നാഷണല്‍ സര്‍വ്വീസ് സ്‌കീം രജത ഭവനങ്ങളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു

നാഷണല്‍ സര്‍വ്വീസ് സ്‌കീം രജത ഭവനങ്ങളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു

സഹപാഠിക്ക് വീട് നിര്‍മിച്ചുനല്‍കാനുള്ള വിദ്യാര്‍ഥികളുടെ മനസ് ഏത് ഭൗതിക, സാമ്പത്തിക സാഹചര്യങ്ങളേക്കാളും പ്രധാനപ്പെട്ടതാണെന്ന് തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ഹയര്‍സെക്കന്‍ഡറി നാഷനല്‍ സര്‍വീസ് സ്‌കീമിന്റെ രജത ഭവന പദ്ധതിയുടെ ഭാഗമായി പണികഴിപ്പിച്ച 71 മുതല്‍ 76 വരെ ഭവനങ്ങളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ, സാമൂഹ്യ ജീവിതത്തിലെ ഒരു രജതരേഖയാണ് പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വീടുനല്‍കുന്ന ഈ പദ്ധതി. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും നല്‍കി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ കരുത്തുറ്റതാക്കാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും […]

വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കടന്നപ്പള്ളി രാമചന്ദ്രന്‍

വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കടന്നപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. പദ്ധതി പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിട്ടാല്‍ അദാനി ഗ്രൂപ്പില്‍നിന്നു പിഴ ഈടാക്കും. പദ്ധതിയുടെ കരാര്‍ കാലാവധി നീട്ടാനുള്ള അദാനി ഗ്രൂപ്പിന്റെ ന്യായവാദങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതിയുടെ കാലാവധി നീട്ടി നല്‍കണം എന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നല്‍കിയ കത്ത് സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് […]

ചന്ദ്രഗിരിക്കോട്ട മികച്ച വിനോദ സഞ്ചാര കേന്ദ്രമാക്കും: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

ചന്ദ്രഗിരിക്കോട്ട മികച്ച വിനോദ സഞ്ചാര കേന്ദ്രമാക്കും: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

കാഞ്ഞങ്ങാട്: ചന്ദ്രഗിരിക്കോട്ടയുടെ ശാസ്ത്രീയ സമഗ്ര സംരക്ഷണ പ്രവൃത്തികള്‍ക്ക് തുടക്കമായി. ആദ്യ ഘട്ടത്തില്‍ 80 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്കാണ് തുടക്കമിടുന്നതെന്ന് തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ചന്ദ്രഗിരിക്കോട്ടയുടെ പൈതൃകത്തിന് ഒരു മാറ്റവും വരുത്താതെ സംരക്ഷിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് മികച്ച വിനോദ സഞ്ചാരകേന്ദ്രമാക്കി മാറ്റും. കടലിന്റെയും പുഴയുടെയും ഭംഗി ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലുള്ള പശ്ചാത്തല സൗകര്യമുള്ള ചന്ദ്രഗിരിക്കോട്ടയ്ക്ക് മുന്തിയ പരിഗണയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. വടക്കന്‍ […]

ജയിലിലെ അന്തേവാസികള്‍ നല്ല പൗരന്മാരായി തിരിച്ചുവരണം: കടന്നപ്പള്ളി രാമചന്ദ്രന്‍

ജയിലിലെ അന്തേവാസികള്‍ നല്ല പൗരന്മാരായി തിരിച്ചുവരണം: കടന്നപ്പള്ളി രാമചന്ദ്രന്‍

കണ്ണൂര്‍ : ജയിലിലെ അന്തേവാസികള്‍ നല്ല പൗരന്മാരായി തിരിച്ചുവരണമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. സെന്‍ട്രല്‍ ജയിലില്‍ നടന്ന ജയില്‍ ദിനാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏതോ ദുര്‍ബല നിമിഷത്തില്‍ തോന്നിയ കുറ്റകൃത്യമാണ് ഇതില്‍ പലരെയും ജയിലിലേക്ക് എത്തിച്ചത്. ജയിലില്‍ ഉള്ള പല തടവുകാര്‍ക്കും ഉന്നതമായ ചിന്തകളുണ്ട്. കാക്കിക്കുള്ളിലെ പോലീസുകാരുടെ മനസിലും അന്തേവാസികളുടെ മനസിലും കുടികൊള്ളുന്നത് ഒരേ ചൈതന്യമാണ്. ആരും കുറ്റവാളികളായി ജനിക്കുന്നില്ല. സാഹചര്യമാണ് അവരെ കുറ്റവാളികളാക്കി മാറ്റുന്നത്. അവരുടെ മനസിനെ മാറ്റിയെഴുതി ഒരു […]

ക്ഷീരമേഖലയുടെ നട്ടെല്ല് ക്ഷീരകര്‍ഷകരാണെന്ന് മന്ത്രി കെ.രാജു

ക്ഷീരമേഖലയുടെ നട്ടെല്ല് ക്ഷീരകര്‍ഷകരാണെന്ന് മന്ത്രി കെ.രാജു

കണ്ണൂര്‍: എച്ചൂര്‍ സി.ആര്‍ ഓഡിറ്റോറിയയത്തില്‍ 2017 ഡിസംമ്പര്‍ 6 ന് നടന്ന കണ്ണൂര്‍ ജില്ലാ ക്ഷീരകര്‍ഷക സംഗമവും വെബ് സൈറ്റ് ഉദ്ഘാടനവും തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ വനം-മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ.രാജു നിര്‍വ്വഹിച്ചു. ക്ഷീരകര്‍ഷകരാണ് ക്ഷീരമേഖലയുടെ നട്ടെല്ല്, കര്‍ഷകര്‍ ഇല്ലെങ്കില്‍ സംഘങ്ങളില്ല സംഘങ്ങള്‍ ഇല്ലെങ്കില്‍ മില്‍മയില്ല, കര്‍ഷകരെ ആത്മവിശ്വാസത്തോടെ ഉറപ്പിച്ച് നിര്‍ത്താനുള്ള നടപടികളാണ് സ്വീകരിച്ച് വരുന്നത്. ക്ഷീരമേഖല സജീവമായി കഴിഞ്ഞു. ഉപയോഗത്തിന്റെ 85 ശതമാനം പാലും കേരളത്തില്‍ ഉല്‍പാദിപ്പിച്ച് വരുന്നു മൃഗസംരക്ഷണ മേഖല കൂടി […]

നവരാത്രി എഴുന്നള്ളത്തിന് തുടക്കമായി; ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉടവാള്‍ കൈമാറി

നവരാത്രി എഴുന്നള്ളത്തിന് തുടക്കമായി; ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉടവാള്‍ കൈമാറി

തലസ്ഥാനത്തെ നവരാത്രി ആഘോഷങ്ങള്‍ക്കും പൂജകള്‍ക്കും മുന്നോടിയായി നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് തുടക്കമായി. പത്മനാഭപുരം തേവാരക്കെട്ടില്‍ നിന്നു സരസ്വതിദേവി, വേളിമലയില്‍ നിന്ന് കുമാരസ്വാമി, ശുചീന്ദ്രത്ത് നിന്ന് മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളെയാണു ഘോഷയാത്രയുടെ അകമ്പടിയോടെ തിരുവനന്തപുരത്തേക്ക് എത്തിക്കുന്നത്. ഇന്നലെ രാവിലെ 7.10നു പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്കമാളികയില്‍ ഘോഷയാത്രയോടനുബന്ധിച്ച സുപ്രധാന ചടങ്ങായ ഉടവാള്‍ കൈമാറി. പട്ടുവിരിച്ച പീഠത്തില്‍ സൂക്ഷിച്ചിരുന്ന ഉടവാള്‍ ആചാരപ്രകാരം കൊട്ടാരം ചാര്‍ജ് ഓഫീസര്‍ സി.എസ്. അജിത് കുമാര്‍, കേരള പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജെ. രജികുമാര്‍ എന്നിവരില്‍ നിന്ന് […]

സാംസ്‌കാരിക രംഗത്തോടു മുന്‍പ് ഒരിക്കലും ഉണ്ടാകാത്ത ജനകീയ താല്‍പര്യം: മന്ത്രി എ.കെ. ബാലന്‍

സാംസ്‌കാരിക രംഗത്തോടു മുന്‍പ് ഒരിക്കലും ഉണ്ടാകാത്ത ജനകീയ താല്‍പര്യം: മന്ത്രി എ.കെ. ബാലന്‍

കേരളത്തിന്റെ സാംസ്‌കാരിക രംഗത്തോടു പ്രവാസികള്‍ക്ക് മുന്‍പ് ഒരിക്കലും ഉണ്ടാകാത്ത ജനകീയ താല്‍പര്യ മാണ് ഉയരുന്നതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍. കേരള – ഡല്‍ഹി സാംസ്‌കാരിക പൈതൃകോത്സവത്തിന്റെ ആലോചനാ യോഗം ന്യൂഡല്‍ഹി കേരള ഹൗസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം നാടിന്റെ സംസ്‌കാരം പരിചയപ്പെടണമെന്നും മലയാളം പഠിക്കണമെന്നും കേരളത്തിനു പുറത്തു താമസിക്കുന്ന മലയാളികള്‍ക്കു വലിയ ആഗ്രഹമാണുള്ളതെന്നു മന്ത്രി എ.കെ. ബാലന്‍ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ സാംസ്‌കാരിക തനിമ പരിചയപ്പെടുത്തുന്നതിനു തെലങ്കാനയില്‍ സംഘടിപ്പിച്ച സാംസ്‌കാരിക വിരുന്ന വലിയ […]

ക്യാമറയുടെ ബലവും ദൗര്‍ബല്യവും തിരിച്ചറിയാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ തയാറാകണം -മുഖ്യമന്ത്രി പിണറായി വിജയന്‍

ക്യാമറയുടെ ബലവും ദൗര്‍ബല്യവും തിരിച്ചറിയാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ തയാറാകണം -മുഖ്യമന്ത്രി പിണറായി വിജയന്‍

തങ്ങളുടെ കൈയിലുള്ള ക്യാമറയുടെ ബലവും ദൗര്‍ബല്യവും തിരിച്ചറിയാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സൗന്ദര്യാരാധന മാത്രമാകാതെ ജീവിതത്തിന്റെ ദുരന്തമുഖങ്ങളിലേക്കും ക്യാമറക്കണ്ണുകള്‍ നീങ്ങുമ്പോഴാണ് ഫോട്ടോഗ്രാഫി സമഗ്രമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 2017ലെ സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ സമ്മാനിച്ച് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമൂഹത്തിന്റെ സമഗ്രതയിലുള്ള ജീവിതചിത്രമാകണം ഫോട്ടോഗ്രാഫറുടെ ആത്യന്തിക ലക്ഷ്യം. ഫോട്ടോഗ്രാഫിയുടെ രാഷ്ട്രീയം ലോകമെങ്ങും ഇന്ന് ചര്‍ച്ച ചെയ്യപ്പെടുകയാണ്. വര്‍ത്തമാനകാലത്ത് പ്രശ്നബാധിത പ്രദേശങ്ങളില്‍ നിന്ന് സോഷ്യല്‍ മീഡിയയിലേക്ക് അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ […]