കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം; ദൗര്‍ഭാഗ്യകരമെന്ന് പൊലീസ് മേധാവി

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം; ദൗര്‍ഭാഗ്യകരമെന്ന് പൊലീസ് മേധാവി

തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതങ്ങളും സംഘര്‍ഷങ്ങളും ദൗര്‍ഭാഗ്യകരമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. തിങ്കളാഴ്ചയുണ്ടായ കൊലപാതകങ്ങളിലെ പ്രതികളെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതുച്ചേരി പൊലീസ് കേരള പൊലീസിനോട് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അതിര്‍ത്തിപ്രദേശങ്ങളിലെ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ടെന്നും ബെഹ്റ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പുതുച്ചേരി മുഖ്യമന്ത്രി നാരായണ സാമി

പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പുതുച്ചേരി മുഖ്യമന്ത്രി നാരായണ സാമി

പുതുച്ചേരി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണ സാമി. ദക്ഷിണേന്ത്യന്‍ ധനമന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രിക്ക് വിമര്‍ശനം. സമ്പൂര്‍ണ നിയന്ത്രണവും വിഭവ ചൂഷണവുമാണ് കേന്ദ്രത്തിന്റെ ഫെഡറല്‍ നയം. സംസ്ഥാനങ്ങളുടെ അധികാരവും വിഭവങ്ങളും കേന്ദ്രം കവരുകയാണ്. കേന്ദ്രത്തിനെതിരെ കലാപം നടത്തേണ്ട സ്ഥിതിയാണുള്ളതെന്നും വി.നാരായണ സാമി പറഞ്ഞു.

കേരളത്തിലെ 2,327 വാഹനങ്ങള്‍ പുതുച്ചേരിയില്‍ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രി

കേരളത്തിലെ 2,327 വാഹനങ്ങള്‍ പുതുച്ചേരിയില്‍ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഓടുന്ന 2,327 വാഹനങ്ങള്‍ പുതുച്ചേരിയില്‍ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തതായി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. അനധികൃതമായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ കേരളത്തില്‍ അടയ്‌ക്കേണ്ട നികുതിയെപ്പറ്റി ബജറ്റ് അവതരണത്തില്‍ പരാമര്‍ശിച്ചിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ കേരളത്തില്‍ അടയ്‌ക്കേണ്ട നികുതി അടയ്ക്കുന്നപക്ഷം പിഴ ഈടാക്കുന്നതില്‍ നിന്നും നിയമനടപടിയില്‍ നിന്നും ഒഴിവാകാന്‍ വാഹന ഉടമകള്‍ക്ക് കഴിയുമെന്നും ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ 24 വാഹന ഉടമകള്‍ ഇത്തരത്തില്‍ നികുതിയടച്ച് വാഹനങ്ങള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. രണ്ട് കോടി ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി […]

നികുതി വെട്ടിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അമല പോള്‍; ക്രൈംബ്രാഞ്ചിനു മുന്നില്‍ മൊഴി നല്‍കി

നികുതി വെട്ടിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അമല പോള്‍; ക്രൈംബ്രാഞ്ചിനു മുന്നില്‍ മൊഴി നല്‍കി

കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ അമല പോള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. നികുതി വെട്ടിക്കാനുദ്ദേശിച്ച് ഒന്നും ചെയ്തിട്ടില്ലെന്ന് അമല പറഞ്ഞു. പുതുച്ചേരിയില്‍ തനിക്ക് വാടക വീടുണ്ടെന്നും ആ വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തതെന്നും അമല മൊഴിനല്‍കി. ക്രൈംബ്രാഞ്ചിന്റെ ഓഫീസിലെത്തിയാണ് അമല പോള്‍ മൊഴി നല്‍കിയത്. പുതുച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ ആഢംബര വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ അമല പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് അമല […]