ചെങ്ങന്നൂരില്‍ മികച്ച പോളിംഗ് സൂചിപ്പിക്കുന്നത് യു.ഡി.എഫിന്റെ വിജയമെന്ന് ചെന്നിത്തല

ചെങ്ങന്നൂരില്‍ മികച്ച പോളിംഗ് സൂചിപ്പിക്കുന്നത് യു.ഡി.എഫിന്റെ വിജയമെന്ന് ചെന്നിത്തല

ചെങ്ങന്നൂര്‍: മികച്ച പോളിംഗ് സൂചിപ്പിക്കുന്നത് യു.ഡി.എഫിന്റെ വിജയം തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെങ്ങന്നൂരില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ ജനവിധിയാകും ഉണ്ടാവുന്നതെന്നും, യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാന സര്‍ക്കാറിനെതിരായി വോട്ട് ചെയ്യാന്‍ അവസരം പലപ്പോഴും ലഭിക്കാറില്ല, എന്നാല്‍, ലഭിച്ച അവസരം ഫലപ്രദമായി വിനിയോഗിച്ചു, ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഫസല്‍ വധക്കേസ്; പുനരന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ഫസല്‍ വധക്കേസ്; പുനരന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഫസല്‍ വധക്കേസ് പുനരന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിന്റെ അന്വേഷണം നിര്‍ത്തി വെയ്ക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടെന്ന മുന്‍ ഡിവൈ.എസ്.പി കെ.രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ നിസാരമല്ലെന്നും ചെന്നിത്തല പറഞ്ഞു. ഫസല്‍ വധക്കേസില്‍ അന്വേഷണം നടന്നിരുന്നെങ്കില്‍ സി.പി.എമ്മുകാര്‍ പ്രതികളാകുമായിരുന്നു, അതിനാല്‍ അന്വേഷണം നിര്‍ത്താന്‍ കോടിയേരി ആവശ്യപ്പെടുകയായിരുന്നു, ഇപ്പോള്‍ വരാപ്പുഴ കേസിലെ സി.ബി.ഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നതും ഈ കാരണം കൊണ്ടാണ്. സി.ബി.ഐ അന്വേഷിച്ചാല്‍ സി.പി.എം നേതാക്കള്‍ പ്രതികളാകുമെന്ന ഭയമുള്ളതിനാലാണ് സര്‍ക്കാര്‍ ഇതിനെ എതിര്‍ക്കുന്നത് ചെന്നിത്തല വ്യക്തമാക്കി. എ.വി.ജോര്‍ജിനെ […]

സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നുവെന്നും സര്‍ക്കാര്‍ പരാജയമാണെന്നും ചെന്നിത്തല

സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നുവെന്നും സര്‍ക്കാര്‍ പരാജയമാണെന്നും ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നുവെന്നും സര്‍ക്കാര്‍ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂരിലെ ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളോട് പ്രതികരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കര്യം വ്യക്തമാക്കിയത്. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ഇരുപത്തിയഞ്ചാമത്തെ രാഷ്ട്രീയ കൊലപാതകമാണ് ഇവിടെ നടക്കുന്നതെന്നും, സര്‍ക്കാരിന്റെ പിടിപ്പുകേടാണ് അടിക്കടി അക്രമങ്ങള്‍ അരങ്ങേറാന്‍ കാരണമായി മാറിയയിരിക്കുന്നതെന്നും, അദ്ദേഹം വിമര്‍ശിച്ച് പറഞ്ഞു. കൂടാതെ സിപിഎമ്മും ബിജെപിയും കേരളത്തിന് ശാപമാണെന്നും, ഇതിനെല്ലാം പുറമെ കാശിന് കൊള്ളാത്ത ഡിജിപിയാണ് കേരളത്തിലുള്ളതെന്നും, മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം […]

വരാപ്പുഴ കസ്റ്റഡി മരണക്കേസ്; അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചെന്നിത്തല

വരാപ്പുഴ കസ്റ്റഡി മരണക്കേസ്; അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചെന്നിത്തല

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് രമേശ് ചെന്നിത്തല. കേസ് മൂന്ന് ആര്‍ഡി എഫ് ഉദ്യോഗസ്ഥരിലേയ്ക്ക് ചുരുക്കുവാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കുവാനും, കേസ് തേയ്ത്ത് മായ്ച്ച് കളയുവാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും, കേസ് സിബി ഐയ്ക്കു വിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

വേര്‍പിരിഞ്ഞത് മാധ്യമ മനീഷി: മന്ത്രി ജലീല്‍

വേര്‍പിരിഞ്ഞത് മാധ്യമ മനീഷി: മന്ത്രി ജലീല്‍

തിരുവനന്തപുരം: പത്രമാധ്യമ രംഗത്തെ മഹാമനീഷിയുടെ തിരോധാനമാണു ടിവിആര്‍ ഷേണായിയുടെ വേര്‍പാടിലൂടെ സംഭവിച്ചിരിക്കുന്നതെന്നു മന്ത്രി കെ. ടി. ജലീല്‍ പറഞ്ഞു. വൈകുന്നേരം കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ എന്‍. അശോകന്‍ അധ്യക്ഷനായിരുന്നു. കേരളത്തിന്റെ കീര്‍ത്തി ദേശീയ മാധ്യമ രംഗത്തേക്കു കൊണ്ടുവരാന്‍ ടിവിആറിനു കഴിഞ്ഞു. പത്രപ്രവര്‍ത്തന രംഗത്തെ അതികായന്‍മാരുടെ അവസാനത്തെ കണ്ണിയാണു അദ്ദേഹം. ടിവിആറിന്റെ കഴിവിനും പ്രാപ്തിക്കും ലഭിച്ച അംഗീകാരമാണ് അദ്ദേഹത്തിനു ലഭിച്ച അനേകം പുരസ്‌കാരങ്ങള്‍. […]

ശ്രീജിത്തിനെ പ്രതിയാക്കാന്‍ സി.പി.എം ശ്രമം; റൂറല്‍ എസ്.പിയെ മാറ്റണമെന്ന് രമേശ് ചെന്നിത്തല

ശ്രീജിത്തിനെ പ്രതിയാക്കാന്‍ സി.പി.എം ശ്രമം; റൂറല്‍ എസ്.പിയെ മാറ്റണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ പ്രതിയാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എറണാകുളം റൂറല്‍ എസ്.പിയെ മാറ്റണമെന്നും കേസില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് നേരത്തെ ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും, ഭീകരമായ പൊലീസ് മര്‍ദനത്തിന്റെ ഇരയാണ് ശ്രീജിത്തെന്നും ചെന്നിത്തല പറഞ്ഞു. മൂന്നു പൊലീസുകാരെ സസ്പെന്റ് ചെയ്ത് കേസ് ഒതുക്കരുത്. ഉത്തരവാദികളായവര്‍ക്കെതിരെ കേസ് എടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും, ഭീകരമായ പൊലീസ് മര്‍ദനത്തിന്റെ ഇരയാണ് ശ്രീജിത്തെന്നും ചെന്നിത്തല പറഞ്ഞു. മൂന്നു പൊലീസുകാരെ സസ്പെന്റ് ചെയ്ത് കേസ് ഒതുക്കരുത്. ഉത്തരവാദികളായവര്‍ക്കെതിരെ കേസ് എടുക്കണമെന്നും രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

കല്ലറ രാജീവിനെ എസ്.ഐ മര്‍ദ്ദിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

കല്ലറ രാജീവിനെ എസ്.ഐ മര്‍ദ്ദിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം :ഡി.സി.സി. അംഗവും സാമൂഹിക പ്രവര്‍ത്തകനുമായ കല്ലറ രാജീവിനെ പാങ്ങോട് എസ്.ഐ മര്‍ദ്ദിച്ച സംഭവത്തില്‍ സമഗ്രഅന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തുമ്പോട് മുടിപ്പുര ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ഒരു യുവാവിനെ പൊലീസ് മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്തതിനാണ് രാജീവിനെ എസ്.ഐ. മൃഗീയമായി മര്‍ദ്ദിച്ചത്. വിവാഹപ്പാര്‍ട്ടി സഞ്ചരിച്ച വാഹനം കെ.എസ്.ആര്‍.ടി.സി ബസില്‍ തട്ടിയതിന് വരന്റെ അച്ഛനെയും ബന്ധുക്കളെയും സ്റ്റേഷനില്‍ വരുത്തി അപമാനിക്കുകയും കള്ളക്കേസ് എടുക്കുകയും വിവാഹനിശ്ചയം മുടക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം നേരിടുന്നയാളാണ് ഈ എസ്.ഐ. ഇത്തരം പൊലീസുകാര്‍ക്ക് […]

മുഖ്യമന്ത്രിയെ കാണാനില്ല ; സഭയില്‍ പ്രതിപക്ഷ ബഹളം

മുഖ്യമന്ത്രിയെ കാണാനില്ല ; സഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: മൂന്നു ദിവസമായി സഭയില്‍ മുഖ്യമന്ത്രിയില്ലാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷ ബഹളം. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എവിടെ എന്ന ചോദ്യം ഉന്നയിച്ചാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്. എന്നാല്‍ സഭയെ അറിയിച്ചിട്ടാണ് പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗത്തിന് മുഖ്യമന്ത്രി പോയതെന്ന് സ്പീക്കര്‍ മറുപടി നല്‍കി. എന്നാല്‍, സഭയില്‍ എത്തേണ്ട ഗൗരവം മുഖ്യമന്ത്രി മനസിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

വയല്‍ക്കിളി സംഘത്തിന് നേരെ മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ ഭീഷണിമുഴക്കുന്നു; ചെന്നിത്തല

വയല്‍ക്കിളി സംഘത്തിന് നേരെ മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ ഭീഷണിമുഴക്കുന്നു; ചെന്നിത്തല

തിരുവനന്തപുരം: വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെയുണ്ടായ ആക്രമണം ഫാസിസമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കീഴാറ്റൂരിലെ വയല്‍ നികത്തലിനെതിരെ പ്രക്ഷോഭം നടത്തുന്ന സി.പി.എം പ്രവര്‍ത്തകരായ സമര നേതാക്കളെ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിക്കുകയാണ് പി.ജയരാജനടക്കമുള്ള സി.പി.എം നേതാക്കള്‍. അതിന്റെ ബാക്കിപത്രമാണ് സുരേഷിന്റെ വീടിന് നേരെ നടന്ന ആക്രമണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വയല്‍ക്കിളി സംഘത്തിന് നേരെ മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കള്‍ ഭീഷണി മുഴക്കുകയാണ്. രാഷ്ട്രീയമായി തങ്ങളെ പ്രതിരോധിക്കുന്നവരെ അക്രമം കൊണ്ട് ഇല്ലാതാക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് […]

1 2 3 6