ജോലിയില്ലാപ്പോസ്റ്റുകളായി ജില്ലയിലെ വാണിജ്യനികുതി ചെക്ക് പോസ്റ്റുകള്‍

ജോലിയില്ലാപ്പോസ്റ്റുകളായി ജില്ലയിലെ വാണിജ്യനികുതി ചെക്ക് പോസ്റ്റുകള്‍

രാജപുരം: ജി.എസ്.ടി. വന്നതോടെ ജോലിയില്ലാപ്പോസ്റ്റുകളായി ജില്ലയിലെ വാണിജ്യ നികുതി ചെക്ക് പോസ്റ്റുകള്‍. സര്‍ക്കാരിന് ഓരോ മാസവും ശമ്ബളയിനത്തിലും മറ്റും നഷ്ടമാകുന്നത് ലക്ഷങ്ങള്‍. വാണിജ്യ നികുതി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ 14 ചെക്ക് പോസ്റ്റുകളാണുള്ളത്. ജി.എസ്.ടി. നടപ്പാക്കിയതോടെ ഇതില്‍ മഞ്ചേശ്വരം, ആദൂര്‍, പെര്‍ള ചെക്ക് പോസ്റ്റുകള്‍ ഒഴികെയുള്ള 11 ചെക്ക് പോസ്റ്റുകളിലെയും ജീവനക്കാര്‍ക്ക് പ്രത്യേകിച്ച് ജോലിയൊന്നുമില്ല. സ്വര്‍ഗ, ബായാര്‍, ലാല്‍ബാഗ്, ചെമ്‌ബേരി, പാണത്തൂര്‍, നാട്ടക്കല്ല്, മാണിമൂല, ഏവന്തൂര്‍, ഏത്തടുക്ക, ബരിക്കെ, പാസോഡി തുടങ്ങിയ സ്ഥലങ്ങളിലുള്ള ചെക്ക് പോസ്റ്റുകളിലെ ജീവനക്കാരാണ് […]

മദ്യലഹരിയില്‍ പോലീസിനു നേരെ കൈയ്യേറ്റ ശ്രമം:ഒരാള്‍ അറസ്റ്റില്‍

മദ്യലഹരിയില്‍ പോലീസിനു നേരെ കൈയ്യേറ്റ ശ്രമം:ഒരാള്‍ അറസ്റ്റില്‍

മദ്യലഹരിയില്‍ പോലീസിനു നേരെ കൈയ്യേറ്റ ശ്രമം നടത്തിയ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. ഒരാള്‍ ഓടിരക്ഷപ്പെട്ടു. പാണത്തൂരിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രാജപുരം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഷൈജുവിന് നേരെയാണ് കൈയ്യേറ്റ ശ്രമമുണ്ടായത്. മദ്യലഹരിയില്‍ എത്തിയ പാണത്തൂരിലെ രഘുവും സുഹൃത്ത് ബിജുവും യാതൊരു പ്രകോപനവുമില്ലാതെ ഷൈജുവിനു നേരെ കൈയ്യേറ്റം നടത്തുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് പോലീസുകാര്‍ ചേര്‍ന്നാണ് രഘുവിനെ പിടികൂടിയത്. ഇതിനിടയില്‍ ബിജു ഓടി രക്ഷപ്പെട്ടു. ഓടി രക്ഷപ്പെട്ട ബിജുവിന് വേണ്ടി പോലീസ് […]

സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി

സന ഫാത്തിമയുടെ മൃതദേഹം  കണ്ടെത്തി

കാസറഗോഡ്: പാണത്തൂര് ബാപ്പൂങ്കയത്ത് കാണാതായ മൂന്നു വയസ്സുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി.  മൃതദേഹം പുഴയില്‍ മരത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു. പാണത്തൂര്‍ പവിത്രങ്കയം എന്ന സ്ഥലത്തു നിന്നാണ് മൃതദേഹം കിട്ടിയത്. മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ പറയാനാകുകയുള്ളു എന്ന് കലക്ടര്‍ കെ. ജീവന്‍ ബാബു മാധ്യമങ്ങളോട് പറഞ്ഞു. ഒരു നാടാകെ നെഞ്ചുരുകി കാത്തു നിന്നതിന്റെ ഏഴാം നാളില്‍ വിധി തിരികെ തന്നത് ആ പൈതലിന്റെ മരിച്ച് മരവിച്ച ശരീരം. ഊണും ഉറക്കവും ഉപേക്ഷിച്ച് പുഴയില്‍ […]

ശാസ്ത്ര കേരളം വിശേഷാല്‍ പതിപ്പ് പ്രകാശനം ചെയ്തു

ശാസ്ത്ര കേരളം വിശേഷാല്‍ പതിപ്പ് പ്രകാശനം ചെയ്തു

രാജപുരം: ശാസ്ത്രസാഹിത്യ പരിഷത്ത് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രസിദ്ധീകരിക്കുന്ന ശാസ്ത്ര കേരളം മാസികയുടെ ആഗസ്റ്റ് ലക്കം വിശേഷാല്‍ പതിപ്പിന്റെ പ്രകാശനം കാലച്ചാനടുക്കം ഗവ.ഹൈസ്‌കൂളില്‍ ശാസ്ത്ര കേരളം പത്രാധിപ സമിതി അംഗം പ്രൊഫസര്‍.എം.ഗോപാലന്‍ നിര്‍വ്വഹിച്ചു. ശാസ്ത്രം ജീവിതമാണ് എന്ന സന്ദേശം സ്വന്തം ജീവിതത്തിലൂടെ ലോകത്തിന് നല്‍കിയ മാഡം ക്യൂറിയുടെ നൂറ്റമ്പതാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അവരുടെ ജീവിതവും ശാസ്ത്ര മേഖലയിലെ അവരുടെ സംഭാവനയുമാണ് ഈ വിശേഷാല്‍ പതിപ്പിന്റെ മുഖ്യ പ്രമേയം. ഹെഡ്മാസ്റ്റര്‍ കെ.ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രകാശന ചടങ്ങില്‍ […]

രാജപുരത്ത് ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി

രാജപുരത്ത് ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍ഗോഡ്: ദമ്പതികളെ വീടിനുള്ളില്‍ വിഷം കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. രാജപുരം കോളിച്ചാല്‍ സ്വദേശി അനില്‍കുമാര്‍, ഭാര്യ ജയലക്ഷ്മി എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്ന് പോലീസ് നിഗമനം. ട്രാവല്‍ ഏജന്‍സി നടത്തിയിരുന്ന ഇവര്‍ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്നും പോലീസ് പറയുന്നു.

തനിച്ചായിരുന്ന പെണ്‍കുട്ടിയെ അക്രമിക്കാന്‍ ശ്രമിച്ച യുപി സ്വദേശികളെ നാട്ടുകാര്‍ പോലീസിലേല്‍പിച്ചു

തനിച്ചായിരുന്ന പെണ്‍കുട്ടിയെ അക്രമിക്കാന്‍ ശ്രമിച്ച യുപി സ്വദേശികളെ നാട്ടുകാര്‍ പോലീസിലേല്‍പിച്ചു

രാജപുരം: വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ കടന്നു പിടിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ച യുപി സ്വദേശികളെ നാട്ടുകാര്‍ പോലീസിലേല്‍പിച്ചു. കോളിച്ചാല്‍ വെള്ളക്കല്ല് സ്വദേശിനിയായ 16 കാരിയെയാണ് പുതപ്പ് വില്‍പനക്കാരായ യുപി സ്വദേശികള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. ബുധനാഴ്ച വൈകുന്നേരം പുതപ്പുകളുമായി എത്തിയ യുപി സ്വദേശികളായ രണ്ടംഗ സംഘം പെണ്‍കുട്ടി തനിച്ചാണെന്ന് അറിഞ്ഞതോടെയാണ് തങ്ങളുടെ തനിനിറം പുറത്തെടുത്തത്. പെണ്‍കുട്ടി നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിയെത്തുകയും രണ്ടുപേരെയും രാജപുരം പോലീസില്‍ ഏല്‍പിക്കുകയും ചെയ്തു. അതേസമയം പെണ്‍കുട്ടി രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലീസ് […]

ബ്രിട്ടിഷുകാര്‍ നിര്‍മ്മിച്ച പൈനിക്കര പാലവും ഓര്‍മ്മയാകുന്നു

ബ്രിട്ടിഷുകാര്‍ നിര്‍മ്മിച്ച പൈനിക്കര പാലവും ഓര്‍മ്മയാകുന്നു

രാജപുരം: പാണത്തൂര്‍ സംസ്ഥാന പാതയിലെ പൈനിക്കര പാലത്തിനു ശാപമോക്ഷമാകുന്നു. പുതിയ പാലത്തിന്റെ പണി രണ്ടാഴ്ച്ചക്കകം ആരംഭിക്കും. പ്രഭാകരന്‍ കമ്മീഷന്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കാസര്‍കോട് പാക്കേജില്‍പെടുത്തി 2.9 കോടി രൂപ ചെലവിലാണ് പാലം പുനര്‍നിര്‍മ്മിക്കുന്നത്. ബ്രിട്ടീഷ് കാലഘട്ടത്തില്‍ നിര്‍മ്മിച്ച നിലവിലെ പാലം പൊളിച്ചു നീക്കി ഇതേ സ്ഥലത്ത് രണ്ട് മീറ്റര്‍ ഉയരം കൂട്ടിയാണ് പുതിയ പാലം നിര്‍മ്മിക്കുക. പണി പൂര്‍ത്തിയാകുന്നതുവരെ പാലത്തിനോട് ചേര്‍ന്ന് വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ താത്കാലിക റോഡ് നിര്‍മ്മിക്കും. ഇതിന്റെ ഭാഗമായി അവസാനഘട്ട സര്‍വേ ഞായറാഴ്ച്ച […]

അര്‍ച്ചനയ്ക്ക് സാന്ത്വനവുമായി സംഗീതാര്‍ച്ചന

അര്‍ച്ചനയ്ക്ക് സാന്ത്വനവുമായി സംഗീതാര്‍ച്ചന

രാജപുരം:  ഗള്‍ഫില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കഴയുകയാണ് കള്ളാറിലെ അര്‍ച്ചന. അര്‍ച്ചനയുടെ ചികിത്സാ സഹായത്തിനായി ധനം സ്വരൂപിക്കാന്‍ സംഗീതയാത്ര ഒരുക്കുന്നു. ഇന്ന് രാവിലെ മാവുങ്കാലില്‍ ആരംഭിച്ച് വിവിധ സ്ഥലങ്ങളിലൂടെ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് പാണത്തൂരില്‍ സമാപിക്കും. കാഞ്ഞങ്ങാട് ദേവഗീതം ഓര്‍ക്കസ്ട്ര, ഗ്രാന്മ ചുള്ളിക്കര, സി സി ലൈറ്റ് ആന്‍ഡ് സൗണ്ട് ഒടയഞ്ചാല്‍ തുടങ്ങിയവയുടെ ആഭിമുഖ്യത്തിലാണ് സംഗീത യാത്ര ഒരുക്കിയത്. സംഗീതയാത്രയില്‍ സ്വരൂപിക്കുന്ന തുക അര്‍ച്ചനയുടെ ചികിത്സാ സഹായ ഫണ്ടില്‍ നിക്ഷേപിക്കും. അമ്പലത്തറ, ഇരിയ, കള്ളാര്‍, ഒടയംചാല്‍, […]

കോളനിക്ക് സമീപം കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു

കോളനിക്ക് സമീപം കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു

കാസര്‍കോട്: എസ് സി – എസ്ടി കോളനിക്ക് സമീപം മദ്യഷാപ്പുകള്‍ പാടില്ലെന്ന ഹൈക്കോടതി വിധി വന്ന ദിവസം തന്നെ കാസര്‍കോട്ട് സംസ്ഥാനപാതയോരത്ത് നിന്ന് പട്ടികവര്‍ഗ കോളനി പരിസരത്തേക്ക് കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കാനുള്ള നീക്കം തകൃതിയായി നടക്കുന്നു. കള്ളാറില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യഷാപ്പ് സംസ്ഥാന പാതയോരത്ത് ഔട്ട്ലെറ്റ് പാടില്ലെന്ന കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചെറുപനത്തടിയിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കമാണ് നടക്കുന്നത്. പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ കോളനികള്‍ക്ക് സമീപം ബിവറേജസ് ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കുമ്പോള്‍ കോളനികളുടെ പ്രവേശന കവാടം മുതല്‍ […]

എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തരവകുപ്പിനും സി.പി.ഐക്കും രൂക്ഷവിമര്‍ശനം

എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തരവകുപ്പിനും സി.പി.ഐക്കും രൂക്ഷവിമര്‍ശനം

കാസര്‍കോട്: എസ്.എഫ്.ഐ കാസര്‍കോട് ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി ചുമതലവഹിക്കുന്ന ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷവിമര്‍ശനം. സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ പങ്കെടുത്ത വേദിയിലാണ് പോലീസ് നിലപാടുകള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നത്. രാജപുരം കോളജ് സംഭവത്തില്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ബി. വൈശാഖിനെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തില്ലെന്ന് പറഞ്ഞാണ് പ്രതിനിധികളുടെ വിമര്‍ശനം. സംസ്ഥാനത്ത് പോലീസ് എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളെ തെരഞ്ഞുപിടിച്ച് വേട്ടയാടുകയാണ്. ഇപ്പോഴും പോലീസ് യുഡിഎഫിന്റെതാണോ എന്ന് സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ലെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി വൈശാഖിനെ ആക്രമിച്ച പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷന്‍ […]