വയനാടിനെ തൊട്ടറിഞ്ഞ ചിത്രങ്ങളുമായി സോണു

വയനാടിനെ തൊട്ടറിഞ്ഞ ചിത്രങ്ങളുമായി സോണു

അമ്പലവയല്‍: പൂപ്പൊലിയില്‍ കാണികള്‍ക്ക് ചാരുതയൊരുക്കി അദ്ധ്യാപികയായ സോണുവിന്റെ ചിത്ര പ്രദര്‍ശനം. വയനാട്ടിലെ പഴയകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളാണ് സോണുവിന്റെ ചിത്രങ്ങള്‍. പഴമയിലേക്ക് ആളുകളെ തിരിച്ച് കൊണ്ടുപോകുകയാണ് സോണ്‍വിന്റെ ചിത്രങ്ങള്‍. അന്യദേശക്കാര്‍ക്ക് ചിത്രങ്ങളിലൂടെ വയനാടിന്റെ സംസ്‌കൃതിയറിയാന്‍ കഴിയുന്നു. പാരമ്പര്യ ആഭരണങ്ങള്‍, വീടുകള്‍, പ്രകൃതിയുടെ കലാവിരുന്നുകള്‍, ഗോത്രവിഭാഗക്കാരുടെ വസ്ത്രങ്ങള്‍, ആചാര രീതികള്‍ തുടങ്ങിയവയാണ് ചിത്രങ്ങള്‍. ഒരു സംസ്‌കാരത്തിന്റെയും, സമൂഹത്തിന്റെയും ഓര്‍മ്മപ്പെടുത്തലുകള്‍ കൂടിയാണ് ഇവ. സോണുവിന്റെ ചിത്രങ്ങളില്‍ പ്രകൃതിയാണ് പ്രധാന കഥാപത്രങ്ങള്‍. പണ്ട് നിലനിന്നിരുന്ന വയല്‍ പാടങ്ങള്‍ സസ്യങ്ങള്‍, മത്സ്യങ്ങള്‍ തുടങ്ങിയവയെല്ലാം ചിത്രങ്ങളിലുള്‍പ്പെടുന്നു. വയനാട്ടില്‍ […]

പുഷ്പകൃഷിയുടെ അനന്ത സാധ്യതകള്‍ വയനാട്ടിലെ കര്‍ഷകര്‍ പ്രയോജനപ്പെടുത്തണം: ഡോ: വി.കെ. രാമചന്ദ്രന്‍

പുഷ്പകൃഷിയുടെ അനന്ത സാധ്യതകള്‍ വയനാട്ടിലെ കര്‍ഷകര്‍ പ്രയോജനപ്പെടുത്തണം: ഡോ: വി.കെ. രാമചന്ദ്രന്‍

അമ്പലവയല്‍: പുഷ്പകൃഷിയുടെ അനന്ത സാധ്യതകള്‍ വയനാട്ടിലെ കര്‍ഷകര്‍ പ്രയോജനപ്പെടുത്തണമെന്ന് പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ: ഡോ: വി.കെ. രാമചന്ദ്രന്‍ പറഞ്ഞു. അമ്പലവയലില്‍ നടക്കുന്ന അന്താരാഷ്ട്ര പുഷ്പ മേളയോടനുബന്ധിച്ച് വിദഗ്ധരും കര്‍ഷകരും തമ്മില്‍ നടത്തിയ പ്രത്യേക ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കാര്‍ഷിക സര്‍വ്വകലാശാല അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ: പി. രാജേന്ദ്രന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ പുഷ്പകൃഷി വ്യാപനത്തിനായി ഒരു പ്രൊജക്ട് തയ്യാറാക്കിയിട്ടുണ്ടന്നും അതിന്റെ തുടര്‍ നടപടികള്‍ നടന്നു വരികയാണന്നും […]

പൂപ്പൊലിയില്‍ പ്രതേ്യക ശ്രദ്ധയാകര്‍ഷിച്ച് സുഭിക്ഷയുടെ ഉല്പന്നങ്ങള്‍

പൂപ്പൊലിയില്‍ പ്രതേ്യക ശ്രദ്ധയാകര്‍ഷിച്ച് സുഭിക്ഷയുടെ ഉല്പന്നങ്ങള്‍

അമ്പലവയല്‍: നാളികേരത്തില്‍ വൈവിധ്യം തീര്‍ത്ത് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുഭിക്ഷ, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രതേ്യക വായ്പ ഉപയോഗിച്ച് 2003-ല്‍ പേരാമ്പ്ര പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രധാനമായും നാളികേര ഉല്‍പന്നങ്ങളായിരുന്നു ആദ്യം ഉല്‍പാദിപ്പിച്ചിരുന്നത്. മൂന്ന് വര്‍ഷമായപ്പോഴേക്കും നഷ്ടം നേരിട്ടതിനെ തുടര്‍ന്ന് അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പേരാമ്പ്ര സ്വദേശി കുഞ്ഞഹമ്മദ് മാഷിന്റെ നേതൃത്തില്‍ കുടുംബശ്രീ അംഗങ്ങളെ ഉള്‍പ്പെടുത്തികൊണ്ട് പുനരാരംഭിക്കുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ 588 കുടുംബശ്രീ അംഗങ്ങള്‍ക്ക് സുഭിക്ഷയുടെ ഷെയര്‍ വിറ്റഴിച്ചുകൊണ്ട് കോക്കനട്ട് പ്രോഡ്യൂസര്‍ കമ്പനി എന്ന പേരില്‍ […]

വന്യമൃഗ പ്രതിരോധത്തിന് ചുരുങ്ങിയ ചിലവില്‍ ഗവേഷണ ഉപകരണവുമായി വിനു.

വന്യമൃഗ പ്രതിരോധത്തിന് ചുരുങ്ങിയ ചിലവില്‍ ഗവേഷണ ഉപകരണവുമായി വിനു.

അമ്പലവയല്‍ : രൂക്ഷമായ വന്യമൃഗശല്യം നേരിടുന്ന വയനാട്ടില്‍ കര്‍ഷകര്‍ക്ക് ചുരുങ്ങിയ ചിലവില്‍ പ്രതിരോധ ഉപകരണവുമായി കര്‍ഷകന്‍. ചെതലയത്തെ കാല്‍ക്കോരി മൂല എ.എ. വിനു ആണ് സ്വന്തമായി നിര്‍മ്മിച്ച ഉപകരണം കര്‍ഷകര്‍ക്ക് നല്‍കുന്നത്. പാട്ട കൃഷി നടത്തുന്ന വിനുവും സുഹൃത്തുക്കളും ആനയെയും കുരങ്ങിനെയുമെല്ലാം അകറ്റാന്‍ പല പ്രയോഗങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ല. അതിന് ശേഷമാണ് വലിയ വെടിയൊച്ച കേള്‍പ്പിക്കാനായി സ്വന്തമായി ഒരു ഉപകരണം നിര്‍മ്മിക്കണം എന്ന ആശയം ഉയര്‍ന്നത്. അങ്ങനെയാണ് ഗവേഷണം ആരംഭിച്ചത്. ചുരുങ്ങിയ ചിലവില്‍ എങ്ങനെ പ്രതിരോധ സംവിധാനം […]

കാര്‍ഷിക സംരംഭകരുടെ സാമ്പത്തിക സുരക്ഷയൊരുക്കാന്‍ ഇസാഫ്

കാര്‍ഷിക സംരംഭകരുടെ സാമ്പത്തിക സുരക്ഷയൊരുക്കാന്‍ ഇസാഫ്

അമ്പലവയല്‍: കാര്‍ഷിക സംരംഭകരുടേയും കര്‍ഷകരുടേയും സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്താന്‍ ഉള്ള പ്രവര്‍ത്തനങ്ങളാണ് ഇസാഫ് ചെയ്യുന്നതെന്ന് സ്ഥാപക ഡയറക്ടും, ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ കെ. പോള്‍ തോമാസ് അമ്പലവയലില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പൂപ്പൊലി പൂ കൃഷിയുടെ സാധ്യതകളാണ് ജനങ്ങള്‍ക്ക് കാണിച്ച് തരുന്നത്.ഈ മേഖലയിലെ സംരംഭകര്‍ക്കും ഇസാഫ് ബാങ്ക് വഴി സഹായം നല്‍കും. ഇന്ത്യയില്‍ 20 ലക്ഷം അംഗങ്ങളും കേരളത്തില്‍ 6 ലക്ഷം അംഗങ്ങളും ഉള്ള ഇസാഫ് വയനാട്ടിലും പ്രര്‍ത്തനങ്ങള്‍ തുടങ്ങി. കര്‍ഷകരുടെ ‘അതിജീവനത്തിന് അവരെ പ്രാപ്തരക്കുക […]

ലഹരി വിമുക്ത സന്ദേശവുമായി എക്‌സൈസ് വകുപ്പ് പൂപ്പൊലിയില്‍

ലഹരി വിമുക്ത സന്ദേശവുമായി എക്‌സൈസ് വകുപ്പ് പൂപ്പൊലിയില്‍

അമ്പലവയല്‍: സമൂഹത്തിലെ ലഹരി ഉപയോഗത്തിനെതിരെ സന്ദേശവുമായി എക്‌സൈസ് വകുപ്പ് പൂപ്പൊലിയില്‍. മദ്യം, പുകവലി, ദൂഷ്യ ഫലങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുക എന്നതാണ് എക്‌സൈസ് വകുപ്പിന്റെ പ്രധാന ലക്ഷ്യം. ജനങ്ങള്‍ക്ക് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യ പരമായ അസുഖങ്ങളെ കുറിച്ചും കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കി കൊടുക്കാന്‍ ഇവര്‍ക്ക് ഇതിലൂടെ കഴിഞ്ഞു. മുതിര്‍ന്നവര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ അത് കുട്ടികളിലേക്ക് എത് രീതിയില്‍ സ്വാധീനിക്കുന്നു എന്നും അത് പുതിയ തലമുറയെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നും ഇവര്‍ ചിത്രങ്ങളിലൂടെ […]

ചായങ്ങളില്‍ വിസ്മയം തീര്‍ത്ത് ആര്‍ട്ടിസ്റ്റ് ഉണ്ണി

ചായങ്ങളില്‍ വിസ്മയം തീര്‍ത്ത് ആര്‍ട്ടിസ്റ്റ് ഉണ്ണി

അമ്പലവയല്‍: അമ്പലവയലിന്റെ അലങ്കാരമായി അരങ്ങേറുന്ന പൂപ്പൊലി മേളയില്‍ കാഴ്ചക്കാര്‍ക്ക് കുളിര്‍മയേകി ചായങ്ങളില്‍ വിസ്മയം തീര്‍ത്ത് ആര്‍ട്ടിസ്റ്റ് ഉണ്ണി. അഞ്ച് വര്‍ഷമായി തുടര്‍ന്നുവരുന്ന പൂപ്പൊലി മേളയില്‍ ചായം വിതറി അലങ്കാരമൊരുക്കുന്നത് ആര്‍ട്ടിസ്റ്റ് ഉണ്ണി തന്നെയാണ്. ആകര്‍ഷകമായ ചുമര്‍ ചിത്രങ്ങള്‍, പെയിന്റിങ് മുതലായവയില്‍ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച് ജനശ്രദ്ധ നേടുകയാണ് ഈ കലാകാരന്‍. അമ്പലവയലുകാരനായ ഉണ്ണി 25 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ചലചിത്ര മേഖലകളിലും വിവിധ കലാപരിപാടികളിലും പെയിന്റിങ് മത്സരങ്ങളിലും നിറഞ്ഞ് നില്‍ക്കുന്നു.

കളിമണ്ണില്‍ തീര്‍ത്ത വിസ്മയം

കളിമണ്ണില്‍ തീര്‍ത്ത വിസ്മയം

അമ്പലവയല്‍: പൂപ്പൊലിയില്‍ കളിമണ്ണില്‍ വിസ്മയം തീര്‍ത്ത് എല്‍ദോ പൗലോസ് , പരമ്പരാഗത കൃഷിയെഓര്‍മ്മപ്പെടുത്തുന്ന രീതിയിലാണ് ഈ ശില്‍പം നിര്‍മ്മിച്ചിരിക്കുന്നത്. ജീവനക്കാരനായ എല്‍ദോ ജോലി കഴിഞ്ഞുളള സമയം പ്രയോജനപ്പെടുത്തി നാല് ദിവസം കൊണ്ടാണ് ഈ കളിമണ്‍ രൂപം നിര്‍മ്മിച്ചത്. ഫോട്ടോയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്‍ നിര്‍മ്മിച്ച ഈ പ്രതിമയ്ക്ക് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റുന്നുണ്‍. അന്യം നിന്നുപോകുന്ന ഈ കാഴ്ചയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ഇദ്ദേഹം. ഈ ശില്പത്തിന്റെ സ്വാഭാവികത നഷ്ടപ്പെടാതിരിക്കാന്‍ ദിവസവും ഇതില്‍ മിനിക്കുപണികള്‍ ചെയ്യാറുണ്ട്.

വിരമിച്ചിട്ടും ഇവര്‍ ഉദ്യാനം വിടുന്നില്ല: സൗജന്യ സേവനവുമായി പൂപ്പൊലിയില്‍ അറുപതോളം മുന്‍ജീവനക്കാര്‍

വിരമിച്ചിട്ടും ഇവര്‍ ഉദ്യാനം വിടുന്നില്ല: സൗജന്യ സേവനവുമായി പൂപ്പൊലിയില്‍ അറുപതോളം മുന്‍ജീവനക്കാര്‍

അമ്പലവയല്‍: പൂപ്പൊലിയില്‍ സൗജന്യ സേവനവുമായി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ വിരമിച്ച ജീവനക്കാര്‍ ശ്രദ്ദേയരാകുന്നു. പ്രായത്തെയും ശാരീരിക അസ്വസ്തതകളെയും മറന്ന് അറുപതോളം പേരാണ് ഊര്‍ജ്ജസ്വലമായി സന്നദ്ധ സേവകരായുളളത്. ഒരു ദിവസം പതിനാറ് പേരാണ് ജോലികള്‍ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം കുടിവെളള വിതരണം മാത്രമായിരുന്നു ഇവര്‍ നടത്തിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം പൂപ്പൊലിയില്‍ എല്ലാ സേവനങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ഇവര്‍. പൂപ്പൊലിയുടെ സ്റ്റേജ് ജോലികള്‍, ഊട്ടുപുരയിലെ കാര്യങ്ങള്‍, സെക്യൂരിറ്റി തുടങ്ങിയ എല്ലാ മേഖലയിലും ഇവരുടെ കൈകള്‍ ഉണ്‍ണ്ട്. കൂടാതെ പൂപ്പൊലിയെക്കുറിച്ചുളള […]

പൂപ്പൊലിയില്‍ 400 വിദേശയിനം പഴവര്‍ഗ്ഗ ചെടികളുടെ ശേഖരവുമായി വില്ല്യം മാത്യു

പൂപ്പൊലിയില്‍ 400 വിദേശയിനം പഴവര്‍ഗ്ഗ ചെടികളുടെ ശേഖരവുമായി വില്ല്യം മാത്യു

അമ്പലവയല്‍ : കോടമഞ്ഞ് പുതച്ച വയനാടന്‍ ഗിരിശൃംഗങ്ങളുടെ ദൃശ്യഭംഗി നുകരാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ കൗതുകമാവുകയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെസ്റ്റേണ്‍ ഗാട്ട് ട്രോപ്പിക്കല്‍ ഗാര്‍ഡന്റെ ഫാമും വില്ല്യം മാത്യുവും. അമ്പലവയല്‍ മേഖലാ പുഷ്പ പ്രദര്‍ശന മേളയുടെ അത്യപൂര്‍വ്വ ഫലവര്‍ഗ്ഗ ചെടികളുടെ ബൃഹത്തായ ഈ ശേഖരവുമായി പൂപ്പൊലിയുടെ മുഖ്യ ആകര്‍ഷണമായി ഫാം മാറുന്നു. 1996ല്‍ എം.സി.എ. കഴിഞ്ഞ് ഐ.ടി സ്‌പെഷിലിസ്റ്റായി വിദേശത്ത് ജോലി ചെയ്തിരുന്ന വില്ല്യം മാത്യൂ ചില കാരണങ്ങളാല്‍ നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നു. പാരമ്പര്യമായി കൃഷി കൈമുതലായ […]