കോട്ടപ്പുറത്തെ ജലവിമാന പദ്ധതി ഉപേക്ഷിച്ചു

കോട്ടപ്പുറത്തെ ജലവിമാന പദ്ധതി ഉപേക്ഷിച്ചു

നീലേശ്വരം: കോട്ടപ്പുറത്ത് പ്രഖ്യാപിച്ച ജലവിമാന പദ്ധതി ഒടുവില്‍ ഉപേക്ഷിച്ചു. പദ്ധതിക്കായി കോട്ടപ്പുറത്തെത്തിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന എക്‌സ്‌റേ സ്‌കാനിങ് യൂണിറ്റ് ഇവിടെനിന്ന് കൊണ്ടുപോയി. സ്ഥലത്തെ ബി.ആര്‍.ഡി.സി. ബോട്ട് ടെര്‍മിനല്‍ വളപ്പില്‍ പ്രത്യേക ഷെഡ് പണിത് അതിനകത്താണ് ഇത് സൂക്ഷിച്ചിരുന്നത്. കാവലിന് പോലീസിനെയും നിയോഗിച്ചിരുന്നു. ജലവിമാനമിറങ്ങി സ്പീഡ് ബോട്ടില്‍ കരയ്‌ക്കെത്തുന്ന സഞ്ചാരികളുടെ ബാഗേജ് പരിശോധനയ്ക്കുള്ള ഉപകരണമായിരുന്നു ഇത്. പുഴയിലെ ജലനിരപ്പ് പ്രശ്‌നമാകാതെ കയറാനും ഇറങ്ങാനുമുള്ള ഫ്‌ലോട്ടിങ് ജെട്ടി, ജലവിമാനങ്ങള്‍ക്ക് പുഴയുടെ ഉപരിതലത്തില്‍ ഇറങ്ങാനുള്ള സ്ഥലം അടയാളപ്പെടുത്തിയ ചാനല്‍ മാര്‍ക്കിങ് ബോയെ […]

ലബനനിലുള്ള പൗരന്മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് സൗദിയുടെ നിര്‍ദേശം

ലബനനിലുള്ള പൗരന്മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് സൗദിയുടെ നിര്‍ദേശം

റിയാദ്: ലബനനിലുള്ള എല്ലാ സൗദി പൗരന്മാരും ഉടന്‍ രാജ്യംവിടണമെന്ന് സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.സൗദി പിന്തുണയുള്ള ലബനീസ് പ്രധാനമന്ത്രി സാദ് അല്‍ ഹരീരി രാജിവയ്ക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഉലയുകയും ചെയ്ത സാഹചര്യത്തിലാണ് സൗദി നിര്‍ദേശം. സൗദി പൗരന്മാര്‍ ലബനന്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. സൗദി അറേബ്യന്‍ പര്യടനത്തിനു പോയ സാദ് ഹരീരി റിയാദില്‍ നിന്നുള്ള ടിവി സംപ്രേഷണത്തിലായിരുന്നു രാജി പ്രഖ്യാപിച്ചത്. ലബനനിലെ തീവ്ര വിഭാഗക്കാരായ ഹിസ്ബുള്ള തന്റെ മരണം ആഗ്രഹിക്കുന്നു. 2005-ല്‍ തന്റെ […]