പ്രാദേശിക ചരിത്രരചന നടന്നു

പ്രാദേശിക ചരിത്രരചന നടന്നു

ഉദിനൂര്‍: ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി സാമൂഹികശാസ്ത്രമേളയിലെ പ്രാദേശിക ചരിത്രരചനാ മത്സരം നടന്നു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലാണ് മത്സരം നടന്നത്. പ്രാദേശിക, സാമൂഹിക, സാംസ്‌കാരിക ചരിത്രമാണ് കുട്ടികള്‍ അവതരിപ്പിച്ചത്. മൂന്നുമണിക്കൂര്‍ സമയത്തിനുള്ളിലാണ് തങ്ങള്‍ കണ്ടെത്തിയ വിവരങ്ങള്‍ അടിസ്ഥാനമാക്കി രചന നടത്തിയത്. കുട്ടികള്‍ തയ്യാറാക്കിയ ചരിത്രവസ്തുതകള്‍ക്കൊപ്പം അവര്‍ ശേഖരിച്ച ചരിത്രരേഖകള്‍, വീഡിയോ തുടങ്ങിയവയുടെയും വിധികര്‍ത്താക്കളുമായി നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക. ഇതിനായുള്ള അഭിമുഖം 18-ന് രാവിലെ 11 മണിക്ക് ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി. സ്‌കൂളില്‍ നടക്കുമെന്ന് […]

പ്രമേഹം; സ്ത്രീകള്‍ കൂടുതല്‍ ജാഗ്രതപാലിക്കാന്‍ നിര്‍ദേശം

പ്രമേഹം; സ്ത്രീകള്‍ കൂടുതല്‍ ജാഗ്രതപാലിക്കാന്‍ നിര്‍ദേശം

കണ്ണൂര്‍: കേരളത്തിലെ ജനസംഖ്യയില്‍ 20 ശതമാനവും പ്രമേഹരോഗബാധിതരാണെന്നും പകുതിയിലേറെയും സ്ത്രീകളാണെന്നുമുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ സമൂഹം കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ബോധവത്കരണ പരിപാടി. പ്രമേഹദിനാചരണത്തിന്റെ ഭാഗമായാണ് ‘സ്ത്രീകളും പ്രമേഹവും’ എന്ന വിഷയത്തില്‍ ബോധവത്കരണപരിപാടി സംഘടിപ്പിച്ചിച്ചത്. കേരളത്തിലെ ഗ്രാമീണസ്ത്രീകളിലാണ് പുരുഷന്മാരെക്കാള്‍ പ്രമേഹരോഗികള്‍ കൂടുതല്‍. കൃത്യമായ വൈദ്യപരിശോധനകള്‍ നടത്താത്തതും വ്യായാമത്തിന്റെ കുറവും തെറ്റായ ഭക്ഷണശീലവുമാണ് ഇതിന്റെ പ്രധാന കാരണമെന്ന് പരിപാടിയില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി. ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ […]

ധോണിയുടെ ക്രിക്കറ്റ് അക്കാദമി യു.എ.ഇയില്‍ ആരംഭിച്ചു

ധോണിയുടെ ക്രിക്കറ്റ് അക്കാദമി യു.എ.ഇയില്‍ ആരംഭിച്ചു

ദുബൈ: ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് അക്കാദമി യു.എ.ഇയില്‍ ആരംഭിച്ചു. ലോകോത്തര നിലവാരമുള്ള ക്രിക്കറ്റ് അക്കാദമി ധോണി തന്നെയാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പസിഫിക് സ്‌പോര്‍ട്‌സ് ക്ലബ്, ആര്ക്ക സ്‌പോര്‍ട്‌സ് ക്ലബ് എന്നിവരാണ് അക്കാദമി നടത്തിപ്പുകാര്‍. എം.എസ് ധോണി ക്രിക്കറ്റ് അക്കാദമി (MSDCA) എന്ന് പേരിട്ടിരിക്കുന്ന അക്കാദമിയില്‍ മുന്‍ മുംബൈ ബൗളര്‍ വിശാല്‍ മഹാദിക്കിന്റെ നേതൃത്വത്തിലുള്ള പരിശീലകസംഘമാണ് പ്രവര്‍ത്തിക്കുന്നത്.

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ശ്രേഷ്ഠ ഭാഷാദിനാചാരണം സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ശ്രേഷ്ഠ ഭാഷാദിനാചാരണം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കാസര്‍ഗോഡ് ജില്ല സാംസ്‌കാരിക വേദി സംഘടിപ്പിച്ച ശ്രേഷ്ഠ ഭാഷാ ദിനാചാരണം കാഞ്ഞങ്ങാട് പെന്‍ഷന്‍ ഭവനില്‍ കെ.എസ്.എസ്.പി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.  ഇ. പ്രഭാകര പൊതുവാള്‍ സ്വാഗതം പറഞ്ഞു. പി.കെ. മാധവന്‍ നായര്‍ അധ്യക്ഷനായി. ഡോ.എ.എം. ശ്രീധരന്‍ , കെ. കമലാക്ഷ (റിട്ട. പ്രിന്‍സിപ്പാള്‍) മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. ജില്ല സെക്രട്ടറി പി.കുഞ്ഞമ്പു നായര്‍ ആശംസ അര്‍പ്പിച്ചു. എ. നാരായണന്‍ (ജോയിന്റ് കണ്‍വീനര്‍ ) […]

ഗാന്ധി ചിത്രപ്രദര്‍ശനവും കവിതാലാപന മത്സരവും നടത്തി

ഗാന്ധി ചിത്രപ്രദര്‍ശനവും കവിതാലാപന മത്സരവും നടത്തി

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കാസര്‍കോട് പട്‌ള ജി എച്ച് എസ് എസില്‍ രാഷ്ട്രപിതാവിന്റെ ജീവിതമുഹൂര്‍ത്തങ്ങളുടെ ഫോട്ടോ പ്രദര്‍ശനവും വിദ്യാര്‍ത്ഥികള്‍ക്കായി ഗാന്ധിജിയെക്കുറിച്ചുളള കവിതകള്‍ ഉള്‍പ്പെടുത്തി കവിതാലാപന മത്സരവും സംഘടിപ്പിച്ചു. പരിപാടി വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ ഉദ്ഘാടനം ചെയ്തു. ജിഎച്ച്എസ് പട്‌ള ഹെഡ്മിസ്ട്രസ് കുമാരി റാണി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് പി ടി ഉഷ സംസാരിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്‌റിലേഷന്‍സ് വകുപ്പ് അസി. എഡിറ്റര്‍ എം മധുസൂദനന്‍ സ്വാഗതവും […]

ക്യാമ്പ് ഉദ്ഘാടനം ചെയ്യാന്‍ മഞ്ജുവെത്തിയില്ല; വഴിയാധാരമായ രോഗികള്‍ പ്രതിഷേധത്തിലേക്ക്

ക്യാമ്പ് ഉദ്ഘാടനം ചെയ്യാന്‍ മഞ്ജുവെത്തിയില്ല; വഴിയാധാരമായ രോഗികള്‍ പ്രതിഷേധത്തിലേക്ക്

ആലപ്പുഴ: ആലപ്പുഴയില്‍ പാവപ്പെട്ട രോഗികള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പ് ഉദ്ഘാടനം ചെയ്യാന്‍ മഞ്ജുവെത്തിയില്ല. മഞ്ജു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഉദാഹരണം സുജാതയുടെ’ പ്രമോഷനോടനുബന്ധിച്ച് ഹരിപ്പാട് ഭവാനി മന്ദിറില്‍ ശനിയാഴ്ച മെഡിക്കല്‍ ക്യാംപ് നടത്താന്‍ മഞ്ജു വാര്യര്‍ ഫാന്‍സ് ആന്റ് വെല്‍ഫയര്‍ അസോസിയേഷനാണ് തീരുമാനിച്ചിരുന്നത്. ഇതു പ്രകാരം മുന്‍കൂട്ടി നോട്ടീസ് അടിച്ച് വിതരണം ചെയ്യുകയും രജിസ്‌ട്രേഷന്‍ നേരത്തെ പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി തലേ ദിവസം വരാന്‍ പറ്റില്ലന്ന് പറഞ്ഞ് മഞ്ജു ഒഴിഞ്ഞു മാറുകയായിരുന്നു. ഇതോടെ വെട്ടിലായത് പരിപാടി മാറ്റിയതറിയാതെ […]

സാംസ്‌കാരിക പൈതൃകോത്സവം: ലോഗോ പ്രകാശനം ചെയ്തു

സാംസ്‌കാരിക പൈതൃകോത്സവം: ലോഗോ പ്രകാശനം ചെയ്തു

ന്യൂഡല്‍ഹിയില്‍ ഒക്ടോബര്‍ 14, 15, 16 തീയതികളില്‍ നടക്കുന്ന കേരള- ഡല്‍ഹി സാംസ്‌കാരിക പൈതൃകോല്‍സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കേരള ഹൗസ് സമ്മേളന ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ പരിപാടിയുടെ സംഘാടക സമിതി ചെയര്‍മാന്‍ ഓംചേരി എന്‍. എന്‍. പിള്ളയില്‍ നിന്ന് പ്രോഗ്രാം ഡയറക്ടര്‍ പ്രമോദ് പയ്യന്നൂരും സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പ് ആര്‍ക്കൈവ്സ് ഡയറക്ടര്‍ റെജികുമാറും ചേര്‍ന്ന് ലോഗോ ഏറ്റുവാങ്ങി. കേരള ഡല്‍ഹി സംസ്‌കാരിക പൈതൃകോല്‍സവം എന്ന് ആലേഖനം ചെയ്തതും നടന മുദ്രയോടുകൂടിയതുമായ ലോഗോ ബന്ധപ്പെട്ട വിഷയത്തിന്റെ പശ്ചാത്തലം […]

സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി രണ്ടാം ഉറൂസ് മുബാറക്കിന് ഉജ്ജ്വല തുടക്കം

സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി രണ്ടാം ഉറൂസ് മുബാറക്കിന് ഉജ്ജ്വല തുടക്കം

മഞ്ചേശ്വരം: മൂന്ന് പതിറ്റാണ്ട് കാലം കാസര്‍കോടിന് ആത്മീയ വെളിച്ചം പകര്‍ന്ന് വിടപറഞ്ഞ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളുടെ രണ്ടാം ഉറൂസ് മുബാറകിന് പ്രൗഡ തുടക്കം. സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ പതാക ഉയര്‍ത്തിയതോടെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഉറൂസ് പ്രോഗ്രാമിന് ഔദ്യോഗിക തുടക്കമായി. സയ്യിദ് അത്വാഉള്ളാഹ് തങ്ങള്‍ ഉദ്യാവരം മഖാം സിയാറത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനം മള്ഹര്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്്റാഹീം ഖലീല്‍ […]

‘ചൈല്‍ഡ് ജീനിയസ്’ മത്സരത്തില്‍ ഇന്ത്യന്‍ വംശജന് കിരീടം

‘ചൈല്‍ഡ് ജീനിയസ്’ മത്സരത്തില്‍ ഇന്ത്യന്‍ വംശജന് കിരീടം

ലണ്ടന്‍: ചാനല്‍ 4 സംഘടിപ്പിച്ച ‘ചൈല്‍ഡ് ജീനിയസ്’ മത്സരത്തില്‍ ലണ്ടനില്‍ താമസമാക്കിയ ഇന്ത്യന്‍ ബാലന് കിരീടം. രാഹുല്‍ ദോഷി എന്ന 12 വയസുകാരനാണ് ഈ വര്‍ഷത്തെ ചൈല്‍ഡ് ജീനിയസ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. 162 ആണ് രാഹുലിന്റെ ഐക്യു. ഇത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിന്‍,സ്റ്റീഫന്‍ ഹോക്കിങ് എന്നിവരേക്കാള്‍ കൂടുതലാണ്. പത്ത് വയസുകാരനായ റോണനെ പരാജയപ്പെടുത്തിയാണ് രാഹുല്‍ വിജയിച്ചത്. കണക്ക്, ഇംഗ്ലീഷ്, സ്‌പെല്ലിങ്, ചരിത്രം, ഓര്‍മശക്തി എന്നിവയാണ് മത്സരത്തില്‍ പരീക്ഷിച്ചത്. വാക്കുകളുടെ സ്‌പെല്ലിങ് തെറ്റാതെ പറഞ്ഞും സങ്കീര്‍ണമായ ഗണിത പ്രശ്‌നങ്ങള്‍ക്ക് സെക്കന്റുകള്‍ക്കുള്ളില്‍ […]

ജലം ജീവനാണ് ജില്ലാതല യോഗം ചേര്‍ന്നു

ജലം ജീവനാണ് ജില്ലാതല യോഗം ചേര്‍ന്നു

കാസര്‍കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വാര്‍ഡ്തലത്തില്‍ ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും മഴവെളള സംഭരണത്തിനും പൂര്‍ണ ജനപിന്തുണ ഉറപ്പുവരുത്തി പരിപാടികള്‍ ആവിഷ്‌കരിക്കണമെന്നു ജലസംരക്ഷണ യോഗത്തില്‍ നിര്‍ദ്ദേശം. നബാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 15 ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കിയ ജലസംരക്ഷണ യജ്ഞം ജലം ജീവനാണ് പരിപാടിയുടെ കൃഷി ജല ദൂതന്മാരുടെ അനുഭവം പങ്കുവെക്കലും പ്രവര്‍ത്തന നിര്‍ദ്ദേശങ്ങളുടെ അവതരണവും സംഘടിപ്പിച്ചപ്പോഴാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറും ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബുവും ഉള്‍പ്പെടെയുളള പ്രമുഖര്‍ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചത്. രാഷ്ട്രീയകക്ഷികള്‍, സന്നദ്ധ സംഘടനകള്‍, […]