‘ആലഞ്ചേരി സ്ഥാനത്യാഗം ചെയ്യണം’: സഭാ ഭൂമി ഇടപാടില്‍ കര്‍ദിനാളിനെതിരെ പോസ്റ്ററുകള്‍

‘ആലഞ്ചേരി സ്ഥാനത്യാഗം ചെയ്യണം’: സഭാ ഭൂമി ഇടപാടില്‍ കര്‍ദിനാളിനെതിരെ പോസ്റ്ററുകള്‍

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പോസ്റ്ററുകള്‍. കാക്കനാട് കാര്‍ഡിനല്‍ കോളനിയിലെ സ്ഥലവും വീടും ആലഞ്ചേരി തന്റെ കുടുംബാംഗങ്ങള്‍ക്ക് റീ രജിസ്റ്റര്‍ ചെയ്തു നല്‍കിയെന്നാണ് ആരോപണം. എറണാംകുളത്തെ വിവിധ പള്ളികള്‍ക്കു മുന്നില്‍ കര്‍ദിനാള്‍ സ്ഥാനത്യാഗം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ആര്‍ച്ച് ഡയോസിയന്‍ മൂവ്മെന്റിന്റെ പേരിലാണ് പോസ്റ്ററുകള്‍. കാക്കനാട് നിര്‍ധനരായ 40 കുടുംബങ്ങള്‍ക്ക് കാര്‍ഡിനല്‍ കോളനി എന്ന പേരില്‍ സഭ വീടുവെച്ചു കൊടുത്തിരുന്നു. അതില്‍ ഒരെണ്ണം ആലഞ്ചേരി കുടുംബത്തിന്റെ കൈയിലെത്തിയെന്നാണ് എഎംടി […]

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായി ആന്‍ഡ്രിയ, ‘ക’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായി ആന്‍ഡ്രിയ, ‘ക’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ആന്‍ഡ്രിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന് പുതിയ സിനിമയാണ് ‘ക’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു പരുക്കന്‍ കഥാപാത്രത്തെയാണ് ആന്‍ഡ്രിയ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. ചിത്രത്തിനുവേണ്ടി ബൈക്ക് ഓടിക്കുന്ന ആന്‍ഡ്രിയയുടെ ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായിട്ടാണ് ആന്‍ഡ്രിയ ചിത്രത്തില്‍ വേഷമിടുന്നുത്. നഞ്ജില്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അറിവഴഗന്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. കമല്‍ഹാസന്റെ വിശ്വരൂപം 2വും വെട്രിമാരന്റെ സംവിധാനത്തില്‍ ധനുഷ് നായകനാകുന്ന വാട ചെന്നൈയുമാണ് ആന്‍ഡ്രിയ നായികയാകുന്ന മറ്റ് ചിത്രങ്ങള്‍.

ബദിയഡുക്കയില്‍ സി.പി.ഐ.എം പ്രചരണ ബോര്‍ഡുകള്‍ക്ക് വ്യാപക കരി ഓയില്‍ പ്രയോഗം

ബദിയഡുക്കയില്‍ സി.പി.ഐ.എം പ്രചരണ ബോര്‍ഡുകള്‍ക്ക് വ്യാപക കരി ഓയില്‍ പ്രയോഗം

ബദിയഡുക്ക : ഡിസംബര്‍ 13, 14 തീയ്യതികളില്‍ ബദിയഡുക്കയില്‍ നടുന്ന സി.പി.ഐ.എം. കുമ്പള ഏരിയാ സമ്മേളന പ്രചരണ ബോര്‍ഡുകള്‍ വ്യാപകമായി കരി ഓയില്‍ ഒഴിച്ച് നശിപ്പിച്ചു. ബദിയഡുക്ക ടൗണ്‍, മൂക്കംപാറ, പെരഡാല എന്നീ സ്ഥലങ്ങളില്‍ സ്ഥാപിച്ച പ്രചരണ ബോര്‍ഡുകളും പോസ്റ്ററുകളുമാണ് കരി ഓയിലൊഴിച്ച് നശിപ്പിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇത്തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറി കൊണ്ടിരിക്കുകയാണ്. ചില അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ പിന്‍ബലത്തില്‍ തങ്ങളുടെ പ്രവര്‍ത്തകരെ പ്രകോപിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തികളെന്ന് സി.പി.ഐ.എം നേതാക്കള്‍ പറഞ്ഞു.

ചൈല്‍ഡ് ലൈന്‍ പോസ്റ്റര്‍ രചനാ മത്സരവും പ്രദര്‍ശനവും ശ്രദ്ധേയമായി

ചൈല്‍ഡ് ലൈന്‍ പോസ്റ്റര്‍ രചനാ മത്സരവും പ്രദര്‍ശനവും ശ്രദ്ധേയമായി

കാഞ്ഞങ്ങാട്: ചൈല്‍ഡ് ലൈന്‍ കാസര്‍ഗോഡ് ജില്ലാതലത്തില്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പോസ്റ്റര്‍ രചനാ മത്സരവും പ്രദര്‍ശനവും മുനിസിപ്പല്‍ ചെയര്‍മാന്‍ വി.വി. രമേശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 50 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ബാലവേല, ബാലയാചന, ബാലവിവാഹം, ബാലപീഢനം എന്നീ തീമുകളെ അടിസ്ഥാനമാക്കിയായിരുന്നു പോസ്റ്റര്‍ രചനാ മത്സരം. ചടങ്ങില്‍ ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ പൂക്കാനം റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡും, പങ്കാളികള്‍ക്കുള്ള […]

ജിഷ്ണു പ്രണോയിയുടെ കഥ സിനിമയാകുന്നു

ജിഷ്ണു പ്രണോയിയുടെ കഥ സിനിമയാകുന്നു

ജിഷ്ണു പ്രണോയിയുടെ കഥ സിനിമയാകുന്നു. ബാലചന്ദ്ര മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘എന്നാലും ശരത് ‘ എന്നാണ് ചിത്രത്തിന്റെ പേര്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്.ബാലചന്ദ്ര മേനോന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത് 2015 ല്‍’ഞാന്‍ സംവിധാനം ചെയ്യും’എന്ന ചിത്രത്തിന് ശേഷം ബാലചന്ദ്ര മേനോന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘എന്നാലും ശരത്’. സമകാലിക സംഭവ വികാസങ്ങള്‍ ആസ്പദമാക്കിയാണ് ചിത്രം മുമ്പോട്ട് പോവുക എന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്.

‘പശു’ ചിത്രത്തിന്റെ പോസ്റ്റര്‍ പ്രകാശനം കാശിയെന്ന കാള

‘പശു’ ചിത്രത്തിന്റെ പോസ്റ്റര്‍ പ്രകാശനം കാശിയെന്ന കാള

കൊച്ചി : പ്രകാശനങ്ങള്‍ ഏറെ കണ്ടിട്ടുണ്ടാകും എന്നാല്‍ അവയില്‍ നിന്നും വ്യത്യസ്ഥമാണ് ഇവിടെ.ചലചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറുമൊക്കെ ഇന്ന് മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും വാര്‍ത്തയാകുന്നത് സാധാരണമാണ്. എന്നാല്‍ ‘പശു’ എന്ന എം.ഡി സുകുമാരന്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പ്രദര്‍ശനം വ്യത്യസ്തമാകുന്നത് അത് നിര്‍വഹിച്ചയാളുടെ പ്രത്യേകത കൊണ്ടാണ്. ചിത്രത്തിന്റെ പോസ്റ്റര്‍ പ്രകാശനം നിര്‍വ്വഹിച്ചിരിക്കുന്നത് ഒരു ‘കാള’യാണ്. കാശി എന്നുപേരുള്ള കാളയെ അണിയറപ്രവര്‍ത്തകര്‍ ഇതിനായി കൊണ്ടുവരികയായിരുന്നു. സിനിമാലോകത്തെ വേറിട്ട അപൂര്‍വനിമിഷത്തിനാണ് പശുവിന്റെ പോസ്റ്റര്‍ പ്രകാശനം സാക്ഷ്യം വഹിച്ചത്. കലാസംവിധായകന്‍ കൈലാസും പരസ്യകലാകാരന്‍ സജീഷ് […]

ലഹരി വിരുദ്ധ ദിനാചരണം

ലഹരി വിരുദ്ധ ദിനാചരണം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ ലഹരി വിരുദ്ധ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ബോധവല്‍ക്കരണ ക്ലാസില്‍ വിമുക്തി ജില്ല കോ.ഓര്‍ഡിനേറ്റര്‍ എന്‍.ജി. രഘുനാഥ് സംസാരിച്ചു. ചടങ്ങില്‍ എച്ച്.എം.ഇന്‍ചാര്‍ജ്ജ്, ടി.പി. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.കനകശ്രീ ടീച്ചര്‍, കെ.വി.സുജാത, പി.വിലാസിനി ടീച്ചര്‍, ശ്രീലക്ഷമി പുറവങ്കര, എന്നിവര്‍ സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പോസ്റ്റര്‍-പെയിന്റിംഗ് മത്സരത്തിന്റെ ഇനങ്ങളുടെ പ്രദര്‍ശനവും നടന്നു.

വിശ്വരൂപം രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

വിശ്വരൂപം രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

വിശ്വരൂപം രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് കമല്‍ഹസ്സന്‍. ചിത്രത്തിന്റെ നിര്‍മാണം സ്വന്തം കമ്പനി ഏറ്റെടുത്തതിന് പിന്നാലെയാണിത്. ട്വിറ്ററിലൂടെയാണ് കമല്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. കൃത്യമായ അണിയറ പ്രവര്‍ത്തനങ്ങളോടെ ഇക്കൊല്ലം തന്നെ ചിത്രം തിയേറ്ററിലെത്തിക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതി. എന്റെ രാജ്യത്തിനോടും ജനങ്ങളോടുമുള്ള സ്നേഹത്തോടെ എന്നാണ് കമല്‍ പോസ്റ്ററിനൊപ്പം എഴുതിയിരിക്കുന്നത്. ഒന്നാം ഭാഗത്തിന്റെ തൊട്ടുപിന്നാലെയിറങ്ങാന്‍ പദ്ധതിയിട്ട വിശ്വരൂപം രണ്ടാം ഭാഗം പുറത്തിറങ്ങാതെ പെട്ടിയില്‍ ഇരിക്കാന്‍തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ഒരു വാര്‍ത്തയും അതേക്കുറിച്ച് പുറത്തുവന്നിരുന്നില്ല. എന്നാല്‍ ഇക്കാര്യത്തേപ്പറ്റി ചോദിച്ചപ്പോള്‍ കമല്‍ഹസ്സന്‍ മാധ്യമങ്ങളോട് […]