തിരൂര്‍ ഈസ്റ്റ്ബസാര്‍ പോസ്റ്റ് ഓഫിസില്‍ നിന്ന് നാല് ലക്ഷം രൂപ മോഷ്ണം പോയി

തിരൂര്‍ ഈസ്റ്റ്ബസാര്‍ പോസ്റ്റ് ഓഫിസില്‍ നിന്ന് നാല് ലക്ഷം രൂപ മോഷ്ണം പോയി

തിരൂര്‍: പോസ്റ്റ് ഓഫിസില്‍ സഹായം ചോദിച്ച് എത്തിയ ആള്‍ നാല് ലക്ഷം രൂപയുമായി കടന്നു കളഞ്ഞു. തിരൂര്‍ ഈസ്റ്റ്ബസാര്‍ പോസ്റ്റ് ഓഫിസില്‍ ഉച്ചക്ക് ഒരു മണിയോടെയാണ് മോഷ്ണം നടന്നത്. രാവിലെ ഓഫിസിലെത്തി ആര്‍.ഡി നിക്ഷേപം പിന്‍വലിച്ച ഇടപാടുകാരന് നല്‍കാന്‍ സൂക്ഷിച്ചിരുന്ന 744450 രൂപയില്‍ നിന്ന് നാല് ലക്ഷം രുപയാണ് നഷ്ടമായിരിക്കുന്നത്. സംസാര ശേഷിയില്ലെന്ന് ആംഗ്യം കാണിച്ച് സഹായം തേടിയെത്തിയ ആളാണ് മോഷ്ണം നടത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം നഷ്ടമായ കാര്യം അറിഞ്ഞതെന്ന് പോസ്റ്റ് മാസ്റ്റര്‍ പറഞ്ഞു. […]

കാസര്‍കോട്ടെ രണ്ടുകേന്ദ്രങ്ങളില്‍ നടന്ന പോസ്റ്റുമാന്‍ പരീക്ഷകള്‍ എഴുതിയ 186 പേരില്‍ 170 പേരും ഹരിയാന സ്വദേശികള്‍

കാസര്‍കോട്ടെ രണ്ടുകേന്ദ്രങ്ങളില്‍ നടന്ന പോസ്റ്റുമാന്‍ പരീക്ഷകള്‍ എഴുതിയ 186 പേരില്‍ 170 പേരും ഹരിയാന സ്വദേശികള്‍

കാസര്‍കോട്: വിദ്യാനഗറിലെ ചിന്‍മയാ വിദ്യാലയത്തിലും കാസര്‍കോട് ഗവ. കോളജിലും നടന്ന പോസ്റ്റുമാന്‍ കം മെയില്‍ ഗാര്‍ഡ് പരീക്ഷകളില്‍ പങ്കെടുത്ത 186 പേരില്‍ 170 പേരും ഹരിയാന സ്വദേശികള്‍. പരീക്ഷയെഴുതിയ മലയാളികള്‍ പത്തില്‍ താഴെ മാത്രം. ബാക്കി മറ്റ് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍. പോസ്റ്റുമാന്‍ പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ട് ഹരിയാന സ്വദേശികള്‍ അറസ്റ്റിലായ സാഹചര്യത്തില്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച വ്യക്തമായ വിവരം ലഭിച്ചത്. പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങേത്തും കാസര്‍കോട് സിഐപി അജിത്കുമാറുമാണ് അന്വേഷണം […]

തപാല്‍ റുപേ കാര്‍ഡ് ഉപയോഗിക്കുന്നതിന് പരിധി ഏര്‍പ്പെടുത്തി

തപാല്‍ റുപേ കാര്‍ഡ് ഉപയോഗിക്കുന്നതിന് പരിധി ഏര്‍പ്പെടുത്തി

ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ തപാല്‍ റുപേ കാര്‍ഡ് ഉപയോഗിക്കുന്നതിന് പരിധി ഏര്‍പ്പെടുത്തി. ഇതിനു പകരം പോസ്റ്റ് ഓഫീസ് എ.ടി.എമ്മുകളില്‍ മറ്റു ബാങ്കുകളുടെ എ.ടി.എം. കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് തപാല്‍വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. ബാങ്കുകളുടെ കാര്‍ഡുകള്‍ തപാല്‍ എ.ടി.എമ്മില്‍ അഞ്ചില്‍ക്കൂടുതല്‍തവണ ഉപയോഗിച്ചാല്‍ 23 രൂപ സേവനനിരക്കായി ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, പോസ്റ്റ് ഓഫീസ് എ.ടി.എമ്മുകളില്‍ എത്രതവണ വേണമെങ്കിലും റുപേ കാര്‍ഡുകളുപയോഗിക്കാം,പോസ്റ്റല്‍ റുപേ കാര്‍ഡുകളുപയോഗിച്ച് മറ്റ് ബാങ്കുകളുടെ എ.ടി.എം. കൗണ്ടറുകളില്‍നിന്നും നേരത്തെ എത്രതവണ വേണമെങ്കിലും സൗജന്യമായി പണം പിന്‍വലിക്കാമായിരുന്നു. ഇത് തുടര്‍ന്നതോടെ […]

വാട്ടര്‍ ബാങ്ക് മഴവെള്ള ശുദ്ധീകരണ സംവിധാനത്തിന് പ്രിയമേറുന്നു

വാട്ടര്‍ ബാങ്ക് മഴവെള്ള ശുദ്ധീകരണ സംവിധാനത്തിന് പ്രിയമേറുന്നു

കോഴിക്കോട്: വേങ്ങേരി നിറവിന്റെ മഴവെള്ള ശുദ്ധീകരണ സംവിധാനത്തിന് പ്രിയമേറുന്നു. വാട്ടര്‍ ബാങ്ക് എന്നു പേരിട്ടിരിക്കുന്ന ലളിതമായ സംവിധാനത്തില്‍ മഴവെള്ളം അരിച്ച് ശുദ്ധീകരിച്ച് കിണറിലേക്കോ വലിയ ടാങ്കിലേക്കോ ശേഖരിക്കുകയാണ് ചെയ്യുന്നത്. നിറവ് റസിഡന്റ്‌സ് അസോസിയേഷനിലടക്കം നഗരത്തിലും വിവിധ പഞ്ചായത്തുകളിലുമായി മുപ്പതോളം വീടുകളില്‍ സംവിധാനം സ്ഥാപിച്ചുകഴിഞ്ഞു. പുതിയറ പോസ്റ്റ് ഓഫിസിലും സ്ഥാപിച്ചിട്ടുണ്ട്. 500/ 1000 ലീറ്റര്‍ ടാങ്കാണ് ഉപയോഗിക്കേണ്ടത്. ടാങ്കില്‍ ഏറ്റവും അടിയിലായി 20-25 സെന്റി മീറ്റര്‍ വരെ ബേബി മെറ്റല്‍ നിറച്ചിരിക്കണം. മുകളിലായി അതിലും ചെറിയ സാന്‍ഡ് മെറ്റലും […]