ച് പുഴയില്‍ […]

ബി.ജെ.പി നേതാവ് ഒ.രാജഗോപാലിന്റെ ഓഫീസിന് നേരെ ആക്രമണം

ബി.ജെ.പി നേതാവ് ഒ.രാജഗോപാലിന്റെ ഓഫീസിന് നേരെ ആക്രമണം

തിരുവനന്തപുരം: നേമം എം.എല്‍.എയും ബി.ജെ.പി നേതാവുമായ ഒ.രാജഗോപാലിന്റെ ഓഫീസിന് നേരെ ആക്രമണം. കരമന എന്‍.എസ്.എസ് മന്ദിരത്തിന് സമീപമുള്ള കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാല്‍ എം.എല്‍.എയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ താമസിക്കുന്ന ഒരാളുമായുള്ള വാടക തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചെന്നാണ് പൊലീസിന്റെ നിലപാട്. രാത്രി 12 മണിക്ക് ശേഷം ആക്രമണം നടന്നെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്തു പാപ്പനംകോട് ഭാഗത്ത് സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്ന് […]