വിദ്യാര്‍ത്ഥികളെ അശ്ലീല വീഡിയോ കാണാന്‍ പ്രേരിപ്പിച്ചു; അധ്യാപകനും പ്രിന്‍സിപ്പളും അറസ്റ്റില്‍

വിദ്യാര്‍ത്ഥികളെ അശ്ലീല വീഡിയോ കാണാന്‍ പ്രേരിപ്പിച്ചു; അധ്യാപകനും പ്രിന്‍സിപ്പളും അറസ്റ്റില്‍

ദര്‍ഭംഗ(ബീഹാര്‍): വിദ്യാര്‍ത്ഥികളെ അശ്ലീല വീഡിയോ കാണാന്‍ പ്രേരിപ്പിച്ച സംഭവത്തില്‍ അധ്യാപകനും പിന്‍സിപ്പളും അറസ്റ്റില്‍. ബീഹാറിലെ ദര്‍ഭംഗയിലാണ് സംഭവം. അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികചൂഷണത്തിന് ഇരയാക്കിയതായാണ് വിവരം. പെണ്‍കുട്ടികള്‍ സംഭവം വീട്ടില്‍ പറഞ്ഞതോടെയാണ് വ്യവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിനികള്‍ ചൂഷണത്തിന് ഇരയായ വ്യവരം അറിഞ്ഞിട്ടും പ്രിന്‍സിപ്പല്‍ അധ്യാപകനെതിരെ നടപടിയെടുക്കാതിരിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ഗൗരിയുടെ മരണം: പ്രതികളെ സംരക്ഷിച്ച പ്രിന്‍സിപ്പാളിനെ മാറ്റി; ട്രിനിറ്റി സ്‌കൂളിന് പുതിയ പ്രിന്‍സിപ്പാള്‍

ഗൗരിയുടെ മരണം: പ്രതികളെ സംരക്ഷിച്ച പ്രിന്‍സിപ്പാളിനെ മാറ്റി; ട്രിനിറ്റി സ്‌കൂളിന് പുതിയ പ്രിന്‍സിപ്പാള്‍

കൊല്ലം: ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ പ്രിന്‍സിപ്പാള്‍ ജോണിനെ മാറ്റി പുതിയ പ്രിന്‍സിപ്പാളിനെ നിയോഗിച്ചു. വൈദികനായ സില്‍വി ആന്റണിയാണ് പുതിയ പ്രിന്‍സിപ്പാള്‍. നിലവില്‍ ഇന്‍ഫന്റ് ജീസസ് സ്‌കൂള്‍ പ്രിന്‍സിപ്പാളാണ് ഫാദര്‍ സില്‍വി. ട്രിനിറ്റിലൈസിയത്തിന്റെ അധിക ചുമതലയാണ് കോര്‍പ്പറേറ്റ് മാനേജര്‍ നല്‍കിയത്. കഴിഞ്ഞദിവസമാണ് കൊല്ലം രൂപതുടെ വിദ്ധ്യാഭ്യാസ സ്ഥാപനങളുടെ കോര്‍പ്പറേറ്റ് മാനേജര്‍ ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ പ്രിന്‍സിപാള്‍ ജോണിനെ മാറ്റി കൊല്ലം തങ്കശ്ശേരി ഇഫന്റ് ജീസസ് സ്‌കൂള്‍ പ്രിന്‍സിപാളായ ഫാദര്‍ സില്‍വി ആന്റണിക്ക് അധിക ചുമതല നല്‍കിയത്. ഗൗരിനേഘയുടെ മരണത്തിന് […]

വസ്ത്രം മാറുമ്പോള്‍ കതക് അടയ്ക്കരുതെന്ന നിയമം; നേഴ്‌സിംങ് കോളേജിലെ സമരം ഒത്തുതീര്‍ന്നു

വസ്ത്രം മാറുമ്പോള്‍ കതക് അടയ്ക്കരുതെന്ന നിയമം; നേഴ്‌സിംങ് കോളേജിലെ സമരം ഒത്തുതീര്‍ന്നു

കൊല്ലം: ഉപാസന നേഴ്സിംഗ് കോളേജിലെ വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍ന്നു. പെണ്‍കുട്ടികള്‍ വസ്ത്രം മാറുമ്പോള്‍ ഹോസ്റ്റല്‍ മുറിയുടെ കതക് അടയ്ക്കരുതെന്ന നിരവധി വിചിത്ര നിയമങ്ങള്‍ക്കെതിരെയായിരുന്നു സമരം. വിചിത്ര നിയമങ്ങള്‍ നടപ്പിലാക്കുകയും അനാവശ്യ ഫൈനുകള്‍ ഈടാക്കുകയും ചെയ്യുന്ന പ്രിന്‍സിപ്പാള്‍ ജെസിക്കുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. പ്രിന്‍സിപ്പാള്‍ ജെസിക്കുട്ടിയെ സസ്പെന്‍ഡ് ചെയ്യണമെന്നത് അടക്കമുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. വ്യാഴാഴ്ച നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് പ്രശ്നങ്ങള്‍ പരിഹരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സിറ്റി പോലീസ് കമ്മീഷണര്‍ ജവഹര്‍ ജനാര്‍ദ്ദിന്റെ […]