സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ് ഗര്‍ഭിണിയായ യുവതിക്ക് പരുക്ക്

സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ് ഗര്‍ഭിണിയായ യുവതിക്ക് പരുക്ക്

വടകര: വീണ്ടും സ്വകാര്യ ബസുകളുടെ ക്രൂരത. വടകരയില്‍ സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ് ഗര്‍ഭിണിക്ക് ഗുരുതര പരുക്ക്. കോഴിക്കോട് വടകരയിലെ ഇരിങ്ങലിലാണ് സംഭവം. ഇറങ്ങുന്നതിനു മുമ്പ് ബസ് മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണമായത്. റോഡിലേക്ക് തെറിച്ചു വീണ യുവതിക്ക് ഗുരതരമായി പരുക്കേറ്റു. റോഡിലേക്ക് യുവതി വീഴുന്നത് കണ്ടിട്ടും ബസ് നിര്‍ത്താതെ പോവുകയായിരുന്നെന്ന് ആരോപണം. സ്വകാര്യ ബസിനെതിരെ യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ കേസെടുത്തു.

ജൂണ്‍ 1 മുതല്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കില്ലെന്ന് സ്വകാര്യ ബസുടമകള്‍

ജൂണ്‍ 1 മുതല്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കില്ലെന്ന് സ്വകാര്യ ബസുടമകള്‍

തിരുവനന്തപുരം: ജൂണ്‍ ഒന്ന് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കില്ലെന്ന് സ്വകാര്യ ബസുടമകള്‍. കണ്‍സെഷന്‍ നല്‍കണമെങ്കില്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കണം. ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു.

കൊച്ചി കടവന്ത്രയില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യബസിന് തീപിടിച്ചു

കൊച്ചി കടവന്ത്രയില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യബസിന് തീപിടിച്ചു

കൊച്ചി: കൊച്ചി കടവന്ത്രയില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യബസിന് തീപിടിച്ചു. അപകടത്തില്‍ ആളപായമൊന്നുമില്ല. അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി

തിങ്കളാഴ്ചത്തെ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍

തിങ്കളാഴ്ചത്തെ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍

ഏപ്രില്‍ 9 തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലിനോട് സഹകരിക്കേണ്ടതില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റി തീരുമാനം. ആ ദിവസം കേരളത്തിലെ മുഴുവന്‍ സ്വകാര്യ ബസുടമകളും സര്‍വീസ് നടത്തും. ഡീസല്‍ വില വര്‍ദ്ധനവ് കാരണം സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന ബസുടമകള്‍ക്ക് ഹര്‍ത്താലിന് വേണ്ടി സര്‍വീസ് നിര്‍ത്തിവെക്കാനാവില്ല. കഴിഞ്ഞ രണ്ടാം തീയതിയിലെ പൊതു പണിമുടക്കിന് ശേഷം ഒരാഴ്ചക്കിടെ വീണ്ടും ഒരു ഹര്‍ത്താല്‍ അംഗീകരിക്കാനാവില്ല എന്ന് ഫെഡറേഷന്‍ പ്രസിഡന്റെ അറിയിച്ചു. ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ പങ്കെടുത്തവരെ വെടിവെച്ച് കൊലപ്പെടുത്തിയ […]

സ്വകാര്യ ബസുകള്‍ക്ക് റൂട്ട് നമ്പര്‍ അനുവദിക്കണം

കാസര്‍കോട് : സംസ്ഥാനത്ത് ഉടനീളം സ്വകാര്യ ബസുകള്‍ക്ക് കളര്‍ കോഡ് നടപ്പിലാക്കിയതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലും കളര്‍ കോഡ് നിലവില്‍ വന്നിരിക്കുകയാണ്. ചുവപ്പ്, നീല, പച്ച എന്നിവയാണ് അനുവദിച്ച നിറങ്ങള്‍. കാസര്‍കോട് ജില്ലയില്‍ ഭൂരിഭാഗവും ഓര്‍ഡിനറി സര്‍വ്വീസുകള്‍ ആയതിനാല്‍ മുഴുവന്‍ ബസുകള്‍ക്കും ഒരേ നീലകളറാണ് നടപ്പിലാക്കിയിരിക്കുന്നത്. മലയോര പ്രദേശങ്ങളിലേക്കും ഇന്റീരിയര്‍ റൂട്ടുകളിലേക്കും പോകേണ്ടുന്ന യാത്രക്കാരായ വയോധികര്‍ക്കും കുട്ടികള്‍ക്കും ബസുകള്‍ കണ്ടുപിടിക്കാന്‍ വളരെ വിഷമിക്കേണ്ടി വരുന്നുണ്ട്. ആയതിനാല്‍ ഓരോ റൂട്ടിലേക്കുമുള്ള ബസുകള്‍ക്ക് പ്രത്യേക നമ്പര്‍ അനുവദിച്ച് തീരുമാനമുണ്ടാകണമെന്ന് ഇന്ന് […]

ബസുടമകള്‍ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ബസുടമകള്‍ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: സ്വകാര്യ ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 9ന് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്നു പിന്‍മാറില്ലെന്നാണ് നേതാക്കളുടെ പ്രഖ്യാപനമെങ്കിലും വിഷയം പഠിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചാല്‍ സമരത്തില്‍ നിന്നു പിന്‍മാറാനും സമരക്കാര്‍ക്കിടയില്‍ ആലോചനകളുണ്ട്. അതേസമയം പണിമുടക്ക് നടത്തുന്ന ബസുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി തുടങ്ങിയതോടെ ഒരു വിഭാഗം സ്വകാര്യ ബസുകള്‍ ഇന്നലെ മുതല്‍ സര്‍വീസ് നടത്താന്‍ […]

നാളെ മുതല്‍ സ്വകാര്യബസുകള്‍ സമരത്തിലേക്ക്

നാളെ മുതല്‍ സ്വകാര്യബസുകള്‍ സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം ചാര്‍ജ് പത്തുരൂപയാണ് ഉടമകള്‍ ആവശ്യപ്പെടുന്നതെങ്കിലും എട്ടുരൂപയാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പക്ഷെ നിയമസഭ സമ്മേളനം നടക്കുന്നതിനാല്‍ വര്‍ധന ഉടന്‍ പ്രഖ്യാപിക്കാനിടയില്ല, മാത്രമല്ല എകെ ശശീന്ദ്രന്‍ ഗതാഗതമന്ത്രിയായി ചുമതലയേല്‍ക്കുെമന്നിരിക്കെ വകുപ്പിന്റ താല്‍ക്കാലിക ചുമതല വഹിക്കുന്ന മുഖ്യമന്ത്രി മാത്രമായി തീരുമാനമെടുക്കാനും സാധ്യതയില്ല. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ സാവകാശം ചോദിക്കും. ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടുള്ള സമരം ഒഴിവാക്കാന്‍ ബസുടമകളുമായി മുഖ്യമന്ത്രി വൈകിട്ട് ചര്‍ച്ച നടത്തും. മിനിമം ചാര്‍ജ് പത്തുരൂപയാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. ബസ് […]

24ന് നടക്കുന്ന വാഹന പണിമുടക്കില്‍ കെ.എസ്.ആര്‍.ടി.സിയും പങ്കെടുക്കും

24ന് നടക്കുന്ന വാഹന പണിമുടക്കില്‍ കെ.എസ്.ആര്‍.ടി.സിയും പങ്കെടുക്കും

തിരുവനന്തപുരം : പെട്രോളിയം ഉത്പന്നങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് 24-ന് നടക്കുന്ന വാഹന പണിമുടക്കില്‍ കെ.എസ്.ആര്‍.ടി.സി. തൊഴിലാളികളും പങ്കെടുക്കും. രാവിലെ ആറുമുതല്‍ വൈകുന്നേരംആറു വരെയാണ് പണിമുടക്ക്. സ്വകാര്യ ബസുകള്‍, ഓട്ടോറിക്ഷകള്‍, ചരക്ക്-ടാങ്കര്‍ ലോറികള്‍ തുടങ്ങിയവ പണിമുടക്കില്‍ പങ്കെടുക്കും. കെ.എസ്.ആര്‍.ടി.സി. എപ്ലോയീസ് അസോസിയേഷനും (സി.ഐ.ടി.യു.), കെ.എസ്.ടി. എംപ്ലോയീസ് യൂണിയനുമാണ് (എ.ഐ.ടി.യു.സി) പണിമുടക്കിന് ആഹ്വാനം ചെയ്തത്.

സ്വകാര്യ ബസുകള്‍ ജനുവരി 30 മുതല്‍ സര്‍വീസ് നിറുത്തും

സ്വകാര്യ ബസുകള്‍ ജനുവരി 30 മുതല്‍ സര്‍വീസ് നിറുത്തും

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ദ്ധനയടക്കമുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി 30 മുതല്‍ അനിശ്ചിത കാലത്തേക്ക് സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിന് മുന്നോടിയായി ജനുവരി 22 ന് കോണ്‍ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ കമ്മിറ്റി അംഗങ്ങളും സെക്രട്ടേറിയറ്റ് നടയില്‍ നിരാഹാര സമരം നടത്തും. ബസ് ചാര്‍ജ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മൂന്ന് ആഴ്ച […]

മലബാറിലെ മൊഞ്ചന്‍ ബസ്സുകള്‍ക്ക് തിരിച്ചടി; ഇനി നിരത്തിലിറങ്ങാന്‍ യൂണിഫോമിടണം

മലബാറിലെ മൊഞ്ചന്‍ ബസ്സുകള്‍ക്ക് തിരിച്ചടി; ഇനി നിരത്തിലിറങ്ങാന്‍ യൂണിഫോമിടണം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ ഇനി യൂണിഫോമില്‍ നിരത്തിലിറങ്ങും. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ബസ്സുകള്‍ക്കും ഒരേ നിറം നല്‍കാനാണ് തീരുമാനം. വ്യാവാഴ്ച ചേരുന്ന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം നിറമേതെന്ന് നിശ്ചയിക്കും. സിറ്റി, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് എന്നിങ്ങനെ തിരിച്ചായിരിക്കും നിറം തീരുമാനിക്കുക. ഇപ്പോള്‍ പല സിറ്റിക്കളിലും പല നിറത്തിലുള്ള ബസ്സുകളാണ് സര്‍്വീസ് നടത്തുന്നത്. നഗര, ഗ്രാമപ്രദേശങ്ങളിലെ ഓര്‍ഡിനറി ബസുകളിലാകട്ടെ സിനിമാതാരങ്ങളുടക്കം ചിത്രങ്ങള്‍ക്കാണ് പ്രാധാന്യം. യാത്രബസാണോയെന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. ഏകീകൃതനിറം കൊണ്ടുവന്നാല്‍, ഈ രംഗത്തെ മല്‍സരം […]