മാര്‍ത്താണ്ഡവര്‍മ്മയായി റാണാ ദഗുപതി മലയാളത്തിലേയ്ക്ക്

മാര്‍ത്താണ്ഡവര്‍മ്മയായി റാണാ ദഗുപതി മലയാളത്തിലേയ്ക്ക്

മമ്മൂട്ടിയെ വെല്ലാനൊരുങ്ങി റാണാ ദഗുപതി. സാമൂതിരിയുടെ കടന്‍ പടയാളി കുഞ്ഞാലി മരയ്ക്കാരാവാനൊരുങ്ങുകയാണ് മമ്മൂട്ടി. ഈ സാഹചര്യത്തിലാണ് റാണാ ദഗ്ഗുപതിയും തിരുവിതാംകൂര്‍ മഹാരാജാക്കന്‍മാരുടെ കഥ പറയുന്ന ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ടാകുന്നത്. റാണാ ദഗുപതി മലയാളത്തിലേയ്ക്ക് അരങ്ങേറുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഹുബലിയില്‍ ഭല്ലാല ദേവനായെത്തി വെള്ളിത്തിരയെ വിറപ്പിച്ച റാണാ ദഗുപതി ഇനി മാര്‍ത്താണ്ഡ വര്‍മ്മയാകുന്നു. തിരുവിതാംകൂര്‍ മഹാരാജാക്കന്‍മാരുടെ കഥ പറയുന്ന ചിത്രത്തിന്റെ പേര് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ- ദി കിംഗ് ഓഫ് ട്രാവന്‍കൂര്‍ എന്നാണ്. കെ.മധു ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് […]

ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി രണ്ടാം ഭാഗത്തിന്റെ മേയ്ക്കിങ് വീഡിയോ പുറത്തിറങ്ങി

ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി രണ്ടാം ഭാഗത്തിന്റെ മേയ്ക്കിങ് വീഡിയോ പുറത്തിറങ്ങി

ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി രണ്ടാം ഭാഗത്തിന്റെ മേയ്ക്കിങ് വീഡിയോ പുറത്തിറങ്ങി. ആദ്യഭാഗം മുതല്‍ രണ്ടാം ഭാഗംവരെ നീണ്ടു നില്‍ക്കുന്ന ജൈത്ര യാത്രയാണ് ഈ വീഡിയോയില്‍ കാണിക്കുന്നത്. രാജമൗലിയുടെ അര്‍പ്പണ മനോഭാവവും സാബു സിറിലിന്റെ കരവിരുതും പ്രഭാസിന്റെയും റാണയുടെയും അനുഷ്‌കയുടെയും കരുത്തുറ്റ സാഹസികപ്രകടനങ്ങളുമെല്ലാമാണ് ഇതിലൂടെ കാണാന്‍ സാധിക്കുക.

ആയിരം കോടി ക്ലബിലെത്തിയ ആദ്യ ഇന്ത്യന്‍ ചിത്രം ബാഹുബലി 2

ആയിരം കോടി ക്ലബിലെത്തിയ ആദ്യ ഇന്ത്യന്‍ ചിത്രം ബാഹുബലി 2

ചരിത്രനേട്ടം സ്വന്തമാക്കി ബാഹുബലി 2. ആയിരം കോടി ക്ലബിലെത്തുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ബഹുമതിയാണ് ബാഹുബലി 2 സ്വന്തം പേരില്‍ കുറിച്ചത്. ഇന്ത്യയില്‍ നിന്നും 800 കോടിയും വിദേശത്തുനിന്നും 200 കോടിയും സ്വന്തമാക്കിയാണ് ഈ അപൂര്‍വനേട്ടം കൈവരിച്ചത്. ട്രേഡ് ട്രാക്കര്‍ രമേശ് ബാലയും ഇക്കാര്യം സ്ഥിരീകരിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.   എട്ടാം ദിവസത്തിലെ കളക്ഷന്‍ വിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ ചിത്രം 925 കോടി നേടിയിരുന്നു. ഇന്ത്യയില്‍നിന്നും 745 കോടിയും വിദേശത്തുനിന്നും 180 കോടിയുമാണ് ചിത്രം വാരിക്കൂട്ടിയത്. […]