എ ഐ വൈ എഫിന്റെ നേതൃത്വത്തില്‍ മനുഷ്യ സംഗമം

എ ഐ വൈ എഫിന്റെ നേതൃത്വത്തില്‍ മനുഷ്യ സംഗമം

കാഞ്ഞങ്ങാട്: എ ഐ വൈ എഫിന്റെ നേതൃത്വത്തില്‍ നടന്ന മനുഷ്യ സംഗമം സി പി ഐ കണ്ണര്‍ ജില്ലാ എക്‌സ്‌ക്യൂട്ടിവ് അംഗം വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ് കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് ബിജു ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. എ ഐ വൈ എഫ് സംസ്ഥാന വൈസ്പ്രസിഡണ്ട് അനിതാ രാജ്, സനോജ് കാടകം, ധനീഷ് ബിരിക്കുളം, എം ശ്രീജിത്, പ്രകാശന്‍ പള്ളിക്കാപ്പില്‍ എന്നിവര്‍ സംസാരിച്ചു

ഇ-നിയമസഭ : ഏകീകൃത സോഫ്റ്റ്വെയര്‍ പ്രായോഗികമല്ലെന്നു കേരളം

ഇ-നിയമസഭ : ഏകീകൃത സോഫ്റ്റ്വെയര്‍ പ്രായോഗികമല്ലെന്നു കേരളം

ന്യൂഡല്‍ഹി : കേരള നിയമസഭയില്‍ നടപ്പാക്കാനിരിക്കുന്ന ഇ-നിയമസഭാ പദ്ധതിയുടെ മാതൃകയില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്ന ഇ-വിധാന്‍ സഭയെന്ന ഏകീകൃത സോഫ്റ്റ്വെയര്‍ പ്രായോഗികമല്ലെന്നു നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഇക്കാര്യം കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി അനന്ദ് കുമാറിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ നിയമസഭകളിലേയും നടപടിക്രമങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനായാണു കേന്ദ്ര സര്‍ക്കാര്‍ ഇ-വിധാന്‍സഭ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. എന്നാല്‍ കേരള നിയമസഭയുടെ നടപടിക്രമങ്ങള്‍ മറ്റു നിയമസഭകളിലേതില്‍ നിന്നു വ്യത്യാസമുണ്ട്. കേരള നിയമസഭയില്‍ 36 സബ്ജക്ട് കമ്മിറ്റികളുണ്ട്. നിയമസഭ ചേരുന്ന […]

ആര്‍എസ്എസ് സന്ദര്‍ശനം പോരിലേക്ക്; രാഹുലിന്റെ ഇഫ്താര്‍ ചടങ്ങിലേക്ക് പ്രണബിന് ക്ഷണമില്ല

ആര്‍എസ്എസ് സന്ദര്‍ശനം പോരിലേക്ക്; രാഹുലിന്റെ ഇഫ്താര്‍ ചടങ്ങിലേക്ക് പ്രണബിന് ക്ഷണമില്ല

ന്യൂഡല്‍ഹി : മുന്‍ രാഷ്ട്രപതിയും രാജ്യത്തെ തലമുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളില്‍ ഏറ്റവും പ്രഗത്ഭനുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ ആര്‍എസ്എസ് ആസ്ഥാന സന്ദര്‍ശനം രാജ്യത്തൊട്ടാകെ വന്‍ വിവാദമായിരുന്നു. മതനിരപേക്ഷിവാദികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒന്നടങ്കം പ്രണബിന്റെ സന്ദര്‍ശനത്തെ എതിര്‍ത്തിരുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അടക്കം ഈ വിഷയത്തില്‍ കടുത്ത എതിര്‍പ്പുകളുമായി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ പ്രതിഷേധം പരസ്യമായിരിക്കുകയാണ്. രാഹുല്‍ ഗാന്ധി തന്റെ ഇഫ്താര്‍ ചടങ്ങിലേക്ക് പ്രണബിനെ ക്ഷണിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 13നാണ് രാഹുല്‍ ഇഫ്താര്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്. ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുത്തത് […]

ചെങ്ങന്നൂര്‍ തോല്‍വിയുടെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട് : ഉമ്മന്‍ ചാണ്ടി

ചെങ്ങന്നൂര്‍ തോല്‍വിയുടെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട് : ഉമ്മന്‍ ചാണ്ടി

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്ന് ഉമ്മന്‍ചാണ്ടി. സംഘടനാപരമായ ബലഹീനതകള്‍ പരിശോധിക്കുമെന്നും കാരണങ്ങള്‍ കണ്ടെത്തി കൂട്ടായി തിരുത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കൂട്ടായ ശ്രമം വേണം. രമേശ് ചെന്നിത്തല പറഞ്ഞതിനോട് യോജിക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പരാജയത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും ഒന്നോ രണ്ടോ പേരുടെ തലയില്‍ ഉത്തരവാദിത്വം കെട്ടിവെക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു. സംഘടനയിലെ പോരായ്മകള്‍ അംഗീകരിക്കുന്നു. ഗ്രൂപ്പ് തര്‍ക്കം ഇല്ലായിരുന്നു. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുവെന്നും താഴെത്തട്ടിലെ പരിമിതികളില്‍ നിന്നുകൊണ്ടാണ് പ്രവര്‍ത്തിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

ക്ഷീര കര്‍ഷകരെ സഹായിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്: മുഖ്യമന്ത്രി പിണറായി വിജയന്‍

ക്ഷീര കര്‍ഷകരെ സഹായിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ക്ഷീര കര്‍ഷകരോടൊപ്പം നില്‍ക്കുന്നതും അവരെ സഹായിക്കുന്നതുമായ നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ക്ഷീര വികസന വകുപ്പ് സംഘടിപ്പിച്ച ലോക ക്ഷീര ദിനാചരണവും ശില്‍പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വിവിധ തരത്തിലുള്ള കടങ്ങള്‍ വീട്ടാന്‍ കഴിയാതെ രാജ്യ വ്യാപകമായി കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്ന സന്ദര്‍ഭമാണിത്. അതിന്റെ പ്രതിഫലനമാണ് മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ കര്‍ഷക മുന്നേറ്റങ്ങള്‍. അവിടുത്തെ ക്ഷീര കര്‍ഷകരും ഇത്തരം പ്രക്ഷോഭങ്ങളുടെ ഭാഗമായി മാറിയിരുന്നു. കേരളത്തില്‍ കര്‍ഷകരുടയും ക്ഷീര […]

തമിഴ്നാട്ടിലെ ദലിത് കൂട്ടക്കൊല : രാജ്യത്ത് വംശീയത പാരമ്യത്തില്‍ – വെല്‍ഫെയര്‍ പാര്‍ട്ടി

തമിഴ്നാട്ടിലെ ദലിത് കൂട്ടക്കൊല : രാജ്യത്ത് വംശീയത പാരമ്യത്തില്‍ – വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം : സവര്‍ണ്ണ ജാതിക്കാരെ ബഹുമാനിച്ചില്ല എന്നതിന്റെ പേരില്‍ തമിഴ്നാട്ടിലെ ശിവഗംഗയില്‍ അറുമുഖന്‍, ഷണ്‍മുഖന്‍, ചന്ദ്രശേഖരന്‍ എന്നീ ദലിതരെ സവര്‍ണ്ണ ഭീകരര്‍ തല്ലിക്കൊന്നത് വംശീയതയും ജാതിയതയും അതിന്റെ പാരമ്യത്തിലാണെന്ന് വിളിച്ചു പറയുന്നതാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. രാജ്യത്തെങ്ങും അവര്‍ത്തിക്കുന്ന ദലിത്-മുസ്ലിം കൊലകളുടെ പശ്ചാത്തലമാണ് അത്കമികള്‍ക്ക് ഇതൊക്കെ ചെയ്യാന്‍ വീണ്ടും പ്രേരകമാകുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമല്ല ഇന്ത്യയിലുട നീളം സവര്‍ണ്ണ ഭീകരത അതിന്റെ രൗദ്രഭാവത്തിലാണ്. ഇത്തരം കൊലപാതകങ്ങളില്‍ അക്രമികളെ സംരക്ഷിക്കുകയും എല്ലാ പ്രോത്സാഹനം […]

ചെങ്ങന്നൂരിലെ തോല്‍വിയ്ക്ക് കാരണം സംഘടനാ ദൗര്‍ബല്യമെന്ന് വിഎംസുധീരന്‍

ചെങ്ങന്നൂരിലെ തോല്‍വിയ്ക്ക് കാരണം സംഘടനാ ദൗര്‍ബല്യമെന്ന് വിഎംസുധീരന്‍

തിരുവനന്തപുരം: ചെങ്ങന്നൂരിലെ തോല്‍വിയ്ക്ക് കാരണം സംഘടനാ ദൗര്‍ബല്യമെന്ന് വിഎം സുധീരന്‍. പാര്‍ട്ടിയേക്കാള്‍ ഗ്രൂപ്പിന് പ്രാധാന്യം നല്‍കുന്നത് മാറണമെന്നും, ഗ്രൂപ്പ് നേതാക്കള്‍ ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വത്തോട് നൂറ് ശതമാനവും നീതിപുലര്‍ത്തും: ഉമ്മന്‍ചാണ്ടി

പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വത്തോട് നൂറ് ശതമാനവും നീതിപുലര്‍ത്തും: ഉമ്മന്‍ചാണ്ടി

കോട്ടയം: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി തന്നെ നിയമിച്ചതിനെ പൂര്‍ണമായി അംഗീകരിക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രധാനദൗത്യം ഏല്‍പ്പിച്ചതിന് രാഹുലിനോട് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്വമാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. ഏല്‍പ്പിച്ച ഉത്തരവാദിത്വത്തോട് നൂറു ശതമാനം നീതി പുലര്‍ത്തുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദേശീയ നേതൃത്വത്തിലേക്ക് മാറിയാലും കേരളത്തില്‍ പ്രവര്‍ത്തനം തുടരും. എ.ഐ.സി.സി സെക്രട്ടറി ആകുന്നു എന്നതിനര്‍ഥം പൂര്‍ണമായി കേരളത്തില്‍ നിന്ന് മാറിപ്പോകുന്നുവെന്നല്ല എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ഉമ്മന്‍ചാണ്ടി

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി ദേശീയ രാഷ്ട്രീയത്തിലേക്ക്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുത്തു. ആന്ധ്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായാണ് ഉമ്മന്‍ ചാണ്ടിയെ തെരഞ്ഞെടുത്തത്. നിലവില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗായിരുന്നു ഈ പദവി വഹിച്ചിരുന്നത്. ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ചുമതലയില്‍ നിന്ന് സി.പി. ജോഷിയെയും നീക്കി. ഗൗരവ് ഗൊഗോയ്ക്കാണ് പുതിയ ചുമതല.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രേരണയുണ്ടായിരുന്നുവെന്ന് കുഞ്ചാക്കോ ബോബന്‍

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രേരണയുണ്ടായിരുന്നുവെന്ന് കുഞ്ചാക്കോ ബോബന്‍

മലയാളത്തിലെ സിനിമാ താരങ്ങള്‍ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പതിവ് കാഴ്ചയായിരിക്കുകയാണ്. താരങ്ങളെ ഇലക്ഷന് നില്‍ക്കാന്‍ സമീപിക്കുന്ന രാഷ്ട്രീയ കക്ഷികളും കേരളത്തിലുണ്ട്. ഇലക്ഷനില്‍ മത്സരിക്കാനായി ചിലര്‍ തന്നെയും സമീപിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുകയാണ് കുഞ്ചാക്കോ ബോബന്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചപ്പോഴായിരുന്നു കുഞ്ചാക്കോ ബോബന്റെ മറുപടി. തെരഞ്ഞടുപ്പില്‍ മത്സരിക്കണമെന്ന ചിലരുടെ പ്രേരണയില്‍ നിന്ന് സ്‌നേഹപൂര്‍വം ഒഴിഞ്ഞു മാറുകയാണ് താന്‍ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

1 2 3 23