ജീവിക്കാന്‍ വേറെ വഴിയില്ലാതെ തെരുവോരത്തെ അരവയറുകാര്‍ കൊടിയെടുക്കുകയാണ്

ജീവിക്കാന്‍ വേറെ വഴിയില്ലാതെ തെരുവോരത്തെ അരവയറുകാര്‍ കൊടിയെടുക്കുകയാണ്

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍ വഴിയോര കച്ചവടത്തൊഴിലാളി ഫെഡറേഷന്റെ സംസ്ഥാന വാഹന പ്രചരണ ജാഥ 27ന് വൈകുന്നേരം കാഞ്ഞങ്ങാടു നിന്നും പുറപ്പെട്ടു. സി.ഐ.ടി.യു സംസ്ഥാന പ്രസിഡണ്ട് ആനത്തലവട്ടം ആനന്ദന്‍ ഉല്‍ഘാടനം ചെയ്യുന്ന ജാഥയില്‍ വഴിയോര വ്യാപാരികള്‍ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും അവര്‍ ജനങ്ങളോട് നേരിട്ടു ചെന്നു പറയും. സഹായം അഭ്യര്‍ത്ഥിക്കും. ഒക്റ്റോബര്‍ 17ന് സെക്രട്ടേറിയേറ്റ് വളയും. എന്താണ് ഈ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍? യുപിഎ സര്‍ക്കാരാണ് തെരുവോര കച്ചവട സംരക്ഷണ-നിയന്ത്രണ നിയമം കൊണ്ടു വന്നത്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ കച്ചവടം […]

തൊഴിലന്യേഷകര്‍ക്കായി സ്റ്റാര്‍ട്ട് അപ്പ്. യെസ് 2017ന് തുടക്കമായി

തൊഴിലന്യേഷകര്‍ക്കായി സ്റ്റാര്‍ട്ട് അപ്പ്. യെസ് 2017ന് തുടക്കമായി

നേര്‍ക്കാഴ്ച്ചകള്‍…പ്രതിഭാരാജന്‍ സ്റ്റാര്‍ട്ട് അപ്പ് 2017ന് തുടക്കമായി. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ കൊച്ചിയില്‍ വെച്ചായിരുന്നു ഉദ്ഘാടനം. കേരളത്തിലെ യുവാക്കള്‍ അവരുടെ കര്‍മശേഷി സ്വന്തം നാട്ടില്‍ തന്നെ ഉപയോഗപ്പെടുത്താന്‍ മുന്നോട്ടു വരണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി) നടത്തുന്ന സംരംഭകത്വ ഉച്ചകോടിയാണ് ‘യെസ്.ഡി. 2017’. ഇവിടെ അവസരം കുറയുന്നതു കൊണ്ടാണ് യുവാക്കളുടെ ശക്തി സ്രോതസുകള്‍ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത്. സ്വന്തം നാട്ടില്‍ തന്നെ അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം […]

യാത്രാപ്പടി വാങ്ങി വിപ്ലവം സൃഷ്ടിക്കുന്ന എം.പിമാര്‍ വാങ്ങിയതൊക്കെ നമുക്കുള്ളതല്ലെന്നും പാര്‍ട്ടിക്കു ലെവി നല്‍കണമെന്നും പരാമര്‍ശം

നേര്‍ക്കാഴ്ച്ചകള്‍…. പ്രതിഭാരാജന്‍ യാത്രാപ്പടി ഉള്‍പ്പെടെ കിട്ടുന്നിടത്തു നിന്നൊക്കെ കയ്യും കണക്കുമില്ലാതെ വൗച്ചറുകളെഴുതി പണം പിടുങ്ങുന്നതില്‍ അധികവും കേരളത്തിലേതടക്കമുള്ള ഇടതു പക്ഷ പാര്‍ലിമെന്റ് അംഗങ്ങളാണെന്ന വിവരം പുറത്തു വന്നു. സോഷ്യല്‍ മീഡിയ ഇതാഘോഷിക്കുകയും തൊഴിലളി വര്‍ഗ പാര്‍ട്ടിയെ പരിഹസിക്കുകയുമാണ്. ധൂര്‍ത്തിനെ ലാളിക്കുന്ന പാര്‍ട്ടിയെന്ന് സി.പി.എമ്മില്‍ മുദ്രകുത്തിയാണ് ആക്ഷേപം. ശമ്പളം അന്‍പതിനായിരത്തില്‍ നിന്നും ഒരു ലക്ഷമായി നൂറിരട്ടി വര്‍ദ്ധിപ്പിച്ചിട്ടും എം.പി.മാരുടെ ആര്‍ത്തി തീരുന്നില്ല. ശമ്പളത്തിനു പുറമെ അലവന്‍സുകള്‍ ഉള്‍പ്പെടെ മാസം 2,80,000 രൂപ കളിയില്ലാതെ കിട്ടും. 50,000 രൂപയില്‍ നിന്നുമാണ് […]

പുള്ളിക്കാരന്‍ സ്റ്റാറാ…. ഇതിലെ സാരോപദേശ കഥകള്‍ ചരിത്രത്തെ വികലമാക്കുന്നു

പുള്ളിക്കാരന്‍ സ്റ്റാറാ…. ഇതിലെ സാരോപദേശ കഥകള്‍ ചരിത്രത്തെ വികലമാക്കുന്നു

എഴുത്തു പുര.. പ്രതിഭാരാജന്‍ ഓണത്തിനിറങ്ങിയ മമ്മൂട്ടിയുടെ ‘പുള്ളിക്കാരന്‍ സ്റ്റാറാ’ എന്ന പടം കാഞ്ഞങ്ങാട് വിനായക പാരഡൈസില്‍ ഓടുന്നുണ്ട്. നല്ല സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മമ്മുട്ടി ഫാന്‍ കൂകിയും വിസിലടിച്ചും വിജയിപ്പിച്ച പടം. നീന എന്ന ലാല്‍ ജോസ് ചിത്രത്തിനു ശേഷം ദിപ്തി സതിയുടെ രണ്ടാമത്തെ ചിത്രമാണിത്. അധ്യപകരെ പഠിപ്പിക്കുന്ന മാഷായാണ് ഇതില്‍ മമ്മൂട്ടി. മധ്യവയസ്‌ക്കനായ നായകനെ പ്രണയിക്കുന്നതിലൂടെയാണ് സിനിമ കടന്നു പോകുന്നതെങ്കിലും തിരക്കഥ പടുത്തുയര്‍ത്തിയിരിക്കുന്നത് സ്‌കൂള്‍ അധ്യാപനത്തിന്റെയും, വിദ്യാഭ്യാസത്തിനും ഇടയിലുള്ള സങ്കീര്‍ണതകള്‍ വെളിച്ചത്തു കൊണ്ടു വരികയാണ് ലക്ഷ്യം […]

മാവേലിനാട് തിരിച്ചു പിടിക്കാനായി ഇന്നു മുതല്‍ ഓണസമൃദ്ധി

മാവേലിനാട് തിരിച്ചു പിടിക്കാനായി ഇന്നു മുതല്‍ ഓണസമൃദ്ധി

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍.. ഓണസമൃദ്ധിയുടെ ഉദ്ഘാടനം ഇന്ന് നടക്കും. തിരുവന്തപുരത്തു വെച്ചു മുഖ്യമന്ത്രി പിണറായിയാണ് ചന്ത ജനങ്ങളക്കായി തുറന്നു കൊടുക്കുന്നത്. ഏതു തരം വേണം, വിഷമുള്ളതോ, ഇല്ലാത്തതോ, അതോ ഇറക്കുമതിയോ? മുന്നു തരത്തിലുള്ളവയും വെവ്വേറെ തരം തിരിച്ചുള്ള കച്ചവടത്തിനാണ് ഹോര്‍ട്ടി കോര്‍പ്പ് കോപ്പു കൂട്ടുന്നത്. സ്ഥാപനം സര്‍ക്കാരിന്റെതായതു കൊണ്ട് വാങ്ങുന്നവനും വില്‍ക്കുന്നവനും ലാഭം, നഷ്ടം എഴുതിത്തള്ളാന്‍ സംസ്ഥാന ഖജാനാവിന് ഒരു മടിയുമില്ല. വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടുന്നുവെന്ന പരാതി മിറകടക്കുകയാണ് പദ്ധതി ലക്ഷ്യം. കേരളത്തിലെ കര്‍ഷകരും കുടുംബശ്രീ യൂണിറ്റുകളും നിര്‍മ്മിച്ച ജൈവപച്ചക്കറികള്‍ […]

ഗുര്‍മീതിനെ അഴിക്കുള്ളിലെത്തിച്ചത്, അനുയായിയായിരുന്ന യുവതിയുടെ ഊമക്കത്ത്

ഗുര്‍മീതിനെ അഴിക്കുള്ളിലെത്തിച്ചത്, അനുയായിയായിരുന്ന യുവതിയുടെ ഊമക്കത്ത്

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍ പരാതി ഊമക്കത്തായി ആദ്യം കൈപ്പറ്റിയത് അന്ന് ഇന്ത്യ ഭരിക്കുന്ന വാജ്പേയ്യായിരുന്നു. റാം സിങ്ങ് കോണ്‍ഗ്രസുകാരനായി ഒളിവിതറുന്ന കാലം. സന്യാസിനി എഴുതുന്നു എന്നു മാത്രമേ ഊമക്കത്തിലുണ്ടായിരുന്നുള്ളു. കത്തിലെ ഉള്ളടക്കം പുറത്തു വന്നു. പത്രങ്ങളില്‍ വാര്‍ത്തയായി, കേസായി, സി.ബി.ഐ അന്യേഷണമായി, ഇപ്പോള്‍ റാംസിങ്ങ് ജയിലിലുമായി. ഈ സന്യാസി വര്യന്‍ എന്നെ ലൈംഗികാവശ്യത്തിനായി ഉപയോഗിച്ചു, ഞാന്‍ പാപം ചെയ്തവളായി മാറിത്തീര്‍ന്നു, നിറയെ കുറ്റസമ്മതമായിരുന്നു കത്തില്‍. താന്‍ മാത്രമല്ല, നൂറു കണക്കിന് പെണ്‍കുട്ടികളെ ഇയാള്‍ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്നുവെന്നും കത്തിലുണ്ട്. ‘മഹാരാജിന് […]

ഗണേശോല്‍സവം: പൊരുളും, വിഗ്രഹ പൂജയുടെ ചരിത്രവും

ഗണേശോല്‍സവം: പൊരുളും, വിഗ്രഹ പൂജയുടെ ചരിത്രവും

പ്രതിഭാരാജന്‍ കൊല്ലവര്‍ഷം ചിങ്ങത്തിലെ ശുക്ല പക്ഷത്തിലാണ് ഗണേശോല്‍സവം. അന്നു തന്നെയാണ് ഗണേശന്റെ ജന്മദിനമെന്നും ഒരു വാദമുണ്ട്. പത്തു ദിവസം നീണ്ടു നില്‍ക്കുന്നതാണ് മഹോല്‍സവം. വീടുകളിലും പൊതു സ്ഥലങ്ങളിലും ഗണേശ വിഗ്രഹം സ്ഥാപിക്കും. രാവിലെയും വൈകുന്നേരങ്ങളിലും പൂജ. വൈവിധ്യമാര്‍ന്ന നാടന്‍ കലാ രൂപങ്ങളും, നൃത്ത നൃത്ത്യങ്ങളും, കുട്ടികള്‍ക്കായുള്ള മല്‍സരങ്ങളും അരങ്ങേറും. ഇന്ത്യയിലും, പുറത്ത് നേപ്പാള്‍, ഭൂട്ടാന്‍, മൗറീഷ്യസ് അടക്കം ഏതാനും രാജ്യങ്ങളില്‍ ഗണേശ ചതുര്‍ത്ഥി എന്ന പേരില്‍ ഈ വാരം ആഘോഷിക്കുന്നു. എന്താണ് ചതുര്‍ത്ഥി? നൂറ്റാണ്ടുകള്‍ക്കും അപ്പുറം മഹാരാഷ്ട്രയിലെ […]