പ്രവാസികള്‍ക്ക് വോട്ടവകാശം: ബില്‍ ശീതകാല സമ്മേളനത്തിലെന്ന് കേന്ദ്ര സര്‍ക്കാര്‍

പ്രവാസികള്‍ക്ക് വോട്ടവകാശം: ബില്‍ ശീതകാല സമ്മേളനത്തിലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം ഉറപ്പാക്കുന്ന ബില്‍ വരുന്ന ശീതകാല സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. പ്രവാസി പൗരന്മാര്‍ക്ക് പകരക്കാരെ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താവുന്ന രീതിയില്‍ ജനപ്രാധിനിത്യ നിയമം ഭേദഗതി ചെയ്യുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായിരിക്കുന്നത്. ഇതോടെ ദീര്‍ഘകാലമായുള്ള പ്രവാസി വോട്ടവകാശം എന്ന ആവശ്യം നടപ്പാവുകയാണ്.

ഷാര്‍ജയില്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ മലയാളികള്‍ക്ക് മോചനം

ഷാര്‍ജയില്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ മലയാളികള്‍ക്ക് മോചനം

തിരുവനന്തപുരം: ഷാര്‍ജയില്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ മലയാളികള്‍ക്ക് മോചനം. ഷാര്‍ജ ഭരണാധികാരി ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ഖാസി മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടാത്തവരെയാണ് മോചിപ്പിച്ചത്. മലയാളികളെ മോചിപ്പിക്കണമെന്നാണ് മുഖ്യമന്ത്രി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. ഇവര്‍ക്ക് ഷാര്‍ജയില്‍തന്നെ ജോലി ചെയ്യാനുള്ള അവസരമുണ്ടാക്കുമെന്നും സുല്‍ത്താന്‍ പറഞ്ഞു.

സര്‍ക്കാര്‍ പ്രവാസി മുതലാളിമാര്‍ക്ക് വേണ്ടി മാത്രം- പത്മരാജന്‍ ഐങ്ങോത്ത്

സര്‍ക്കാര്‍ പ്രവാസി മുതലാളിമാര്‍ക്ക് വേണ്ടി മാത്രം- പത്മരാജന്‍ ഐങ്ങോത്ത്

പുതുക്കൈ: പ്രവാസി വകുപ്പ് തന്നെ നിര്‍ത്തലാക്കിയ സര്‍ക്കാര്‍ പക്ഷെ പ്രവാസികളില്‍ നിന്ന് പണം വസൂലാക്കാനുള്ള തന്ത്രങ്ങള്‍ മെനയുമ്പോഴും പാവപ്പെട്ടവര്‍ക്കാശ്രയമായ പ്രവാസി ക്ഷേമനിധി ബോര്‍ഡിലും നോര്‍ക്കയിലും കെട്ടിക്കിടക്കുന്ന ആയിരകണക്കിന് അപേക്ഷകളുടെ കാര്യത്തില്‍ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ സമരം ചെയ്യുമെന്ന് പ്രവാസി കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത്. പ്രവാസികളും കുടുംബങ്ങളും കടുത്ത പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തില്‍ വമ്പന്‍ പ്രവാസി മുതലാളിമാര്‍ക്കു വേണ്ടി മാത്രം പദ്ധതികള്‍ നടപ്പിലാക്കി പാവപ്പെട്ട പ്രവാസികളെ വഞ്ചിക്കുന്ന സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറിയതായും പത്മരാജന്‍ ആരോപിച്ചു. […]

സാംസ്‌കാരിക രംഗത്തോടു മുന്‍പ് ഒരിക്കലും ഉണ്ടാകാത്ത ജനകീയ താല്‍പര്യം: മന്ത്രി എ.കെ. ബാലന്‍

സാംസ്‌കാരിക രംഗത്തോടു മുന്‍പ് ഒരിക്കലും ഉണ്ടാകാത്ത ജനകീയ താല്‍പര്യം: മന്ത്രി എ.കെ. ബാലന്‍

കേരളത്തിന്റെ സാംസ്‌കാരിക രംഗത്തോടു പ്രവാസികള്‍ക്ക് മുന്‍പ് ഒരിക്കലും ഉണ്ടാകാത്ത ജനകീയ താല്‍പര്യ മാണ് ഉയരുന്നതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍. കേരള – ഡല്‍ഹി സാംസ്‌കാരിക പൈതൃകോത്സവത്തിന്റെ ആലോചനാ യോഗം ന്യൂഡല്‍ഹി കേരള ഹൗസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം നാടിന്റെ സംസ്‌കാരം പരിചയപ്പെടണമെന്നും മലയാളം പഠിക്കണമെന്നും കേരളത്തിനു പുറത്തു താമസിക്കുന്ന മലയാളികള്‍ക്കു വലിയ ആഗ്രഹമാണുള്ളതെന്നു മന്ത്രി എ.കെ. ബാലന്‍ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ സാംസ്‌കാരിക തനിമ പരിചയപ്പെടുത്തുന്നതിനു തെലങ്കാനയില്‍ സംഘടിപ്പിച്ച സാംസ്‌കാരിക വിരുന്ന വലിയ […]

ദുബൈ കെ എം സി സിയില്‍ മൊബൈല്‍ ഫോണ്‍ സാങ്കേതിക പരിശീലനം

ദുബൈ കെ എം സി സിയില്‍ മൊബൈല്‍ ഫോണ്‍ സാങ്കേതിക പരിശീലനം

ദുബൈ: ഗള്‍ഫ് നാടുകളിലെ പുതിയ തൊഴിലവസരങ്ങളും സംരംഭക സാധ്യതകളും പരിഗണിച്ച് ദുബൈ കെ എം സി സി മൊബൈല്‍ ഫോണ്‍ സാങ്കേതിക പരിശീലനം നല്‍കുന്നു. മൊബൈല്‍ഫോണ്‍ രംഗത്തെ പ്രമുഖ ഇന്‍സ്റ്റിറ്റ്യൂട്ട് നെറ്റ് വര്‍ക്കായ ബ്രിറ്റ്‌കോ ആന്‍ഡ് ബ്രിഡ്‌കോയുമായി സഹകരിച്ച് സൗജന്യമായാണ് പരിശീലനം നല്‍കുന്നത്. ഒരു വിദേശരാജ്യത്ത് ഇത്തരം ഒരു സംരംഭം ആരംഭിക്കുന്നത് ആദ്യമായാണ്. 60 മണിക്കൂര്‍കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന ഈ പരിശീലന പരിപാടിയുടെ ഭാഗമായി 200 മണിക്കൂര്‍ ഓണ്‍ലൈന്‍ സപ്പോര്‍ട്ടും ലഭിക്കും. ഈ പ്രോഗ്രാമിന്റെ ക്ലാസുകള്‍ എല്ലാ […]

കിഫ്ബിക്കായി പ്രവാസികളെ ലക്ഷ്യം വെച്ചവര്‍ക്ക് വിമാന ടിക്കറ്റ് നിരക്കിന്റെ കാര്യത്തില്‍ മിണ്ടാട്ടമില്ല- ഹക്കീം കുന്നില്‍

കിഫ്ബിക്കായി പ്രവാസികളെ ലക്ഷ്യം വെച്ചവര്‍ക്ക് വിമാന ടിക്കറ്റ് നിരക്കിന്റെ കാര്യത്തില്‍ മിണ്ടാട്ടമില്ല- ഹക്കീം കുന്നില്‍

കാഞ്ഞങ്ങാട്: കിഫ്ബിയടക്കം സകലമാന പദ്ധതികള്‍ക്കും പ്രവാസികളെ പിഴിയാനിറങ്ങുന്ന കേരള/കേന്ദ്ര സര്‍ക്കാരുകള്‍ ഗള്‍ഫ് മേഖലയിലേയ്ക്കുള്ള അന്യായമായ വിമാന ടിക്കറ്റ് വര്‍ദ്ധനവിനെതിരായി പ്രതികരിക്കാത്തത് കേരള/കേന്ദ്ര സര്‍ക്കാറുകള്‍ കുത്തക കമ്പനികള്‍ക്ക് വേണ്ടി നിലകൊള്ളുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍. അന്യായമായ വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനവിനെതിരെയും, പ്രവാസികളോട് കേന്ദ്ര/കേരള സര്‍ക്കാരുകള്‍ തുടരുന്ന നിഷേധാത്മക നിലപാടുകള്‍ക്കെതിരെയും കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ്സ് കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പോസ്റ്റോഫീസ് മാര്‍ച്ചും, ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളോളം […]

എക്സിറ്റ് കിട്ടി നാട്ടില്‍ പോകാതിരുന്നാല്‍ ഒരുലക്ഷം റിയാല്‍ വരെ പിഴ; ജവാസാത്ത് വിഭാഗം

എക്സിറ്റ് കിട്ടി നാട്ടില്‍ പോകാതിരുന്നാല്‍ ഒരുലക്ഷം റിയാല്‍ വരെ പിഴ; ജവാസാത്ത് വിഭാഗം

ജിദ്ദ: അനധികൃത താമസക്കാര്‍ എക്സിറ്റി കിട്ടിയിട്ട് ഉടന്‍ പോകാതിരുന്നാലും കര്‍ശന ശിക്ഷ നടപടി സ്വീകരിക്കുമെന്ന് ജവാസാത്ത് വൃത്തങ്ങള്‍ അറിയിച്ചു. നിശ്ചിത സമയപരിധി വരെ കാത്തരിക്കാതെ രേഖകള്‍ നിയമവിധേയമാക്കാന്‍ ഇനി 58 ദിവസം മാത്രമേ അവശേഷക്കുന്നുള്ളൂവെന്ന് ജവാസാത്ത് വക്താവ് തലാല്‍ അല്‍ ശെല്‍ബി വീണ്ടും മുന്നറിയിപ്പ് നല്‍കി. ഫൈനല്‍ എക്സിറ്റ് ലഭിച്ച് രാജ്യം വിടാതെ ഇവിടെ കാത്തു നില്‍ക്കുന്നവര്‍ പിടിക്കപ്പെട്ടാല്‍ ശിക്ഷക്ക് പുറമെ ഒരു ലക്ഷം റിയാല്‍ വരെ പിഴയടയ്ക്കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കറാമയും ലഭിക്കും. സ്പോണ്‍സറുമായി […]

പ്രവാസിമലയാളികള്‍ക്ക് തിരിച്ചടി: സൗദി സമ്പൂര്‍ണ സ്വദേശിവത്കരണത്തിലേക്ക്

പ്രവാസിമലയാളികള്‍ക്ക് തിരിച്ചടി: സൗദി സമ്പൂര്‍ണ സ്വദേശിവത്കരണത്തിലേക്ക്

സൗദി: സൗദി അറേബ്യ സമ്പൂര്‍ണ സ്വദേശി വത്കരണത്തിലേക്ക് കടക്കുന്നു. 27 തൊഴില്‍ മേഖല കൂടി സ്വദേശിവത്കരണത്തില്‍ ഉള്‍പ്പെടുത്താന്‍ സൗദി തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. ഇതുവഴി മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ക്ക് തിരിച്ചടി നേരിടേണ്ടിവരും. റെഡിമെയ്ഡ് കടകള്‍, കാര്‍ ഡെക്കറേഷന്‍,വര്‍ക്ക് ഷോപ്പ് ഷോറും,പെയിന്റ് കട, ഡെക്കറേഷന്‍ സ്ഥാപനം, ഗിഫ്റ്റ് കട, സുഗന്ധദ്രവ്യ വില്‍പന കട, കളിപ്പാട്ട കട, തയ്യല്‍ വസ്തു വില്‍പന സ്ഥാപനം, വാച്ചുകട, ഹാര്‍ഡ്വെയര്‍, പര്‍ദ വില്‍പന കട, വാഹനം വാടകക്ക് നല്‍കുന്ന സ്ഥാപനങ്ങള്‍, സ്‌കൂള്‍ കാന്റീന്‍ […]

പ്രവാസി പ്രതിനിധികളെ ഉള്‍പ്പെടുത്തി നോര്‍ക്ക പുന:സംഘടിപ്പിക്കണം- ഏകതാ പ്രവാസി

പ്രവാസി പ്രതിനിധികളെ ഉള്‍പ്പെടുത്തി നോര്‍ക്ക പുന:സംഘടിപ്പിക്കണം- ഏകതാ പ്രവാസി

കൊച്ചി: പ്രവാസി ക്ഷേമത്തിനായി രൂപീകരിച്ച നോര്‍ക്ക പോലുള്ള സ്ഥാപനങ്ങള്‍ക്ക് സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനോ പരിഹരിക്കുന്നതിനോ കഴിഞ്ഞിട്ടില്ലെന്ന് വൈ.എം.സി.എ. ഹാളില്‍ ചേര്‍ന്ന ഏകതാ പ്രവാസി സംസ്ഥാന കണ്‍വെന്‍ഷന്‍ കുറ്റപ്പെടുത്തി. സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങളറിയാത്തവരാണ് ഇത്തരം സ്ഥാപനങ്ങളുടെ തലപ്പത്തുള്ളതെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. രാജ്യത്തിന് വന്‍തോതില്‍ വിദേശനാണ്യം നേടിത്തരുന്ന പ്രവാസികള്‍ ചൂഷണം ചെയ്യപ്പെടുമ്പോള്‍ ഇടപെടാന്‍ പോലും ഇത്തരം സ്ഥാപനങ്ങള്‍ തയ്യാറാകുന്നില്ലെന്നു യോഗം ആരോപിച്ചു. സാധാരണക്കാരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി നോര്‍ക്ക പുന:സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സമ്മേളനം നിര്‍ദ്ദേശിച്ചു. പ്രവാസികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കുക, […]